"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,294

മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (കാരക്കുന്നിന് മറുപടി)

മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (ബുഖാരി)
ജൂതന്മാര്‍ക്കുവേണ്ടി അബൂഹുറയ്റ: പൊട്ടിച്ച ഒരുഗ്രന്‍നുണ!

ചേകനൂര്‍ മൌലവി
"അബൂ ഹുറയിറയുടെ തനിനിറം"

(ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന് മറുപടി)

മൂസാനബിയെ എപ്പോഴും അത്യുന്നതനാക്കാനും മുഹമ്മദ്നബി തിരുമേനിക്കും മറ്റൊരു പ്രവാചകനുമില്ലാത്ത മേന്മകളും ശ്രേഷ്ടതകളും (ഖുര്‍ആനി ലില്ലാത്തത്) മൂസാനബിക്കുണ്ടെന്നു സ്ഥാപിക്കാനും വേണ്ടി ജൂതനായിരുന്ന അബൂഹുറയ്റ: പല കള്ളഹദീസുകളും കെട്ടി പ്രചരിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടൊരു കള്ള ഹദീസാണ് താഴെ വിവരിക്കുന്നത്.

ഒരിക്കല്‍ അബൂഹുറയ്റ: തന്റെ “അയ്യുഹന്നസു” കളോട് പറയുകയാണ് “അസ്റാഈല്‍”എന്ന മലക്ക് മൂസാനബിയുടെ റൂഹിനെപിടിക്കാന്‍വേണ്ടിചെന്നു. അസ്റാഈല്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ റൂഹിനെ പിടിക്കാന്‍വേണഅടി വന്നതാണെന്ന്. ഉടനെ എഴുന്നേറ്റുകൊണ്ട് മൂസാനബി അസ്റാഈലിന്റെ കണ്ണിന് ഒരൊറ്റ അടി കൊടുത്തു. ആ കണ്ണ് തല്‍ക്ഷണം തെറിച്ചുപോയി...! അദ്ദേഹം തിരിച്ചുപോയി സങ്കടം അല്ലാഹുവിനോട് പറഞ്ഞു.

മരിക്കാനാഗ്രഹമില്ലാത്ത ഒരു മനുഷ്യന്റരികിലേക്ക് (അതും ഇത്രയും ഭയങ്കരന്‍) എന്നെ എന്തിനാണ് അയച്ചത് എന്റെ നാഥാ! എന്ന്

“അല്ലാഹു പറഞ്ഞു വിഷമിക്കല്ലെ. കണ്ണൊക്കെ വീണ്ടും ഞാന്‍ തന്നേക്കാം. ഇന് അദ്ദേഹത്തിന്റ രികിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ റൂഹ്നെ കണിശമായും പിടിക്കുമെന്ന് നീ പറഞ്ഞേക്കരുത്! പിന്നെയോ? നീ മൂസയോട് ചോദിക്കണം! എത്ര കാലമാണ് നിങ്ങള്‍ക്കിവിടെ ജീവിക്കേണ്ടത് എന്ന്. മാത്രമല്ല ഒരു കാളയുടെ പുറത്ത് കൈ പരത്തിവെച്ചാല്‍ അതില്‍പെടുന്ന രോമങ്ങളുടെ എണ്ണം എത്രയായിരിക്കുമോ അത്രയും കൊല്ലം ജീവിച്ചാല്‍ നിങ്ങള്‍ക്ക് മതിയാകുമോ? എങ്കില്‍ അതിന്നനുവാദം തരാം” എന്ന് നീ മൂസയോട് പോയി പറയുക! അങ്ങിനെ അസ്റാഈല്‍ മൂസാനബിയെ സമീപിച്ചു, മേല്‍പ്രകാരം പറഞ്ഞു. അപ്പോള്‍ മൂസാനബിയുടെ ചോദ്യം: “അത്രയും കാലം കഴിഞ്ഞാല്‍ പിന്നെന്തുണ്ടാകും?” എന്ന്. അസ്റാഈലിന്റെ മറുപടി: “ശേഷം മരിക്കുക തന്നെ വേണം” അപ്പോള്‍ മൂസാനബി പറഞ്ഞു “എന്നാല്‍ അതിപ്പോള്‍ നടന്നുകൊള്ളട്ടെ. പക്ഷെ, ധൃതിപ്പെടരുത്; അക്കാണുന്ന അകലത്തേക്ക് ഞാനെത്തിപ്പെടണം. അതിനു ശേഷം എന്റെ റൂഹിനെ പിടിക്കാം, വിരോധമില്ല” അങ്ങിനെ അസ്റാഈല്‍ മൂസാനബിയുടെ പ്രസ്തുത കല്‍പ്പന അനുസരിച്ചു. അനന്തരം മൂസാനബി പറഞ്ഞ സ്ഥലത്തേക്ക് നടന്നെത്തിയശേഷമേ അസ്റാഈല്‍ അദ്ദേഹത്തിന്റെ റൂഹിനെ പിടിക്കാന്‍ തയ്യാറായുള്ളൂ. ഇപ്രകാരമൊക്കെ നബി പറഞ്ഞു എന്ന് അബൂഹുറയ്റ: (ബുഖാരി)

