"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,720
ശൈഖ് മുഹമ്മദ് കാരക്കുന്ന് "മുബാഹലയില്‍" നിന്നും ഒളിച്ചോടി ..!
സത്യവാദികളെയും കള്ളവാദികളെയും തിരിച്ചറിയാനുള്ള മാര്‍ഗമെന്ന നിലക്ക് അവസാനത്തെ കൈക്ക് പ്രയോഗിക്കാന്‍ ഖുര്‍ആന്‍ കല്പിച്ച സുപ്രധാന നടപടിയായ "മുബാഹല" എന്ന ദൈവീക ആയുധം എന്റെ നിഷ്കളങ്കമായ ഈമാനിനെയും ആത്മാര്‍ത്ഥത നിറഞ്ഞ സത്യസന്ധതയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഞാനിതാ സമുദായസമക്ഷം രംഗത്ത് വെക്കുന്നു.....! എന്റെ ഈ ഗ്രന്ഥത്തിലൂടെയും മറ്റും ഞാനാവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പോലെ, അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അവരും മുബാഹലക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഉടനെ തല്‍സംബന്ധമായ വ്യവസ്ഥകളും നിബന്ധനകളും തയ്യാറാക്കാന്‍ ഒരു സംയുക്ത കമ്മറ്റി മുഖേന ഇരുകക്ഷികള്‍ക്കും ബന്ധപ്പെടാവുന്നതാണ്. അതിനാല്‍ ഏതെല്ലാം പുരോഹിതന്മാരാണ് ഈ വെല്ലുവിളിയെ നേരിടാന്‍ മുന്നോട്ടു വരുന്നതെന്നും ആര്‍ക്കൊക്കെയാണ് താന്താക്കളുടെ വാദങ്ങളില്‍ വിശ്വാസവും ആത്മാര്‍ത്ഥത യുമുള്ളതെന്നും നേരില്‍ കണ്ടറിയാന്‍ നാമെല്ലാവരും കാത്തിരിക്കുക!
"അബൂ ഹുറയിറയുടെ തനിനിറം"
(ശൈഖ് മുഹമ്മദ് കാരക്കുന്നിന് മറുപടി )
ചോട്ടാ അബൂഹുറയ്റ:കളുടെ ദജ്ജാലിസങ്ങള്‍...!
ചേകനൂര്‍ മൌലവി
അബൂഹുറയ്റ:യുടെ തനിനിറം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ആമുഖത്തില്‍ ഞാന്‍ പറഞ്ഞതു പോലെ
\ത്തന്നെ തന്റെ പ്രതിയോഗികളായ ശിആക്കളോ, മുഅ്ത്തസിലികളോ, ഓറിയന്റലിസ്റുകളോ, മോഡേണിസ്റുകളോ മറ്റോ എഴുതിവെച്ച എന്തെങ്കിലും തെളിവോ, ചരിത്രമോ, വിമര്‍ശനമോ, നിരൂപണമോ ഒന്നും തന്നെ ഞാന്‍ അവംലംബമാക്കിയിട്ടില്ല. അതുണ്ടെന്നു തെളിയ്ക്കാന്‍ ഈ ലോകത്താര്‍ക്കും സാധ്യവുമല്ല. കേവലം വിശുദ്ധ ഖുര്‍ആനും അബൂഹുറയ്റ:യുടെ തന്നെ അനുയായികള്‍ എവുതിവെച്ച ഹദീസ് ഗ്രന്ഥങ്ങളും ചരിത്രരേഖകളും മാത്രമേ ഞാന്‍ തെളിവായെടുത്തിട്ടുള്ളൂ. മുമ്പും അത്രമാത്രമേ ഞാന്‍ ചെയ്യാറുള്ളൂ.
പക്ഷെ,എന്റെ തെളിവുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാനെന്നപേരില്‍ രംഗത്തുവന്ന ചോട്ടാ അബൂഹുറയ്റ:കള്‍ തങ്ങളുടെ “അബൂഹുറയ്റ” എന്ന ക്ഷുദ്രകൃതികളില്‍ എനിക്കെതിരില്‍ പല ശുദ്ധനുണകളും കെട്ടിപ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നദവത്തിലെയും ജമാഅത്തിലെയും പ്രസ്തുത ചോട്ടകള്‍ എന്നെ ഒരു മോഡേണിസ്റായും ചിലപ്പോള്‍ ഓറിയന്റലിസ്റായും ചിത്രീകരിച്ചതായി കാണാം. അത് രണ്ടും ശുദ്ധമേ കളവാണെന്നാണ് മാന്യവായനക്കാരെ എനിക്കാദ്യമായി അറിയിക്കാനുള്ളത്.
എന്ത്കൊണ്ടെന്നാല്‍: ഇസ് ലാമിലെ “കാലോചിതമല്ലെ” ന്ന് തോന്നുന്ന നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ഭേദഗതി വരുത്തണമെന്നും സിദ്ധാന്തിക്കുന്ന നവീകരണ വാദികള്‍ക്കാണ് മോഡേണിസ്റുകളെന്നു പറയുന്നത്. ഞാനൊരിക്കലും ഇന്നേവരെ അങ്ങിനെയൊരു വാദം വാദിച്ചിട്ടില്ല. അതുണ്ടെന്നു തെളിയിക്കാന്‍ ഈ ചോട്ടകള്‍ക്കോ മറ്റോ സാധ്യവുമല്ല. വിശുദ്ധ ഖുര്‍ആനിന്നും തിരുസുന്നത്തിന്നും വിരുദ്ധമായ സകല നിയമങ്ങളും മാറ്റണമെന്നും അത് രണ്ടില്‍നിന്നുമായി പൂഴിത്തിവെക്കപ്പെട്ട മുഴുവന്‍ നിയമങ്ങളും പുനഃസ്ഥാപിക്കണമെന്നുമാണ് എന്റെ വാദം. അത് ഇന്നും ഇന്നലെയും തുടങ്ങിവെച്ച വാദവുമല്ല. 25 വര്‍ഷം മുമ്പ് ഞാന്‍ പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവാദമാണത്. വിശുദ്ധ ഖുര്‍ആനില്‍ നിന്നോ നബിയുടെ സുന്നത്തില്‍ നിന്നോ തെളിഞ്ഞു കിട്ടിയ ഒറ്റ നിയമവും മാറ്റണമെന്നോ ഭേദഗതി വരുത്തണമെന്നോ ഇന്നേവരെ ഞാന്‍ വാദിച്ചിട്ടില്ല.; ഇനി വാദിക്കാന്‍ തയ്യാറുമില്ല.
