"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,594
‘ഇസ്മ്ഫാഇലും,ഇസ്മുമഉഫൂലും ’തിരിച്ചറിയാത്തവര്‍!കാരക്കുന്നിന്നു മറുപടി
‘ഇസ്മ്ഫാഇലും’ ‘ഇസ്മ്മഫ്ഊലും’ (കര്‍ത്തൃവാചിയും കര്‍മ്മവാചിയും)
വക തിരിച്ചറിയാത്ത ചോട്ടാ അബൂഹുറയ്റ:
ചേകനൂര്‍ മൌലവി
ഇതൊരു വിദ്വേഷംമൂലം കെട്ടിപ്പറയുന്നതല്ല. എന്നെ കല്‍പ്പിച്ചുകൂട്ടി തരം താഴ്ത്തി കാണിക്കാന്‍ വേണ്ടി പല കള്ളങ്ങളും കെട്ടിപ്പറഞ്ഞ ചോട്ടയെപറ്റി പുറത്തുവന്നൊരു സത്യം മാത്രം പറയുന്നുവെന്നേയുള്ളൂ.
എന്നെപ്പോലുള്ളവരൊക്കെ കേവലം കോപ്പിയടിക്കാരും പരിഭാഷക്കാരുമാണെന്ന് വ്യക്തമായി എഴുതുകയും, മൂലഗ്രന്ഥങ്ങളില്‍ നിന്ന് നേരില്‍ പകര്‍ക്കുവാനോ ഒരു സ്വതന്ത്ര ഗ്രന്ഥമെഴുതുവാനോ ഉള്ള കഴിവ്, തന്നെപ്പോലുള്ളവര്‍ക്ക് മാത്രമേയുള്ളൂവെന്ന് വ്യംഗമായി സൂചിപ്പിക്കുകയും ചെയ്ത ജമാഅത്തകാരുടെ “സ്ഥിരം പരിഭാഷ പകര്‍പ്പുകാരനാ”യ ചോട്ടാ അബൂഹുറയ്റ:ക്ക്, അറബി ഭാഷയിലുള്ള കഴിവും പരിചയവും എത്ര കണ്ടുണ്ടെന്ന് തെളിയിക്കാന്‍ പറ്റിയ മൂന്ന് നാലുദാഹരണങ്ങളാണ് ഞാനിവിടെ ചൂണ്ടിക്കാണിക്കുന്നത്.
(1) ഇബ്നുഖുതൈബ:യുടെ “തഅവീലു മുഖ്തലഫില്‍ ഹദീസ് ”എന്ന ഗ്രന്ഥത്തില്‍ നിന്നും എന്തോ ചിലതൊക്കെ താന്‍ ഉദ്ദരിച്ചതായി കാണുന്നുണ്ട്. അതൊന്നും എനിക്ക് ബാധകമായതോ, എന്റെ ഏതെങ്കിലും വാദത്തെ ഖണ്ഡിക്കുന്നതോ അല്ലാത്തതുകൊണ്ടും നൂറ്റാണ്ടുകള്‍ക്കുമുമ്പ് കാലഹരണപ്പെട്ടുപോയ ചില വാദഗതികളായതുകൊണ്ടും ആ ഉദ്ധരണികളെപറ്റി ഞാനിപ്പോഴൊന്നും പരാമര്‍ശിക്കുന്നില്ല. പ്രസ്തുത ഗ്രന്ഥത്തിന്റെ പേര് പോലും അറബി ഗ്രാമറൊപ്പിച്ചു വായിക്കാന്‍ ചോട്ടാ അബൂഹുറയ്റ:ക്കറിയില്ലെന്ന അപമാനകരമായ സത്യം പുലര്‍ന്നത് വ്യക്തമാക്കുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്.
