"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,270

സങ്കല്‍പ്പം പ്രമാണമല്ല..! ( മൌലവി ചേകനൂര്‍)

ശേഖ് മുഹമ്മദ്‌ കാരകുന്ന്‍ എഴുതിയ "അബൂ ഹുറൈറ "എന്ന ഗ്രന്ഥത്തിന് മറുപടി .
----------------------------------------------------------------------------------------------------

"എന്നാല്‍ വാസ്തവത്തില്‍ ഒരാളെ സാക്ഷിക്ക് പറ്റാത്ത ആളായി തള്ളിക്കളയാന്‍ രണ്ട് സാക്ഷിയോ നാല് സാക്ഷിയോ ആവശ്യമുണ്ടോ അതൊട്ടില്ലതാനും. സാക്ഷിയായെടുക്കാനേ അത്തരം തെളിവിന്റെ ആവശ്യമുള്ളൂ. സാക്ഷിയാക്കാതെ തള്ളിക്കളയാന്‍ കക്ഷി സത്യവാനാണോ, അല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന ഏതെങ്കിലുമൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം മതി.ആ ഒരു റിപ്പോര്‍ട്ട് തന്നെ സത്യസന്ധനായ ഒരു സാക്ഷി മുഖേന ലഭിക്കണമെന്നുമില്ല.ഏതെങ്കിലും സാഹചര്യത്തെളിവുകൊണ്ട് സംശയം തോന്നിയാലും ആ കക്ഷിയെ സാക്ഷിയാക്കാന്‍ പറ്റുകയില്ല. ഇതൊക്കെയാണ് “ശഹദാത്തിനെ”(സാക്ഷ്യത്തെ) പറ്രി ഖുര്‍ആനും സുന്നത്തും ചൂണ്ടിക്കാണിക്കുന്നതും ബുദ്ധിയുള്ളവരൊക്കെ അംഗീകരിച്ചു പോരുന്നതുമായ അടിസ്ഥാന സിദ്ധാന്തങ്ങള്‍. "

അബൂഹുറയ്റ: യുടെ ഹദീസ് മറ്റാര് നിവേദനം ചെയ്തിരുന്നാലും അത് അബൂഹുറയ്റ: വഴിക്കല്ലെന്ന് തെളിയാത്ത കാലത്തോളം പ്രമാണമല്ല..!

നാല് ഖലീഫ:മാരും അവരെപ്പോലുള്ളവരും അബൂഹുറയ്റ:യുടെ ഹദീസുകള്‍ പറ്റെ തള്ളിക്കളഞ്ഞിരുന്നുവെങ്കിലും അവരുടെയത്രയൊന്നും പണ്ഡിതരും പ്രഗത്ഭരുമല്ലാതിരുന്ന രണ്ടാം തലമുറയിലെ മറ്റു ചില സ്വഹാബിമാര്‍ അബൂഹുറയ്റയില്‍നിന്ന് ധാരാളം ഹദീസുകള്‍ കേട്ടുപഠിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. മാത്രമല്ല, അവരെല്ലാവരും പരസ്പരം കൈമാറിയിരുന്ന ഹദീസുകള്‍ ഇടയില്‍നിന്ന് യഥാര്‍ത്ഥ റിപ്പോര്‍ട്ടരുടെ പേര് വിട്ടുകളഞ്ഞുകൊണ്ട് നബിയിലേക്കുനേരെ ചേര്‍ത്തി പറയലായിരുന്നു അവരുടെ പതിവെന്നും അഹ്ലുല്‍ ഹദീസുകാര്‍ തന്നെ പരക്കെ സമ്മതിച്ചിട്ടുമുണ്ട്. അതൊരു പരമ സത്യമാണെങ്കിലും അതിപ്പോള്‍ വീണ്ടും സ്ഥിരീകരിച്ചു പറയുന്നതിലുള്ള അപകടം മനസ്സിലാക്കാതെ, ചോട്ടാ അബൂഹുറയ്റ:കളും തങ്ങളുടെ ക്ഷുദ്രകൃതികളില്‍ അത് സമ്മതിച്ചിരിക്കുന്നു....( ശേഖ് മുഹമ്മദ്‌ കാരകുന്ന്‍ എഴുതിയ "അബൂ ഹുറൈറ "എന്ന ഗ്രന്ഥം കാണുക )

