"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,602
ചേകനൂര്‍ മൌലവി , (ഡോ. സി.എം. കുട്ടി , പൊന്നാനി )
ചേകനൂര്‍ മൌലവി
ചേകനൂര്‍ പി.കെ. മുഹമ്മദ് അബുല്‍ഹസന്‍ മൌലവി പൊന്നാനി താലൂ ക്കിലെ എടപ്പാളിനടുത്തുള്ള ചേകനൂര്‍ എന്ന സ്ഥലത്ത് 1936ല്‍ ജാതനായി. അദ്ദേഹത്തിന്റെ കുടുംബം ആ പ്രദേശത്തെ സാമാന്യം ധനികരും മതഭക്തരു മായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും മതപഠനവും പൂര്‍ത്തിയാക്കിയ ശേഷം മതവിഷയത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി അദ്ദേഹം വെല്ലൂര്‍ ബി.എസ്.എ. കോളേജില്‍ ചേര്‍ന്നുപഠിച്ചു. 1960ല്‍ അവിടെനിന്ന് മൌലവി ഫാസില്‍ ബിരുദം കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കോക്കൂര്‍ ജുമാമസ്ജിദില്‍ മതാ ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കേരള മുസ്ലിംകളില്‍ അധികവും ശാഫീ മദ്ഹബുകാരാണെങ്കിലും ഇമാം ആവിഷ്കരിച്ച തത്വങ്ങളും അവരുടെ മതാനുഷ്ഠാനങ്ങളുമായി അജഗജാന്തരമുണ്ടായിരുന്നു. ഇമാമിന്റെ തത്വങ്ങള നുസരിച്ചു മതാനുഷ്ടാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഇത് യാഥാസ്ഥിതികരെ ചൊടിപ്പിച്ചു. അവരുമായി യോജിച്ചു പോകാന്‍ പ്രയാസമാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നു ജമാഅത്തുകാര്‍ നടത്തിയിരുന്ന ശാന്തപുരം ഇസ്ലാമിയാ കോളേജി ല്‍ അധ്യാപകനായി ചേര്‍ന്നു. ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ വീക്ഷണ ത്തോടും അദ്ദേഹത്തിന്ന് വിയോജിപ്പായിരുന്നു. പ്രത്യേകിച്ചു അവരുടെ “മതാധിഷ്ഠിത രാഷ്ട്രം” എന്ന ചിന്താഗതിയോട് പൊരുത്തപ്പെട്ടുപോകുവാന്‍ പറ്റിയില്ല. അതുകൊണ്ട് ആ ജോലിയും ഉപേക്ഷിച്ചു.
അതിന്നുശേഷം മുജാഹിദ് വിഭാഗം നടത്തിയിരുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയില്‍ ലക്ചററായിചേര്‍ന്നു. അവിടെ യും അദ്ദേഹത്തിന് അധികകാലം ജോലി തുടരാന്‍ പറ്റിയില്ല. നബിവചനങ്ങള്‍ എന്നപേരില്‍ എഴുതിവെക്കപ്പെട്ട ഹദീസുകള്‍ അധികവും ദൈവികഗ്രന്ഥമായ ഖുര്‍ആന്‍ വിരുദ്ധവും അനിസ്ലാമികവും അപരിഷ്കൃതവുമായ അറബി യഹൂദ ആചാരങ്ങളുമാണ്. അതൊന്നും ഇസ്ലാംമതത്തിലെ പ്രമാണമോ തെളിവോ അല്ല. ഈ അഭിപ്രായവും വാദഗതിയും പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന മുജാഹിദുകള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് ആ ജോലിയും അദ്ദേഹം രാജിവെച്ചു.