എന്നിരിക്കെ, ആദജ്ജാലുകള്‍ എന്നെപ്പറ്റി മോഡേണിസ്റെന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം “ഇസ് ലാമിനെ പൊളിക്കാനും മുസ് ലിംകളെ വഴി പിഴപ്പിക്കാനുമായി ” പ്രവര്‍ത്തിക്കുന്ന ആളാണ് ഞാനെന്ന് സമുദായത്തെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കലും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നുമായി ഞാന്‍ പുറത്തുകൊണ്ടു വരുന്നതും മതപുരോഹിതന്മാര്‍ ഇക്കാലംവരെ പൂഴ്ത്തിവെച്ചതുമായ ഖുര്‍ആനിക സത്യങ്ങളിലേക്ക് സമുദായത്തിന്റെ ശ്രദ്ധ തിരിയാതിരിക്കലുമാണ്.
എന്നെപ്പറ്റി ഓറിയന്റലിസ്റെന്നു പറയുന്നതും ഇതേ പ്രകാരം തനി കള്ളവും കാപട്യവുമാണ്. കാരണം: പൌരസ്ത്യമായ ഭാഷയും വിജ്ഞാനങ്ങളും മതങ്ങളും പഠിച്ച ഇസ് ലാം വിരോധിയായ പാശ്ചാത്യനെയാണ് ഓറിയന്റ ലിസ്റെന്നു പറയാറുള്ളത്. ഞാനൊരു പാശ്ചാത്യനല്ലെന്നകാര്യം ഈ ചോട്ടകള്‍ ക്കൊരിക്കലും അജ്ഞാതമല്ലല്ലോ. അതേപോലെ എന്നെ ഒരിസ്ലാം വിരോധി യാണെന്ന് തെളിയിക്കാനും ഈ പുരോഹിതവര്‍ഗ്ഗം ഒന്നാകെ സംഘടിച്ചാലും സാദ്ധ്യമല്ല. എന്നിട്ടാണോ ഈ അല്‍പ്പന്മാരായ ചോട്ടകള്‍ക്ക തിന്ന് കഴിയുക. അതൊരിക്കലുമില്ല.
പിന്നെന്തിനെപ്പറ്റി ഓറിയന്റലിസ്റാണെന്ന പച്ചക്കള്ളം ഇവര്‍ പറഞ്ഞു പരത്തുന്നു? അതു മറ്റൊന്നിനുമല്ല: ഓറിയന്റലിസ്റുകള്‍ പൊതുവെ ഇസ് ലാമിന്റെ ശത്രുക്കളആണെന്നാണീ പുരോഹിതവര്‍ഗ്ഗം മുമ്പേ പ്രചരിപ്പി ച്ചിട്ടുള്ളത്.
ഓറിയന്റലിസ്റുകളുടെ പ്രധാന ആചാര്യന്‍ ഗോള്‍ഡ്സിഹറാണെന്നും ഗോള്‍ഡ്സിഹര്‍ തനി ജൂതനാണെന്നുമുള്ള പ്രചരണവും അവരിപ്പോള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ എന്നെപ്പറ്റി തനി വ്യാജമായിട്ടാണെങ്കിലും ഒരു ഓറിയന്റലിസ്റാണെന്ന് തങ്ങളുടെ അയ്യുഹന്നാസുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇസ് ലാമിന്റെ ശത്രവാണെന്നും എന്റെ നേതാവ് ജൂതനായിരുന്ന ഗോള്‍ഡ്സിഹറാണെന്നും അവരെ ക്രമേണ വിശ്വസിപ്പിക്കാന്‍ കഴിയുമല്ലോ. ഇത്തരം ദുഷ്ടത്തരങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ് ആ ദജ്ജാലുകള്‍ എന്നെപ്പറ്റി മോഡേണിസ്റെന്നും ഓറിയന്റലിസ്റെന്നും മറ്റും കള്ളപ്രചരണം നടത്തുന്നത്.
മറ്റൊരു കപടതന്ത്രവുംകൂടി
കേവലം ഖുര്‍ആനും സുന്നത്തും മാത്രമാണ് തങ്ങള്‍ പ്രബോധനം ചെയ്യുന്നതെന്നും അത് രണ്ടിലുമില്ലാത്ത യാതൊന്നും തങ്ങള്‍ സ്വീകരിക്കുകയില്ലെന്നും 50ഉം, 60ഉം വര്‍ഷത്തോളമായി സമുദായത്തെ പഠിപ്പിച്ചുപോന്നിരുന്ന ജദമാഅത്തിലെയും നദ് വത്തിലെയും മതപണ്ഡിതന്മാരില്‍ വലിയൊരു വിഭാഗം തനി കപടന്മാരാണെന്നും ഖുര്‍ആനും സുന്നത്തും അവര്‍ക്കൊരു പ്രശ്നമല്ലെന്നും നാലു മദ് ഹബും ഇജ്മാവും അവയെ അടിസ്ഥാനമാക്കിയുള്ള ശരീഅത്തുമാണവരുടെ യഥാര്‍ത്ഥ മതമെന്നുമുള്ള പച്ച പരമാര്‍ത്ഥം കേരളത്തില്‍ ഇയ്യിടെ നടന്ന ശരീഅത്ത് വാദ കോലാഹലങ്ങളിലൂടെ വ്യക്തമായി തെളിഞ്ഞതാണല്ലോ. അങ്ങിനെയുള്ള ആ പുരോഹിതന്മാര്‍ക്ക് വിശുദ്ധ ഖുര്‍ആനും ശരിയായ സുന്നത്തും അടിസ്ഥാനമാക്കിക്കൊണ്ട് ഈയുള്ളവന്‍ സമര്‍ത്ഥിച്ചുകൊടുത്ത ഒറ്റ വിഷയത്തെയും ഖുര്‍ആന്‍കൊണ്ടോ സുന്നത്തുകൊണ്ടോ ഇന്നേവരെ ഖണ്ഡിക്കാന്‍ കഴിയാതെ വന്നു എന്നുള്ളത് അവരുട ക്ഷുദ്രകൃതി കളിലൂടെയും പത്രമാസികകളിലൂടെയും തെളിഞ്ഞുകഴിഞ്ഞൊരു സത്യം മാത്രമാണ്. ഇനിയും അത് കൂടുകല്‍ തെളിയാന്‍ പോവൂകയാണ്.