നല്ലത് തന്നെ. അവര്‍ക്കങ്ങിനെ തുറന്നു സമ്മതിക്കാന്‍ തോന്നിച്ചതില്‍ സര്‍വ്വ ശക്തനായ അല്ലാഹുവിന്ന് നാം അളവറ്റ നന്ദി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നാല്‍ അബൂഹുറയ്റ:യെ നല്ല പിള്ളയാക്കാനുള്ള ഏക ശ്രമത്തിനിടയില്‍ ശ്രദ്ധിക്കാതെ അങ്ങിനെയൊരു സത്യം ചോട്ടകള്‍ സമ്മതിച്ചെങ്കിലും അതിനെപ്പറ്റി യാതൊരു ബോധവുമില്ലാതെയുള്ള ന്യായീകരണങ്ങളാണ് പിന്നീടവര്‍ കുത്തിക്കുറിക്കുന്നതൊക്കെയും. അതായത്: അബൂഹുറയ്റ:യുടെ ഏതൊരു ഹദീസ് കള്ളമാണെന്ന് ഖുര്‍ആനിക സൂക്തങ്ങള്‍ കൊണ്ട് തെളിയിച്ചുകൊടുത്തിരുന്നാലും അതിന്ന് ,ആദ്യം അവര്‍ പറയുന്ന മറുപടി എന്താണെന്നല്ലേ? ആ ഹദീസുകളെല്ലാം മറ്റു പലരും റിപ്പോര്‍ട്ട് ചെയ്തിട്ടു ണ്ടെന്നാണ്. അതേ സമയം ആ റിപ്പോര്‍ട്ടര്‍മാര്‍ അബൂഹുറയ്റ:യില്‍ നിന്ന് ഹദീസുകള്‍ പഠിച്ചിരുന്നുവെന്നും എന്നാല്‍ അവരാരുംതന്നെ അബൂഹുറയ്റ:യെ ഒരുകാലത്തും കളവാക്കിയിരുന്നില്ലെന്നും ഈ ചോട്ടകള്‍ തറപ്പിച്ചു പറയുകയും ചെയ്യുന്നു. അപ്പോള്‍ അബൂഹുറയ്റ:യെ സത്യവാനായി കണക്കാക്കിയിരുന്ന ധാരാളം പേര്‍ സഹാബികളിലുണ്ടായിരുന്നുവെന്നും അവരെല്ലാം അബൂഹുറയ്റ: യില്‍ നിന്ന് ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തിരുന്നുവെന്നും ആ നിവേദനങ്ങളില്‍ പൊതുവെ തങ്ങള്‍ക്കാ ഹദീസുകള്‍ പഠിപ്പിച്ചുകൊടുത്തിരുന്ന ആളുടെ പേര്‍ പറയാതെ, നബിയിലേക്കു നേരെ ചേര്‍ത്തിപ്പറയലായിരുന്നു അവരുടെ പതിവെന്നുമുള്ള പരമസത്യങ്ങള്‍ ചോട്ടാ അബൂഹുറയ്റ:കള്‍ തന്നെ അപകടങ്ങളേറ്റു വാങ്ങിക്കൊണ്ട് ആവര്‍ത്തിച്ചെഴുതിയിരിക്കു കയാണ്.( ശേഖ് മുഹമ്മദ്‌ കാരകുന്ന്‍ എഴുതിയ "അബൂ ഹുറൈറ "എന്ന ഗ്രന്ഥം കാണുക ) നമ്മള്‍ നിര്‍വ്വഹിക്കേണ്ടിയിരുന്ന അക്കാര്യങ്ങള്‍ നേരത്തെത്തന്നെ അവര്‍ നിര്‍വ്വഹിച്ചുതന്നതില്‍ അവരോടും നമുക്ക് നന്ദി പറയാം.