തന്റെ ക്ഷുദ്രകൃതിയില്‍ മേല്‍പറഞ്ഞ ഗ്രന്ഥത്തിന്റെ പേര് പറയുമ്പോഴൊക്കെയും പേരിന്റെ മദ്ധ്യത്തിലുള്ള “മുഖ്തലഫ്”എന്ന പദത്തിലെ “ല ”എന്ന അക്ഷരത്തിന്ന്പകരം അകാരം (ഫത്ഹ്) ചേര്‍ത്തുച്ചരിക്കേണ്ടതിന്നു പകരം ഇകാരം (കസ്റ്) ചേര്‍ത്തിക്കൊണ്ട് “മുഖ്തലിഫ്” എന്നാണ് പല ആവര്‍ത്തി താന്‍ ഉച്ചാരണമെഴുതിയിരിക്കുന്നത്. അറബി ഗ്രാമറനുസരിച്ചു വായിക്കുന്നശീലം അല്‍പ്പമെങ്കിലുമുള്ളവരില്‍നിന്ന് വരാന്‍ പാടില്ലാത്തൊരു പിശകാണതെന്ന് അറബി പഠിച്ചവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. പുസ്തകം എഴുതി തീര്‍ന്ന ശേഷമാണത്രെ! ആരോ അത് ശ്രദ്ധയില്‍ പെടുത്തിയതും താനത് തിരുത്തിയതും.
(2). രണ്ടാമത്തേത് മേല്‍വിവരിച്ചതിന്റെ നേരെ വിപരീതമായാണ് സംഭവിച്ചിട്ടുള്ളത്. അതായത്: തന്റെ ക്ഷുദ്രകൃതിയില്‍ - പലപ്പോഴും ആവര്‍ത്തിച്ചെഴുതിയ മറ്റു ചില അറബി പദങ്ങളാണ് “മുഅ്തസലികള്‍” “മുഅ്തസലിസം” മുതലായ പദങ്ങള്‍, അവയിലെല്ലാം “സ” ക്ക് കസ്റ് (ഇകാരം) ചേര്‍ത്തിക്കൊണ്ട് മുഅ്തസിലികള്‍ മുഅ്തസിലിസം എന്ന മാത്രമേ അറബി ഗ്രാമര്‍ പ്രകാരം ഉച്ചരിക്കാന്‍ പാടുള്ളൂ. “സ” ക്ക് “ഫത്ഹ്” (അകാരം) ചേര്‍ത്തിപ്പറയുന്നത് തികച്ചും തെറ്റാണ്. ശരിക്ക് അറബി പഠിക്കുന്ന ചില ഓറിയന്റലിസ്റുകള്‍ക്കാണാ തെറ്റ് പറ്റാറുള്ളത്. അത് തെറ്റാണെന്നും അറബിയില്‍ സാമാന്യ പരിചയമുള്ളവര്‍ക്ക്പോലും അറിയാവുന്ന കാര്യമാണ്.
അപ്പോള്‍ “കളി ” പകരം “കിളി” എന്നും “കിളിക്ക്” പകരം “കളി” എന്നുമൊക്കെ പറയും പോലെ, ഫത്ഹും കസ്റും മാറ്റി മറിച്ചുകൊണ്ട് ഇസ്മ്ഫാഇലിന് പകരം ഇസ്മ്മഫ്ഊലും തിരിച്ചും വകതിരിവില്ലാതെ വായിക്കുന്ന സ്വഭാവക്കാരനാണ് താനെന്ന്, അറബിയിലെ രണ്ട് മൂന്ന് പദങ്ങളെഴുതിയപ്പോഴേക്കും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇക്കണക്കില്‍ പരിഭാഷക്കു പകരം മൂലഗ്രന്ഥങ്ങളില്‍ നിന്ന് അറബിയില്‍തന്നെ ഉച്ചാരണ സഹിതം (മറ്റാരുടെയും സഹായമില്ലാതെ) താനൊറ്റക്കെഴുതിയിരുന്നുവെങ്കില്‍ എന്തായിരിക്കും അതിന്റെ സ്ഥിതി എന്ന് നിങ്ങളോരോരുത്തരും സ്വയം ഊഹിച്ചാല്‍ മതി. വേണമെങ്കില്‍ ഒരു ഉദാഹരണംകൂടി പറയാം:
(3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ വെടക്ക് ചരിത്രവും നല്ല ചരിത്രവും വിവരിക്കുന്ന “അല്‍-ജര്‍ഹുവത്തഅ ്ദീല്‍” എന്ന പേരില്‍ രചിക്കപ്പെട്ട പല ഗ്രന്ഥങ്ങളുമുണ്ട്. റിപ്പോര്‍ട്ടര്‍മാരുടെ ഗുണദോഷങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമെന്ന അര്‍ത്ഥത്തിലാണ് ആ പേര്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ജമാഅത്തുകാരനായ ചോട്ടാ അബുഹുറയ്റ: തന്റെ “അബൂഹുറയ്റ:” എന്ന കൃതി 25-ാം പേജിലെ അടിക്കുറിപ്പില്‍ ഉച്ചാരണമെഴുതിയതെങ്ങിനെ എന്നല്ലേ? പേരിലെ ആദ്യക്ഷരമായ “ജ:” ക്ക് അകാരത്തിനു പകരം “ഉകാരചിഹ്നം” ചേര്‍ത്തിക്കൊണ്ട് “അല്‍ജുര്‍ഹുവത്തഅ ്ദീല്‍:” എന്നാണെഴുതിയിരിക്കുന്നത്. ശരീരത്തിലെ മുറിവ്, വൃണമെന്നൊക്കെയാണ് “ജര്‍ഹ്:” എന്ന അറബി പദത്തിന്റെ അര്‍ത്ഥം. അപ്പോള്‍ റിപ്പോര്‍ട്ടര്‍മാരുടെ ഗുണദോഷ ചരിത്രങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമെന്നതിനു പകരം റിപ്പോര്‍ട്ടര്‍മാരുടെ “ശരീരത്തിലെ വൃണവും ചരിത്രത്തിലെ ഗുണവും വിവരിക്കുന്ന ഗ്രന്ഥ:” മെന്നായി അര്‍ത്ഥം.ഇതിലപ്പുറം നാണക്കേട് വേറെ വല്ലതുമുണ്ടോ? ഗ്രന്ഥങ്ങളുടെയും മറ്റും പേരുകളില്‍ വന്നുപോയ ഉച്ചാരണ പിശകുകളൊന്നും അത്ര കാര്യമാക്കാനില്ലെന്നും. ഗ്രന്ഥവാക്യങ്ങള്‍ വായിക്കുമ്പോഴെ ഉച്ചാരണം ശ്രദ്ധിക്കേണഅടതുള്ളൂ വെന്നുമുള്ള ഞൊണ്ടി ന്യായങ്ങളൊന്നും പറഞ്ഞ് വിവരക്കേട് മറച്ചു പിടിക്കാനും ശ്രമിക്കേണ്ട! അറബി ഭാഷയില്‍ പരിജ്ഞാനമുള്ള ഒരാളില്‍നിന്നും വരാന്‍ പാടില്ലാത്ത വ്യക്തമായ ഉച്ചാരണ പിശകുകളാണ് മേല്‍വിവരിച്ചതൊക്കെയും. അതെല്ലാം സാരമായ അര്ത്ഥവ്യത്യാസ മുണ്ടാക്കുന്നവയുമാണ്. എന്നിരിക്കെ, അതല്ലാം അറിയുന്ന ഒരാള്‍ പേരുകളാണ് വെച്ച് മനഃപൂര്‍വ്വം തെറ്റിവായിക്കുക എന്നത് സംഭവ്യമല്ല. അറബിയിലുള്ള പരിചയക്കുറവ് കൊണ്ട് മാത്രമെ അങ്ങിനെ സംഭവിക്കുകയുള്ളൂ അറബി പദങ്ങളുടെ പ്രൂഫ് മാത്രം ശ്രദ്ധിക്കാറില്ലെന്നു പറഞ്ഞാല്‍ അതും നടക്കുകയില്ല. ശുദ്ധിപത്രം പോലും തയ്യാറാക്കിയ ചോട്ടാ അബൂഹുറയ്റ: മേല്‍ വിവരിച്ച പിശകുകളൊന്നും തിരുത്താതിരിക്കാന്‍ കാരണമെന്ത്?