ഇത്തരം ഒരു ഗതികേടില്‍ പെട്ടു കുടുങ്ങിയ ആ പുരോഹിതന്മാര്‍ എനിക്കെതിരില്‍ അബൂഹുറയ്റ: എന്ന വാറോല പുസ്തകങ്ങളെഴുതിച്ചപ്പോള്‍ എന്റെ വാദങ്ങളും തെളിവുകളും ശരിക്കുദ്ധരിച്ചു ഖണ്ഡിക്കുന്നതിന്ന് പകരം ഏതോ ചില ശിആക്കളുടെയും മുഅതസിലികളുടെയും കാലഹരണപ്പെട്ടതും ചില ഓറിയന്റലിസ്റുകളുടെയും മോഡേണിസ്റുകളുടെയും ബാലിശവും അര്‍ത്ഥശൂന്യ വുമായ ചില വാദങ്ങള്‍ പെറുക്കിവെച്ച് വിമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ വിമര്‍ശനത്തില്‍ എന്നെപ്പറ്റി മേല്‍പറഞ്ഞവരുടെയെല്ലാം പിന്‍ഗാമിയാണെന്ന കള്ളപ്രചരണവും ഇടക്കിടെ തിരികി വെച്ചിരിക്കുന്നു. മാത്രമല്ല അവരില്‍ ചിലര്‍ ചില ഉദ്ധരണികളില്‍ ചെയ്ത വൃത്തികേടുകളും കൃത്തിമങ്ങളും എടുത്ത് കാണിച്ചുകൊണ്ട് അതൊക്കെ എന്റെയും തൊഴിലാണെന്ന് വരുത്തിത്തീര്‍ക്കാനും നിരന്തരം ശ്രമം നടത്തിക്കാണുന്നു.
ഈ വഞ്ചനകള്‍ കൂടുതലും നടത്തിയിട്ടുള്ളത് മുജാഹിദ് ചോട്ടയേക്കാള്‍ ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യാണ് (ശൈഖ് മുഹമ്മദ് കാരക്കുന്ന് ചേകനൂര്‍ മൌലവിക്ക് മറുപടിയായി എഴുതിയ അബൂ ഹുറയിറ എന്ന ഗ്രന്ഥം കാണുക ) ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും എന്നെ നേരിടാന്‍ ആ ചോട്ടകള്‍ക്ക് കഴിയാതെ വന്നപ്പോള്‍ പലവിധ കള്ളപ്രചരണങ്ങളും നടത്തുകവഴി എന്നെ തേജോവധം ചെയ്യാനാണവര്‍ തീരുമാനിച്ചുകാണുന്നത്. ഇത് ഇന്നും ഇന്നലെയും അവര്‍ തുടങ്ങിവെച്ച ദുഷ്ട വൃത്തിയുമല്ല. പഴയ കാലം മുതല്‍ക്കെ അവരില്‍ തരംതാഴ്ന്ന് ചിലര്‍ കൈക്കൊണ്ടുപോന്ന ഏറ്റവും നീചമായഒരടവ് മാത്രമാണത്. ഇത്കൊണ്ടൊന്നും സത്യം പൂഴ്ത്തിവെക്കാമെന്നവര്‍ വ്യാമോഹിക്കേണ്ട! അത്തരക്കാരുടെ വഞ്ചനയും കപടത്തരവും പുറത്തു ചാടിക്കാന്‍ പറ്റിയ ഏറ്റവും ഉത്തമമായൊരു മാര്‍ഗ്ഗം, കേരളത്തില്‍ ഇന്നേവരെ ആരും പ്രവേശിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത, അതിഭയാനകമായൊരു മാര്‍ഗ്ഗം ഖുര്‍ആന്‍ നമുക്ക് നിര്‍ദ്ദേശിച്ചു തന്നിട്ടുണ്ട്. ആ മാര്‍ഗ്ഗത്തിലൂടെ ആരാണ് കള്ളവാദികളെന്നും ആരാണ് സത്യവാദികളെന്നും സമുദായത്തെ ബോധ്യപ്പെടുത്താനാണ് ഈയുള്ളവനിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത മാര്‍ഗ്ഗമേതാണെന്ന് താഴെ വിവരിക്കാം.
കപടപുരോഹിതരുടെ തനിനിറം പുറത്താക്കാന്‍
ഏക മാര്‍ഗ്ഗം മുബാഹല മാത്രം.
മുബാഹല: എന്നാലെന്ത്?
ഖുര്‍ആനിലുള്ള സത്യങ്ങള്‍ വിളംബരം ചെയ്യുമ്പോള്‍ മതപുരോ ഹിതന്മാര്‍ അതിനെ എതിര്‍ക്കുകയും, ദുര്‍വ്യാഖ്യാനവും ശുദ്ധനുണയും പ്രചരിപ്പിച്ചുകൊണ്ട് അത് പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അവരുമായി നേരിട്ട് വിവാദം നടത്തിയശേഷം ആ വിവാദത്തില്‍ തെളിവുകളൊക്കെ ബോദ്ധ്യപ്പെടുത്തികൊടുത്തിട്ടും സത്യം സമ്മതിക്കാതെ കള്ളവാദത്തില്‍ തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സമുദായത്തിലെ ആബാലവൃദ്ധം വിശ്വാസികള്‍ പങ്കെടുത്ത ഒരു മഹാസമ്മേളനത്തില്‍ വെച്ച് മതപണ്ഡിതന്മാരിലെ ഇരുഗ്രൂപ്പുകളും കൂടി “ഞങ്ങളില്‍ ആരാണ് കള്ളവാദികളെങ്കില്‍ അവരുടെ മേല്‍ അല്ലാഹുവിന്റെ ലഅനത്ത് ഇറങ്ങട്ടെ ” എന്ന് കൂട്ടായി പ്രാര്‍ത്ഥിക്കുന്നതിനാണ് മുബാഹല: എന്നു പറയുന്നത്.
ഇരു ഗ്രൂപ്പുകളിലും പെട്ട വിശ്വാസികള്‍ - കള്ളവാദികളുടെ കള്ളപ്രചരണംമൂലം സത്യമറിയാതെ നട്ടം തിരിയുന്ന ശുദ്ധഗതിക്കാര്‍- പ്രസ്തുത പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുകയും വേണം. അങ്ങിനെ കള്ളവാദികളെ ഒറ്റപ്പെടുത്തിക്കൊണ്ടും മതവഞ്ചകരും സമുദായ വഞ്ചകരുമായ അവരെ ഈ ലോകത്തു വെച്ചുതന്നെ ലഅനത്ത് ചെയ്ത് നശിപ്പിക്കുന്നത് കാണിച്ചുതരേണമേ അല്ലാഹുവെ എന്ന ആത്മാര്‍ത്ഥമായ അപേക്ഷയോടും കൂടി ഒരു കൂട്ട് പ്രാര്‍ത്ഥന - ഖുര്‍ആന്‍ അവസാനഘട്ടം വളരെ കാര്യഗൌരവത്തോടെ ചെയ്യാന്‍ കല്‍പിച്ച കൂട്ട് പ്രാര്‍ത്ഥന - ചെയ്ത് പിരിഞ്ഞാല്‍ പിന്നെ കള്ളവാദികളാരാണെങ്കില്‍ -സത്യം ബോധ്യപ്പെട്ടിട്ടും മനസ്സാക്ഷിയെ വഞ്ചിച്ച്, സത്യത്തെ എതിര്‍ക്കാന്‍ തുനിയുന്നത് ആരാണെങ്കില്‍ - മുബാഹല: കാരണമായി അവരുടെ ഹൃദയത്തില്‍ കടന്നുകൂടുന്ന കഠിനമായ ഭയം മൂലം അവരുടെ ശരീരത്തിലെ എല്ലാവിധ രോഗപ്രതിരോധ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും താറുമാറാകുന്നതും തന്നിമിത്തം അവരുടെ ശരീരവുമായി പിന്നീടു സന്ധിക്കുന്ന ഏതു രോഗാണുക്കളും പെട്ടെന്നാക്രമിക്കുവാനും അപകടപ്പെടുത്തുവാനും യാതൊരു പ്രതിരോധ ചികിത്സയും ഫലം ചെയ്യാതിരിക്കാനും കാരണമാകുന്നതുമാണ്.
ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തപ്രകാരം തന്നെ ആരെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ പറ്റിയ ശരീര ശാസ്ത്ര രഹസ്യങ്ങളാണിതെല്ലാം. അപ്പോള്‍ ശാസ്ത്രീയമായിത്തന്നെ ഫലം പ്രതീക്ഷിക്കാവുന്ന - കള്ളവാദികളുടെ കരളിന്ന് കൊള്ളുന്ന-ഖുര്‍ആന്‍ കല്‍പിച്ച അവസാന മാര്‍ഗ്ഗമെന്ന നിലക്ക് എല്ലാ മുസ്ലിംകള്‍ക്കും സ്വാഗതം ചെയ്യാവുന്ന - സത്യവാദികളെയും കള്ളവാദികളെയും എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ പറ്റിയ ഏറ്റവും ഉത്തമവും മാരകവുമായ നടപടിയാണ് മുബാഹല: എന്ന ദൈവീക ആയുധമെന്ന് നാം ഉറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു.
നബിതിരുമേനി, ഖുര്‍ആനിക സത്യങ്ങള്‍ ഓരോന്നായി വിളംബരം ചെയ്തുകൊണ്ടി രുന്നപ്പോള്‍, അത് മുഴുവന്‍ നിഷേധിക്കുകയും, “വേദഗ്രന്ഥപണ്ഡിതന്മാരായ ഞങ്ങള്‍ പറയുന്നതു മാത്രമാണ് ശരി ” എന്ന്
ജൂതകൃസ്ത്യാനികളിലെ മതപുരോഹിതന്മാര്‍ ഏകകണ്ഠമായി പ്രഖ്യാപിക്കുകയും നബിതിരുമേനി ഒരു സത്യം പറയുമ്പോഴേക്കും നബിക്കെതിരില്‍ നൂറ് നുണ പറഞ്ഞ്, നബിയുടെ അനുയായികളെപ്പോലും ആശയക്കുഴപ്പത്തിലാക്കി വട്ടം കറക്കുകയും ചെയ്യുക എന്നത് അക്കാലത്തെ ഒരു നിരന്തര പരിപാടിയായിത്തീര്‍ന്നു. അല്ലാഹുവിന്റെ കിതാബിലുള്ള സത്യമാണ് ഞാന്‍ പറയുന്നതെന്ന് നബി പറയുമ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ - (തൌറാത്തിലും ഇഞ്ചീലിലും) ഉള്ള സത്യം ഞങ്ങള്‍ പറയുന്നതാണെന്ന് പുരോഹിതന്മാര്‍ പച്ച നുണ പറഞ്ഞു, ശക്തിയായ പ്രചരണം നടത്തിക്കൊണ്ടിരുന്നു. ആ പ്രചരണക്കാരെ കവച്ചുവെക്കാന്‍ മാത്രമുള്ള പ്രബോധകന്‍മാര്‍ അന്ന് നബിക്കില്ലായിരുന്നു. അവരെ കവച്ചുവെക്കുന്നതുപോയിട്ട് അവരുടെ കാലോഹരിയെങ്കിലും പ്രചരണമെത്തിക്കാനുള്ള പ്രാപ്തരായ പ്രവര്‍ത്തകന്മാര്‍ അന്ന് നബിക്കുണ്ടായിരുന്നല്ല. അന്നിലയില്‍ നബി അങ്ങേയറ്റം വിഷമിക്കുകയും - പ്രചരണ മാര്‍ഗ്ഗത്തിലൂടെ സത്യാന്വേഷികള്‍ക്ക് സത്യം ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ പ്രയാസമാവു കയും കപടപുരോഹിതന്മാരുടെ കള്ളപ്രചരണം കൂടിക്കൂടിവരികയും ചെയ്തപ്പോഴാണ്, ആ പുരോഹിതന്മാരുടെ കള്ളപ്രചരണത്തിന്നറുതിവരുത്താനും അവരുടെ കാപട്യവും കള്ളത്തരവും സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താനും വേണ്ടി, അല്ലാഹു മുബാഹലയുടെ ആയത്തിറക്കിക്കൊണ്ട് നബിക്ക് പരിഹാരമുണ്ടാക്കിക്കൊടുത്തത്. പ്രസ്തുത ആയത്തിലെ ആശയമെന്തെന്ന് ശ്രദ്ധിക്കുക.
