"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,952
പൌത്രന്മാരുടെ സ്വത്തവകാശം ''പ്രബോധനം'' വിവരക്കേട് വിളമ്പുന്നു!!
അനാഥ പൌത്രന്മാരുടെ സ്വത്തവകാശം
നമ്പര്‍ 3. കോപ്പി 10,000
(ഒന്നും രണ്ടും നമ്പര്‍ ലഘു ലേഖ 'ശബാബ്' വാരികയ്ക്ക് മറുപടിയായിരുന്നു. പിന്നീട് 10 ലക്കം ഇറക്കിയിട്ടും 'ശബാബ്' മിണ്ടുന്നില്ല. ഇതോടെ ഇനി 'പ്രബോധന'വും മിണ്ടില്ല. അഞ്ചുനേര വിവാദത്തില്‍ അമളി പറ്റിയത് അവര്‍ക്ക് അറിയാമല്ലോ ?
അനാഥകളുടെ അവകാശം നിഷേധിക്കാന്‍
'പ്രബോധന'വും വിവരക്കേട് വിളമ്പുന്നു..!
മൌലവി ചേകനൂര്‍
അനാഥപൌത്രന്റെ അവകാശപ്രശ്നത്തില്‍ പണ്ഡിതനേതാക്കളോട് വിവാദത്തിന് തയ്യാറാവാന്‍ വേണ്ടി ഈയുള്ളവന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. ഈ 26-മത്തെ വര്‍ഷവും വലിയൊരു ശ്രമം നടന്നു. അതായത് 14-7-91ന് എറണാകുളം ടൌണ്‍ഹാളില്‍ വച്ച് ഒരു വിവാദത്തിന്നവരെകിട്ടാന്‍ പല മുസ്ലിം ജഡ്ജിമാരും നിയമജ്ഞന്മാരുംകൂടി നിര്‍ബന്ധപൂര്‍വം അവരെയെല്ലാം ക്ഷണിച്ചു. അവര്‍ക്കൊഴിവുള്ള മറ്റേതെങ്കിലും തിയ്യതിക്കായാലും എല്ലാവിധ സൌകര്യങ്ങളും - യാത്രക്കുള്ള കാര്‍ അടക്കം - ഏര്‍പ്പെടുത്തിക്കൊടുക്കാമെന്നവര്‍ രേഖാമൂലം ഉറപ്പുനല്‍കി. പക്ഷേ, പലര്‍ക്കും അന്ന് 'സുഖക്കേടാണെ'ന്നും സുഖക്കേടില്ലാത്തവര്‍ക്കൊക്കെ അന്ന് വേറെ പരിപാടിയുണ്ടെന്നുമാണ് മറുപടിക്കത്തുകളിലൂടെ അവര്‍ അറിയിച്ചത്. (അവരീ കപടത്തരംചെയ്യാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി.) എങ്കിലും ഹൈക്കോര്‍ട്ട് ജഡ്ജിമാരടക്കം പല നിയമജ്ഞന്മാരും പങ്കെടുത്ത ആ മഹല്‍സദസ്സില്‍ അനാഥപൌത്രന്മാരുടേയും മറ്റും അവകാശത്തെപ്പറ്റി ഗൌരവമേറിയ ചര്‍ച്ച നടന്നു. പൌത്രനില്‍നിന്ന് പിതാമഹന്നങ്ങോട്ടവകാശമുണ്ടെന്നും അതേ പിതാമഹനില്‍ നിന്ന് പൌത്രന്നിങ്ങോട്ടവകാശമില്ലെന്നുമുള്ള നിയമം തനി കാടത്തവും കഴുതത്തരവുമാണെന്ന് ഈയുള്ളവന്‍ ഖുര്‍ആന്‍ കൊണ്ട് ശക്തിയായി സ്ഥാപിച്ചു. അതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ലെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് പണ്ഡിതനേതാക്കളെല്ലാം അന്ന് പിന്‍മാറിയത്. ഇനിയും നേരിട്ട് വിവാദത്തിന്നവരെ കിട്ടുകയില്ല; തീര്‍ച്ച. എങ്കിലും അവരുടെ മാനംകാക്കാനും അണികളെ പിടിച്ചുനിര്‍ത്താനും എന്തെങ്കിലും ചെപ്പടിവിദ്യകളൊക്കെ വേണമല്ലോ. അതിന്റെ ഭാഗമാണ് 1991 , ഒക്ടോബര്‍ 12ലെ പ്രബോധനം വാരിക 31- പേജിലെ ഫത്വാപ്രഹസനം. അനാഥപൌത്രന്നവകാശം കൊടുക്കേണ്ടതില്ലത്രെ! ഖുര്‍ആനും സുന്നത്തുമല്ല; ജാഹിലിയ്യത്താണ് തെളിവ്. അടുത്ത രക്തബന്ധുക്കളുള്ളപ്പോള്‍ രണ്ടാംസ്ഥാനക്കാര്‍ക്കവകാശമില്ലപോല്‍! എവിടുന്നാണിവര്‍ അനന്തരാവകാശം പഠിച്ചതാവോ!