വേണമെങ്കില്‍ ഇനിയും കാണുക! ഗ്രന്ഥവാക്യങ്ങളില്‍ നിന്നുള്ള ഒരുദാഹരണം തന്നെ പറയാം:
(4) ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യുടെ ക്ഷുദ്രകൃതിയില്‍ വല്ല അറബി വാക്യവും (പേരുകളല്ലാത്തത്) കിട്ടുമോ എന്ന് ഞാന്‍ പരിശോധിച്ചപ്പോഴ്ണ് 129-ാം പേജിലും 128-ാം പേജിലെ അടിക്കുറിപ്പിലും ഒരു ഹദീസിന്റെ കഷണം ഉച്ചാരണസഹിതം താനാവര്‍ത്തിച്ചെഴുതിക്കണ്ടത്. “വകുന്തു അല്‍മുറസൂലല്ലാഹി: അലാമില്‍ഇ ബ്ത്വനീ” (ബുഖാരി) എന്നതായിരുന്നു ആ കഷണം. ആ ഹദീസിന്റെ ആശയത്തെ പറ്റി അല്‍പം പറയാനുണ്ട്. ശേഷം ഉച്ചാരണത്തെക്കുറിച്ച് പറയാം. ഹദീസിന്റെ അര്‍ത്ഥം ശ്രദ്ധിക്കുക! “എന്റെ വയറ് നിറക്കുന്നതിന്റെ പേരില്‍ നബിയെ വിട്ടു പിരിയാതെ നടക്കുകയായിരുന്നു എന്റെ പതിവ്:” എന്നാണ് ഹദീസിന്റെ ശരിയായ അര്‍ത്ഥം. അബൂഹുറയ്റ:യുടെ വായിലൂടെ താന്‍ ഓര്‍ക്കാതെ ചാടിപ്പോയ ഒരു സത്യം മാത്രമാണത്. അതല്ലെങ്കില്‍ അന്നുണ്ടായിരുന്ന സഹാബികള്‍ക്കെല്ലാം അതറിയാവുന്നത്കൊണ്ട് സന്ദര്‍ഭം വന്നപ്പോള്‍ താനത് തുറന്ന് പറഞ്ഞതായിരിക്കാം. ചോട്ടകളും തങ്ങള്‍ക്ക് ന്യൂനതയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ ചിലപ്പോള്‍ നിര്‍ബന്ധിതരാകാറുണ്ടല്ലെ. ഏതായാലും യാതൊരു ഭൌതിക ലക്ഷ്യവുമില്ലാതെ, കേവലം സത്യത്തിന് വേണ്ടി ത്യാഗം ചെയ്ത് ഇസ്ലാമിലേക്ക് ഹിജ്ര: വന്ന മഹാനാണ്. അബൂഹുറയ്റ: എന്ന ചോട്ടകളുടെ കള്ളവാദത്തിന്റെ പൊള്ളത്തരം അപ്പടി തുറന്നു കാണിക്കുന്നതാണ്. അബൂഹുറയ്റ:യുടെ മേല്‍ പ്രസ്താവന എന്നതില്‍ സംശയമില്ലല്ലോ. അങ്ങിനെ വന്നപ്പോള്‍ ചോട്ടകള്‍ ചെയ്ത പണി എന്തെന്നല്ലേ? ഹദീസിന്റെ അര്‍ത്ഥത്തില്‍ മനഃപൂര്‍വ്വം കള്ളം പറയുക തന്നെ !
