"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,564

ഒ.അബ്ദുറഹിമാന്റെ ഖുര്‍ആന്‍ നിഷേധത്തിന്ന് മറുപടി..! (ഡോ: ജലീല്‍)

ഒ.അബ്ദുറഹിമാന്റെ ഖുര്‍ആന്‍ നിഷേധത്തിന്ന് മറുപടി..!

ഡോ: അബ്ദുല്‍ ജലീല്‍, പുറ്റെക്കാട്

( ‘ഹദീസ് നിഷേധം കേരളത്തില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ പത്രാധിപരായ ഒ.അബ്ദുറഹിമാന്‍ എഴുതിയ ലേഖനത്തിനുള്ള - 'പ്രബോധനം ഹദീസ് പതിപ്പ് ' 2007 പേജ് :127-134- - മറുപടി )

അത്യുദാരനൂം കരുണാനിധിയുമായ
അല്ലാഹുവിന്റെ തിരുനാമത്തില്‍

ആമുഖം

‘ഹദീസ് നിഷേധം കേരളത്തില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ പത്രാധിപരായ ഒ.അബ്ദുറഹിമാന്‍ എഴുതിയ ലേഖനത്തിനുള്ള (പ്രബോധനം - ഹദീസ് പതിപ്പ്.. 2007) (Page : 127 - 134) മറുപടിയുടെ ഒന്നാം ഭാഗമാണ് ഈ ഗ്രന്ഥം....! കേവലം 4 പേജുള്ള ആ ലേഖനത്തില്‍ അബ്ദുര്‍ റഹിമാന്‍ സാഹിബ് എഴുതിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഖുര്‍ആന്‍ വിരുദ്ധവും, അസംബന്ധങ്ങളും അടിസ്ഥാന രഹിതവുമാണെന്ന് ഈയുള്ളവന്‍ ആദ്യമേ ഉണര്‍ത്തട്ടെ..!! ഈ കൊച്ചു പുസ്തകം (ഒന്നാം ഭാഗം) വായിച്ചു തീരുമ്പോള്‍ തന്നെ മാന്യ വായനക്കാര്‍ക്കതു ബോധ്യപ്പെടും... (ഇന്‍ശാ അള്ളാ).

മാനസികമായി അറേബ്യന്‍ ചിന്താഗതികള്‍ക്കും, ഇസ്രായേലി പാരമ്പര്യങ്ങള്‍ക്കും, "വിധേയനായ" ഒ. അബ്ദുര്‍ റഹിമാന്‍ സാഹിബിന്റെ ഖൂര്‍ആന്‍ വിരുദ്ധമായ സുന്നി ചിന്താഗതികളും, വക്രബൂദ്ധിയും ഒന്നു തുറന്നു കാട്ടണമെന്ന ഉദ്ദേശത്തോടെ ഒരു ചെറിയ പ്രതികരണം മാത്രം എഴുതിക്കളയാം എന്ന ലക്ഷ്യത്തോടെയാണ് എഴുതിത്തുടങ്ങിയതെങ്കിലും എഴുതി വന്നപ്പോള്‍, അത് ജമാഅത്ത ഇസ്ളാമിക്കരുടെ ഹദീസ് പതിപ്പിനേക്കാള്‍ വലിയ ഒരു ഗ്രന്ഥമായി മാറി....! കാരണം സാഹിബിന്റെ, ആ ലേഖനത്തിന്റെ ഓരോ വരിയിലും ഓരോ ജൂതായിസം അദ്ദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു....!. അതൊക്കെ തുറന്നു കാട്ടേണ്ടി വന്നപ്പോള്‍, ചേകന്നൂര്‍ മൌലവിയും, ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാനത്തിന്റെ ഒരു സജീവ പ്രവര്‍ത്തകനായ ഈയുള്ളവനും ഇബിലീസുകളാണെന്ന മൂപ്പരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും, മറിച്ച് , ഒ . അബ്ദുറഹമാനും ,സഹോദര സുന്നികളു മാണ് യഥാര്‍ത്ഥ ഇബ് ലീസുകള്‍ എന്നും സമര്‍ത്ഥിക്കേണ്ടി വന്നപ്പോഴാണ് ഈയുള്ളവന്റെ ലേഖനം ദീര്‍ഘിച്ചു പോയത്..! ക്ഷമയോടുകൂടി - ഒരു സത്യാന്വേഷണ ബുദ്ധിയോടെ - എന്റെ ഈ ലേഖനം, വായിക്കുമ്പോള്‍ മാന്യവായനക്കാര്‍ക്കും, എന്റെ ആദര്‍ശബന്ധുക്കള്‍ക്കും അതു ബോദ്ധ്യപ്പെടുമെന്ന്, അല്ലാഹുവിനെ സാക്ഷിയാക്കി ഞാന്‍ ഉറപ്പു തരുന്നു...!!

കൂട്ടത്തില്‍, സുന്നി രാജ്യമായ സൌദി അറേബ്യയിലെ റിയാദില്‍ പത്തുവര്‍ഷവും, എണ്‍പത് ശതമാനം ഷിയാക്കള്‍ താമസിക്കുന്ന ബഹറൈനില്‍ അഞ്ചു വര്‍ഷവും ഒരു ഡോക്ടറായി ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കേ, ഞാന്‍ മനസ്സിലാക്കിയ, ചില ഖുര്‍ആനിക സത്യങ്ങളും ചേകന്നൂര്‍ മൌലവി പറയാന്‍ ബാക്കി വെച്ച ചില ചരിത്രസത്യങ്ങളും കൂടി, എന്റെ ആദര്‍ശബന്ധുക്കളെ അറിയിക്കുവാന്‍ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നു....! എന്നോടും, ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാനത്തോടും വളരെയധികം സ്നേഹവും ബഹുമാനവുമൊക്കെ കാണിക്കുകയും അതേ സമയം ഖുര്‍ആന്‍ സുന്നത്ത് പ്രസ്ഥാനം ഇനിയും പൂര്‍ണ്ണമായിട്ടില്ല... എന്തൊക്കെയോ ചിലതു ബാക്കി നില്‍ക്കുന്നു..! എന്നൊക്കെ ചിന്തിച്ചു ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാന ത്തിലേക്കു വരാന്‍ അര്‍ദ്ധമനസ്സോടെ നില്‍ക്കുന്ന - ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാനത്തെയും അതിന്റെ ഓരോ ചലനങ്ങളെയും വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന - എന്റെ ചില സുന്നി-മുജാഹിദു-ജമാഅത്തു സുഹൃത്തുകള്‍ക്കും, ഈ ലേഖനം ഉപകരിക്കുമെന്നും ഈയുള്ളവന്‍ പ്രത്യാശിക്കുന്നു..!!

ഈ ലേഖനം പത്തു ഭാഗങ്ങളായിട്ട് - പത്തു അദ്ധ്യായങ്ങളായി - ഖണ്ഡശ്ശ: പ്രസിദ്ധീകിരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അതിനിടയില്‍ അബ്ദുള്‍ റഹിമാന്‍ സാഹിബോ, മറ്റു സുന്നീ മൌെലവിമാരോ, വല്ല പ്രതികരണവും അറിയിക്കുകയാണെങ്കില്‍, അതിനുള്ള മറുപടി കൂടി അപ്പപ്പോള്‍ തന്നെ അതില്‍ഉള്‍പ്പെടുത്താമല്ലോ, എന്ന ഉദ്ദേശവും ഈ തീരുമാനത്തിനു പിന്നിലുണ്ട്..!!

വേദഗ്രന്ഥത്തില്‍ നിന്ന് - ഖുര്‍ആനില്‍ നിന്ന് - ഒരു സത്യം മനസ്സിലായാല്‍ അതുടനെ എല്ലാവരെയും അറിയിക്കണമെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ അതിശക്തമായ ഒരു കല്‍പ്പന (2:159) (2:140) (3:78) (3:71,71). (2:61)....(2:75) (5:66) കാരണം പൂര്‍വ്വവേദക്കാര്‍, അവര്‍ക്കു കിട്ടിയ വേദങ്ങളും, സത്യങ്ങളും പൂഴ്്ത്തിവെച്ചതും, മറച്ചു വെച്ചതുമാണ്, പൂര്‍വ്വ സമുദായങ്ങളില്‍ അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും വ്യാപകമാവാന്‍ കാരണമായതെന്ന ഖുര്‍ആനിക പാഠം നാം ശക്തിയായി വിളംബരം ചെയ്യേണ്ടിയിരിക്കുന്നു..!! ഈ ഖുര്‍ആനിക സത്യം മറച്ചുവെക്കാനാണ് ഖുര്‍ആന്‍ ഒരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താന്‍ പാടില്ലെന്ന്, മുആവിയയും, അബൂഹുറൈറയും ആദ്യമേ തന്നെ നിയമമാക്കിയത് എന്ന നഗ്നയാഥാര്‍ത്ഥ്യം നാം പ്രത്യേകം ഓര്‍ത്തുവെക്കുക...!! കാരണം മുആവിയയും അബൂഹുറൈറയും ചേര്‍ന്ന് ഖുര്‍ആനു പകരം ഹദീസുകള്‍ ഉണ്ടാക്കിയപ്പോള്‍, - ഇസ്ളാമിന്നു പകരം, അഹ്ലുസ്സുന്നത്തുവല്‍ജമാഅത്ത് എന്ന സുന്നീമതം ഉണ്ടാക്കിയപ്പോള്‍ - അവര്‍ നടത്തിയ ഓരോ അട്ടിമറികളും നാം പഠിക്കുമ്പോള്‍, - ചേകന്നൂര്‍ മൌെലവിയുടെ ഗ്രന്ഥങ്ങള്‍ ഓരോന്നും നാം വായിക്കുമ്പോള്‍ - നമുക്കാ ഖുര്‍ആനിക സത്യം ഉപകാരപ്പെടും...!!

ഒ.അബ്ദുറഹിമാന്‍ സാഹിബ് ഒടുവില്‍
ഒരു സത്യം പറയുന്നു...!

ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ -ഖുര്‍ആന്‍ വിശ്വാസികളായ - ഞങ്ങളെ ഇബ്ലീസുകളും വഴിപിഴപ്പിക്കുന്നവരും മറ്റുമായി ചിത്രീകരിക്കാനും നിഷ്കളങ്കരായ മുജാഹിദ് ജമാഅത്ത് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും അടിമുടി കള്ളം പറഞ്ഞുകൊണ്ട് ഒ.അബ്ദുറഹിമാന്‍ സാഹിബ് ഒരു ലേഖനം എഴുതിയെങ്കിലും അറിയാതെ മൂപ്പര്‍ അതില്‍ ഒരു സത്യം പറഞ്ഞുപോയി. അതെന്താണെന്ന് കാണുക.

സൂറത്തുല്‍ 'ഖിയാമ' യിലെ ദുര്‍വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു ഞാന്‍ അന്ന് ചോദിച്ചിരുന്നത്. അതായത് ഹദീസുകളെന്നപേരില്‍ ഒരു രണ്ടാം പ്രമാണമുണ്ടാക്കാന്‍- ( ഇസ്ളാമിനുപകരമായി അഹ് ലു സുന്നത്ത് വല്‍ജമാഅത്ത് എന്ന സംഘടന അറേബ്യയില്‍ നിന്ന് നബിയുടെ പേരില്‍ സംഘടിതമായി പ്രചരിപ്പിക്കാന്‍) മുആവിയ തീരുമാനിച്ചപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ തിരഞ്ഞെടുത്ത ഏതാനും സൂക്തങ്ങള്‍ക്ക് ചില പ്രത്യേക അര്‍ത്ഥങ്ങളും, വ്യാഖ്യാനങ്ങളും അബുഹുറൈറയുടെ സഹായത്തോടെ മുആവിയ നടപ്പിലാക്കിയിരുന്നു. ഖുര്‍ആനും ഹദീസും പരസ്പരബന്ധമുള്ളതാണ് എന്ന് തെറ്റിദ്ധരിപ്പിക്കലായിരുന്നു മുആവിയയുടെ ഉദ്ദേശം. അതായത് നബിയുടെ മതമായ ഇസ്ളാമും (വിശുദ്ധ ഖൂര്‍ആനും) മുആവിയയുടെ മതമായ അഹലു സുന്നത്ത് വല്‍ജമാഅത്തും (ഹദീസും) ഒന്നാണെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ആ നവ മുസ്ളീംകളെ തെറ്റിദ്ധരിപ്പിക്കലയായിരുന്നു അത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍..!

ഹദീസുകള്‍ എന്നാല്‍ ഇസ്ളാമിന്റെ രണ്ടാം പ്രമാണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിശുദ്ധ ഖുര്‍ആനിലെ തിരഞ്ഞെടുത്ത പത്തോളം സൂക്തങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും മുആവിയയും അബൂഹുറൈറയും ഇങ്ങിനെ മാറ്റിയിരുന്നു. അതില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച - എന്നെ വല്ലാതെ സ്വാധീനിച്ച ഒരു ദുര്‍വ്യാഖ്യാനമായിരുന്നു സൂറത്തുല്‍ ഖിയാമയിലെ (75:16-20) ആ ദുര്‍വ്യാഖ്യാനം.

പ്രമാണയോഗ്യമായ ഹദീസേത് എന്ന ഗ്രന്ഥത്തില്‍ മൌലവി ചേകന്നൂര്‍ ഏതാനും വരികളിലെഴുതിയ ആ ഒരൊറ്റ വാദവുമായി അന്നു ഞാന്‍ ഒരുപാട് മുജാഹിദ് ജമാത്ത് മൌലവിമാരെ സമീപിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീ. ഒ. അബ്ദുറഹിമാന്‍ സാഹിബ്.

ചേകന്നൂര്‍ മൌലവിയുടെ എല്ലാ വാദങ്ങളും ചിന്താഗതികളും ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ ആ ഒരൊറ്റ വാദം തന്നെ മതിയായിരുന്നു. മറിച്ച് ഖിയാമ' എന്ന അദ്ധായത്തിലെ ആ ദുര്‍വ്യാഖ്യാനം ശരിയാണെന്നും അതൊരു ദുര്‍വ്യാഖ്യാനമല്ലെന്നും ഏതെങ്കിലും സുന്നി മുജാഹിദ് ജമാഅത്ത് മൌലവിമാര്‍ തെളിയിച്ചാല്‍ അതുമാത്രം മതി ചേകന്നൂര്‍ മൌലവിയും അദ്ദേഹത്തിന്റെ അനുയായികളായ ഞങ്ങളും പറയുന്നതും എഴുതുന്നതും പൂര്‍ണ്ണമായും തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍. അത്രയും ശക്തമായ ഒരു തെളിവായിരുന്നു 'ഖിയാമ' എന്ന അദ്ധ്യായത്തിലെ ആ ദുര്‍വ്യാഖ്യാനം. അന്ന് ആ ദുര്‍വ്യാഖാനവുമായി ഒ. അബ്ദു റഹിമാന്‍ സാഹിബിനെയും അദ്ദേഹത്തെപ്പോലെ പ്രഗത്ഭരായ അന്നുണ്ടായിരുന്ന പല പണ്ഡിതന്മാരെയും ഞാന്‍ സമീപിച്ചെങ്കിലും അവരാരും മറുപടി പറയാത്തതു കാരണം അവരുടെയെല്ലാം പേര്‍ വെച്ച് അതൊരു ലഘുലേഖയാക്കി 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ചു. ഇന്നും അതിന്റെ കോപ്പികള്‍ ലഭ്യമാണ്. ഈ ലേഖന പരമ്പരയുടെ കൂടെ ആ ഭാഗവും പുന:പ്രസിദ്ധീകരിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഓഫീസില്‍ നിന്നും ആ ലേഖനം വീണ്ടും വാങ്ങി പരിശോധിക്കാവുന്നതാണ്. അതില്‍ ഒ.അബ്ദുറഹിമാന്‍ സാഹിബ് അടക്കമുള്ള എല്ലാ പണ്ഡിതന്മാരെയും വളരെ ആദരപൂര്‍വ്വമാണ് ഞാന്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഒ.അബ്ദുറഹിമാന്‍ സാഹിബ് എഴുതിയതുപോലെ എന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം 10 ചോദ്യങ്ങള്‍ ശിഷ്യനോട് ഇങ്ങോട്ട് ചോദിക്കുകയാണ് ഗുരു ചെയ്തത്.....! അതായാത് ചോദ്യത്തിനു മറുപടി "ചോദ്യങ്ങള്‍' തന്നെ എന്നര്‍ത്ഥം .! എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയത്‌ കൊണ്ടാണല്ലോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ , തിരിച്ച് ചോദ്യങ്ങള്‍ തന്നെ അദ്ദേഹം മറുപടിയായി ഉന്നയിക്കുന്നത് ..? ,അല്ലായിരുന്നുവെങ്കില്‍ ആദ്യം എന്റെ ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആണിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുകയും ,ശേഷം തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ആണല്ലോ ചെയ്യേണ്ടിയിരുന്നത് സംഭവിച്ചത് മറിച്ചാണെന്ന് മാത്രം ! അതാണെങ്കിലോ ഫബിഅയ്യി ഹദീസിന്‍ ബഅ്ദഹു യുഅ്മിനൂന്‍ എന്നതിലെ ദുര്‍വ്യാഖ്യാനം ആവര്‍ത്തിച്ചുകൊണ്ടുള്ളതും. അതെല്ലാം ചോകന്നൂര്‍ മൌലവി തന്നെ തന്റെ പ്രമാണ യോഗ്യമായ ഹദീസേത് എന്ന ഗ്രന്ഥത്തിലും, അദ്ദേഹത്തിന്റെ "അല്‍ബുര്‍ഹാന്‍ " മാസികയിലൂടെയുമൊക്കെ 25 വര്‍ഷം മുമ്പ് എഴുതി സമര്‍ത്ഥിച്ചതാണ്. ചേകന്നൂര്‍ മൌലവി 25 വര്‍ഷം മുമ്പ് മറുപടി എഴുതി തകര്‍ത്ത് തരിപ്പണമാക്കിയ അതേ ചോദ്യങ്ങളുടെ എല്ലും, മുള്ളും, പൊട്ടും, പൊടിയുമെടുത്ത് നീണ്ട പതിമൂന്ന് വര്‍ഷം ഒരു വേഴാമ്പലിനെപ്പോലെ എന്റെ മറുപടിയും കാത്തിരുന്ന ഒ.അബ്ദുറഹിമാന്‍ സാഹിബിനോട് എനിക്ക് സഹതാപമുണ്ട്…

ചേകന്നൂര്‍ മൌലവി 25 വര്‍ഷം മുമ്പ് മറുപടി പറഞ്ഞ അതേ ചോദ്യങ്ങള്‍ക്ക് വീണ്ടും ഞാനെന്തിന് മറുപടി പറയണം....? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എന്റെ ലഘുലേഖയ്ക്ക് മറുപടിയെഴുതുകയായിരുന്നു താങ്കള്‍ ചെയ്യേണ്ടിയിരുന്നത്. മാത്രമല്ല ആ ചോദ്യങ്ങള്‍ ഞങ്ങളുടെ ലഘുലേഖ പോലെ പരസ്യമായ രീതിയില്‍ അന്ന് താങ്കള്‍ ചോദിച്ചിരുന്നെങ്കില്‍ അതിനൊരു മറുപടി അന്നു തന്നെ കിട്ടുമായിരുന്നു. മൌലവി ജീവിച്ചിരുന്ന കാലത്ത് , ചേകനൂരെന്ന പേര് കേള്‍ക്കുമ്പോഴേക്കും " കുരിശു കണ്ട പിശാചിനെപ്പോലെ " ഓടി ഒളിച്ചിരുന്ന താങ്കള്‍ ഇപ്പോള്‍ - പ്രതിയോഗി രംഗത്ത്ത്തില്ലെന്നു ബോധ്യമായഘട്ടത്തില്‍ - പതുക്കെ മാളത്തില്‍ നിന്നു തല പോക്കുന്നത് കാണുമ്പോള്‍ ചിരിയും ഒപ്പം സഹതാപവും തോനുകയാണ് ....!