പാര്‍ശ്വബന്ധുക്കളില്‍പോലും അടുത്തവനായ പൂര്‍ണസഹോദരനോടൊപ്പം രണ്ടാം സ്ഥാനക്കാരനായ അര്‍ധസഹോദരന്ന് (ഉമ്മയിലൊത്ത സഹോദരന്ന് വരെ) അവകാശമുണ്ടെന്നാണ് 4:12ല്‍ ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പുരോഹിതന്മാരും അത് സമ്മതിച്ചതുമാണ്. അപ്പോള്‍ അതനുസരിച്ച് മാതൃപിതൃപരമ്പരയില്‍ പിതാവിന്റെ പിതാവിനോടൊപ്പം മാതാവിന്റെ മാതാവിന്റെ മാതാവോ, പിതാവിന്റെ മാതാവിന്റെ മാതാവോ ഉണ്ടായാല്‍ ആ രണ്ടാംസ്ഥാനക്കാരിക്കും അവകാശമുണ്ടെന്നാണ് ഖുര്‍ആന്‍കൊണ്ട്വരിക. സകല പുരോഹിതന്മാരും അതും സമ്മതിച്ചിരിക്കുന്നു. പിന്നെ സമ്മതിക്കാത്തതെവിടെ എന്നല്ലേ; മേല്‍പറഞ്ഞ രണ്ട് പരമ്പരയേക്കാളും അടുപ്പവും അര്‍ഹതയുമുള്ള പൌത്രീ പൌത്രന്മാരായ അനാഥകളില്‍ മാത്രമാണ് ആ നീതി നടപ്പിലാക്കാനവര്‍ സമ്മതിക്കാത്തത്. ഇവരുടെ തലയ്ക്കെന്തുപറ്റി എന്ന് മനസ്സിലാകുന്നില്ല. മകനോ മകളോ ഒറ്റക്കാകുമ്പോള്‍ ഖുര്‍ആന്‍ പ്രകാരം അവര്‍ക്ക് സ്വത്തിന്റെ പകുതി ഓഹരി നിശ്ചയിച്ചശേഷം ബാക്കിയുള്ള പകുതിയില്‍ നിന്ന് മരിച്ച മകന്റെ മകനോ, മരിച്ച മകളുടെ മകള്‍ക്കോ നിര്‍ബന്ധോഹരിയായി ആറിലൊന്നെങ്കിലും അവരാരും അവകാശം നല്‍കുന്നില്ല. അടുത്ത രക്തബന്ധു ഉള്ളപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് അനാഥ പൌത്രന്മാരെ ആട്ടിപ്പുറത്താക്കുന്ന പ്രബോധനക്കാര്‍ മകള്‍ക്ക് പകുതി നല്‍കിയശേഷം ബാക്കിയുള്ള പകുതിയില്‍ നിന്ന് മകളുടെ മകളായ രണ്ടാംസ്ഥാനക്കാരിക്ക് തീരെ നല്‍കാതെ പിന്നീടാര്‍ക്കാണത് നല്‍കുന്നതെന്നോ; രക്തബന്ധത്തില്‍ 6-ാമത്തെയോ 7-ാമത്തെയോ സ്ഥാനക്കാരനായ ഉപ്പയുടെ വല്യുപ്പാന്റെ മൂത്താപ്പാന്റെ മകന്റെ മകന്നോ മറ്റോ ആണാസ്വത്ത് മുഴുവന്‍ നല്‍കുക. എന്തൊരു ജാഹിലിയ്യത്ത്! എത്രവലിയ അനീതി! സകല പ്രബോധനക്കാരുടെയും മദ്ഹബാണിത്. അങ്ങനെയുള്ള അവരാണ് പറയുന്നത് പേരക്കുട്ടികള്‍ രണ്ടാം സ്ഥാനക്കാരായതുകൊണ്ട് അവര്‍ക്കവകാശമില്ലെന്ന്.
ബുദ്ധിശൂന്യതയുടെ ആഴംനോക്കുക!. 'അടുത്തവരുള്ളപ്പോള്‍ അകന്നവര്‍ക്കവകാശമില്ലെന്ന നാടന്‍മസാല' പഠിച്ചാല്‍പോര! ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ അടുത്തവരും അകന്നവരും ആരൊക്കെയാണെന്നാദ്യം പഠിക്കണം. അതൊന്നും പഠിക്കാത്ത ഇത്തരം 'കുട്ടി മുജ്ത്തഹിദു'കളാണ് നമ്മുടെ സമുദായത്തിലെ ലക്ഷക്കണക്കില്‍ അനാഥകളെ ഇന്നും തെരുവുതെണ്ടികളാക്കുന്നത്. പുരോഹിതവര്‍ഗത്തിന്റെ സകല ജാഹിലിയ്യത്തുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ശക്തിയായ തിരിച്ചടി നല്‍കിക്കൊണ്ടും അനാഥകളുടെയും മറ്റും സ്വത്തവകാശം കണിശമായി സ്ഥാപിച്ചുകൊണ്ടും 'ഖുര്‍ആനിലെ പിന്തുര്‍ച്ചാനിയമം; നിലവിലുള്ള ജാഹിലീശരീഅത്തിന്റെ പൊളിച്ചെഴുത്തും' എന്ന എന്റെ 12-ാമത്തെ ഗ്രന്ഥം കഴിഞ്ഞ ജൂലായ് 14ന് എറണാകുളം ടൌണ്‍ഹാളില്‍ പ്രകാശനം ചെയ്യുകയുണ്ടായി. നിലവിലുള്ള നിയമം ശരിയാണെന്ന് ഖുര്‍ആന്‍ സുന്നത്തുകൊണ്ട് സ്ഥാപിക്കുന്ന ഏത് പണ്ഡിതനും ഒരുലക്ഷം രൂപ ഇനാം നല്‍കാമെന്ന് അതിന്റെ പുറംചട്ടയില്‍ പരസ്യവും ചെയ്തു. സാധാരണക്കാര്‍ക്ക്പോലും മനസ്സിലാകും വിധം വളരെ ലളിതമായിട്ടാണാ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ പ്രബോധനക്കാരോടും മറ്റും നമുക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ഈ കൊഞ്ഞനംകൊണ്ടൊന്നും ഫലമില്ല. 25 വര്‍ഷം മുമ്പാരംഭിച്ച ഈ കപടത്തരങ്ങളൊന്നും ഇനി നടക്കുകയുമില്ല. ആണത്തവും പാണ്ഡിത്യവുമുണ്ടെങ്കില്‍ ഒരു തുറന്ന വിവാദത്തിന് നിങ്ങള്‍ തയ്യാറാവണം. അല്ലാതെ, സ്വന്തം പത്രത്തിലൂടെ ചില മുറിന്യായങ്ങള്‍ പടച്ചുണ്ടാക്കി ഇനിയും സമുദായത്തെ വഞ്ചിക്കാനാണ് ഭാവമെങ്കില്‍ അതിനെ ശക്തിയായി നേരിടാന്‍തന്നെയാണ് ഞങ്ങളും തീരുമാനിച്ചിരിക്കുന്നത്. അനാഥകള്‍ക്കവകാശമില്ലെന്ന ആ ഖുര്‍ആന്‍ വിരുദ്ധ കാടന്‍നിയമം - ലോകത്തിലെ ഒറ്റ മതത്തിലുമില്ലാത്തത് - മേലിലെങ്കിലും തിരുത്തപ്പെടാതെ പറ്റുകയില്ല. (ഈ നോട്ടീസിന്റെ കോപ്പി പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കാന്‍ രജിസ്ററാക്കി അയച്ചുകൊടുത്തിട്ടുണ്ട്. അതും അവരുടെ മറുപടിയും ഒപ്പം പ്രസിദ്ധീകരിച്ചുകൊള്ളട്ടെ.)