അതിന്നുശേഷം ഖുര്‍ആനിന്റെയടിസ്ഥാനത്തില്‍ മതനവീകരണത്തി നുള്ള തന്റേതായ പാത വെട്ടിത്തെളിയിക്കാന്‍ അദ്ദേഹം ശ്രമമാരംഭിച്ചു. എട്ടു വര്‍ഷത്തെ അദ്ധ്യാപനപരിചയവും മതപ്രസംഗവും സംവാദവുമെല്ലാം അതിന്ന് അദ്ദേഹത്തിന്ന് കരുത്തേകി. അങ്ങിനെ 1968ല്‍ നിരീക്ഷണം എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. മുസ്ലിംകളുടെ നവോത്ഥാനത്തിനും സാമൂഹ്യ പുരോഗതിക്കും ഉതകുന്ന പല ലേഖനങ്ങളും അദ്ദേഹം അതില്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് യാഥാസ്ഥിക വിഭാഗങ്ങളെയും പുരോ ഹിതന്മാരെയും ചൊടിപ്പിച്ചു. മാസികയുടെ പ്രചാരം കുറഞ്ഞു. മാസിക നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ മുക്കിലും മൂലയിലും ധാരാളം മതപ്രസംഗപരമ്പരകള്‍ അദ്ദേഹം നടത്തി യിരുന്നു. മറ്റു വിഭാഗങ്ങള്‍ പണത്തിനുവേണ്ടി മതപ്രസംഗ പരമ്പരകള്‍ നടത്തി യിരുന്നപ്പോള്‍ ധനമോഹം തീരെ ഏശാതെ മൈക്കിന്റെ വാടക സ്വയം വഹിച്ചു കൊണ്ടായിരുന്നു അദ്ദേഹം അക്കാലത്ത് പ്രസംഗപരമ്പരകളും സംവാദ ങ്ങളും നടത്തിയിരുന്നത്. ഇതും മാസികയും അദ്ദേഹത്തിന് വലിയ സാമ്പ ത്തിക ബാധ്യതകള്‍ വരുത്തിത്തീര്‍ത്തു. അങ്ങിനെ അദ്ദേഹത്തിന്റെ പൈതൃക സമ്പാദ്യത്തില്‍ നിന്ന് ചില സ്വത്തുക്കള്‍ വിറ്റ് കടംവീട്ടി.
മതപ്രവര്‍ത്തനരംഗം തനിക്ക് പറ്റിയതല്ലെന്ന് തോന്നിയതു കൊണ്ടാവാം അദ്ദേഹം പത്രവും മതപ്രവ ര്‍ത്തനവും അവസാനിപ്പിച്ച് വ്യാപാര രംഗത്തേക്ക് തിരിഞ്ഞു. ഐസ്പ്ളാന്റ്, ആസ്പത്രി, മില്ല് മുതലായവ നടത്തിയെങ്കിലും മതരംഗത്തു മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന് അതിലൊന്നും വിജയിക്കാന്‍ പറ്റിയില്ല. അങ്ങിനെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും മതപ്രവര്‍ത്തനരംഗത്തേക്കുതന്നെ തിരിച്ചു വന്നു. “അല്‍ബുര്‍ഹാന്‍” എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. കൂടാതെ മുസ്ലിംകള്‍ക്കിടയിലെ അനാചാര ങ്ങളും ഉച്ചനീചത്വങ്ങളും തുറന്നുകാട്ടി ഖുര്‍ആന്റെയടിസ്ഥാനത്തില്‍ അവരുടെ ജീവിതക്രമം പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്, എറണാകുളം, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഹൈക്കോര്‍ട്ട് ജഡ്ജിമാ രെയും വക്കീലന്മാരെയും മറ്റു ബുദ്ധിജീവികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വന്തം ചിലവില്‍ തന്നെ അദ്ദേഹം സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിച്ചു. എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരെ ക്ഷണിച്ചു. പക്ഷെ മറ്റു വിഭാഗത്തിലെ പണ്ഡിതന്മാരൊന്നും മാളങ്ങളില്‍ നിന്ന് പുറത്തുവന്നില്ല.