“സത്യമായ ഈ ഗ്രന്ഥം നിന്റെ നാഥനില്‍ നിന്നുള്ളതാണ്. അതുകൊണ്ട് (ആ ഗ്രന്ഥത്തില്‍ പറയുന്ന ഒരു വിഷയത്തിലും) നീ സംശയാലുവായിത്തീരരുത്! എന്നാല്‍ (ഈ ഗ്രന്ഥത്തിലുള്ള കാര്യങ്ങളെ സംബന്ധിച്ച്) നിനക്കുറപ്പ് ലഭിച്ച ശേഷം നിന്നോടാരെങ്കിലും വിവാദം നടത്തിയാല്‍ (അവരെ വെറുതെയങ്ങ് വിട്ടേക്കരുത്. വിവാദത്തിനുശേഷം അവരോട്) നീ പറയണം! നിങ്ങളെല്ലാവരും ഇങ്ങോട്ടു വരിക! ഞങ്ങളും നിങ്ങളും ഞങ്ങളുടെ മക്കളും നിങ്ങളുടെ മക്കളും ഞങ്ങളുടെ സ്ത്രീകളും നിങ്ങളുടെ സ്ത്രീകളും (എല്ലാവരും കൂടി ഒരു മൈതാനിയില്‍ സമ്മേളിക്കുക!) എന്നിട്ട് നമ്മളെല്ലാവരും കൂടി (അല്ലാഹുവിനോട്) ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കുക: (ഞങ്ങളില്‍ ആരാണ് കള്ളവാദികളെങ്കില്‍) ആ കള്ളവാദികള്‍ക്ക് അല്ലാഹുവിന്റെ ലഅനത്ത് (ശാപകോപം) ബാധിക്കട്ടെ! ” എന്ന് നമ്മള്‍ ആത്മാര്‍ത്ഥമായി കൂട്ട്പ്രാര്‍ത്ഥന നടത്തുക. (വി: ഖു: 3:60, 61)
കള്ളവാദികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകവും ഭയാനകവുമായ , അത്യധികം ഗൌരവമുള്ളൊരു അസാധാരണ കൂട്ടുപ്രാര്‍ത്ഥനക്കായി സകല കള്ള പുരോഹിതന്മാരെയും ആഹ്വാനം ചെയ്യാനാണ് ഇപ്പോള്‍ അല്ലാഹു കല്‍പ്പിച്ചത്. ഈ കല്‍പ്പനയനുസരിച്ച് അന്ന് മദീനത്തുണ്ടായിരുന്ന സകല പുരോഹിതന്മാരെയും നബി മുബാഹലക്ക് ക്ഷണിച്ചു നബി മുബാഹലക്ക് ആത്മാര്‍ത്ഥമായി തയ്യാറാവുകയും ചെയ്തു. പക്ഷെ, അതേവരെ നബിയെപ്പറ്റി കള്ളവാദി എന്ന് പറഞ്ഞു നടന്നിരുന്ന പുരോഹിതന്മാരാരുംതന്നെ മുബാഹലക്ക് വരാന്‍ ധൈര്യപ്പെട്ടില്ല....
അതോടെ ആ പുരോഹിതന്മാര്‍ തന്നെയാണ് കള്ളവാദികളെന്നും വലിയ നമസ്ക്കാരവും “ഉറുദി ”യുമായി നടക്കുന്ന അവരെല്ലാം തനി കപടന്മാരാണെന്നും ജനങ്ങള്‍ക്ക് പരക്കെ ബോധ്യപ്പെടുകയും ചെയ്തു. അങ്ങിനെയാണഅ ജൂത ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ കുപ്രചരണത്തില്‍നിന്ന് സത്യന്വേഷികളായ നല്ല മനുഷ്യരെ മുഴുവന്‍ രക്ഷിക്കാനും അവരെ ഖുര്‍ആനിലേക്കാകര്‍ഷിക്കുവാനും നബിക്ക് കഴിഞ്ഞത്. ഖുര്‍ആന്‍ കല്‍പ്പിച്ചതും നബി സ്വീകരിച്ചതുമായ ആ ഉത്തമ മാതൃക നടപ്പിലാക്കാനാണ് ഈയുള്ളവനും തീരുമാനിച്ചിരിക്കുന്നത്. അതല്ലാതെ ഇവിടുത്തെ പുരോഹിതന്മാരുടെ നുണപ്രചരണത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനോ അവരുടെ കാപട്യം പുറത്തു ചാടിക്കാനോ വേറെ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല.
അതിനാല്‍ ഏറ്റവും ഗുരുതരവും കപടന്മാരെ സംബന്ധിച്ചിടത്തോളം വളരെ മാരകവും സത്യവാദികളെയും കള്ളവാദികളെയും തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗ്ഗവും അവസാനത്തെ കൈക്ക് പ്രയോഗിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച സുപ്രധാന നടപടിയുമായ മുബാഹല: എന്നദൈവീക ആയുധം എന്റെ നിഷ്കളങ്കമായ ഈമാനിനെയും ആത്മാര്‍ത്ഥത നിറഞ്ഞ സത്യസന്ധതയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഞാനിതാ സമുദായസമക്ഷം രംഗത്ത് വെക്കുന്നു.....
കേരളത്തിലാദ്യമായി ഒരു മുബാഹല: നടന്നു!
ഞാനും ഇ.കെ. ഹസ്സന്‍മുസ്ള്യാരും തമ്മില്‍
1960-ല്‍ ഞാന്‍ വെല്ലൂര്‍ ബി.എസ്.എ. ചോളേജില്‍നിന്നും എം. എഫ്. ബി. ബിരുദമെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയശേഷം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍നിന്നും ഞാന്‍ പഠിച്ചതും കേരളത്തിലെ പുരോഹിതമതത്തിന്ന് വിരുദ്ധവുമായ ഓരോ ഖുര്‍ആനിക സത്യങ്ങളും ഞാന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അക്കാലത്താദ്യമായി എന്നെ ഖണ്ഡിക്കാന്‍ ഓടിയെത്തി.ത് സമസ്തയിലെ കെ.കെ.അബൂബക്കര്‍ മുസ്ള്യാര്‍ ആയിരുന്നു. രണ്ടു ദിവസത്തെ പരിപാടിക്ക് നോട്ടീസ് ഇറക്കിയശേഷം പൊന്നാനി താലൂക്കിലെ കോക്കൂരില്‍ അബൂബക്കര്‍ മുസ്ള്യാര്‍ ഖണ്ഡന പ്രസംഗം നടത്താന്‍ വന്നു. ആദ്യത്തെ ദിവസം തന്നെ എന്റെ വാദവും തെളിവുകളും വിവരിച്ചുകൊണ്ടും കെ.കെ.അബൂബക്കര്‍മുസ്ള്യാരെ വിവാദത്തിന് ക്ഷണിച്ചുകൊണ്ടും അറബിയില്‍ ഞാനെഴുതിയ ഒരു ദീര്‍ഘിച്ച എഴുത്ത് സ്റേജിലേക്ക് കൊടുത്തയച്ചു. ആ എഴുത്ത് സ്റേജില്‍ വായിക്കാതെയും പിറ്റേ ദിവസത്തെ പരിപാടിക്ക് നില്‍ക്കാതെയും രാവിലെത്തന്നെ സ്ഥലം വിടുകയാണ് കെ.കെ. അബൂബക്കര്‍ മുസ്ള്യാര്‍ ചെയ്തത്.നോട്ടീസ് പ്രകാരമുള്ള രണ്ടാം ദിവസത്തെ പരിപാടിക്ക് പരിസരപ്രദേശങ്ങളില്‍ നിന്നെല്ലാം ധാരാളം ആളുകള്‍ വന്നു ചേര്‍ന്നപ്പോള്‍ അബൂബക്കര്‍ മുസ്ള്യാരെയോ, പകരം മുസ്ള്യാരെയോ കാണആതെ എല്ലാവരും നിരാശരായി മടങ്ങിപ്പോവുകയും ചെയ്തു.