ആകെയാല്‍ മേല്‍സമ്മതിക്കപ്പെട്ട മൂന്ന് സത്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞു കിട്ടുന്ന നാലാമത്തെ സത്യം ഇപ്രകാരമാണ്; അബൂഹുറയ്റ: റിപ്പോര്‍ട്ടു ചെയ്ത ഏതൊരു ഹദീസും താന്‍ നബിയില്‍ നിന്ന് നേരെ കേട്ടതാണെന്നോ കണ്ടതാണെന്നോ വ്യക്തമാക്കാതെ മറ്റേതൊരു സ്വഹാബി റിപ്പോര്‍ട്ടു ചെയ്തിരുന്നാലും അദ്ദേഹത്തന്നത് ലഭിച്ചത് അബൂഹുറയ്റ:യില്‍ നിന്നല്ലെന്നും മറിച്ചു നബിയില്‍ നിന്നു നേരെ കിട്ടിയതാണെന്നും വിശ്വസിക്കാന്‍ യാതൊരു വഴിയുമില്ല. പ്രത്യുത, അത് അബൂഹുറയ്റ:യില്‍ നിന്ന് കേട്ടതായിരിക്കാമെന്നതിന്ന് ധാരാളം തെളിവുകളുണ്ട് താനും. കാരണം: നബിയില്‍നിന്ന് കേട്ടതോ, കണ്ടതോ ആയിരുന്നുവെങ്കില്‍ അതപ്രകാരംതന്നെ സാക്ഷിപ്പെടുത്തിപ്പറയാതിരിക്കല്‍ ഖുര്‍ആന്‍ 2:140 പ്രകാരം വളരെ ഗുരുതരമായ കുറ്റമാണ്. അപ്പോള്‍ അങ്ങിനെ സാക്ഷിപ്പെടുത്താതെ പറയുമ്പോഴൊക്കെയും അത് മറ്റാരില്‍ നിന്നെങ്കിലും ലഭിച്ചതായിരിക്കാമെന്നല്ലാതെ നബിയില്‍ നിന്ന് നേരെ കേട്ടതാണെന്ന് വിശ്വസിക്കാനൊരിക്കലും ന്യായമില്ല. അത് പാടുള്ളതുമല്ല. ‘‘ഹദീസ് പ്രചരണത്തിന്റെ ഉത്തരവാദിത്തം ധീരമായേറ്റെടുത്ത സഹാബികളിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനും ഏറ്റവും വലിയ ഹദീസ് പ്രചാരകനും അബൂഹുറയ്റ:യായിരുന്നു’’ വെന്ന് ഈ ചോട്ടകള്‍ വാശിയോടെ വാദിക്കുമ്പോള്‍ വിശേഷിച്ചും. അപ്പോള്‍ അബൂഹുറയ്റ:യുടെ ഏതൊരു ഹദീസും മറ്റുള്ളവര്‍ നിവേദനം ചെയ്താല്‍ അത് അബൂഹുറയ്റ: വഴിക്കല്ലെന്നതിന് എന്ത് തെളിവാണവര്‍ക്ക് പറയാന്‍ കഴിയുക? ഒന്നും കഴിയില്ല. കാരണം: എതിര്‍തെളിവുകള്‍ ആദ്യം സമ്മതിച്ചത് കൊണ്ട് തന്നെ.

സങ്കല്‍പ്പം പ്രമാണമല്ല..!