അങ്ങിനെ ഇസ്ലാമിലെ അനന്തരാവകാശ നിയമത്തില്‍ കടന്നുകൂടിയ അപാകതകള്‍ ചൂണ്ടിക്കാണിച്ചും അനാഥകള്‍ക്കവകാശം നിഷേധിക്കുന്ന തിലെ അനീതി സവിസ്തരം പ്രതിപാദിച്ചും ‘ഖുര്‍ആനിലെ പിന്തുടര്‍ച്ചാനിയമം’ എന്ന അപൂര്‍വ്വഗ്രന്ഥം പുറത്തിറക്കി. ഇതെല്ലാം അദ്ദേഹത്തിന് മിത്രങ്ങളേ ക്കാള്‍ കൂടുതല്‍ ശത്രുക്കളെയുണ്ടാക്കി. “ഒരു കൂട്ടില്‍ രണ്ടു സിംഹങ്ങളെ വളര്‍ത്താമെങ്കിലും ഒരു നാട്ടില്‍ രണ്ടു പണ്ഡിതന്മാര്‍ വാഴുകയില്ലെന്ന” പഴമൊഴി ഇവിടെ സാര്‍ഥമാകുന്നു.അദ്ദേഹത്തിന്റെ വാദങ്ങളുടെ ആകത്തുക ഇസ്ലാമിന്റെ മൌലിക പ്രമാണം, ദൈവീകഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. മറ്റു പ്രമാണ ങ്ങളെല്ലാം സ്വാര്‍ത്ഥമോഹികളായ പുരോഹിതന്മാരുടെ സൃഷ്ടികളാണ്. ഖുര്‍ ആന്‍ അനുസരിച്ചു ജീവിക്കുന്നവര്‍ക്കാണ് ഇഹലോക വിജയവും പരലോക മോക്ഷവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. പുരോഹിതന്മാരുടെ ജല്പനങ്ങള്‍ക്കൊത്ത് ജീവിച്ചാല്‍ ഇഹലോക വിജയമോ പരലോക മോക്ഷമോ ഉണ്ടാവുകയില്ല. അതെല്ലാം സ്വാര്‍ത്ഥികളായ പുരോഹിതന്മാര്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഉണ്ടാക്കിയ നിയമങ്ങളാണ്. അതിന്റെ ഗുണഭോക്താക്കള്‍ ധനമോഹികളായ പുരോഹിതന്മാര്‍ മാത്രമാണ്. മുസ്ലിം സമൂഹത്തിന്റെ അധോഗതിക്കും അധ:പതനത്തിനും കാരണം മതതത്വങ്ങളോ ഖുര്‍ആനോ അല്ല. പുരോഹിതന്മാരും സമുദായനേതാക്കളും കൂട്ടുചേര്‍ന്നു അതില്‍ നടത്തിയ കയ്യേറ്റങ്ങളും അവര്‍ കടത്തിക്കൂട്ടിയ ജീര്‍ണ്ണതകളുമാണ്.
ഈ ദുരവസ്ഥയില്‍ നിന്ന് കരകയറാനുള്ള ഏക മാര്‍ഗ്ഗം ഖുര്‍ആന്റെ ശിക്ഷണ ങ്ങളിലേക്കും അദ്ധ്യാപനങ്ങളിലേക്കും മടങ്ങുകയാണ്. അതാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ലക്ഷ്യം. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ബുദ്ധിജീവികളായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങി യവരും മറ്റു സത്യാന്വേഷികളും ഇതില്‍ ആകൃഷ്ടരായി.ഇതര മുസ്ലിം സംഘടനകളിലെ സത്യാന്വേഷികളായ അനുയായികള്‍ ചേകനൂര്‍ മൌലവിയുടെ ഖുര്‍ആനിക കണ്ടെത്തലുകളെക്കുറിച്ച് വിശദീകരണം തേടി തന്താങ്ങളുടെ പ്രസിദ്ധീകരണങ്ങളിലേക്ക് ചോദ്യങ്ങളയച്ചു തുടങ്ങിയ തോടെ യാഥാസ്ഥിക പണ്ഡിതന്മാര്‍ അങ്കലാപ്പിലായി. തൃപ്തികരമായ വിശദീ കരണം നല്‍കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ ചേകനൂരിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചുപോകരുതെന്ന് പറഞ്ഞവര്‍ സത്യാന്വേഷണത്തെ തടയാന്‍ ശ്രമിച്ചു.