എന്ന്,
മൌലവി ചേകനൂര്‍
സെക്രട്ടറി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി,
കോഴിക്കോട്. 16-10-91.
ദജ്ജാലുകളെ സൂക്ഷിക്കുക !
ലോകഭാഷക്കാര്‍ക്കെല്ലാം അവകാശപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ ഒറ്റ ഭാഷക്കാര്‍ക്കും പരിഭാഷപ്പെടുത്തിക്കൊടുക്കാതെ, 1300 വര്‍ഷം വരെ പൂഴ്ത്തിവയ്ക്കുകയും കള്ളസുത്തുകളും പൊള്ള ഇജ്മാഉകളുംകൊണ്ട് ഇസ്ലാമാകെ അട്ടിമറിക്കുകയും ചെയ്ത മതപുരോഹിത•ാര്‍ക്കെതിരില്‍ അവര്‍ പൂഴ്ത്തിവച്ച ഖുര്‍ആനിക സത്യങ്ങളോരാുേം വെളിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസുകളും ഗ്രന്ഥങ്ങളും പത്രപ്രസ്താവനകളും നിരന്തരം ഇറക്കിയപ്പോള്‍; അവരെയെല്ലാം വിവാദത്തിും മുബാഹലയ്ക്കും തുടര്‍ച്ചയായി വെല്ലുവിളിച്ചപ്പോള്‍ അതിനെ നേരിടാന്‍ കഴിവില്ലാത്ത നേരിട്ടേടത്തോളം വഷളായിക്കഴിഞ്ഞ- പുരോഹിത•ാര്‍ ഇപ്പോള്‍ കണ്ടെത്തിയ ഏക രക്ഷാമാര്‍ഗമെന്തെല്ലേ. ചേകനൂര്‍ മൌലവിയുടെ ഈ പ്രവര്‍ത്തനങ്ങളൊക്കെ തനി ജൂതപണം കൊണ്ടാണെങ്ങ് സംഘടിതമായി പ്രചരിപ്പിക്കുകത. പുരോഹിത ദജ്ജാലുകളേ! മുബാഹല എ് കേള്‍ക്കുമ്പോഴേക്ക് നിങ്ങളെല്ലാം പേടിച്ച് വിറക്കുത് വെറുതെയാണോ? ഒരു ശതമാനം പോലും സത്യമില്ലാത്ത ഇത്തരം പച്ചക്കള്ളങ്ങള്‍ കെട്ടി പ്രചരിപ്പിക്കു നിങ്ങളാണോ മതവിശ്വാസികള്‍! ഖുര്‍ആനിതിെരില്‍ ജൂത•ാര്‍ നെയ്തുവിട്ട സകല കള്ളഹദീസുകളുടെയും പൊള്ളത്തരം തൊലിയുരിച്ചുകാണിച്ചുകൊണ്ട്, ഇസ്ലാമിലേക്ക് കുത്തിക്കയറ്റിയ ജൂതത്തരങ്ങളോരാുേം തെളിവ്സഹിതം അക്കമിട്ടു വിവരിച്ചുകൊണ്ട് ഈയുള്ളവന്‍ രാപ്പകലില്ലാതെ നടത്തു ഖുര്‍ആനിക ജിഹാദ്ി പണംത് സഹായിക്കുത് ജുത•ാരാണ്െ പറയു നിങ്ങളേക്കാള്‍ വലിയ തെണ്ടികള്‍ ലോകത്തുണ്ടോ? വെള്ളമുണ്ടായാലും ആസനം കഴുകാതെ, 'ഒമ്പത് ഭാര്യമാരുണ്ടായിട്ടും' ഉമ്മുഹറാം എ് പേരുള്ള 10-ാമത്തെ ഒരന്യസ്ത്രീയുമായി ബന്ധംവെച്ച - കള്ള് ഹറാമാക്കിയശേഷം പിയുെം കള്ള് കുടിച്ച - ധാരാളം മഹാപാപങ്ങള്‍ ചെയ്തശേഷം അതെല്ലാം പൊറുത്ത് കിട്ടാന്‍വേണ്ടി രഹസ്യമായി പ്രാര്‍ഥിച്ച - ഏതോ ഒരുത്തന്‍ സിഹ്റ് ചെയ്തത് മൂലം ദിവസങ്ങളോളം തലയ്ക്ക് വെളിവില്ലാതെ നട - ഒമ്പത് ഭാര്യമാരെയും ഒരേ ദിവസം കാമശമനത്തിനുപയോഗിച്ച-ഈസാനബിയെപറ്റി പെരുങ്കള്ളനാണ്െ സകല നമസ്കാരത്തിലും പറയാന്‍ പഠിപ്പിച്ച - ഒരു മഹാപാപിയും സ്ത്രീലമ്പടനും കാമഭ്രാന്തനും അരപ്പിരിയനും കാട്ടറബിയും നിരക്ഷരകുക്ഷിയും യേശുവിരോധിയുമെല്ലാമായിരുു തനി ആട്ടിടയനായ മുഹമ്മദ്െ നമ്മുടെ പുണ്യനബിയെപറ്റി പെരുങ്കള്ളങ്ങള്‍ പറഞ്ഞുപരത്തിയ - അതെല്ലാം