എന്നാല്‍ മറ്റുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ അബൂഹുറയ്റ: വഴി ആയിരിക്കാനിടയുണ്ടെന്ന് സങ്കല്‍പ്പിച്ചപോലെ അവ നേരെ നബിയില്‍ നിന്നായിരിക്കാനിടയുണ്ടെന്ന് സങ്കല്‍പ്പിച്ചുകൂടെ എന്ന് ചില നിഷ്പക്ഷമതികള്‍ക്ക് ചോദിക്കാവുന്നതാണ്. ആചോദ്യത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് അവര്‍തന്നെ സ്വയം മനസ്സിലാക്കേണ്ടതുമാണ്. കാരണം : നബിയുടെ ഹദീസ് പ്രമാണമാക്കണമെങ്കില്‍ അത് നബിയില്‍ നിന്നാണെന്ന് ഉറപ്പാകണമെന്നും പ്രത്യുത ഉറപ്പില്ലാതെ നബിയുടേതായിരിക്കാമെന്ന സങ്കല്‍പ്പപ്രകാരം ഒരു ഹദീസ് പ്രമാണമാക്കുന്നത് ശിര്‍ക്കിനോടടുത്ത കഠിന ഹറാമാണെന്നും 6-ാം അദ്ധ്യായത്തില്‍ നാം വേണ്ടത്ര സമര്‍ത്ഥിച്ച താണല്ലോ. അതേ പ്രകാരം ഒരു ഹദീസ് തള്ളിക്കളയണമെങ്കില്‍ ആ ഹദീസ് കളവാണെന്നുറപ്പാവേണ്ടതില്ലെന്നും മറിച്ചു സത്യമാണെന്നുറപ്പാവാത്ത എല്ലാ ഹദീസുകളും - ഏകസാക്ഷി റിപ്പോര്‍ട്ടടക്കം - തള്ളിക്കളയല്‍ നിര്‍ബന്ധമാണെന്നും പ്രസ്തുത അദ്ധ്യായത്തില്‍ തന്നെ ശക്തിയുക്തം തെളീച്ചിട്ടുണ്ട്. അതെല്ലാം പ്രബലമായ ഖുര്‍ആനിക തെളിവുകള്‍ കൊണ്ടാണ് താനും. അതാണല്ലോ ആ അദ്ധ്യായത്തിലെ പ്രസ്തുത രണ്ട് സിദ്ധാന്തങ്ങളെയും ഖണ്ഡിക്കാന്‍ ഒരൊറ്റ ചോട്ടയും ഒറ്റ പുരോഹിതനും ഇന്നേവരെ മുന്നോട്ട് വരാതിരിക്കാന്‍ കാരണം. ചുരുക്കത്തില്‍ അബൂഹുറയ്റ:യുടെ ധാരാളം ഹദീസുകള്‍ ഖുര്‍ആന്‍ വിരുദ്ധങ്ങളാണെന്നും മുസ്ലിംകളെ ദ്രോഹിക്കാനുള്ളതാണെന്നും തെളിവുകള്‍ നിരത്തിവെച്ചുകൊണ്ട് സമര്‍ത്ഥിക്കപ്പെടുമ്പോള്‍ അതിനു മറുപടിയായി ആ ഹദീസുകളെല്ലാം അബൂഹുറയ്റ:യല്ലാതെ മറ്റു പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വലിയ തെളിവെന്നോണം ചോട്ടാ അബൂഹുറയ്റ:കള്‍ ജല്‍പ്പിക്കുന്നത്. അവര്‍തന്നെ സമ്മതിച്ചുപോയ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ബോധമില്ലായ്മയും അറിവില്ലായ്മയുമാണെന്നേ നമുക്ക് പറയേണ്ടതുള്ളൂ. അബൂഹുറയ്റ പറഞ്ഞ ഹദീസ് മറ്റാര തന്നെ നിവേദനം ചെയ്തിരുന്നാലും അത് അബൂഹുറയ്റ: വഴിക്കല്ലെന്ന് തെളിയാത്ത കാലത്തോളം പ്രമാണമല്ലെന്നു തീര്‍ത്തു പറയാനുള്ള കാരണങ്ങള്‍ മേല്‍വിവരിച്ചതൊക്കെയാണ്.

ആ സങ്കല്‍പ്പവും തെറ്റ്..!