നോക്കണം ലോകത്തൊരു സത്യവിശ്വാസിക്കും പറയാന്‍ പാടില്ലാത്ത ശുദ്ധ നുണകളല്ലെ മേല്‍ പറഞ്ഞത് മുഴുക്കെയും.

തനിക്ക് അല്ലാഹു നിശ്ചയിച്ചുകൊടുത്ത സമയത്തല്ലാതെ റൂഹിനെ പിടിക്കാന്‍ പോകാന്‍ അസ്റാഈലിന് പാടുള്ളതാണോ?

ഒരാളുടെ റൂഹിനെ പിടിക്കാനായി അസ്റാഈല്‍ പോയാല്‍ പിന്നെ ആ പണി കഴിച്ചല്ലാതെ അദ്ദേഹം മടങ്ങിപ്പോകുമോ!

മടങ്ങിപ്പോയെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പന അണുവോളം തെറ്റാത്തവരാണെന്ന് പറയുന്ന മലക്കുകളില്‍പെട്ട അസ്റാഈല്‍ ഒരിക്കലെങ്കിലും ഇബ്ളീസിനെപ്പോലെ ആയെന്ന് പറയേണ്ടി വരില്ലേ?

അസ്റാഈലിന്റെ കണ്ണ് മൂസാനബി അടിച്ചാല്‍ തെറിക്കാന്‍ പറ്റിയ പരുവത്തിലാണോ അല്ലാഹു സൃഷ്ടിച്ചിരുന്നത്?

അങ്ങിനെ തെറിപ്പിച്ചിരുന്നുവെങ്കില്‍ മൂസാനബിക്ക് അല്ലാഹു പഠിപ്പിച്ചിരുന്ന ശരിയായ നിതിവ്യവസ്ഥയനുസരിച്ച് മൂസാനബിയുടെ കണ്ണ് പകരം അടിച്ചു തെറിപ്പിക്കാനും അസ്റാഈലിന് അവകാശമുണ്ടെന്ന് മൂസാനബി അദ്ദേഹത്തെ പഠിപ്പിച്ചു കൊടുക്കേണ്ടതും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സൌകര്യം ചെയ്തുകൊടുക്കേണ്ടതുമായിരുന്നില്ലോ?

മരിക്കാന്‍ കാലത്ത് തനിക്ക് അല്ലാഹു നല്‍കിയ “തൌറാത്തിലെ” നിയമം ലംഘിച്ചുകൊണ്ടാണോ മൂസാനബി മരിച്ചത്?

രണ്ടാമത് അസ്റാഈലിനെ അല്ലാഹു പറഞ്ഞയച്ചപ്പോള്‍ മരിക്കേണ്ട സമയം നിര്‍ണ്ണയിക്കാനുള്ള അധികാരം മൂസാനബിക്ക് വിട്ടുകൊടുത്തതും അക്കാര്യത്തില്‍ തല്‍ക്കാലം അസ്റാഈലിനെ “സസ്പെന്റ്” ചെയ്തതും നീതിയായോ?

മൂസാനബിയുടെ മരണകാര്യത്തില്‍ തന്റെ കണിശവും അലംഘനീയവുമായ നിയമം അല്ലാഹുതന്നെയും കൈവെടിഞ്ഞു എന്നല്ലേ അബൂഹുറയ്റ:യുടെ ഈ ജൂത നുണകള്‍ കൊണ്ടു വരുന്നത്.