ബുഖാരിയിലും മുസ്ലിമിലും മറ്റും വ്യക്തമായെഴുതിവച്ച ലോകപൊള്ള•ാരും തനി ദുഷ്ട•ാരുമാണ് ജൂതപുരോഹിത•ാരെ കടുത്ത സത്യം ലക്ഷ്യസഹിതം അടിച്ചിറക്കിക്കൊണ്ടിരിക്കു എനിക്ക് പണം ത് സഹായിക്കുത് ജൂത•ാരാണ്െ സംഘടിതമായി പ്രചരിപ്പിക്കു പുരോഹിത•ാരേക്കാള്‍ തന്തയില്ലാത്തവരും കപട•ാരും വഞ്ചകരുമായി മറ്റാരെങ്കിലുമുണ്ടോ എാണെനിക്ക് ചോദിക്കുവാനുള്ളത്. പ്രസ്ഥാനപ്രവര്‍ത്തനത്തിന് വേണ്ടി ഏക്രക്കണക്കില്‍ ഭൂസ്വത്തുക്കളും ഒിലധികം ഫാക്ടറികളും വിറ്റ് പണമാക്കി ചെലവ്ചെയ്തശേഷം ഗ്രന്ഥങ്ങളിറക്കാന്‍വേണ്ടി ബാങ്ക് ലോവരെ ഇപ്പോഴും വാങ്ങി ഉപയോഗിക്കു, നല്ലവരും ഖുര്‍ആന്‍ ഭക്ത•ാരുമായ അപൂര്‍വം ചില മഹല്‍വ്യക്തികളുടെ വിലയേറിയ സഹായത്തെ മാത്രം ആസ്പദമാക്കി ഖുര്‍ആനിക പ്രസ്ഥാനപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കു എപ്പെറ്റി ജൂതസഹായംകൊണ്ടാണിതൊക്കെ ചെയ്യുത്െ പറയു ദുഷ്ട•ാരേ, നിങ്ങളിലാര്‍ക്കെങ്കിലും അത് തെളിയിക്കാന്‍ കഴിയുമോ? അതിനിവേരെ കഴിഞ്ഞിട്ടില്ലാത്ത - ഇനിയും കഴിയാത്ത - നിങ്ങളെപ്പറ്റി തന്തയില്ലാത്ത തെണ്ടികളുെം സത്യമുബാഹലയ്ക്ക് ധൈര്യമില്ലാത്ത കപട•ാരുെം പറഞ്ഞത് അസ്ഥാനത്താണ്െ ധരിച്ചുപോവരുത്.
ഖുര്‍ആന്‍ വിശ്വാസികളോട്
ഈയുള്ളവന്‍ വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍ ഇനിയും പൂഴ്ത്തിവയ്ക്കാന്‍വേണ്ടി ഖുര്‍ആന്‍ വാക്യങ്ങളില്‍പോലും കളവും അട്ടിമറിയും നിരന്തരം നടത്തിക്കൊണ്ടിരിക്കു പുരോഹിതന്‍മാര്‍ എന്നേപ്പെറ്റി എന്തുതന്നെ പറഞ്ഞിരുന്നാലും അതിലൊന്നും നിങ്ങള്‍ വഞ്ചിതരാവാതിരിക്കുക. ഇതേവരെയായി ഞാനിറക്കിയ 13 ഗ്രന്ഥങ്ങളിലെ ഏതെങ്കിലുമൊരു വാദം ഖുര്‍ആനിന്നെതിരാണെന്ന് തെളിയിക്കാമോ എന്ന് നിങ്ങളവരോട് ചോദിക്കുക. തെളിയിക്കാമന്ന് പറഞ്ഞാല്‍ ഉടനെ ആ തെളിവെഴുതി ഒപ്പിട്ടുവാങ്ങിയശേഷം എനിക്കയച്ചുതരിക. എന്നാല്‍ അതേമാസത്തിലെ 'ബുര്‍ഹാനി'ല്‍ മറുപടിസഹിതം ഞാനത് പ്രസിദ്ധീകരിക്കാം. 'മൌലവി ചേകനൂര്‍. പി.ഒ.എടപ്പാള്‍, മലപ്പുറംജില്ല' എന്ന അഡ്രസ്സില്‍ എഴുതിയാല്‍മതി. മേല്‍പറഞ്ഞ തരത്തിലുള്ള സത്യാന്വേഷണത്തിനൊന്നും തയ്യാറില്ലാതെ പുരോഹിതവര്‍ഗത്തിന്റെ നുണകള്‍മാത്രം കേട്ട് നടക്കുന്നവര്‍ അങ്ങനെ നടന്ന് കൊള്ളട്ടെ. ആദ്യം വിവരിച്ചപോലെ നബിയെയും ഇസ്ലാമിനെയും വഷളാക്കി ചിത്രീകരിച്ച ബുഖാരിയും മുസ്ലിമുമാണവരുടെ പ്രമാണമെങ്കില്‍ അതവര്‍ ഏറ്റെടുക്കുകയും ചെയ്യട്ടെ.
മൌലവി ചേകനൂര്‍
പി.ഒ.എടപ്പാള്‍, മലപ്പുറം ജില്ല.
അനാഥപൌത്രന്മാരുടെ സ്വത്തവകാശം:
'ശബാബ്' വാരിക അനാഥകളുടെ അവകാശം നിഷേധിക്കുന്നു!