പിന്നീട് 1962-ല്‍ പൊന്നാനി താലൂക്കിലെത്തന്നെ എന്റെ ഒരു ബന്ധുനാടായ മാറഞ്ചേരിയില്‍ വെച്ച് കെ. വി. മുഹമ്മദ്മുസ്ള്യാര്‍ എന്ന കൂറ്റനാടാണ് എന്നെ ഖണ്ഡിക്കാന്‍ വന്നത്. പ്രസംഗത്തില്‍ കൂറ്റനാട് എന്നെ വിമര്‍ശിച്ചപ്പോള്‍ എന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഞാന്‍ കൂറ്റനാടിന്റെ സ്റേജില്‍ ചെന്നു കയറി വിവാദത്തിന്ന് വെല്ലുവിളിച്ചു. കൂടെ മുബാഹലയുംകൂടി നടത്തണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ മുബാഹല:ക്ക് സാധ്യമല്ലെന്ന് കൂറ്റനാട് പറഞ്ഞെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഞങ്ങള്‍ കരാറെഴുതിച്ചു കൂറ്റനാടിന് സ്വന്തം നിലക്ക് അത് സാധ്യമല്ലെങ്കില്‍ ഇ.കെ.അബൂബക്കര്‍ മുസ്ള്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ള്യാര്‍, ഇ.കെ. ഹസ്സന്‍ മുസ്ള്യാര്‍ മുതലായവരെ കൊണ്ടുവന്നി ട്ടെങ്കിലും വിവാദത്തിന്നും മുബാഹല:ക്കും തയ്യാറാവണമെന്ന് ഞാന്‍ ശഠിക്കുകയും ചെയ്തു. അതനുസരിച്ചു കരാറെഴുതി ഇരുകൂട്ടരും കൈമാറി. പക്ഷെ, വിവാദദിവസം കൂറ്റനാട് മുസ്ള്യാരോ കൂടെ കൊണ്ടുവരാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നവരില്‍ മറ്റേതെങ്കിലും മുസ്ല്യാരോ അന്ന് മാറഞ്ചരി വിവാദത്തിന്നോ മുബാഹല:ക്കോ വന്നതേയില്ല. ഞങ്ങള്‍ ഏക കക്ഷിയോഗം ചേര്‍ന്ന് വിജയാഹ്ളാദത്തോടെ പ്രസംഗം നടത്തി പിരിയുകയാണു ണ്ടായത്. കേരളത്തിലാദ്യമായി നടക്കേണ്ടിയിരുന്ന ഒന്നാമത്തെ മുബാഹല:യായി രുന്നു അത്. പക്ഷെ, മറുപക്ഷക്കാരാരും വരാതിരുന്നതുകൊണ്ട് അന്നത് നടന്നില്ല.
പിന്നീട് 1963 മുതല്‍ക്കുള്ള ഊഴം ഇ.കെ. ഹസ്സന്‍ മുസ്ള്യാരുടേതായിരുന്നു. അങ്ങിനെ ഹസ്സന്‍ മുസ്ള്യാരും ഞാനും തമ്മില്‍ നിരന്തരം വെല്ലുവിളിയും വിവാദവും തുടങ്ങി. മുബാഹല:ക്ക് വെച്ചാല്‍ ഇനിയും ഒഴിഞ്ഞു മാറിയെങ്കിലോ എന്നുകരുതി കുറേ കാലത്തേക്ക് ഞാന്‍ മുബാഹലക്ക് നിര്‍ബന്ധിക്കാതെ, വെറും വിവാദത്തിന്ന് മാത്രം കരാറെഴുതല്‍ പതിവാക്കി. അങ്ങിനെ പല വിഷയങ്ങളിലുമായി പല സ്ഥലത്തും വെച്ച് 13 വാദപ്രതിവാദങ്ങള്‍ ഞാനും ഇ.കെ. ഹസ്സന്‍ മുസ്ള്യാരും തമ്മില്‍ നടന്നു. 14-ാമത്തെ വിവാദം എന്റെ നാട്ടില്‍ (ചേകനൂരില്‍) വെച്ചായിരുന്നു. ആ വിവാദം വളരെ അപകടത്തിലേക്ക് നീങ്ങാനാണ് വഴിവെ ച്ചത്. എന്റെ നാട്ടുകാരെ എനിക്കെതിരില്‍ അക്രമം നടത്താന്‍ കിട്ടുകയില്ലെന്നു കണ്ടപ്പോള്‍ ചുറ്റുഭാഗത്തുമുള്ള മഹല്ല്കാരെ മുഴുവന്‍ സംഘടിപ്പിച്ചുകൊണ്ട് എന്നെയും എന്റെ അനുയായികളെയും ആക്രമിക്കുമെന്നും സ്റേജെല്ലാം പൊളിച്ചു തകര്‍ക്കുമെന്നും വിവാദസ്റേജിലേക്ക് വരാതിരിക്കലാണ് നല്ലതെന്നും പല ഗുണ്ടകള്‍ മുഖേന ഹസ്സന്‍ മസ്ള്യാര്‍ എന്റെ പക്ഷത്തുള്ളവരെ മുന്‍കൂട്ടി അറിയിച്ചു. ഉടനെ ഞാന്‍ ഹസ്സന്‍ മസ്ള്യാര്‍ താമസിച്ചിരുന്ന റൂമിലേക്ക് കയറിചെല്ലുകയും ഇന്നത്തെ വിവാദത്തിന്നുശേഷം മുബാഹല: ചെയ്തല്ലാതെ നിങ്ങളെ ചേകനൂരില്‍ നിന്ന് വിടുകയില്ലെന്ന് നേരിട്ടറിയിക്കുകയും ചെയ്തു. പെട്ടെന്ന് ഷോക്കേറ്റതുപോലെ അല്‍പനേരം മിഴിച്ചിരുന്ന ഹസ്സന്‍ മസ്ള്യാര്‍ മുബാഹല:യുടെ ആവശ്യമില്ലെന്നുത്തരം പറഞ്ഞു. ഉടനെ ഞാന് മറുപടി പറഞ്ഞു മുബാഹല:യുടെ ആവശ്യം സത്യം പറയുന്നവര്‍ക്കാണ്. നുണ പറഞ്ഞു നടക്കുന്നവര്‍ക്കല്ല. നിങ്ങള്‍ മുബാഹല:ക്ക് തയ്യാറില്ലെങ്കില്‍ നിങ്ങള്‍ എനിക്കെതിരില്‍ വാദിക്കുന്നതൊക്കെ നുണയാണെന്ന് ഇപ്പോള്‍ എഴുതി ഒപ്പിട്ട് തരണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുബാഹല:ക്ക് സമ്മതിക്കുകയല്ലാതെ ഹസ്സന്‍മുസ്ള്യാര്‍ക്ക് ഗത്യന്തരമില്ലാതായി.