ആകയാല്‍: ഖുര്‍ആന്‍ പഠിപ്പിച്ച വിശ്വാസ പ്രമാണങ്ങളില്‍ പ്രധാനപ്പെട്ട നാലെണ്ണത്തിന്റെ അടിവേരറുക്കുന്നതാണ് ജൂതന്മാര്‍ക്കുവേണ്ടി അബൂഹുറയ്റ: കെട്ടിയുണ്ടാക്കിയ മേലുദ്ധരിച്ച കള്ളഹദീസെന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആന്‍ വിരുദ്ധമായ ഇത്തരം ജൂതായിസങ്ങളാണ് അബൂഹുറയ്റ: പ്രചരിപ്പിച്ചിരുന്നതെന്ന് ബോധ്യപ്പെട്ട ഒറ്റ മുഅ ്മിനിന്നും അബൂഹുറയ്റ:ക്ക് ശരിയായ ഈമാനുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് മഹാനായ ഖലീഫ: ഉമര്‍ ഫാറൂഖിന്റെ പിന്‍ഗാമികള്‍ക്ക് പറയാനുള്ളത്.

അബൂഹുറയ്റ: അല്ലാഹുവിന്റെയും അല്ലാഹുവിന്റെ കിതാബിന്റെയും ശത്രുവാണെന്ന് ഹസ്രത്ത് ഉമര്‍ഫാറൂഖ് പറഞ്ഞത് എത്രമാത്രം സത്യവും അര്‍ത്ഥവത്തുമായിരുന്നുവെന്ന് നിരന്തര ഗവേഷണങ്ങളിലൂടെയും ദീര്‍ഘിച്ച നിരീക്ഷണങ്ങളിലൂടെയും പഠിച്ചു മനസ്സിലാക്കാന്‍ അവസരം ചെയ്തുതന്ന അല്ലാഹുവിന്ന് ആയിരമായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

അല്ലാഹുവിന്റെ കിതാബിനും നബിയുടെ യഥാര്‍ത്ഥ സുന്നത്തിനുമെതിരില്‍ അബൂഹുറയ്റ: കെട്ടിപ്രചരിപ്പിച്ച കള്ള ഹദീസുകളും അവയിലടങ്ങിയ ജൂതായിസങ്ങളും സമുദായ ദ്രോഹങ്ങളുമെല്ലാം വിശദമാക്കി എഴുതുകയാണെങ്കില്‍ പല വാള്യങ്ങള്‍ തന്നെ രചിക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് ദൈനംദിനജീവിതത്തില്‍ സമുദായത്തെ പൊതുവെ ബാധിക്കുന്നതും തന്നിമിത്തം സമുദായം നിരന്തരം കഷ്ടമനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വിഷയങ്ങളാണ് ആദ്യമാദ്യം രംഗത്തു കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. അവയില്‍ സാധാരണക്കാര്‍ക്കുപോലും (ചിന്തിക്കാന്‍ തയ്യാറുണ്ടെങ്കില്‍) എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ കുറച്ച് കാര്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഇസ് ലാമിന്റെ അടിസ്ഥാനങ്ങളായ വിശ്വാസപ്രമാണങ്ങളിലും കര്‍മ്മപദ്ധതികളിലും മറ്റും ഗുരുതരമായ ധാരാളം അട്ടിമറികള്‍ അബൂഹുറയ്റ: നടത്തിയിട്ടുണ്ട്. അതൊക്കെ ശരിക്കും സമര്‍ത്ഥിക്കാന്‍ പറ്റിയ ധാരാളം തെളിവുകളും നമ്മുടെ കയ്യിലുണ്ട്. അതെല്ലാം വഴിക്ക് വഴി പുറത്തു കൊണ്ടു വരുമ്പോള്‍ അബൂഹുറയ്റയുടെ ജൂതായിസങ്ങള്‍ മൂലം ഇസ് ലാമിനെ വെറുത്തുകൊണ്ടും പുറത്തുപോയി മുസ് ലിം ബുദ്ധിജീവികളെ ഇസ്ളാമിലേക്ക് തിരിച്ചുകൊണ്ടു വരുവാനും അതോടൊപ്പം ഇസ് ലാം ഒരശാസ്ത്രീയവും അപ്രായോഗികവുമായ പുരോഹിതമതമാണെന്ന നിലയില്‍ അതിനെ എഴുതിത്തള്ളിയ അമുസ് ലിം ബുദ്ധിജീവികളെ ഇസ്ളാമിലേക്കാകര്‍ഷിക്കുവാനും കഴിയുമെന്ന്‍ നമുക്ക് തികച്ചും പ്രതീക്ഷിക്കാം.

ചേകനൂര്‍ മൌലവി

വായിക്കുക

"അബൂ ഹുറയിറയുടെ തനിനിറം"

(ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന് മറുപടി)