പ്രമാണയോഗ്യമായ ഹദീസേത്, അബൂഹുറൈറയുടെ തനിനിറം എന്നീ ഗ്രന്ഥങ്ങളിലൂടെയും മറ്റും ചേകന്നൂര്‍ മൌലവി ശക്തിയായി മറുപടി പറഞ്ഞ അതേ ചോദ്യങ്ങള്‍ വീണ്ടും നിങ്ങള്‍ സ്വകാര്യമായി എന്നോട് ചോദിച്ചാല്‍ ആ പ്രേമലേഖനത്തിന് ഞാനെന്തിന് മറുപടി പറയണം...! ഇപ്പോഴിതാ ആ അബൂഹുറൈറകളുടെ അതേ ചോദ്യങ്ങള്‍ വീണ്ടും നിങ്ങളുടെ " പ്രബോധനം" ഹദീസ് പതിപ്പിലൂടെ നിങ്ങള്‍ പരസ്യമായി എന്നോട് ചോദിക്കുന്നു...! പ്രചരിപ്പിക്കുന്നു...! മാത്രമല്ല ചേകന്നൂര്‍ മൌെലവിയും അദ്ദേഹത്തിന്റെ അനുയായികളായ - ഖുര്‍ആന്‍ വിശ്വാസികളായ ഞങ്ങളും ഇബിലീസുകളാണെന്നും ഞങ്ങളുടെ വാദങ്ങളില്‍ ഒരു കഴമ്പുമില്ലെന്നും മറ്റുമുള്ള പച്ചക്കള്ളം നിങ്ങള്‍ പ്രചരിപ്പിക്കുന്നു..!അതിനാല്‍ ഞങ്ങളുടെ ഗുരുനാഥനായ ചേകന്നൂര്‍ മൌലവിയുടെ അതേ ശൈലിയിലുള്ള ചുട്ടമറുപടി ഇതാ പിടിച്ചു കൊള്ളുക.... ചേകന്നൂര്‍ മൌലവിയെ ചതിയിലൂടെ നിശ്ശബ്ദനാക്കാനേ നിങ്ങള്‍ക്കു കഴിയൂ... പക്ഷേ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെയും, വിശുദ്ധ ഖുര്‍ആനെയും ആ വിശുദ്ധ ഗ്രന്ഥം വിളംബരം ചെയ്യുന്ന ആദര്‍ശ സമൂഹത്തെയും അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്കൊരു കാലത്തും കഴിയില്ല..തീര്‍ച്ച..!

ഒന്നു കൂടി പറയട്ടെ. നീണ്ട പതിമൂന്ന് വര്‍ഷമല്ല. പതിനായിരം വര്‍ഷം കാത്തിരുന്നാലും, നിങ്ങള്‍ക്ക് ചുട്ടമറുപടി കിട്ടിയാലും നിങ്ങള്‍ തൃപ്തരാകില്ല. കാരണം വിശുദ്ധ ഖുര്‍ആനാകുന്ന പനിനീര്‍പൂവിന് ചുറ്റും വന്നിരുന്ന് തേന്‍ നുകരുന്ന തിരക്ക് പിടിച്ച തേനീച്ചകളാകാന്‍, വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും നിരന്തരം വിശ്വാസികളെ ആഹ്വാനം ചെയ്യുമ്പോള്‍ ആ ആഹ്വാനത്തിന് പുല്ലുവില പോലും കല്‍പ്പിക്കാതെ അറേബ്യന്‍ ജാഹിലിയ്യത്താകുന്ന - കള്ള ഹദീസ് ഗ്രന്ഥങ്ങളാകുന്ന - അമേദ്യ കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ വട്ടമിട്ട് പറക്കുന്ന മണികണ്ഠനീച്ചകളാകാനാണ് ഇന്നത്തെ ഭൂരിപക്ഷം മുജാഹിദ് ജമാഅത്ത് മൌലവിമാര്‍ക്കും താല്‍പര്യം എന്ന് അനുഭവത്തില്‍ നിന്ന് പഠിച്ചറിഞ്ഞവനാണ് ഈയുള്ളവന്‍...!

ഖുര്‍ആന്‍ ഏറ്റവും ബഹുമാനിക്കുന്ന, മനുഷ്യര്‍ക്ക് ഏറ്റവും ഉപകാരമുള്ള വളര്‍ത്തു മൃഗമായ നായയെ മുസ്ളീംകള്‍ക്ക് ഹറാമാക്കുകയും അതേ സമയം വൃത്തികേടിന്റെ പര്യായമായ ഈച്ച - മനുഷ്യന്റെ മലത്തിലും കഫത്തിലും മറ്റു പാറിപ്പറന്ന് നടക്കുന്ന ഈച്ചപാനീയത്തില്‍ വീണാല്‍ അതു മുസ്ളീംകള്‍ കുടിക്കുന്നത് സുന്നത്താണെന്ന് ഞങ്ങളുടെ നബിയുടെ പേരില്‍ കള്ള ഹദീസുണ്ടാക്കി പഠിപ്പിച്ച അബൂഹുറൈറയല്ലേ നിങ്ങളുടെ ഏറ്റവും വലിയ ഗുരു. അപ്പോള്‍ പിന്നെ അങ്ങനെയേ വരൂ...!

ഏതായാലും താങ്കള്‍ എന്റെ മറുപടിക്കായി കഴിഞ്ഞ 13 വര്‍ഷമായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണല്ലോ. ഇപ്പോഴും കണ്ണില്‍ എണ്ണയൊഴിച്ച് ആ കാത്തിരിപ്പ് തുടരുകയാണെന്ന ഒരു ബഡായി യും നിങ്ങള്‍ കാച്ചിയിരിക്കുന്നു...ആട്ടെ... ഈ മറുപടി കിട്ടിയാലെങ്കിലും താങ്കള്‍ എന്നോടുള്ള പരിഭവം മറന്ന് വിശുദ്ധ ഖുര്‍ആനെ പരിണയിക്കുമോ...! അതല്ല വീണ്ടും ചതിക്കുമോ...? നമുക്ക് കാത്തിരുന്ന് കാണാം ...!!
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...

അല്ലാഹുമ്മ്ര്‍ഹം...

ഡോ: അബ്ദുല്‍ ജലീല്‍, പുറ്റെക്കാട്
(jaleelputtekkad@yahoo.com / abduljaleel1960@hotmail.com)

29.07.2008

ചേകന്നൂര്‍ മൌലവി ഹദീസ് നിഷേധിയോ.... ?
ഒ. അബ്ദുറഹ്മാന് മറുപടി...!

സഹീഹുല്‍ ബുഖാരി, മുസ്ളീം അബൂദാവൂദ് തുര്‍മുദി, നസാഈ ഇബ്നുമാജ തുടങ്ങിയ അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്തിന്റെ ആറു പ്രാമാണിക ഹദീസുഗ്രന്ഥങ്ങളിലെ ഹദീസുകളില്‍ 95 ശതമാനവും നബിയുടെ ഹദീസുകളല്ലെന്നും (അവയില്‍ 95 ശതമാനവും നബിയുടെ വചനങ്ങളൊ, ചര്യകളൊ അല്ലെന്നും) ആ ഹദീസുകളിലൂടെ പഠിപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും 95 ശതമാനവും ഖുര്‍ആനിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണെന്നും, അതുകൊണ്ട് തന്നെ ആ ഹദീസു ഗ്രന്ഥങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്ന എല്ലാ ആരാധനാമുറകളും, ആചാരങ്ങളും അനിസ്ളാമികമാണെന്നും ഖുര്‍ആന്‍ കൊണ്ട് ശക്തിയുക്തം സമര്‍ത്ഥിക്കുകയാണ് ചേകന്നൂര്‍ മൌെലവി തന്റെ അബുഹുറൈറയുടെ തനിനിറം, പ്രമാണയോഗ്യമായ ഹദീസേത്.. തുടങ്ങി പതിനെട്ടു ഗ്രന്ഥങ്ങളിലൂടെയും ചെയ്തിട്ടുള്ളത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നബിയുടേതാണെന്നു തെറ്റിദ്ധരിച്ചു ലോകസുന്നികളും, ഷിയാക്കളും അവരുടെ ഒന്നാംപ്രമാണമായ ഹദീസു ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ അനുഷ്ഠിച്ചുവരുന്ന നമസ്കാരം, നോമ്പ്, ഹജ്ജ്, ബാങ്ക്, മറ്റു വിശ്വാസകാര്യങ്ങള്‍ എന്നിവയിലെല്ലാം ധാരാളം ശിര്‍ക്കുകള്‍ (ദൈവ ധിക്കാരം) അടങ്ങിയിട്ടുണ്ടെന്നും - വിശുദ്ധ ഖുര്‍ആനിനു കടകവിരുദ്ധമായ നൂറുകണക്കിന് അബദ്ധങ്ങള്‍ ആ ആരാധനകളില്‍ അടങ്ങിയിട്ടുണ്ടെന്നും - അതുകൊണ്ട് തന്നെ മുസ്ളീംകള്‍ അതൊക്കെ ഒന്നാംപ്രമാണമായ ഖുര്‍ആന്‍കൊണ്ട് തിരുത്തണമെന്നുമാണ് ചേകന്നൂര്‍മൌെലവി സമര്‍ത്ഥിച്ചത്. സുന്നികളും, ഷിയാക്കളും, മുജാഹിദുകളും, ജമാഅത്തുമെല്ലാം നമ്മുടെ വേദഗ്രന്ഥമായ ഖുര്‍ആനിലേക്കു മടങ്ങണമെന്നും വിശുദ്ധഖുര്‍ആനനുസരിച്ച് നാം നമ്മുടെ നമസ്കാരവും, നോമ്പും, ഹജ്ജുമെല്ലാം പഠിക്കാനും അനുഷ്ഠിക്കാനും തയ്യാറാവണം എന്നുമാണ് ചേകന്നൂര്‍ മൌെലവി നമ്മോടാഹ്വാനം ചെയ്തത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നബിയുടെ മരണ ശേഷം 200 കൊല്ലങ്ങള്‍ക്കുശേഷം രചിക്കപ്പെട്ട സുന്നികളുടെയും ഷിയാക്കളുടെയും ഹദീസുഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ നബിയുടെ യഥാര്‍ത്ഥചര്യകള്‍ ഒന്നും കിട്ടുകയില്ലെന്നും, ഖുര്‍ആനില്‍ നിന്നുമാത്രമെ നബിയുടെ നമസ്കാരവും, നോമ്പും, ഹജ്ജും യഥാര്‍ത്ഥചര്യകളും, നടപടിക്രമങ്ങളും, കിട്ടുകയുള്ളൂ എന്നര്‍ത്ഥം. ചുരുക്കത്തില്‍ സുന്നികളുടെയും ഷിയാക്കളുടെയും നമസ്കാരവും, നോമ്പും, ഹജ്ജും, ഇസ്ളാം കാര്യങ്ങളും, ഈമാന്‍ കാര്യവും, മറ്റാചാരാനുഷ്ഠാനങ്ങളും ചിന്താഗതികളും ഒന്നും നബിയുടേതല്ല..!. എല്ലാം നബിയുടെ പേരില്‍ അബുഹുറൈറയും മുആവിയയും പ്രചരിപ്പിച്ച കള്ള ഹദീസുകളാകുന്നു. അഥവാ കള്ള വാര്‍ത്തകളാകുന്നു.