അങ്ങിനെ അന്നത്തെ രാത്രി (പരിപാടി അവസാനിപ്പിക്കുന്നു.) വളരെ ഭീതിജനകവും സംഘര്‍ഷ ഭരിതവും സ്ഫോടനാത്മകവുമായ ആ മഹാസമ്മേളനത്തില്‍വെച്ച് എന്റെ വാദങ്ങളൊക്കെ ഖുര്‍ആനിക തെളിവുകള്‍ നിരത്തിവെച്ചുകൊണ്ട് ഞാന്‍ സമര്‍ത്ഥിച്ചശേഷം ഞാനാദ്യമായി മുബാഹല നടത്തി തുടര്‍ന്ന് അബൂഹുറയ്റ:യുടെയും മറ്റും കള്ളഹദീസുദ്ധരിച്ചുകൊണ്ടും ഖുര്‍ആനിക സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും തന്റെ വാദങ്ങള്‍ വിവരിച്ചശേഷം ഹസ്സന്‍മുസ്ള്യാരും മുബാപല നടത്താന്‍ നിര്‍ബന്ധിതനായി. “ഞങ്ങളില്‍ ആരാണ് മനഃപൂര്‍വ്വം സത്യം പൂഴ്ത്തിവെച്ചതെങ്കചന്റ അവരെ അല്ലാഹു ലഅനത്ത് ചെയ്ത് നശിപ്പിക്കട്ടെ” എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു ഞങ്ങ മുബാഹല:നടത്തിയിരുന്നത്.ഏതാണ്ട് കാല്‍മണിക്കൂര്‍ നേരം ഞങ്ങളുടെ കൂട്ടപ്രാര്‍ത്ഥന നീണ്ടുനിന്നു. സദസ്സ്യരെല്ലാം ആത്മാര്‍ത്ഥമായി ആ കൂട്ട് പ്രാര്‍ത്ഥനയില്‍ പങ്ക് ചേരുകയും ചെയ്തു. അങ്ങിനെ പല തരത്തിലുള്ള ആശങ്കയും ആകാംക്ഷയും സങ്കല്‍പങ്ങളും നിറഞ്ഞ ഹൃദയങ്ങളുമായി അന്നത്തെ പരിപാടി അവസാനിപ്പിച്ച്, എല്ലാവരും പിരിഞ്ഞുപോയി. പിന്നീട് പല സ്ഥലത്തുവെച്ചും ഞാന്‍ വെല്ലു വിളിച്ചിട്ടും ഒരിടത്തും നേരിടാന്‍ ഹസ്സന്‍മുസ്ള്യാര്‍ തയ്യാറായില്ല. മറ്റു മതപണ്ഡിതന്മാരും തയ്യാറായില്ല. അങ്ങിനെയാണ് അക്കാലത്തെ എന്റെ ജിഹാദ് ഞാന്‍ നിര്‍ത്തിവെച്ചത്.
കുറച്ച്കാലം കഴിഞ്ഞപ്പോഴതാ “ചേകനൂര്‍ മൌലവി ക്യാന്‍സര്‍രോഗം പിടിപെട്ട് കിടപ്പിലാണെ”ന്ന പ്രചരണം കേരളത്തിലുടനീളം പ്രചരിപ്പിക്കുന്നതായി പല ഭാഗത്തുനിന്നും അറിയാന്‍ കഴിഞ്ഞു. അന്നുമുതല്‍ ഇന്നുവരെ ഒരു ചൊറിപോലും ബാധിച്ചിട്ടില്ലാത്ത എന്നെപറ്റി - അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തികഞ്ഞ ആരോഗ്യത്തോടുകൂടി ഇന്നേവരെ ജീവിച്ച ഒരാളെപറ്റി ഇങ്ങിനെയൊരു പ്രചരണം വ്യാപകമായി നടത്താന്‍ കാരണമെന്താണെന്നന്വേഷിച്ചപ്പോഴാണ്, ഇ.കെ. ഹസ്സന്‍ മുസ്ള്യാര്‍ കഠിന ക്യാന്‍സര്‍രോഗം പിടിപെട്ട് കിടപ്പിലാണെന്ന വിവരം എനിക്കറിയാന്‍ കഴിഞ്ഞത്. ആ ക്യാന്‍സര്‍രോഗം വളരെ മൂര്‍ദ്ധന്യത്തിലെത്തുകയും കോഴിക്കോട്, മംഗലാപുരം മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയി പല വിദഗ്ധ ചികിത്സകളും നടത്തിയെങ്കിലും യാതൊരു ഫലവും കിട്ടാതെ അയാള്‍ അകാല ചരമം പ്രാബിക്കുകയും ചെയ്തു. അതെല്ലാം പത്രങ്ങള്‍ വഴി അന്നെല്ലാവരും അറിഞ്ഞതാണ്. ( ഇതൊക്കെ ഓര്‍ത്തായിരിക്കണം കാരക്കുന്ന്‍ "ധീരമായി പിന്‍വാങ്ങിയത് " അതോ അബൂഹുറയിറയെ നമ്പാന്‍ പറ്റുകയില്ലെന്ന് സ്വയം ബോദ്ധ്യം ഉള്ളത് കൊണ്ടോ ? ശൈഖ് മുഹമ്മദ് കാരക്കുന്ന്‍ അന്ന് ചേകനൂര്‍ മൌലവിയുടെ മുബഹാല വെല്ലുവിളി ഏറ്റെടുക്കാതിരിക്കാനുള്ള കാരണം എന്തായിരുന്നുവെന്ന് എസ്, ഐ . ഒ , സോളിഡാരിറ്റി കുട്ടികള്‍ തന്നെ അദ്ദേഹത്തോട് ചോദിക്കട്ടെ നമ്പര്‍ - 9447426247 / 0495 2720072 / 2731071 / 2724618 )
എന്നാല്‍ അക്കാര്യത്തില്‍ ഞാന്‍ ആഹ്ളാദിക്കുന്നൊന്നുമില്ല. ഏതൊരാള്‍ക്കും ഏത് രോഗവും പിടിപെട്ട് മരിക്കാവുന്നതാണ്. പക്ഷെ, ഇന്നേവരെ ഒരു രോഗവും ബാധിച്ച് കിടപ്പിലായിട്ടില്ലാത്ത എന്നെപ്പറ്റി, കാന്‍സര്‍രോഗം പിടിച്ച് കിടപ്പിലാണെന്ന് ഗള്‍ഫ് നാടുകളില്‍പോലും പ്രചരണം നടത്തിയവര്‍ക്ക് അല്ലാഹു കൊടുത്ത തിരിച്ചടിയെപ്പറ്റി എന്റെ ആദര്‍ശ ബന്ധുക്കള്‍ക്ക് സന്തോഷിക്കാതിരിക്കാന്‍ പറ്റുമോ? അതൊരിക്കലുമില്ല. ആ സന്തോഷം എനിക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിലുള്ള സന്തോഷം മാത്രമാണ്. അല്ലാതെ ഹസ്സന്‍ മുസ്ള്യാര്‍ക്ക് കാന്‍സര്‍ പിടിച്ചതിലുള്ള സന്തോഷമല്ല. ഏതായാലും ഇത്തരം കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും ഖുര്‍ആനില്‍നിന്നും ഞാന്‍ പുറത്തു കൊണ്ടുവരുന്ന - സമുദായത്തിന്ന് വളരെ ഉപകാരമുള്ള മതപുരോഹിതന്മാര്‍ ഇക്കാലംവരെ പൂഴ്ത്തിവെച്ച -ഒറ്റ സത്യവും മൂടിവെക്കാമെന്ന് ഇനി ഒറ്റ പുരോഹിതനും അവരുടെ ശിങ്കിടികളും വ്യാമോഹിക്കേണഅട! ഖുര്‍ആനിലെ സത്യങ്ങള്‍ പുറത്തു പറയുന്ന ത്യാഗികള്‍ക്കെതിരില്‍ മതപുരോഹിതന്മാരും അവരുടെ ശിങ്കിടികളും കൂടി സംഘടിതമായി പച്ചക്കള്ളം പ്രചരിപ്പിക്കുമെന്ന ചരിത്രാനുഭവങ്ങള്‍ ഇന്നത്തെ ഉല്‍ബുദ്ധരായ ജനവിഭാഗങ്ങള്‍ പഠിച്ചു മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ആയത്കൊണ്ട് വിവാദത്തിനും മുബാഹല:ക്കും തയ്യാറില്ലാത്ത ഒറ്റ മതപുരോഹിതന്റെയും അവരുടെ അനുയായി കളുടെയും ഒറ്റ വാക്കും ഒരു കാലത്തും മതകാര്യത്തില്‍ വിശ്വസിച്ചു പോകരുതെന്നും ഖുര്‍ആനിക തെളിവുകളാണോ, അതോ അബൂഹുറയ്റാ കമ്പനിയുടെ ചവറുകളാണോ പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും സമുദായത്തിലെ എല്ലാ സുഹൃത്തുക്കളോടും ഗ്രൂപ്പ വ്യത്യാസമെന്യേ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മുബാഹല:ക്ക് തയ്യാറില്ലാത്ത ചോട്ടാഅബൂഹുറയ്റ:കള്‍
തനി കപടന്മാരാണെന്ന് സമുദായം അറിഞ്ഞിരിക്കണം.
ഇന്ന് നിലവിലുള്ള വിശ്വാസാചരങ്ങളില്‍ പകുതിയോളം അബൂഹുറയ്റ:യും തന്റെ കമ്പനിയും കൂടി ഖുര്‍ആനിന്നും ശരിയായ സുന്നത്തി ന്നുമെതിരില്‍ കെട്ടിച്ചമച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്നും മറ്റുമുള്ള ഗുരുതരവും അടിസ്ഥാനപരവുമായ പ്രശ്നങ്ങളെ സംബന്ധിച്ചെല്ലാം വിശുദ്ധ ഖുര്‍ആനി ന്റെയും സ്ഥിരപ്പെട്ട സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിവാദം നടത്താനും തര്‍ക്കം തീരാത്തപക്ഷം അവസാനം മുബാഹല: ചെയ്യാനും വേണ്ടി, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്നിട്ടും ഖുര്‍ആനിന്റെ ആ ഗൌരവമേറിയ കല്‍പ്പന സ്വീകരിക്കാന്‍ ചോട്ടാ അബൂഹുറയ്റ:കളോ അവരെപ്പോലെ ആദര്‍ശ വിരോധികളായ മറ്റു പുരോഹിതന്മാരോ ഇനിയും തയ്യാറാകുന്നില്ലെങ്കില്‍ ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ അവരെല്ലാം തനി മുനാഫിഖുകളും കേവലം ജൂതതാവഴിക്കാരുമാണെന്ന സത്യം സമുദായം ശരിക്കും മനസ്സിലാക്കേണ്ടി യിരിക്കുന്നു.
എന്റെ ഈ ഗ്രന്ഥത്തിലൂടെയും മുമ്പും ഞാനാവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പോലെ, അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അവരും മുബാഹലക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഉടനെ തല്‍സംബന്ധമായ വ്യവസ്ഥകളും നിബന്ധനകളും തയ്യാറാക്കാന്‍ ഒരു സംയുക്ത കമ്മറ്റി മുഖേന ഇരുകക്ഷികള്‍ക്കും ബന്ധപ്പെടാവുന്നതാണ്. അതിനാല്‍ ഏതെല്ലാം പുരോഹിതന്മാരാണ് ഈ വെല്ലുവിളിയെ നേരിടാന്‍ മുന്നോട്ടു വരുന്നതെന്നും ആര്‍ക്കൊക്കെയാണ് താന്താക്കളുടെ വാദങ്ങളില്‍ വിശ്വാസവും ആത്മാര്‍ത്ഥത യുമുള്ളതെന്നും നേരില്‍ കണ്ടറിയാന്‍ നാമെല്ലാവരും കാത്തിരിക്കുക!
ചേകനൂര്‍ മൌലവി
വായിക്കുക
"അബൂ ഹുറയിറയുടെ തനിനിറം"
( ശൈഖ് മുഹമ്മദ് കാരക്കുന്നിന് മറുപടി )
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ "അബൂ ഹുറയിറ" എന്നാ ഗ്രന്ഥവും അതിന്നു മറുപടിയായി ചേകനൂര്‍ മൌലവി എഴുതിയ "അബൂ ഹുറയിറയുടെ തനിനിറം" എന്ന ഗ്രന്ഥവും ഒപ്പം വെച്ച് വായികക്കുക താരതമ്മ്യ പഠനം നടത്തുക! സത്യം കണ്ടെത്തുക ,ബോദ്ധ്യപെട്ട സത്യം സ്വീകരിക്കുവാന്‍ , ആരെയും (പുരോഹിതന്മാരെയും സംഘടനകളെയും ) ഭയപ്പെടാതിരിക്കുക!
- 72 reads