(നോട്ടീസ് നമ്പര്‍ 1. കോപ്പി 10,000)
അനാഥപൌത്രന്റെ അവകാശപ്രശ്നത്തില്‍ പണ്ഡിതനേതാക്കളോട് വിവാദത്തിന് തയ്യാറാവാന്‍ വേണ്ടി ഈയുള്ളവന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. ഈ 26-ാമത്തെ വര്‍ഷവും വലിയൊരു ശ്രമം നടന്നു. അതായത് 14-7-91ന് എറണാകുളം ടൌണ്‍ഹാളില്‍ വച്ച് ഒരു വിവാദത്തിന്നവരെകിട്ടാന്‍ പല മുസ്ലിം ജഡ്ജിമാരും നിയമജ്ഞന്മാരുംകൂടി നിര്‍ബന്ധപൂര്‍വം അവരെയെല്ലാം ക്ഷണിച്ചു. അവര്‍ക്കൊഴിവുള്ള മറ്റേതെങ്കിലും തിയ്യതിക്കായാലും എല്ലാവിധ സൌകര്യങ്ങളും - യാത്ര#്ക്കുള്ള കാര്‍ അടക്കം - ഏര്‍പ്പെടുത്തിക്കൊടുക്കാമെന്നവര്‍ രേഖാമൂലം ഉറപ്പുനല്‍കി. പക്ഷേ, പലര്‍ക്കും അന്ന് 'സുഖക്കേടാണെ'ന്നും സുഖക്കേടില്ലാത്തവര്‍ക്കൊക്കെ അന്ന് വേറെ പരിപാടിയുണ്ടെന്നുമാണ് മറുപടിക്കത്തുകളിലൂടെ അവര്‍ അറിയിച്ചത്. (അവരീ കപടത്തരംചെയ്യാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി.) എങ്കിലും ഹൈക്കോര്‍ട്ട് ജഡ്ജിമാരടക്കം പല നിയമജ്ഞന്മാരും പങ്കെടുത്ത ആ മഹല്‍സദസ്സില്‍ അനാഥപൌത്രന്മാരുടേയും മറ്റും അവകാശത്തെപ്പറ്റി ഗൌരവമേറിയ ചര്‍ച്ച നടന്നു. പൌത്രനില്‍നിന്ന് പിതാമഹന്നങ്ങോട്ടവകാശമുണ്ടെന്നും അതേ പിതാമഹനില്‍ നിന്ന് പൌത്രന്നിങ്ങോട്ടവകാശമില്ലെന്നുമുള്ള നിയമം തനി കാടത്തവും കഴുതത്തരവുമാണെന്ന് ഈയുള്ളവന്‍ ഖുര്‍ആന്‍ കൊണ്ട് ശക്തിയായി സ്ഥാപിച്ചു. അതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ലെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് പണ്ഡിതനേതാക്കളെല്ലാം അന്ന് പിന്‍മാറിയത്. ഇനിയും നേരിട്ട് വിവാദത്തിന്നവരെ കിട്ടുകയില്ല; തീര്‍ച്ച. എങ്കിലും അവരുടെ മാനംകാക്കാനും അണികളെ പിടിച്ചുനിര്‍ത്താനും എന്തെങ്കിലും ചെപ്പടിവിദ്യകളൊക്കെ വേണമല്ലോ. അതിന്റെ ഭാഗമാണ് ഈ ആഗസ്റ് രണ്ടിലെ 'ശബാബ്' വാരിക നാലാം പേജിലെ ഫത്വാപ്രഹസനം. അനാഥപൌത്രന്നവകാശം കൊടുക്കേണ്ടതില്ലത്രെ! ഖുര്‍ആനും സുന്നത്തുമല്ല; ജാഹിലിയ്യത്താണ് തെളിവ്. അടുത്ത രക്തബന്ധുക്കളുള്ളപ്പോള്‍ രണ്ടാംസ്ഥാനക്കാര്‍ക്കവകാശമില്ലപോല്‍! എവിടുന്നാണിവര്‍ അനന്തരാവകാശം പഠിച്ചതാവോ! പാര്‍ശ്വബന്ധുക്കളില്‍പോലും അടുത്തവനായ പൂര്‍ണസഹോദരനോടൊപ്പം രണ്ടാം സ്ഥാനക്കാരനായ അര്‍ധസഹോദരന്ന് (ഉമ്മയിലൊത്ത സഹോദരന്ന് വരെ) അവകാശമുണ്ടെന്നാണ് 4:12ല്‍ ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പുരോഹിതന്മാരും അത് സമ്മതിച്ചതുമാണ്. അപ്പോള്‍ അതനുസരിച്ച് മാതൃപിതൃപരമ്പരയില്‍ പിതാവിന്റെ പിതാവിനോടൊപ്പം മാതാവിന്റെ മാതാവിന്റെ മാതാവോ, പിതാവിന്റെ മാതാവിന്റെ മാതാവോ ഉണ്ടായാല്‍ ആ രണ്ടാംസ്ഥാനക്കാരിക്കും അവകാശമുണ്ടെന്നാണ് ഖുര്‍ആന്‍കൊണ്ട്വരിക. സകല പുരോഹിതന്മാരും അതും സമ്മതിച്ചിരിക്കുന്നു. പിന്നെ സമ്മതിക്കാത്തതെവിടെ എന്നല്ലേ; മേല്‍പറഞ്ഞ രണ്ട് പരമ്പരയേക്കാളും അടുപ്പവും അര്‍ഹതയുമുള്ള പൌത്രീ പൌത്രന്മാരായ അനാഥകളില്‍ മാത്രമാണ് ആ നീതി നടപ്പിലാക്കാനവര്‍ സമ്മതിക്കാത്തത്. ഇവരുടെ തലയ്ക്കെന്തുപറ്റി എന്ന് മനസ്സിലാകുന്നില്ല. മകനോ മകളോ ഒറ്റക്കാകുമ്പോള്‍ ഖുര്‍ആന്‍ പ്രകാരം അവര്‍ക്ക് സ്വത്തിന്റെ പകുതി ഓഹരി നിശ്ചയിച്ചശേഷം ബാക്കിയുള്ള പകുതിയില്‍ നിന്ന് മരിച്ച മകന്റെ മകനോ, മരിച്ച മകളുടെ മകള്‍ക്കോ നിര്‍ബന്ധോഹരിയായി ആറിലൊന്നെങ്കിലും അവരാരും അവകാശം നല്‍കുന്നില്ല. അടുത്ത രക്തബന്ധു ഉള്ളപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് അനാഥ പൌത്രന്മാരെ ആട്ടിപ്പുറത്താക്കുന്ന പ്രബോധനക്കാര്‍ മകള്‍ക്ക് പകുതി നല്‍കിയശേഷം ബാക്കിയുള്ള പകുതിയില്‍ നിന്ന് മകളുടെ മകളായ രണ്ടാംസ്ഥാനക്കാരിക്ക് തീരെ നല്‍കാതെ പിന്നീടാര്‍ക്കാണത് നല്‍കുന്നതെന്നോ; രക്തബന്ധത്തില്‍ 6-ാമത്തെയോ 7-ാമത്തെയോ സ്ഥാനക്കാരനായ ഉപ്പയുടെ വല്യുപ്പാന്റെ മൂത്താപ്പാന്റെ മകന്റെ മകന്നോ മറ്റോ ആണാസ്വത്ത് മുഴുവന്‍ നല്‍കുക. എന്തൊരു ജാഹിലിയ്യത്ത്! എത്രവലിയ അനീതി! സകല പ്രബോധനക്കാരുടെയും മദ്ഹബാണിത്. അങ്ങനെയുള്ള അവരാണ് പറയുന്നത് പേരക്കുട്ടികള്‍ രണ്ടാം സ്ഥാനക്കാരായതുകൊണ്ട് അവര്‍ക്കവകാശമില്ലെന്ന്. ബുദ്ധിശൂന്യതയുടെ ആഴംനോക്കുക. 'അടുത്തവരുള്ളപ്പോള്‍ അകന്നവര്‍ക്കവകാശമില്ലെന്ന നാടന്‍മസാല' പഠിച്ചാല്‍പോര! ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ അടുത്തവരും അകന്നവരും ആരൊക്കെയാണെന്നാദ്യം പഠിക്കണം. അതൊന്നും പഠിക്കാത്ത ഇത്തരം 'കുട്ടി മുജ്ത്തഹിദു'കളാണ് നമ്മുടെ സമുദായത്തിലെ ലക്ഷക്കണക്കില്‍ അനാഥകളെ ഇന്നും തെരുവുതെണ്ടികളാക്കുന്നത്. പുരോഹിതവര്‍ഗത്തിന്റെ സകല ജാഹിലിയ്യത്തുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ശക്തിയായ തിരിച്ചടി നല്‍കിക്കൊണ്ടും അനാഥകളുടെയും മറ്റും സ്വത്തവകാശം കണിശമായി സ്ഥാപിച്ചുകൊണ്ടും 'ഖുര്‍ആനിലെ പിന്തുര്‍ച്ചാനിയമം; നിലവിലുള്ള ജാഹിലീശരീഅത്തിന്റെ പൊളിച്ചെഴുത്തും' എന്ന എന്റെ 12-ാമത്തെ ഗ്രന്ഥം കഴിഞ്ഞ ജൂലായ് 14ന് എറണാകുളം ടൌണ്‍ഹാളില്‍ പ്രകാശനം ചെയ്യുകയുണ്ടായി. നിലവിലുള്ള നിയമം ശരിയാണെന്ന് ഖുര്‍ആന്‍ സുന്നത്തുകൊണ്ട് സ്ഥാപിക്കുന്ന ഏത് പണ്ഡിതനും ഒരുലക്ഷം രൂപ ഇനാം നല്‍കാമെന്ന് അതിന്റെ പുറംചട്ടയില്‍ പരസ്യവും ചെയ്തു. സാധാരണക്കാര്‍ക്ക്പോലും മനസ്സിലാകും വിധം വളരെ ലളിതമായിട്ടാണാ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ പ്രബോധനക്കാരോടും മറ്റും നമുക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ഈ കൊഞ്ഞനംകൊണ്ടൊന്നും ഫലമില്ല. 25 വര്‍ഷം മുമ്പാരംഭിച്ച ഈ കപടത്തരങ്ങളൊന്നും ഇനി നടക്കുകയുമില്ല. ആണത്തവും പാണ്ഡിത്യവുമുണ്ടെങ്കില്‍ ഒരു തുറന്ന വിവാദത്തിന് നിങ്ങള്‍ തയ്യാറാവണം. അല്ലാതെ, സ്വന്തം പത്രത്തിലൂടെ ചില മുറിന്യായങ്ങള്‍ പടച്ചുണ്ടാക്കി ഇനിയും സമുദായത്തെ വഞ്ചിക്കാനാണ് ഭാവമെങ്കില്‍ അതിനെ ശക്തിയായി നേരിടാന്‍തന്നെയാണ് ഞങ്ങളും തീരുമാനിച്ചിരിക്കുന്നത്. അനാഥകള്‍ക്കവകാശമില്ലെന്ന ആ ഖുര്‍ആന്‍ വിരുദ്ധ കാടന്‍നിയമം - ലോകത്തിലെ ഒറ്റ മതത്തിലുമില്ലാത്തത് - മേലിലെങ്കിലും തിരുത്തപ്പെടാതെ പറ്റുകയില്ല. (ഈ നോട്ടീസിന്റെ കോപ്പി പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കാന്‍ രജിസ്ററാക്കി അയച്ചുകൊടുത്തിട്ടുണ്ട്. അതും അവരുടെ മറുപടിയും ഒപ്പം പ്രസിദ്ധീകരിച്ചുകൊള്ളട്ടെ.)
എന്ന്,
മൌലവി ചേകനൂര്‍
സെക്രട്ടറി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, കോഴിക്കോട്. 10-08-91.