ആ കള്ള ഹദീസുകളെയും, ഹദീസു ഗ്രന്ഥങ്ങളെയും ഖുര്‍ആന്‍കൊണ്ട് തിരുത്തുകയും ഇസ്ളാംമതത്തെ, അഹ്ലുസ്സുന്നത്ത്വല്‍ജമാഅത്ത് എന്ന അറേബ്യന്‍ പാരമ്പര്യമതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തു ശുദ്ധീകരിക്കുകയുമാണ് ചേകന്നൂര്‍ മൌെലവി എന്ന പ്രതിഭാധനന്‍ ചെയ്തത്. മാത്രമല്ല ഖുര്‍ആനിനു പകരം എങ്ങനെയാണ് ഹദീസുകള്‍ നിലവില്‍ വന്നത് - ഇസ്ളാമിനുപകരം സുന്നത്ത് ജമാഅത്ത് എന്ന മതം എങ്ങിനെ നിലവില്‍ വന്നു എന്ന ചരിത്രവും നമുക്കദ്ദേഹം വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്.

നൂറുകണക്കിന് തെളിവുകളോടെയാണ് തന്റെ പതിനെട്ടു ഗ്രന്ഥങ്ങളിലൂടെ മൌലവി സാഹിബ് അതു സമര്‍ത്ഥിച്ചിരദ്ധ€ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്കൊന്നും പണ്ഡിതോചിതമായ മറുപടി പറയാതെ, ചേകന്നൂര്‍ മൌെലവിയെയും, അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ ഞങ്ങളെയും, ഹദീസ് നിഷേധികള്‍, ഇബ്ലീസുകള്‍, കാഫിറുകള്‍ എന്നൊക്കെ വിളിച്ച് അടച്ചാക്ഷേപിക്കുകയാണ്, ഈ ഹദീസ് പൂജാരികളായ പടുജാഹിലുകള്‍ ഇപ്പോഴും ചെയ്യുന്നത്. എത്രത്തോളമെന്നു പറഞ്ഞാല്‍ ചേകന്നൂര്‍ മൌെലവിയെയും അനുയായികളെയും ഇബ്ലീസുകളും, കാഫിറുകളുമാക്കാന്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥങ്ങളില്‍ പോലും മായം ചേര്‍ത്തു നിഷ്കളങ്കരായ സുന്നീ-മുജാഹിദു-ജമാഅത്തു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ ഹദീസ് പൂജാരികള്‍ ഇപ്പോഴും ശ്രമിക്കുന്നു എന്നത് അവരുടെ ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. അതുകൊണ്ട് ആ ഖുര്‍ആന്‍ നിഷേധികളോട് ആവുന്നകാലമത്രയും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് - പേനകൊണ്ടും നാവുകൊണ്ടും - യുദ്ധം ചെയ്യുക എന്നതും അവരുടെ കപടത്തരം പുറത്തുകൊണ്ടുവരിക എന്നതും ഓരോ മുസ്ലിമിന്റെയും കടമയാണ്...! പ്രത്യേകിച്ചും ഇസ്ളാമും മുസ്ളീംകളും ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ യുഗത്തില്‍...!

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു മറുപടി ഗ്രന്ഥത്തിന്റെ ആവശ്യം ചിന്തിക്കുന്ന മുജാഹിദു-ജമാഅത്തു-സുന്നി സുഹൃത്തുക്കള്‍ക്കാവശ്യമില്ല. ചേകന്നൂര്‍ മൌെലവി കഴിഞ്ഞ അമ്പതുവര്‍ഷങ്ങളായി തന്റെ പ്രസംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്കൊന്നും മറുപടി പറയാതെ, നബിയുടെ മഹത്തായ സുന്നത്തു, നബിയുടെ മഹത്തായ ഹദീസുകള്‍ എന്നൊക്കെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ഉരുവിട്ടതുകൊണ്ടൊന്നും കള്ളഹദീസുകള്‍, നല്ല ഹദീസുകളാവുകയില്ല...!

ചേകന്നൂര്‍ മൌലവി ഖുര്‍ആന്‍ കൊണ്ട് പൂര്‍ണ്ണമായി - താത്വികമായി - തകര്‍ത്തുകളഞ്ഞ ആ കള്ള ഹദീസു ഗ്രന്ഥങ്ങളില്‍ നിന്ന് വീണ്ടും കള്ളഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് കൊട്ടിഘോഷിച്ചു പുറപ്പെടുവിക്കുന്ന മറുപടി പ്രഹസനത്തെയും, ഹദീസ് പ്രഹസനപതിപ്പിനെ യും (പ്രബോധനം ഹദീസ്പതിപ്പ് - 2007) ബുദ്ധിയുള്ളവരാരും വിലവെക്കില്ല. എന്നാലും നിഷ്കളങ്കരായ ചിലരെങ്കിലും ആ മറുപടി പ്രഹസനത്തില്‍ എന്തൊക്കെയോ ഉണ്ടെന്നു തെറ്റിദ്ധരിച്ചു അതൊരു ആനക്കാര്യമായെടുത്തു

ആ ഖുര്‍ആന്‍ നിഷേധികളുടെയും, നബി വിരോധികളുടെയും, ഇന്ദ്രജാലത്തില്‍ വീണുപോവാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ചേകന്നൂര്‍ മൌെലവിയെയും അദ്ദേഹത്തിന്റെ എളിയ ശിഷ്യഗണങ്ങളില്‍ ഒരാള്‍ മാത്രമായ എന്നെയും തെറ്റിദ്ധരിപ്പിക്കുന്ന പല പരാമര്‍ശങ്ങളും ആ ഹദീസ്പതിപ്പില്‍ ഉള്ളതു കാരണം. (ഹദീസ് നിഷേധം കേരളത്തില്‍, ഒ.അബ്ദുറഹിമാന്‍. പ്രബോധനം ഹദീസ് പതിപ്പ് - 2007, പേജ് 127-134). അതില്‍ ചേകന്നൂര്‍ മൌെലവിയുടെ അനുയായികളായ - ഖുര്‍ആന്‍ വിശ്വാസികളായ ഞങ്ങള്‍ - ഇബ്ലീസുകളാണെന്നാണ് ഒ. അബ്ദുറഹിമാന്‍ സാഹിബ് തന്ത്രപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ട്. അതിനാല്‍ ആ ഹദീസ് പതിപ്പിനൊരു ചുട്ടമറുപടി നല്‍കേണ്ടത് ഈയുള്ളവന്റെ ബാധ്യതയായി. അതു ചേകന്നൂര്‍ മൌെലവിയോടും, ഇമാം അബൂഹനീഫയോടും, നാലു ഖലീഫമാരോടും, നബി തിരുമേനിയോടും, വിശുദ്ധഖുര്‍ആനോടും, ഇസ്ളാമിനോടുമുള്ള എന്റെ കടപ്പാടിന്റെ ഒരു ഭാഗമായി ഞാന്‍ കരുതുന്നു...!

വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പായി ആമുഖമായി വീണ്ടും ചിലതു പറയേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനും ചേകന്നൂര്‍മൌെലവിയുടെ തന്നെ ചരിത്രം സൃഷ്ടിച്ച ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ഈയുള്ളവന്‍ ഇതെഴുതിയിട്ടുള്ളത്. മുമ്പ് ഖുര്‍ആന്‍ദര്‍ശനം മാസികയിലും, എന്റെ തന്നെ ഒരുപാടു ലഘുലേഖകളിലും ഈയുള്ളവന്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ് ഈ കൃതിയില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നത്. മുഹമ്മദുണ്ണി മൌെലവി മാറഞ്ചേരി മൌെലവി, യൂസുഫ് കരുനാഗപ്പള്ളി, മുതൂര്‍ അബൂബക്കര്‍ മൌെലവി, അസീസ് മൌലവി, ഷാഹുല്‍ ഹമീദ് മൌെലവി, മജീദ് സുല്ലമി ഉഗ്രപുരം, തുടങ്ങിയവരുടെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സുന്നീ-മുജാഹിദ്-ജമാഅത്തു മൌെലവിമാരുടെ ഖുര്‍ആന്‍ നിഷേധ പ്രവണതയ്ക്കും, പ്രവര്‍ത്തനത്തിനും ചുട്ടമറുപടി നല്‍കപ്പെട്ടിട്ടുണ്ട്. വിഷയം ഒന്നുതന്നെയായതിനാല്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുന്നുവെങ്കില്‍ ക്ഷമിയ്ക്കുക. ഉദ്ദേശശുദ്ധിയാല്‍ മാപ്പു നല്‍കുകയും ചെയ്യുക..!

വിശുദ്ധ ഖുര്‍ആന്‍..!
മുസ്ളീംകളുടെ ഒരേയൊരു പ്രമാണ ഗ്രന്ഥം..!!