ഒരു ഹദീസ് അബൂഹുറയ്റയില്‍ നിന്നും മറ്റു പലരില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു കാണുമ്പോള്‍ അത് അബൂഹുറയ്റ:യില്‍നിന്ന് മറ്റുള്ളവര്‍ കേട്ടതായിരിക്കാമെന്ന് സങ്കല്‍പ്പിക്കുന്നത് പോലെത്തന്നെ മറ്റുള്ളവരില്‍ നിന്ന് അബുഹുറയ്റ: കേട്ടതായിരിക്കാമെന്നും സങ്കല്‍പ്പിച്ചുകൂടെ? എന്നാരെങ്കിലും ചോദിച്ചാല്‍ അതിന്നും ചുട്ട മറുപടിയുണ്ട്. അതെന്തെന്നാല്‍: മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തമായി മുജാഹിദുകളേക്കാളും അന്‍സാറുകളേ ക്കാളുമെല്ലാം താല്‍പ്പര്യമെടുത്തുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം “നബിചര്യ മുഴുവന്‍ പഠിക്കാനും അവ ഹൃദിസ്ഥമാക്കാനും വേണ്ടി നബിയോടൊപ്പം വിട്ടുപിരിയാതെ നാട്ടിലും വീട്ടിലും നടന്നിരുന്ന ഏകനായ സ്വഹാബി താനായിരുന്നു”വെന്ന് തട്ടിവിട്ട (ബുഖാരി) വിദ്വാനാണല്ലോ നമ്മുടെ കഥാപുരുഷനായ അബൂഹുറയ്റ: എന്നിരിക്കെ സമുദായത്തിന് വളരെ ഉപകാരവും ആശ്വാസവുമുള്ളതും നബിയുടെ നിത്യജീവിതത്തില്‍ മരണം വരെ നബി മാതൃക കാണിച്ചിരുന്നതും ഉത്തമനുമായ പല സ്വഹാബി വര്യന്‍മാരും റിപ്പോര്‍ട്ടു ചെയ്തിരുന്നതുമായ വിലയേറിയ ധാരാളം നബി ചര്യകളില്‍ മിക്കതും അബൂഹുറയ്റ: പഠിപ്പിക്കാതിരിക്കാനും അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും കാരണമെന്ത്? മാത്രമോ? അതിനെല്ലാം വിരുദ്ധമായതും സമുദായ ദ്രോഹമുള്ളതും അസംബന്ധങ്ങളടങ്ങിയതുമായ കള്ളഹദീസുകള്‍ പകരം പ്രരചരിപ്പിക്കുക യല്ലേ താന്‍ മരണം വരെ ചെയ്തത്. അതിന്റെ പല ഉദാഹരണങ്ങളും ഈ ഗ്രന്ഥത്തില്‍ തന്നെ വേണ്ടത്ര വിശദീകരിക്കുകയും ചെയ്തില്ലേ. എന്നിരിക്കുമ്പോള്‍ അബൂഹുറയ്റ:യില്‍ നിന്നൊരു ഹദീസ് തന്റെ ശിഷ്യന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും തന്റെ “ശിഷ്യശിരോമണികള്‍”തന്നെ അതേ ഹദീസ് മറ്റുള്ള പല നല്ല സ്വഹാബികളുടെ പേരിലും ചേര്‍ത്തിപ്പറയുകയും ആ ഹദീസ് പച്ചക്കള്ളമാണെന്ന് പിന്നീട് ഖുര്‍ആന്‍ കൊണ്ട് വേണ്ടത്ര തെളിയുകയും ചെയ്താല്‍ അതിന്റെ നിര്‍മ്മാതാവ് മുഹാജിറുകളും അന്‍സാറുകളുമായ നല്ല സ്വഹാബികളില്‍ പെട്ടവരാണെന്നോ, അതോ, മുഹാജിറും അന്‍സാരിയുമല്ലാത്ത- യുദ്ധത്തില്‍ തോറ്റോടിവന്ന- ഈമാന്‍ സാധുവല്ലെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിഞ്ഞു കഴിഞ്ഞ - അല്ലാഹുവിന്റെയും അല്ലാഹുവിന്റെ കിതാബിന്റെയും ശത്രുവാണെന്ന് ഖലീഫ: ഉമര്‍ പ്രഖ്യാപിച്ച കേവലം നാല് വര്‍ഷക്കാലത്തെ നവ മുസ്ലിമായ - സ്വഹാബികളില്‍ ഒരാളും പറയാത്ത പല ജൂത നുണകളും നബിയുടെ പേരില്‍ ഒറ്റക്ക് പ്രചരിപ്പിച്ച ആളാണെന്നുറപ്പുള്ളശ - അതെല്ലാം പ്രചരിപ്പിക്കാന്‍ വേണ്ടി നാല് ഖലീഫ:മാരുടെ കാലം മുഴുവന്‍ കഴിയാന്‍ കാത്തിരുന്ന - അബൂഹുറയ്റ:യാണെന്നോ എന്താണ് തീരുമാനിക്കേണ്ടത്? എന്നാല്‍ അബൂഹുറയ്റ:യുടെ തനിനിറം ശരിക്ക് മനസ്സിലാക്കിയ ഒറ്റ മനുഷ്യനും അബൂഹുറയ്റ:യെ ഒഴിവാക്കിക്കൊണ്ട് ആ കള്ള ഹദീസുകളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ മുജാഹിറുകളോ അന്‍സാറുകളോ ആയ ഉത്തമ സ്വഹാബികളായിരിക്കുമെന്നൊരിക്കലും പറയുകയില്ല. ആ കുറ്റം ചുമത്താനേറ്റവും അര്‍ഹനായ ഒരാള്‍ സ്വഹാബികളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അത് അബൂഹുറയ്റ:യല്ലാതെ മറ്റാരുമല്ലതാനും.