അതായത്: ‘അലാമില്‍ഇ ബത്വനീ’ (എന്റെ വയറ് നിറക്കുന്നതിന്റെ പേരില്‍) നബിയുടെ പിന്നാലെ നടക്കലായിരുന്നു എന്റെ ജോലി എന്ന അര്‍ത്ഥത്തിലുള്ള വാക്യത്തിന് വിശപ്പടക്കുന്നതില്‍ മാത്രം തൃപ്തിപ്പെട്ടുകൊണ്ട് ബാക്കി സമയം മുഴുവന്‍ നബിയോടൊപ്പം ചിലവഴിക്കലായിരുന്നു എന്റെ പതിവെന്നാണ് ചോട്ടാ അബൂഹുറയ്റ: അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ‘‘ഇസ്മ്ഫാഇലും’’ ‘ഇസ്മ്മഫ്ഊലും’ ‘ജര്‍ഹും’ ‘ജുര്‍ഹും’ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കാത്ത ചോട്ടാ അബൂഹുറയ്റ:കള്‍ ഇതുപോലുള്ള വിവരക്കേടെഴുതിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ആ ഭാഗമിരിക്കട്ടെ.
ഉച്ചാരണപിശക് ശ്രദ്ധിക്കുക
‘എന്റെ വയറ് നിറക്കാന്‍ വേണ്ടി’ എന്നോ, ‘വിശപ്പടക്കാന്‍വേണ്ടി’ എന്നോ, എന്തര്‍ത്ഥം പറഞ്ഞിരുന്നാലും ശരി ‘‘അലാമില്‍ ഇ് ബത്വനീ’’ എന്ന് ‘ത്വ’ ക്ക് ‘സംവൃതോകാര ’ ത്തോടു കൂടി മാത്രമേ വായിക്കാന്‍ പാടുള്ളൂ. എന്നാല്‍ ചോട്ടാ അബൂഹുറയ്റ: എഴുതിയതോ? ‘മില്‍ഇബത്വനീ ’ എന്നതിനു പകരം ‘ത്വ’ ക്ക് അകാരം ചേര്‍ത്തിക്കൊണ്ട് ‘ബത്വനീ ’ എന്നാ ണെഴുതിയിരിക്കുന്നത്. ‘ ബത്വനീ ’ എന്നാല്‍ എന്റെ വയറ് എന്നും ‘ബത്വനീ ’ എന്നാല്‍ ‘എന്റെ ഉദരരോഗ ’ മെന്നുമാണ് അറബി ഭാഷയിലര്‍ത്ഥം. അപ്പോള്‍ ചോട്ടാ എഴുതിയതനുസരിച്ച് ‘എന്റെ വയറ് നിറക്കാന്‍ വേണ്ടി ’ എന്ന ആശയത്തിന് പകരം ‘എന്റെ ഉദരരോഗം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി’ (നബിയുടെ പിന്നാലെ നടന്നു) എന്നര്‍ത്ഥമാണ് സിദ്ധിക്കുക.
അല്‍പന്മാരേ? എന്നെപ്പറ്റി ‘കേവലം പരിഭാഷക്കാരനും അനുകര്‍ത്താവും മോഢേണിസ്റുമാണെ’ ന്നും മോഡേണിസ്റുകള്‍ ഇസ് ലാമിക വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് ‘ആഴത്തില്‍ ’ പഠിക്കാന്‍ അവസരം കിട്ടാത്തവരാണെന്നും ‘ഓറിയന്റലിസ്റുകളുടെ ഉച്ചഭാഷിണികള്‍ മാത്രമാണ് മോഡേണിസ്റുകളെ’ ന്നുമൊക്കെ വലിയ അഹന്തയോടും കടുത്ത അഹങ്കാരത്തോടും കൂടി ‘കൂട്ടിനുള്ളിലി ’ രുന്ന് എഴുതി വിടുമ്പോള്‍ ആ എഴുതുന്ന ഓരോരുത്തനും തന്റെ അറിവിന്റെ പരിമിതിയെപ്പറ്റി-ശരിക്കും ബോധവാനായിരിക്കേണ്ടതാണ്. ആ ബോധമില്ലാതെ, മറ്റാരെങ്കിലും എന്തെങ്കിലും പഠിച്ചു പറയുന്നുവെങ്കില്‍ അവരെ കുതിര കയറാന്‍ നടക്കുന്നത് നീതിയോ, മര്യാദയോ അല്ല.