മുസ്ളീംകളുടെ മതപ്രമാണം ഒന്നോ, രണ്ടോ എന്നതാണല്ലോ തര്‍ക്കം.. എന്നാല്‍ ഒന്നാം പ്രമാണം എന്നു പൊതുവെ സുന്നത്തു ജമാഅത്തുകാര്‍ താത്വികമായി അംഗീകരിക്കുന്ന വിശുദ്ധഖുര്‍ആന്‍ ആകമാനം പരിശോധിച്ചാല്‍ മുസ്ളീംകള്‍ പ്രമാണമാക്കേണ്ട ഒരേയൊരു ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണെന്ന് വ്യക്തമാവാന്‍ യാതൊരു പ്രയാസവുമില്ല. എന്നുമാത്രമല്ല ഖുര്‍ആന്‍ അല്ലാത്ത ഏതൊരു ഗ്രന്ഥവും - സാക്ഷാല്‍ ബുഖാരി-മുസ്ളീം തുടങ്ങിയ സുന്നികളുടെ ഒന്നാം പ്രമാണമായ ഹദീസു ഗ്രന്ഥങ്ങളടക്കം - മതവിഷയത്തില്‍ മുഹമ്മദുനബിയുടെ അനുയായികള്‍ പ്രമാണമാക്കാന്‍ പാടില്ലാ എന്നു വ്യക്തമാവുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്. വിശുദ്ധഖുര്‍ആനിലെ അത്തരം സൂക്തങ്ങളില്‍ ചിലതു ഞാന്‍ മാന്യവായനക്കാരുടെ ചിന്തയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു.
‘ഇത്തബിഊ മാ ഉന്‍സില ഇലൈക്കും മിന്‍ റബ്ബിക്കും വലാതത്തബിഊ മിന്‍ ദുനിഹിഔലിയാഅ...’ (7:3)

“നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടതിനെ (വിശുദ്ധ ഖുര്‍ആനിനെ) നിങ്ങള്‍ പിന്‍പറ്റുക. അതിനപ്പുറം മറ്റൊന്നിനെയും നിങ്ങള്‍ രക്ഷാധികാരികളാക്കി പിന്‍പറ്റരുത്. (എന്നാല്‍ നിങ്ങളുടെ കാര്യം വളരെ പരിതാപകരം തന്നെ) നിങ്ങള്‍ വളരെക്കുറച്ചുമാത്രമേ ചിന്തിച്ചുമനസ്സിലാക്കുന്നുള്ളൂ.”. (7 : 3)

പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷയില്‍ ജൂതന്മാരെ കടത്തിവെട്ടിയ ഒരു കടുത്ത ദുര്‍വ്യാഖ്യാനത്തിലൂടെ ഖുര്‍ആന്‍ എന്നതിനെ അല്ലാഹു എന്നാക്കി മാറ്റി പ്രശ്നം സങ്കീര്‍ണമാക്കുകയും, ആകെ കുഴച്ചു മറിയ്ക്കുക യുമാണ് അബൂഹുറൈറയും മുആവിയയും കള്ള ഹദീസുകളിലൂടെ ചെയ്തിട്ടുള്ളത്. ബുദ്ധിശൂന്യരായ സുന്നി-മുജാഹിദ്-ജമാഅത്ത് പണ്ഡിതന്മാര്‍ ഖുര്‍ആന്‍ പരിഭാഷയില്‍ അബുഹുറൈറയുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആവര്‍ത്തിച്ചു കോപ്പിയടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു...! അതിന്റെ പൊള്ളത്തരം ചേകന്നൂര്‍ മൌെലവി തുറന്നുകാട്ടിയതു ഒരിക്കല്‍കൂടി ഞാന്‍ സത്യാന്വേഷികളായ ബുദ്ധിജീവികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു.

ഇത്തിബാഅ് എന്നാല്‍ എന്ത് ? നേരിട്ടുകാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന കാര്യത്തെ അതേപടി പിന്‍തുടരുന്നതിനാണ് (കണ്ടും കേട്ടും മാതൃകയാക്കുന്നതിനാണ്), അറബി ഭാഷയില്‍ ഇത്തിബാഅ് എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ ഇത്തിബാഅ് എന്ന പദം അല്ലാഹുവിലേക്കു ചേര്‍ത്തിപ്പറയാന്‍ ഖുര്‍ആനികമായി പാടുള്ളതല്ല. കാരണം അല്ലാഹുവിനെ നേരിട്ടു കാണാനോ കേള്‍ക്കാനോ ദൈവത്തെപ്പോലെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്താനോ നമുക്കാര്‍ക്കും സാധ്യമല്ലാത്തത്കൊണ്ടുതന്നെ...! എന്നാല്‍ അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളെയും, അവന്റെ സത്യദൂതന്‍മാരെയും, സച്ചരിതരായ പണ്ഢിതന്മാരെയും (അവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം) നമുക്ക് കാണാം...കേള്‍ക്കാം....പിന്‍പറ്റാം... അതുകൊണ്ടാണ് അമ്പത്തിയഞ്ചോളം സ്ഥലത്ത് ഇത്തിബാഅ് എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടും ഇത്തിബാഅ് എന്ന പദം അല്ലാഹുവിലേക്കു

ചേര്‍ത്തിപ്പറയാതെ ഖുര്‍ആനിലേക്കും നബിമാരിലേക്കും നല്ലവരായ മുഹാജിറുകളിലേക്കും അന്‍സാരികളിലേക്കും ആ പദം ചേര്‍ത്തിപ്പറയാന്‍ കാരണം. അപ്പോള്‍ നമുക്കു കാണാനോ, കേള്‍ക്കാനോ കഴിയാത്ത ദൈവത്തെ പിന്‍പറ്റാന്‍ - ഇത്തിബാഅ് ചെയ്യാന്‍ - നമുക്ക് സാധ്യമല്ല. അതേ സമയം അല്ലാഹു നിയോഗിച്ച നമ്മുടെ മുമ്പിലുള്ള ദൈവദൂതന്മാരെയും (അവര്‍ ജീവിച്ചിരിക്കുമ്പോള്‍) സച്ചരിതരായ പണ്ഡിതന്മാരെയും, നമുക്ക് തൊടാനും, കാണാനും കേള്‍ക്കാനും, വായിച്ചു പഠിക്കാനും കഴിയുന്ന വിശുദ്ധ ഖുര്‍ആനെയും നമുക്ക് ഇത്തിബാഅ് ചെയ്യാം.. പിന്‍പറ്റാം... ദൈവത്തെ പിന്‍പറ്റുക എന്നത് ഏതു ഭാഷയിലും ഭാഷാപരമായി ശരിയല്ല എന്നു സാരം. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ എവിടെയും അല്ലാഹുവിനെ പിന്‍പറ്റണം എന്നു പറയാതെ, അല്ലാഹുവിന്റെ വേദമായ ഖുര്‍ആനെയും ആ ഖുര്‍ആന്‍ മാത്രം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുന്ന ദൈവദൂതനെയും ഖുര്‍ആന്‍ മാത്രം ജീവിതത്തില്‍ പകര്‍ത്തി നബിയെപ്പോലെ ജീവിച്ച ആദ്യകാല മുഹാജിറുകളെയും, അന്‍സാറുകളെയും, അവരെ പിന്‍പറ്റിയവരെയും മാതൃകയാക്കി ജീവിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്. (6 : 153, 6 : 155) (7:3, 7:158) ..... (3:31, 3:95) (2:170) (9:100) (36:20) (38:86)....... (39:55) (20:90) (40:38)

അതേ സമയം അല്ലാഹുവിനെ മുറുകെ പിടിക്കുക, അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക എന്നൊക്കെയുള്ള ധാരാളം അലങ്കാരപ്രയോഗങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്. അതിന്റെയൊക്കെ സാക്ഷാല്‍ അര്‍ത്ഥം വിശുദ്ധ ഖുര്‍ആന്‍ പിന്‍പറ്റലാണെന്ന് - അഥവാ വേദഗ്രന്ഥമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തലാണെന്ന് - ചേകന്നൂര്‍ മൌലവി നമുക്കു സമര്‍ത്ഥിച്ചു തന്നത് നാം ഒരു കാലത്തും മറന്നുപോവരുത്. അല്ലാഹുവിനെപ്പോലെ ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ നമുക്ക് കഴിയില്ല. ദൈവത്തെ അനുകരിച്ച് ഈ അണ്ഢകടാഹത്തിലെ മൊത്തം സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ മനുഷ്യനു സാധ്യമല്ല...! അവന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ അല്ലാഹുവിന്റെ അംശവും ഒരു പ്രതിനിധിയും (2:30, 38:26, 32:9...... , 15:29, 38:72) മാത്രമായ അവന്റെതന്നെ ശരീരത്തിലും ചുറ്റുപാടിലും മാത്രം ഒതുങ്ങുന്നു.

ഇറയ്ക്കപ്പെട്ടത് അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മാത്രമാണല്ലോ. അല്ലാഹു ഒരിക്കലും മനുഷ്യനായോ, ദേവനായോ, ദേവിയായോ, സൂര്യനായോ, അഗ്നിയായോ, ബിംബങ്ങളായോ, കാണുന്ന രൂപത്തില്‍ അവതരിക്കില്ല എന്നു വിശ്വസിക്കുന്നവരാണ് മുസ്ളീംകള്‍. അപ്പോള്‍ ഖുര്‍ആന്‍ മാത്രമെ പിന്‍പറ്റാവൂ എന്നു വ്യക്തമായാല്‍ മറ്റൊന്നും പിന്‍പറ്റാന്‍ പാടില്ല എന്ന്

സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. ഖുര്‍ആന്‍ മാത്രമല്ലാതെ മറ്റൊന്നും പിന്‍പറ്റരുത് എന്നു ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞാല്‍ ആ ആശയം ബുദ്ധിയുള്ളവര്‍ക്കു നൂറുശതമാനവും ആവര്‍ത്തിച്ചു വ്യക്തമായി. അതേസമയം ഖുര്‍ആന്‍ എന്നതിനുപകരം അല്ലാഹു എന്നാക്കി വ്യാഖ്യാനിച്ചാല്‍ - അല്ലാഹുവിനെ അല്ലാതെ മറ്റാരെയും പിന്‍പറ്റരുത് എന്നാക്കിയാല്‍ - ഖുര്‍ആനിനുപുറമെ നബിയുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട എല്ലാ കള്ള ഹദീസുകളും, ഹദീസു ഗ്രന്ഥങ്ങളും കള്ള തഫ്സീറുകളും നബിയുടെ ഇസ്ളാമിനു സമാന്തരമായി മുആവിയയും, അബുഹുറൈറയും ഉണ്ടാക്കിയ സുന്നത്തു ജമാഅത്ത് എന്ന അറേബ്യന്‍ ഇസ്ളാംമതവും എല്ലാം ഇസ്ളാമാണെന്നു വ്യാഖ്യാനിച്ച് സുന്നിമതം നിലനിര്‍ത്താന്‍ സാധിക്കും. അത്രക്കും വിശാലമായ ഒരു പദവും പ്രതിഭാസവുമാണല്ലാ, അല്ലാഹു.