ഒരാളെ സാക്ഷിയായെടുക്കാന്‍ തെളിവു വേണം!
തള്ളിക്കളയാന്‍ തെളുവു വേണ്ട; സംശയം മാത്രം മതി.!!

നദ്വത്തിലെയും ജമാഅത്തിലെയും ചോട്ടാ അബൂഹുറയ്റ:കളെ പ്പോലുള്ളവരുടെ മറ്റൊരു വിവരക്കേടുകൂടി തീര്‍ക്കാനാണീ കുറിപ്പെഴുതുന്നത്. അവര്‍ സാധാരണ പറയാറുണ്ട് : “അബൂഹുറയ്റ:യെ തള്ളിക്കളയാന്‍ ഏകസാക്ഷി ഹദീസുകളല്ലാ”തെ “രണ്ടു സാക്ഷി ഹദീസുകളെ”ടുത്ത് വിമര്‍ശിക്കാന്‍ തല്‍സിദ്ധാന്തക്കാര്‍ക്ക് കഴിയുമോ എന്ന്. എന്നാല്‍ അബൂഹുറയ്റ: കള്ളം പറയുന്ന ആളാണെന്ന് തെളിയിക്കാന്‍ രണ്ടോ നാലോ സാക്ഷികളല്ല, മഹാനായ ഖലീഫ:ഉമര്‍ മുതല്‍ ധാരാളം സത്യസന്ധന്മാര്‍ പല സന്ദര്‍ഭങ്ങളിലായി പല നുണകളും അബൂഹുറയ്റ: പറഞ്ഞിട്ടുണ്ടെന്നതിന്ന് സാക്ഷികളായിത്തീര്‍ന്നിട്ടുണ്ട്. ആയതില്‍ 15ഓളം സംഭവങ്ങള്‍ ഈ ഗ്രന്ഥത്തില്‍ തന്നെ വിശദീകരിക്കുകയും ചെയ്തുവല്ലോ. ഇനിയും അതിന്റെ എത്രയോ ഇരട്ടി സംഭവങ്ങള്‍ ബൂഖാരി, മുസ്ലിമില്‍ നിന്നു തന്നെ വിവരിക്കാനുമുണ്ട്. ആ സ്ഥിതിക്ക് അബൂഹുറയ്റ: പൊതുവെ കള്ളം പറയുന്ന ആളാണന്ന് “മുതവാത്തിറായി”(ധാരാളം പരമ്പരകളിലൂടെ അനിഷേധ്യമായി) തെളിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്ര സത്യം. അതിനാല്‍ അബൂഹുറയ്റ: പൊള്ളനാണെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെ കണ്ടെത്താന്‍ കഴിയുമോഎന്ന ചോദ്യം കേവലം വിവരക്കേടും തികഞ്ഞ അന്ധതയുമാണ്.