വസിയ്യത്ത് ചെയ്താല്‍ അനാഥകള്‍ക്ക് മാത്രമല്ല;
പട്ടികള്‍ക്കും സ്വത്ത് കിട്ടും
-മൌലവി ചേകനൂര്‍
അനാഥപൌത്രന്മാരുടെ സ്വത്തവകാശം നിഷേധിക്കാന്‍ മതപുരോഹിതന്‍മാര്‍ കണ്ടുപിടിച്ച പ്രധാനമാര്‍ഗം വസിയ്യത്തിന്റെ ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്യലാണ്. 'അടുത്ത രക്തബന്ധുക്കള്‍ക്ക് (അവകാശികള്‍ക്ക്) വേണ്ടി അവരുടെ വിഹിതമനുസരിച്ച് വില്‍പത്രമെഴുതിവയ്ക്കല്‍ (മുന്‍കൂട്ടി സ്വത്തെല്ലാം ഭാഗംതിരിച്ചുവെക്കല്‍) നിര്‍ബന്ധമാണന്നും ഖുര്‍ആന്‍ 2:180ല്‍ പറഞ്ഞതിന്റെ അര്‍ഥം 'അടുത്ത രക്തബന്ധുക്കളല്ലാത്ത -അവകാശികളല്ലാത്ത, അനാഥപൌത്രന്‍മാര്‍ക്കും മറ്റും വസിയ്യത്ത് ചെയ്യണമൊണന്നാത്രെ! ഖുര്‍ആന്‍ പഠിച്ചതിന്റെ കോലം നോക്കുക. ഖുര്‍ആന്‍ പഠിച്ചിട്ടില്ല; ഓതിയിട്ടേയുള്ളു. അതുകൊണ്ടാണിത്തരം വിഡ്ഢിത്തങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഇതിനവരെ പ്രേരിപ്പിച്ച ഏക കാരണമെന്തല്ലേ. അനാഥകള്‍ക്കവകാശമില്ലെന്ന ഖുര്‍ആന്‍ വിരുദ്ധ ജാഹിലീ നിയമം ഇവിടെ നിലനിര്‍ത്തണമെന്ന ദുശ്ശാഠ്യം തന്നെ.
വസിയ്യത്ത് ചെയ്താല്‍ സ്വത്ത് കിട്ടാന്‍ അനാഥകള്‍ തന്നെ വേണമെന്നില്ല പട്ടികള്‍ക്കാണ് ഒരാള്‍ വസിയ്യത്ത് ചെയ്തതെങ്കില്‍ ആ പട്ടികള്‍ക്കും സ്വത്ത് കിട്ടുമെന്നതാണ് വസിയ്യത്ത് നിയമം. അതിനാല്‍ ഇത്തരം മണ്ടത്തരങ്ങളാ ന്നും ബുദ്ധിയുള്ളവരോട് പറയരുത്.
'എല്ലാ അനാഥകള്‍ക്കും സ്വത്തവകാശം നല്‍കണമെന്ന് ഖു.4:2ല്‍ ഊന്നിപ്പറഞ്ഞപ്പോള്‍, ഉപ്പമാത്രം മരിച്ച അനാഥകളേ അതില്‍ പെടുള്ളുവുന്നും ഉപ്പയും പിന് വല്യുപ്പയും ഉമ്മയും പിന്നെ വല്യുമ്മയുമെല്ലാം മരിച്ച അനാഥകള്‍ അതില്‍ പെടില്ലെന്നുമാണ് ഈ പുരോഹിതവര്‍ഗം വ്യാഖ്യാനിച്ചത്. എന്നിട്ടോ മേല്‍പറഞ്ഞ ആ 'സൂപ്പര്‍ അനാഥകള്‍ക്ക്' അവരുടെ പിതാമഹീമഹന്മാരില്‍ നിന്നവകാശമില്ലന്ന് പറഞ്ഞ അവര്‍ തന്നെ, അതേ അനാഥകളില്‍ നിന്ന് ആ പിതാമഹീമഹന്മാര്‍ക്ക് അങ്ങോട്ട് കണിശമായ അവകാശമുണ്ടെന്ന് നിയമമാക്കിയിരിക്കുന്നു അതിന്ന് വസിയ്യത്തും ദാനവുമാന്നും വേണ്ടപോല്‍! അനാഥകള്‍ക്കവകാശം നല്‍കണമന്ന് ഖുര്‍ആന്‍ പ്രത്യേകം കല്‍പിച്ചിട്ടും; 17 തവണ അതുണര്‍ത്തിയിട്ടും അനാഥകള്‍ക്കവകാശം നിശ്ചയിക്കാന്‍ പാടില്ലന്നും എന്നാല്‍ പിതാമഹീമഹന്മാരുടെ കാര്യം ഖുര്‍ആനൊരിക്കലും പറയാതിരിക്കെ, അവര്‍ക്കവകാശം നിശ്ചയിക്കല്‍ നിര്‍ബന്ധമാണന്നും നിയമമാക്കിയ പുരോഹിതപ്പരിഷകള്‍ക്ക് ഖുര്‍ആനില്‍ വിശ്വാസമുണ്ടെന്നതിനു എന്ത് തെളിവാണുള്ളത്. അവരുടെ ബുദ്ധിശൂന്യതയുടെയും ഖുര്‍ആന്‍ നിഷേധത്തിന്റെയും ആഴമാണിപ്പോള്‍ നാം കണ്ടത്. അബൂജഹ്ലിന്റെ സന്താനങ്ങള്‍ക്ക് പോലും ഇക്കാലത്ത് പറയാന്‍ പറ്റാത്ത തനി കാടന്‍ നിയമമാണ് അനാഥകള്‍ക്കവകാശമില്ലെന്നത്. ആ നിയമത്തേയും അതിനുള്ള ദുര്‍ന്യായങ്ങളേയുമാണ് 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം' എന്ന എന്റെ പുതിയ ഗ്രന്ഥത്തില്‍ പ്രബലമായ മൂന്ന് ഖുര്‍ആനിക തെളിവുകള്‍ നിരത്തിവച്ചുകൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത്. ലക്ഷം രൂപ ഇനാം പറഞ്ഞിട്ടും അതിന്ന് മറുപടി എഴുതാന്‍ ശബാബുകാരോ പ്രബോധനക്കാരോ മറ്റോ തയ്യാറില്ല. വായനക്കാരെ കള്ളം പറഞ്ഞ് കബളിപ്പിക്കാനാണവരിപ്പോഴും ശ്രമിക്കുത്. അതിനെയാണ് കഴിഞ്ഞ മൂന്ന് നോട്ടീസിലും ശക്തിയായി തിരിച്ചടിച്ചതും.