ഖുര്‍ആന്‍ മാത്രമേ പിന്‍പറ്റാവൂ, ഖുര്‍ആന്‍ മാത്രമല്ലാതെ മറ്റൊരു ഗ്രന്ഥത്തെയും നിങ്ങള്‍ മിത്രമാക്കരുത് എന്നു പറഞ്ഞാല്‍ മതപരമായ എല്ലാകാര്യങ്ങളും ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥത്തില്‍ നിന്നു ലഭ്യമാവണം എന്നു വരും. അപ്പോള്‍ അബൂഹുറൈറയുടെയും മുആവിയയുടെയും അട്ടിമറികളുടെ കഥകള്‍ പലതും പുറത്തുചാടും. അതേ സമയം അല്ലാഹുവില്‍ നിന്ന് ഇറക്കപ്പെട്ടത് ‘ഖുര്‍ആന്‍ മാത്രമാണെന്നിരിക്കേ, ആ സത്യം മറച്ചുവെച്ചുകൊണ്ട് അല്ലാഹുവിനെ’ അല്ലാതെ മറ്റൊന്നിനെയും നിങ്ങള്‍ പിന്‍പറ്റരുത് എന്നു വ്യാഖ്യാനിച്ചാല്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണം എന്ന പേരില്‍ ഖുര്‍ആന് കടകവിരുദ്ധമായി തങ്ങളുണ്ടാക്കിയ ആയിരക്കണക്കിനു കള്ള ഹദീസുകളും (മലക്കിഹദീസുകള്‍, ഖുദ്സി ഹദീസുകള്‍) ആ കള്ളഹദീസുകളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ ‘സുന്നത്ത് ജമാഅത്ത് ‘ എന്ന ഖുര്‍ആന്‍ വിരുദ്ധമതവും, അതിന്റെ മുഖമുദ്രയായ ഖുര്‍ആനില്‍ ഇല്ലാത്ത അഞ്ചുനേര നമസ്കാരവും, അഞ്ചുനേര ബാങ്കും, ആമീനും, അത്തഹിയ്യാത്തും, സുന്നത്തു നമസ്കാരങ്ങളും, സുന്നത്തുനോമ്പുകളും, ചേലാകര്‍മ്മവും മറ്റു അറബിജാഹിലി സമ്പ്രദായങ്ങളും ഖുര്‍ആനിന്റെ കൂടെ ഇസ്ളാം മതമായി നിലനിര്‍ത്താന്‍ വലിയ പ്രയാസമുണ്ടാവില്ല. ഇതായിരുന്നു മുആവിയയുടെയും അബൂഹുറൈറയുടെയും കണക്കുകൂട്ടല്‍...! ചരിത്രപരമായ ആ ഭാഗം നാം വഴിയേ വിശദീകരിക്കുമ്പോള്‍ മാന്യവായനക്കാര്‍ക്ക് അതു കൂടുതല്‍ വ്യക്തമാകും.

ഏതാനും വര്‍ഷം മുമ്പ് കൊണ്ടോട്ടിയില്‍ വെച്ച് ചേകന്നൂര്‍മൌലവിയുടെ ചില അനുയായികളും മുജാഹിദ് മൌലവിമാരും തമ്മില്‍ ഒരു സംവാദമുണ്ടായിരുന്നു. ആ സംവാദത്തില്‍ ഒരു വലിയ ‘ആനക്കാര്യമായി’ മുജാഹിദ് മൌലവിമാര്‍ ചോദിച്ച ഒരു ചോദ്യമായിരുന്നു ‘ഖുര്‍ആന്‍ പിന്‍പറ്റണമെന്ന് മാത്രമാണല്ലോ ഖുര്‍ആന്‍ അവിടെ പറഞ്ഞത്; അതുകൊണ്ട് മറ്റൊന്നും പിന്‍പറ്റാന്‍ പാടില്ല എന്ന് എങ്ങനെ അര്‍ത്ഥമാകും..?’ മതപരമായ വിഷയങ്ങളില്‍ “ഖുര്‍ആനല്ലാതെ മറ്റൊന്നിനെയും നിങ്ങള്‍ പിന്‍പറ്റരുത്” എന്നര്‍ത്ഥം വരുന്ന അടുത്ത സൂക്തം സുന്നികളും മുജാഹിദുകളും ജമാഅത്തു മൌലവിമാരും ചെറുപ്പം മുതലേ പള്ളിമദ്രസകളില്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും ‘അല്ലാഹുവിനെ അല്ലാതെ മറ്റൊന്നിനെയും പിന്‍പറ്റരുത’് എന്ന വികലമായ അര്‍ത്ഥം നല്‍കിക്കൊണ്ടാണ്. അങ്ങനെ വികലമായ അര്‍ത്ഥങ്ങള്‍ ഹദീസുകള്‍കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയത് ഖലീഫാ ഉസ്മാന്റെ ഭരണത്തിന്റെ പകുതിയോടുകൂടിയാണ്..! മുആവിയയുടെ ഇസ്ളാംവിരുദ്ധ രാജഭരണകാലത്താണ് ആ അര്‍ത്ഥവും വ്യാഖ്യാനങ്ങളും സംഘടിതമായി ഒരു ‘സമയബദ്ധിത’പരിപാടിയിലൂടെ നടപ്പിലാക്കാന്‍ തുടങ്ങിയത്. അതുപിന്നീട് വിശദമാക്കുന്നുണ്ട്.

ഇസ്ളാമില്‍ നടന്ന ഗുരുതരമായ അട്ടിമറികളുടെ ആ ചരിത്ര പാശ്ചാത്തലവും കൂടി ഈ ദുര്‍വ്യാഖ്യാനങ്ങളോടൊപ്പം കൂട്ടി വായിക്കുമ്പോള്‍ മാത്രമെ, എന്തിനാണ് മുആവിയ, ഖുര്‍ആനിനു പകരം ഹദീസുകള്‍ ഉണ്ടാക്കിയത് എന്നും, ‘ഇസ്ളാമിന്’ പകരം, ‘അഹ്ലുസ്സുന്നത്തുവല്‍ജമാഅത്ത്’ എന്ന സുന്നി മതം ഉണ്ടാക്കിയത് എന്നും നമുക്കു മനസ്സിലാകുകയുള്ളൂ. ചരിത്രപരമായ ആ ഭാഗം ‘ഇസ്ളാമിക ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍’ എന്ന ഭാഗത്ത് നാം വിശദമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ അവസാനത്തിലും ചരിത്രവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ സാന്ദര്‍ഭികമായി ഉണര്‍ത്തുന്നുണ്ട്. സത്യാന്വേഷികളായ മാന്യവായനക്കാര്‍ ക്ഷമാപൂര്‍വ്വം അതെല്ലാം വായിക്കുക...!

മുസ്ളീംകളുടെ ഒരേയൊരു പ്രമാണം ഖുര്‍ആന്‍ മാത്രമാണെന്നതിന്റെ ഖുര്‍ആനിക തെളിവുകളാണ് ഈ ഗ്രന്ഥത്തില്‍ ആദ്യം സമര്‍ത്ഥിക്കുന്നത്. പിന്നീട് ഹദീസുകള്‍ വന്ന ചരിത്രവും നമുക്ക് പഠിക്കാം. ഇസ്ളാമിന്റെ നാലാം ഖലീഫയായ ഹസ്രത്തു അലിയുടെ വധത്തോടെ ഇസ്ളാം സുന്നി-ഷിയാ എന്നിങ്ങനെ പൂര്‍ണ്ണമായും രണ്ടു ചേരിയായി. ഇസ്ളാമിലെ ആദ്യത്തെ ആ രാഷ്ട്രീയമായ ചേരിതിരിവില്‍ സമര്‍ത്ഥനും ക്രൂരനും, മുനാഫിഖുമായിരുന്ന മുആവിയക്കായിരുന്നു മൃഗീയ ഭൂരിപക്ഷം. അദ്ദേഹമാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി, ഇസ്ളാമില്‍ രണ്ടു പ്രമാണമുണ്ടെന്ന് (ഖുര്‍ആനും, സുന്നത്തും) ആദ്യമായി അന്നത്തെ അറേബ്യന്‍ സുന്നികള്‍ക്കിടയില്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിച്ചത്.