അറബി ഭാഷ ശരിക്കു പഠിക്കാതെ, ചില ഓറിയന്റലിസ്റുകളുടെയും അവരുടെ ചില കൃതികളുടെയും ഇംഗ്ളീഷ് പേരുകളും കൂറെ അറബി വാറോല ഗ്രന്ഥങ്ങളുടെ പേരുകളും പേജു നമ്പറുകളും നിരത്തിവെച്ചതുകൊണ്ടൊന്നും ഇസ്ളാമിക വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടന്നതിന്ന് തെളിവാവുകയില്ല. അത് വേണമെങ്കില്‍ ഖുര്‍ആനും സുന്നത്തും അറബി സാഹിത്യവും ഗ്രമറുമൊക്കെ ‘ആഴത്തില്‍ ’ പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുക തന്നെ വേണം. അതെല്ലാം തെളിയിച്ചതിന്റെ ‘കോല ’ എങ്കിലും ദോഷം പറയരുതല്ലോ. ഇത്തരത്തിലെ#ാാരു കൃതി തയ്യാറാക്കാന്‍തന്നെ, ചില അറബി കോലേജദ്ധ്യാപകരുടെ കാര്യമായ സഹായം തനിക്ക് വേണ്ടിവന്നു എന്ന് ചോട്ടാ അബുഹുറയ്റ: തന്റെ കൃതിയില്‍ തുറന്ന് സമ്മതിച്ചിരിക്കുന്നു. നല്ലത്തന്നെ! ബഡാ അബൂഹുറയ്റ:യും തനിക്കെതിരായ പലതും പലപ്പോഴും തുറന്നുപറയാന്‍ നിര്‍ബന്ധിതനായിരുന്നതും നാം കാണുകയുണ്ടായല്ലോ.
ഏതായാലും അറബി പദങ്ങളുടെ ഉച്ചാരണം പോലും ശരിക്കു പഠിക്കാതെ, വിപരീതര്‍ത്ഥം സിദ്ധിക്കുന്ന തരത്തില്‍ സ്വരങ്ങള്‍ മാറ്റിമറിച്ചു വായിക്കുന്ന ഈ ചോട്ടാ അബൂഹുറയ്റ:യാണത്രെ! ഇപ്പോള്‍ ജമാഅത്തിന്റെ കേന്ദ്രത്തിലെ ഒരു ‘മുജ്തഹിദ് ’ എന്ന ഗമയില്‍ ഇരുന്ന് ഖുര്‍ആനും സുന്നത്തുമൊക്കെ ‘‘കൈകാര്യം’’ ചെയ്തുകൊണ്ട് ‘‘ആധികാരിക ഗ്രന്ഥ രചന’’ നടത്തുന്ന ‘‘സുപ്രധാന മതപണ്ഡിതന്‍ ’’. അപ്പോള്‍ അത്തരം ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തില്‍ എന്തെല്ലാം വിവരക്കേടും മടയത്തരങ്ങളുമായിരിക്കും എഴുതി വിട്ടിട്ടുണ്ടാവുക എന്ന് മാന്യവായനക്കാരും വിശേഷിച്ചു ജമാഅത്ത് സുഹൃത്തുക്കളും മേലില്‍ ഓര്‍ക്കുന്നത് നന്ന്.
ചേകനൂര്‍ മൌലവി
വായിക്കുക..!
"അബൂ ഹുറയിറയുടെ തനിനിറം"
(ശൈഖ് മുഹമ്മദ് കരക്കുന്നിന്നു മറുപടി )
- 99 reads