എന്നാല്‍ വാസ്തവത്തില്‍ ഒരാളെ സാക്ഷിക്ക് പറ്റാത്ത ആളായി തള്ളിക്കളയാന്‍ രണ്ട് സാക്ഷിയോ നാല് സാക്ഷിയോ ആവശ്യമുണ്ടോ അതൊട്ടില്ലതാനും. സാക്ഷിയായെടുക്കാനേ അത്തരം തെളിവിന്റെ ആവശ്യമുള്ളൂ. സാക്ഷിയാക്കാതെ തള്ളിക്കളയാന്‍ കക്ഷി സത്യവാനാണോ, അല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന ഏതെങ്കിലുമൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം മതി.ആ ഒരു റിപ്പോര്‍ട്ട് തന്നെ സത്യസന്ധനായ ഒരു സാക്ഷി മുഖേന ലഭിക്കണമെന്നുമില്ല.ഏതെങ്കിലും സാഹചര്യത്തെളിവുകൊണ്ട് സംശയം തോന്നിയാലും ആ കക്ഷിയെ സാക്ഷിയാക്കാന്‍ പറ്റുകയില്ല. ഇതൊക്കെയാണ് “ശഹദാത്തിനെ”(സാക്ഷ്യത്തെ) പറ്രി ഖുര്‍ആനും സുന്നത്തും ചൂണ്ടിക്കാണിക്കുന്നതും ബുദ്ധിയുള്ളവരൊക്കെ അംഗീകരിച്ചു പോരുന്നതുമായ അടിസ്ഥാന സിദ്ധാന്തങ്ങള്‍. ഇതെല്ലാം സുന്നത്ത് ജമാഅത്ത് പണ്ഡിതന്മാര്‍പോലും “ശഹദാത്തി”ന്റെ അദ്ധ്യായത്തില്‍ വേണ്ടത്ര വിശദീകരിച്ചതുമാണ്.

പക്ഷെ, നദ്വത്തിലെയും ജമാഅത്തിലെയും ചോട്ടാ അബൂഹുറയ്റ:കള്‍ക്കതൊന്നും കേട്ടുകേള്‍വി പോലുമില്ലെന്നാണ് തോന്നുന്നത്. അത്കൊണ്ടാണല്ലോ “ഏതൊരു കാര്യം ”സ്വീകരിക്കാനും സ്ഥിരീകരിക്കാനും രണ്ട് സാക്ഷി വേണമെങ്കില്‍ ഏതൊരു കാര്യം നിരസിക്കാനും തള്ളിക്കളയാനും അതേപോലെ രണ്ട് സാക്ഷി വേണമെന്നവര്‍ ജല്‍പിക്കാന്‍ കാരണം.

ഒരു കേസ് തെളിയിക്കാന്‍ ശരിയായ രണ്ട് സാക്ഷി വേണമെന്ന് ഒരു കോടതി പറയുമ്പോള്‍ ആ കേസ് തള്ളിക്കളയാനും ശരിയായ രണ്ട് സാക്ഷി വേണമെന്ന് പറയുന്നതിലപ്പുറം വിഡ്ഢിത്തം വേറെ വല്ലതുമുണ്ടോ.?

( വായിക്കുക ! അബൂഹുറൈറയുടെ തനിനിറം )