താനുണ്ടാക്കിയ ‘അഹ്ലുസ്സുന്നത്ത് വല്‍ജമാഅത്ത്’ എന്ന സംഘടനയുടെ താത്വികമായ ഭദ്രതക്കുവേണ്ടിയും, തന്റെ എതിരാളികളായിരുന്ന അലീപക്ഷക്കാരെ കാഫിറാക്കാന്‍ വേണ്ടിയും അദ്ദേഹം അബൂഹുറൈറയുടെ സഹായത്തോടെ ഹദീസുകള്‍ എന്ന പേരില്‍ ഒരു രണ്ടാം പ്രമാണമുണ്ടാക്കി. ക്രൂരനും, സമര്‍ത്ഥനും, ബുദ്ധിരാക്ഷസനുമായിരുന്ന മുആവിയയുടെ കിരാത ഭരണത്തില്‍, അലീപക്ഷക്കാരായിരുന്ന വിശ്വാസികള്‍ ഛിന്നഭിന്നമായി. മുആവിയ സ്ഥാപിച്ച ‘അമവീ ഭരണം’ 92 വര്‍ഷത്തോളം നിലനിന്നു. പിന്നീട് അമവികളെ അമര്‍ച്ച ചെയ്തു ‘അബ്ബാസികള്‍’ അധികാരത്തില്‍ വന്നപ്പോള്‍, മുആവിയയുടെ അമവി ഭരണം തകര്‍ക്കാന്‍ തങ്ങളെ സഹായിച്ച അലിപക്ഷക്കാര്‍ക്ക് തങ്ങളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്യ്രവും, വിശ്വാസ സ്വാതന്ത്യ്രവും നല്‍കി. അപ്പോഴേക്കും അലീപക്ഷക്കാരില്‍ തൊണ്ണൂറുശതമാനവും പഴയ അറബീജാഹിലിയ്യത്തിലേക്കും ചിന്താഗതികളിലേക്കും മടങ്ങിപ്പോയിരുന്നു. എങ്കിലും തങ്ങളുടെ നേതാവായ ഹസ്രത്ത് അലിയെയും, അലിയുടെ മക്കളായ ഹസനെയും, ഹുസൈനെയും, സൈദുബിന്‍ അലിയെയും ഒക്കെ ക്രൂരമായി വധിച്ച - നബികുടുംബത്തെ (അലീകുടുംബത്തെ) അറേബ്യന്‍ മണ്ണില്‍ നിന്നും പറ്റെ ഉന്മൂലനം ചെയ്ത-അമവികള്‍ക്കെതിരെ ഷിയാക്കളും ഒരു പ്രസ്ഥാനമുണ്ടാക്കി. ‘ഖുര്‍ആനും അഹ്ലുല്‍ ബൈത്തും’ എന്നായിരുന്നു ആ ഷിയാ പ്രസ്ഥാനത്തിന്റെ പേര്. ഖുര്‍ആനിനു കടകവിരുദ്ധമായി കള്ള ഹദീസുകള്‍ ഉണ്ടാക്കിക്കൊണ്ട്, ഹസ്രത്ത് അലിയെ പിന്തുണച്ചവരെ എങ്ങിനെയാണോ മുആവിയ നേരിട്ട് അക്കാലത്ത് നിഷ്പ്രഭമാക്കിയത്, അതേ പോലെ നബി കുടുംബത്തിന്റെ പേരില്‍ കുറെ കള്ള ഹദീസുകളുണ്ടാക്കിക്കൊണ്ടു മുആവിയയുടെ സുന്നി മതത്തെ ഷിയാക്കളും നേരിട്ടു. മുആവിയ ഉണ്ടാക്കിയതുപോലെ ഒരു ബാങ്കും, നമസ്കാരവും, സ്വലാത്തു പരിപാടികളും അവര്‍ നേരത്തേ ഉണ്ടാക്കിയിരുന്നു. എങ്കിലും മുആവിയയുടെ ഖുര്‍ആന്‍ വിരുദ്ധ ഭരണകാലത്ത് ഷിയാക്കള്‍ക്കു സംഘടിക്കാനും അതു പരസ്യമായി നടപ്പിലാക്കാനും സ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല..!

അതേ സമയം ഖുര്‍ആനിനു മുമ്പുള്ള അറബി ജാഹിലിയ്യത്തിലേക്കും, ഗോത്രഭരണത്തിലേക്കും, രാജവാഴ്ചയിലേക്കും, ‘അമവികളും അബ്ബാസികളും’ തിരിച്ചു പോയപ്പോഴും ഈ രണ്ടു പക്ഷത്തും നില്‍ക്കാതെ ബുദ്ധിപരമായ മൌനം ദീക്ഷിച്ച ഒരു വിഭാഗം അക്കാലത്തുണ്ടായിരുന്നു. മതവും ദൈവവും എന്താണെന്നും, എന്തിനുവേണ്ടിയാണെന്നും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയ കുറെ ബുദ്ധിജീവികളും, നിസ്വാര്‍ത്ഥരായ ഖുര്‍ആന്‍ പണ്ഡിതന്മാരും ഒറ്റപ്പെട്ട സഹാബികളും, താബിഉകളും അക്കാലത്തുണ്ടായിരുന്നു. അവരുടെ സത്യസന്ധമായ ചില അഭിപ്രായങ്ങളും, നിലപാടുകളും, ചര്യകളും, ചരിത്രശകലങ്ങളും, സുന്നികളുടെയും, ഷിയാക്കളുടെയും ഹദീസു ഗ്രന്ഥങ്ങളില്‍ നിന്ന് നമുക്ക് വീണു കിട്ടുന്നുണ്ട്. അതു പൂര്‍ണ്ണമായും ഖുര്‍ആനുമായി യോജിക്കുന്നുണ്ട് എന്നറിയുക. ആ സത്യമായ ഹദീസുകളെ ചേകന്നൂര്‍ മൌലവിയോ, ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ ഞങ്ങളോ നിഷേധിക്കുന്നില്ല. എന്നാല്‍ സുന്നീ-മുജാഹിദു ജമാഅത്തു മൌലവിമാര്‍ ഖുര്‍ആന്‍ നിഷേധിക്കുന്നതുപോലെ, ആ സത്യമായ നബിയുടെ ഹദീസുകള്‍ സ്വീകരിക്കാതെ, (ഖുര്‍ആനോടു പൂര്‍ണ്ണമായും യോജിക്കുന്ന ആ സത്യ ഹദീസുകളെയും) നിഷേധിക്കുന്നത് കാണാം. അപ്പോള്‍ യഥാര്‍ത്ഥ ഹദീസ് നിഷേധികള്‍ ഞങ്ങളല്ലെന്നും, ഒ.അബ്ദുര്‍ റഹ്മാന്‍, സലാം സുല്ലമി, ശൈഖ് മുഹമ്മദ് കാരക്കുന്ന് , ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ സുന്നി-മുജാഹിദ്-ജമാഅത്ത് മൌെലവിമാരാണെന്നും സാരം. നബിയുടെതാണെന്നു സ്ഥിരപ്പെട്ടു കിട്ടിയ എല്ലാ ഹദീസുകളും ഇസ്ളാമിന്റെ രണ്ടാം പ്രമാണമാണെന്നും, നബിയുടേതാണെന്ന് ഉറപ്പുള്ള ഹദീസുകള്‍ പ്രമാണമല്ലെന്നു പറയുന്നവന്‍ ശരിയായ മുസ്ളീമല്ല എന്നുമാണ് തന്റെ ‘പ്രമാണ യോഗ്യമായ ഹദീസ്’ ഏത് എന്ന ഗ്രന്ഥത്തില്‍ മൌലവി സമര്‍ത്ഥിച്ചത്. അപ്പോള്‍ ‘ഹദീസ് നിഷേധികള്‍,’ ‘ഹദീസ് നിഷേധികള്‍’ എന്നിങ്ങനെയുള്ള ഇവരുടെ ഈ ‘ജല്‍പ്പനം’ ഈ കള്ള ഹദീസുകള്‍ക്കുവേണ്ടി അഹോരാത്രം മുതലക്കണ്ണീരൊഴുക്കുന്ന ഈ ‘ഹദീസ് പൂജാരികള്‍’ക്കു തന്നെയാണ് കൂടുതല്‍ ചേരുക..!! ഈ ഭാഗം പിന്നീട് വിശദമാക്കുന്നുണ്ട്..

മുസ്ലിംകള്‍ പിന്‍പറ്റേണ്ട
ഒരേയൊരു പ്രമാണ ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ !!

വീണ്ടും കാണുക....!!
“ഏറ്റവും ഉത്തമമായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചുപോകരുത്. അവന് കാര്യപ്രാപ്തി എത്തുന്നതുവരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം). നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവില്‍ കവിഞ്ഞ ബാധ്യത നാം ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുമ്പോള്‍ നീതിപാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായാല്‍പ്പോലും..! (നിങ്ങളുടെ മനസാക്ഷി മുഖേന) അല്ലാഹുവിനോടു നിങ്ങള്‍ ചെയ്ത കരാര്‍ നിറവേറ്റുകയും ചെയ്യുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി (ഖുര്‍ആനിലൂടെ) അല്ലാഹു നല്‍കുന്ന ഉപദേശമാകുന്നു ഇത്.

(വീണ്ടും നാം ഉപദേശിക്കുന്നു) ഇതാകുന്നു എന്റെ നേരായ മാര്‍ഗ്ഗം. നിങ്ങള്‍ അതിനെ (ഖുര്‍ആനിനെ) പിന്തുടരുക. മറ്റു മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗ്ഗത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചു കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി (ഖുര്‍ആനിലൂടെ) അവന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശമാണിത്.

നന്മ ചെയ്തവന്ന് നമ്മുടെ അനുഗ്രഹം പൂര്‍ത്തിയാക്കിക്കൊടുക്കുവാനും, സര്‍വ്വ വിഷയങ്ങളും വിശദീകരിച്ചുകൊണ്ടും, (നമ്മില്‍ നിന്നുള്ള) ഒരു മാര്‍ഗ്ഗദര്‍ശനവും, കാര്യണ്യവുമായിക്കൊണ്ടും, മൂസാക്കു നാം വേദം നല്‍കിയിട്ടുണ്ട്. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ് (നാം അങ്ങിനെ ഗ്രന്ഥം അവതരിപ്പിച്ചത്) അതേ പോലെ ഇതും (ഈ വിശുദ്ധ ഖുര്‍ആനും) നാം അവതരിപ്പിച്ച (നന്മ നിറഞ്ഞ) അനുഗ്രഹീത ഗ്രന്ഥമാകുന്നു. അതിനെ നിങ്ങള്‍ പിന്‍പറ്റുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചേക്കാം. (6:152, 153, 154) ”