ശബാബുകാരോടും പ്രബോധനക്കാരോടും മറ്റും എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ഈ കൊഞ്ഞനമാന്നും ഇനി നടക്കുകയില്ല. നിങ്ങളുടെ മുമ്പില്‍ ഞാനവതരിപ്പിച്ച ഖുര്‍ആനിക തെളിവുകള്‍ ശരിയല്ലെങ്കില്‍ 'എന്തുകൊണ്ട് ശരിയല്ല' എന്ന് നിങ്ങള്‍ വായ തുറന്ന് പറയണം. ശരിയാണെങ്കില്‍ നിങ്ങളുടെ ആ ജാഹിലീ ശരീഅത്ത് തിരുത്തുകയും വേണം. ഇത് രണ്ടിനും തയ്യാറില്ലാതെ , ഹൈക്കോര്‍ട്ട് ജഡ്ജിമാര്‍ വരെ തെളിവാവശ്യപ്പെട്ടിട്ടും അരത്തെളിവ് പോലും പറയാതെ കപട മൌനം പാലിച്ച നിങ്ങള്‍, ശരീഅത്തിനെക്കുറിച്ച് ചോദിക്കാനറിയാത്ത -ശരീഅത്ത് ബാധകമല്ലാത്ത- ഏതോ ചില 'മധുസൂദനന്മാരുടെ ചോദ്യത്തിനുത്തരമായി പല വിഡ്ഢിത്തങ്ങളുമടങ്ങിയ ഫത് വകള്‍ ഇറക്കിയത് കൊണ്ടെന്നും നിങ്ങളുടെ വിവരക്കേട് മറച്ചു പിടിക്കാനാവുകയില്ല.!
നിങ്ങളുടെയെല്ലാം നേതാക്കളും ലോകപണ്ഡിതന്മാരുമായ മൌലാനാ മൌദൂദി, അബുല്‍ ഹസന്‍ അലി നദ്വി, ഇബ്നുബാസ്, സൈദലവി മാലിക്കി, നാസിറുദ്ദീന്‍ അല്‍ബാനി മുതലായവരോട് അനാഥ പൌത്രന്മാരുടെ സ്വത്തവകാശനിഷേധത്തിന്റെ തെളിവുകളാവശ്യപ്പെട്ട് അറബിയില്‍ ഞാനൊരു രിസാല അയച്ചുകൊടുത്തിട്ട് വര്‍ഷം 25 കഴിഞ്ഞു. അവര്‍ക്കവകാശമുണ്ടെന്ന ഖുര്‍ആനിക തെളിവുകളെല്ലാം അതില്‍ നിരത്തിവയ്ക്കുകയും ചെയ്തു. കേരളത്തിലെ നിങ്ങളുടെ പണ്ഡിതനേതാക്കള്‍ക്കും അക്കാലത്ത് തന്നെ ഞാനതെല്ലാം നേരിട്ട് നല്‍കിയതാണ്.എന്നിട്ടിക്കാലം വരെ അതിനൊരു മറുപടിയും അവരാരും പറഞ്ഞില്ല. മുസ്ലിം ജഡ്ജിമാരും നിയമജ്ഞരുമടങ്ങിയ ഉന്നത കമ്മിറ്റികള്‍ അതിനിടയില്‍ പല സെമിനാറുകളും സംഘടിപ്പിച്ചു. അതില്‍ നിന്നെല്ലൊം നാണമില്ലാതെ ഒഴിഞ്ഞുമാറുകയാണ് നിങ്ങളെല്ലാം ചെയ്തത്. ഇനി നിങ്ങളെക്കൊണ്ട് മറുപടി പറയിക്കാനും ലക്ഷക്കണക്കില്‍ മുസ്ലിം അനാഥകളെ കാലാകാലം ദ്രോഹിക്കു ന്ന ഈ കിരാതനിയമം പൊളിച്ചെഴുതിക്കാനും വേണ്ടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ നിര്‍വാഹമില്ല. അവിടേക്ക് വേണ്ട തെളിവുകള്‍ ഹാജരാക്കാന്‍ 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം' എന്ന എന്റെ ഗ്രന്ഥം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തയ്യാറായ ഉടനെ താല്‍പര്യമുള്ളവരെയെല്ലാം കക്ഷിചേര്‍ത്ത് കേസ് ഫയല്‍ചെയ്യാന്‍ സമുദായനേതാക്കളായ പലരും മുന്നോട്ട് വന്നിട്ടുണ്ട്. പിതാവിന്ന് ശേഷം പിതാമഹന്‍ കൂടി മരണപ്പെടുതോടെ ഇരട്ട അനാഥത്വത്തിന്നു പാത്രമായിത്തീരുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോട് ലോകത്തിലെ ഏറ്റവും കടുത്ത അനീതി കാണിക്കുന്ന -ഇസ്ലാമിമിന്നും മുസ്ലിംകള്‍ക്കും അപമാനകരമായ- മേല്‍വിവരിച്ച കാട്ടാള നിയമം ഇനിയെങ്കിലും പൊളിച്ചെഴുതാതെ പറ്റുകയില്ല. അതിന്നായി എല്ലാ സമുദായസ്നേഹികളും സഹകരിക്കണമെഭ്യര്‍ഥിക്കുന്നു
മൌലവി ചേകനൂര്‍,
പി.ഒ.എടപ്പാള്‍, മലപ്പുറം , 31-10-1991
- 95 reads