മുസ്ലിംകള്‍ക്കിടയില്‍ ഇന്ന് നിലവിലുള്ള പല ആചാരാനുഷ്ഠാനങ്ങളും ഖുര്‍ആന്‍ വിരുദ്ധമാണെന്ന് സ്ഥാപിക്കുകയും ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ അവയെ പുനരാവിഷ്കരിക്കുകയും ചെയ്തുകൊണ്ട് പതിനേഴോളം ഗവേഷണ ഗ്രന്ഥങ്ങള്‍ ഇതിനകം മൌലവിസാഹിബ് രചിച്ചിട്ടുണ്ട്. “സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍” എന്ന ഗ്രന്ഥം ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. അതിലദ്ദേഹം മതമേതായാലും ഏകദൈവ വിശ്വാസത്തോടെ പുണ്യം ചെയ്യുന്നവര്‍ക്കെല്ലാം പരലോകമോക്ഷമുണ്ടെന്ന് ഖുര്‍ആന്‍കൊണ്ട് തെളിയിച്ചിരിക്കുന്നു. ഇത് മതമൌലികവാദികളെയും യാഥാസ്ഥികരേയും രോഷാകുലരാക്കി. കാരണം, സ്വര്‍ഗ്ഗം അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടതാണെന്നാണല്ലോ അവരുടെ വാദം. മറ്റുള്ളവര്‍ക്കെല്ലാം നരകശിക്ഷയാണെന്ന് ഭയപ്പെടുത്തിയാണല്ലോ അവര്‍ ആളെക്കൂട്ടിയിരുന്നത്.
മര്‍മ്മം നോക്കി ശത്രുവിനെ കുത്തിനോവിക്കു വാനുള്ള മൌലവിസാഹിബിന്റെ കഴിവ് ഒന്നു വേറെതന്നെയാണ്. അതദ്ദേഹ ത്തിന്് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു. ഇവിടത്തെ പല പ്രമുഖ പണ്ഡിതന്മാരും ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ വൃഥാശ്രമം നടത്തിയപ്പോള്‍, ഖുര്‍ആനില്‍ ഇല്ലാത്ത ചില പദ ങ്ങള്‍ ഖുര്‍ആനിലുണ്ടെന്നുവരെ പറയേണ്ടിവന്നു! അതദ്ദേഹം തുറന്നുകാട്ടിയ പ്പോള്‍, അമളി മനസ്സിലാക്കിയ പണ്ഡിതന്മാര്‍ മൌനികളായി....? മൌലവി സാഹി ബിന്റെ വാദങ്ങളെ ഖുര്‍ആന്‍കൊണ്ട് ഖണ്ഡിക്കുവാന്‍ കഴിയുകയില്ലെന്ന് ബോധ്യമായതോടെ പുരോഹിതന്മാര്‍ അവരുടെ സാക്ഷാല്‍ അടവ് പുറത്തെ ടുത്തു. ചേകനൂര്‍ ഇസ്ലാമിന്റെ ശത്രുവാണെന്നും “മൂര്‍ഖനെ തല്ലിക്കൊല്ലും പോലെ തല്ലിക്കൊല്ലണമെന്നും” മറ്റും ചില “ഖുമൈനിമാര്‍” പുസ്തകങ്ങളി ലൂടെയും ലഘുലേഖകളിലൂടെയും ഫത്വകളിറക്കി! ഇവരുടെ ഫത്വകള്‍ നടപ്പിലാക്കി സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന മാഫിയാസംഘങ്ങള്‍ ഇവര്‍ക്കെല്ലാം ഉണ്ട്. അദ്ദേഹം സംഘടിപ്പിച്ചിരുന്ന സെമിനാറുകള്‍ അലങ്കോല പ്പെടുത്തിയിരുന്നതും ഗ്രന്ഥങ്ങള്‍ കൂട്ടത്തോടെ നശിപ്പിച്ചിരുന്നതും മറ്റും ഇസ്ലാമിലൂടെ ഇന്ത്യയെ മോചിപ്പിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന കുട്ടി ഖുമൈ നികളായിരുന്നല്ലോ.
ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങളോടും മൌലവി സാഹിബ് പ്രതി കരിച്ചിരുന്നു. ഷാബാനുകേസില്‍ സുപ്രീംകോടതിവിധി ഖുര്‍ആനിന്റെ അടി സ്ഥാനത്തില്‍ ശരിയാണെന്ന് സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥമെഴുതുകയും നാടു നീളെ പ്രസംഗിക്കുകയും ചെയ്തിരുന്നു. ബാബരിമസ്ജിദ് പ്രശ്നത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം ഭിന്നമായിരുന്നു. പള്ളിനിര്‍മാണം ഇസ്ലാമിലെ അതിമഹത്തായ ഒരു പുണ്യകര്‍മ്മമല്ലെന്നും ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുകൊണ്ടുള്ള ആര്‍ഭാടപൂര്‍വ്വമായ പള്ളിനിര്‍മാണം തനി ധൂര്‍ത്താണെന്നും അദ്ദേഹം വാദിച്ചു. ഒരേ ഇരിപ്പില്‍ മൂന്ന് തലാഖ് ചൊല്ലിയാല്‍ ഒറ്റ തലാഖേ ഖുര്‍ആന്റെയടിസ്ഥാനത്തില്‍ സാധുവാകുകയുള്ളൂവെന്ന് സമര്‍ ത്ഥിച്ച് പത്രസമ്മേളനം നടത്തിയതടക്കം പലതും ഇന്നാട്ടിലെ യാഥാസ്ഥിക പുരോഹിതന്മാരെ പ്രകോപിപ്പിച്ചു. ഖുര്‍ആന്‍കൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ച് സ്ഥാപിക്കുന്ന വാദങ്ങളെ തള്ളിപ്പറയാനും വയ്യ, ഖുര്‍ആന്‍ കൊണ്ട് അദ്ദേഹ ത്തിന്റെ വാദങ്ങളെ എതിര്‍ക്കാനും വയ്യ എന്ന ധര്‍മ്മസങ്കടത്തിലായി ഇവിട ത്തെ യാഥാസ്ഥിക പണ്ഡിതര്‍...?
ഈ സന്ദര്‍ഭത്തിലാണ് (93 ജൂലായ് 29ന്) അദ്ദേഹം തട്ടിക്കൊണ്ടുപോക പ്പെട്ടത്. പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇസ്ലാമില്‍ പല ചിന്താധാരകളും ഉണ്ടായിട്ടുണ്ട്. “വമന്‍ ശാഅഫല്‍ മുഅ്മിന്‍, വമന്‍ ശാഅഫല്‍യക്ഫുര്‍” (ഇഷ്ടമുള്ളവര്‍ക്ക് ഈ മതത്തില്‍ വിശ്വസിക്കാം, അവിശ്വസിക്കാന്‍ ഇഷ്ട മുള്ളവര്‍ക്ക് അവിശ്വസിക്കാം), “ലാഇക്റാഹഫിദ്ദീനി” (മതത്തില്‍ നിര്‍ബന്ധം ചെലുത്തുന്നില്ല) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നിട്ടും, ഖുര്‍ആനിക സത്യങ്ങള്‍ സമുദായത്തോട് തുറന്നുപറഞ്ഞതിന്റെ പേരിലാണോ മൌലവി സാഹിബിനെ തട്ടിക്കൊണ്ടുപോയത്...?
കേരളത്തില്‍, അല്ല ഇന്ത്യയില്‍ തന്നെ ആശയശത്രുതയുടെ പേരില്‍ ഒരു പണ്ഡിതനെ തട്ടിക്കൊണ്ടുപോയ സംഭവം ഇതാദ്യത്തേതാണ്. അതുകൊ ണ്ടുതന്നെയാണ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികനായകര്‍ ഇതിന്നെതിരില്‍ ശക്തിയായി പ്രതിഷേധിച്ചതും പ്രതികരിച്ചതും.
മൌലവിസാഹിബ് വെളിപ്പെടുത്തിയ “ഖുര്‍ആനിക സത്യങ്ങള്‍” സമു ദായത്തില്‍ പ്രചരിക്കാനിടയായാല്‍ അത് തങ്ങളുടെ നിലനില്‍പ് അപകടത്തി ലാക്കുമെന്ന് യാഥാസ്ഥികമതമൌലികവാദികള്‍ ‘ഭയ’ക്കുന്നതായും ഇവരുടെ ആശയപാപ്പരത്തത്തിന്റെ തെളിവായും വേണം ഈ കിരാതനടപടിയെ കാണാന്‍. പക്ഷെ, സത്യം ഏറെനാള്‍ പൂഴ്ത്തിവെക്കാന്‍ കഴിയില്ലെന്ന സത്യം ഇവര്‍ മറന്നുപോയി.....!
ഡോ. സി.എം. കുട്ടി
പൊന്നാനി
(മുന്‍ പ്രസിഡണ്ട്, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, പൊന്നാനി)
"പ്രമാണ യോഗ്യമായ ഹദീസ് ഏതു? "എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ
അവതാരികയില എഴുതിയത് -1993
- 95 reads