വിശുദ്ധ ഖുര്‍ആന്‍ പിന്‍പറ്റണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കുകയല്ലേ ഉപര്യുക്ത സൂക്തങ്ങളിലൂടെ അല്ലാഹു കല്‍പ്പിച്ചത്. മാത്രമല്ല മുസ്ളീംകള്‍ക്കാവശ്യമുള്ള അല്ലാഹുവിന്റെ ഉപദേശവും, നിര്‍ദ്ദേശവും, കല്‍പ്പനകളും എല്ലാം ഖുര്‍ആനിലൂടെ മാത്രമാണെന്ന്, ‘ദാലിക്കും വസ്സാക്കും ബിഹി...,’ ‘വസ്സാക്കും ബിഹി’ എന്നിങ്ങനെ മുകളിലുദ്ധരിച്ച സൂക്തങ്ങളില്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചത് കണ്ടില്ലേ. എന്നാല്‍ ‘വസ്സാക്കും ബിഹി’ ഈ ഖുര്‍ആന്‍ കൊണ്ട് - ഖുര്‍ആനിലൂടെയുള്ള ഉപദേശം - എന്നതിലെ , ബിഹി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഖുര്‍ആന്‍ ആണെന്ന് അബൂഹുറൈ താവഴിക്കാരായ ഖുര്‍ആന്‍ പരിഭാഷക്കാര്‍ പൊതുവെ വ്യക്തമാക്കാറില്ല. ആ മഹത്തായ ഉപദേശങ്ങള്‍ക്കു പൊതുവെ പ്രാധാന്യം കൊടുക്കാറുണ്ടെങ്കിലും, ആ ഉപദേശം നല്‍കപ്പെടുന്ന ഗ്രന്ഥത്തിന്റെ പേര്‍ - ഖുര്‍ആന്‍ എന്ന പദം - കഴിയുന്നതും അവര്‍ തങ്ങളുടെ പരിഭാഷകളില്‍ പൂഴ്ത്തിവെക്കുകയാണ് ചെയ്യാറ്. അതിനു പിന്നിലുള്ള സുന്നത്തു ജമാഅത്തു പണ്ഡിതന്മാരുടെ (അബൂഹുറൈറയുടെയും മുആവിയയുടെയും) ദുരുദ്ദേശംകൂടി നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ ഇപ്പോഴും ഖുര്‍ആന്‍ എന്ന പദം, ഖുര്‍ആന്‍ പരിഭാഷയില്‍ ആവുന്നത്ര പൂഴ്ത്തിവെക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത് എന്നു മനസ്സിലാകുകയുള്ളൂ. ഇങ്ങനെയെഴുതാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ചേകന്നൂര്‍ മൌെലവിയെയും കൂട്ടുകാരെയും തോല്‍പ്പിച്ചു എന്നു വരുത്താനും, എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഇബ്ലീസുകളാണെന്നു വരുത്താനും വ്യക്തമായ ഖുര്‍ആന്‍ നിഷേധവും, അറബി ഭാഷാ വ്യാകരണ നിയമലംഘനവും, ഒ.അബ്ദുറഹിമാന്‍ സാഹിബ് ആവര്‍ത്തിച്ചു നടത്തിയിട്ടുണ്ട്...!

ഒ.അബ്ദുറഹിമാനുള്ള മറുപടി ആരംഭിക്കുന്നു...

ചേകന്നൂര്‍ മൌലവിയെ തോല്‍പ്പിക്കാന്‍ ഒ.അബ്ദുറഹിമാന്‍ ഖുര്‍ആന്‍ എന്ന പദം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ പൂഴ്ത്തിവെക്കുന്നു...!
അതെങ്ങനെയെന്നാല്‍ ‘ഫബിഅയ്യി ഹദീസിന്‍ ബഅ്ദഹുയുഅ്മിനൂന്‍’ - (ഈ ഖുര്‍ആനിന് ശേഷം വേറെ ഏതു ഹദീസിലാണവര്‍ വിശ്വസിക്കുന്നത് ) എന്ന ഖുര്‍ആന്‍ വചനത്തിലെ (7:185, 45:6, 77:50) ബഅ്ദഹു എന്നതിലെ ‘ഹു’ എന്നതിന്റെ വിവക്ഷ വിശുദ്ധ ഖുര്‍ആനാണെന്നു വ്യക്തമാവാന്‍ അറബി ഭാഷയും ഖുര്‍ആനും പഠിച്ച ഏതൊരു വ്യക്തിക്കും തീരെ പ്രയാസമില്ല. മാത്രമല്ല നിഷ്കളങ്കരായ മുജാഹിദു-ജമാഅത്തു പണ്ഡിതന്മാര്‍വരെ അവിടെ ‘ഖുര്‍ആന്‍’ എന്നുതന്നെ അവരുടെ പരിഭാഷയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അബ്ദുറഹിമാന്‍ സാഹിബിന്റെ തന്നെ ഗുരുനാഥന്മാരുടെയും ആചാര്യന്മാരുടെയും സഹോദരന്‍മാരുടെയും തഫ്സീറുകളില്‍ത്തന്നെ ആ സത്യമായ അര്‍ത്ഥം അവര്‍ രേഖപ്പെടുത്തിയിട്ടും, അതൊക്കെ തന്ത്രപൂര്‍വ്വം മറച്ചുവെച്ചു, ചേകന്നൂരിനെ തോല്‍പ്പിക്കുക -ചേകന്നൂര്‍ മൌെലവിയുടെ അനുയായികളായ ഞങ്ങളെപ്പോലുള്ളവരെ കാഫിറുകളും, ഇബ്ലീസുകളുമാണെന്നു വരുത്തിത്തീര്‍ക്കുക എന്ന ഒറ്റ ലക്ഷ്യം നേടാന്‍ ഖുര്‍ആന്‍ പരിഭാഷയില്‍ പച്ചക്കള്ളം പറയാന്‍, ‘ഒ’ അബ്ദുറഹിമാന്‍ സാഹിബ് ‘നെഞ്ചൂക്ക’് കാണിച്ചു എന്നു തെളിയുമ്പോള്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിരോധവും, അന്ധമായ അബുഹുറൈറ സ്നേഹവുമല്ലേ പുറത്തുചാടുന്നത് ?. ചേകന്നൂര്‍ മൌെലവി ജീവിച്ചിരുന്നെങ്കില്‍ ‘ഛോട്ടാ അബൂഹുറൈറ’ ‘പുരോഹിതദജ്ജാല്‍’ എന്നൊക്കെപ്പറഞ്ഞു തന്റെ ശിഷ്യനു (അബ്ദുറഹിമാന്‍ സാഹിബിന്) കണക്കിനു കിട്ടുമായിരുന്നു. അത്രക്കും വലിയ ഖുര്‍ആന്‍ നിഷേധവും കപടത്തരവുമാണ് ഒ.അബ്ദുറഹിമാന്‍ സാഹിബ് ചെയ്തിട്ടുള്ളത്. അതൊന്നു വിശദമാക്കിയശേഷം വീണ്ടും (6:152, 153) ന്റെ വ്യാഖ്യാനത്തിലേക്കു നമുക്ക് തിരിച്ചു പോകാം.

ചേകന്നൂര്‍ മൌലവിയെ തോല്‍പ്പിച്ചു എന്നു വരുത്താന്‍ ‘ചേകന്നൂരിസ്റുകളെ, ഇബ്ലീസുകളാക്കാന്‍’ - ഒ.അബ്ദുറഹിമാന്‍ സാഹിബ് ഖുര്‍ആനില്‍ കള്ളം പറയുന്നു...! (ഹദീസ് നിഷേധം കേരളത്തില്‍, പ്രബോധനം ഹദീസ് പതിപ്പ് 2007) ഒ.അബ്ദുറഹ്മാന്‍, (പേജ് 127 - 134).

‘ഫബിഅയ്യി ഹദീസിന്‍ ബഅ്ദഹു യുഅ്മിനൂന്‍’ (ഈ ഖുര്‍ആനിനു ശേഷം വേറെ ഏതു ഹദീസിലാണ് അവര്‍ വിശ്വസിക്കുന്നത്..?) എന്നിങ്ങനെ മൂന്ന് സ്ഥലത്ത് ഹദീസ് എന്ന പദം തന്നെ ഉപയോഗിച്ചു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ എല്ലാ ഖുര്‍ആനേതര പ്രമാണങ്ങളെയും നിഷേധിക്കുന്നുണ്ട്. അവിടെ ഹദീസ് എന്നു പറഞ്ഞതില്‍ സാക്ഷാല്‍ ബുഖാരി മുസ്ളീം അടക്കമുള്ള ‘ചപ്പുചവറുകള്‍’ മാത്രമല്ല, ആദംനബിയുടെ കാലം മുതല്‍ ഈ പ്രപഞ്ചത്തിലെ അവസാനത്തെ മനുഷ്യജീവിയുടെ അവസാന ശ്വാസം നിലക്കുന്നതുവരെ ഏതെല്ലാം മനുഷ്യനിര്‍മ്മിത പ്രമാണങ്ങള്‍ വരാമോ, അവയൊക്കെ പ്രമാണ സ്ഥാനത്ത് മുസ്ളീംകള്‍ പ്രതിഷ്ഠിക്കാന്‍ പാടില്ല എന്നു തന്നെയാണ് ഖുര്‍ആനും അറബി ഭാഷയും പഠിച്ചവര്‍ക്കു ബോധ്യപ്പെടുക. പക്ഷേ അവിടെ ‘ഹദീസ്’ എന്നു പറഞ്ഞതില്‍ തങ്ങളുടെ ഒന്നാം പ്രമാണമായ ‘ബുഖാരിയും, മുസ്ളീമും’ പെടില്ല എന്നാണ് ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ പുതിയ കണ്ടുപിടിത്തം..!. എന്നിട്ട് ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ ഖുര്‍ആന്‍ വിശ്വാസികളെ തോല്‍പ്പിക്കാന്‍ വേണ്ടി, പ്രസ്തുത ഭാഗത്തുള്ള ഖുര്‍ആന്‍ എന്ന ആശയം വരുന്ന പദം, പതുക്കെ മൂപ്പര്‍ കക്കുകയും ചെയ്തിരിക്കുന്നു. തീര്‍ന്നില്ല പൂരം... ചേകന്നൂരികള്‍ ഹൈജമ്പ് ചാടി എന്നു കള്ളം പറഞ്ഞു മൂപ്പര്‍ ഒരു ലോംഗ് ജമ്പാണ് ചാടിയിരിക്കുന്നത്. എന്നിട്ട് ഈ വയസുകാലത്ത് മൂക്കുകുത്തി വീഴുകയും ചെയ്തിരിക്കുന്നു. ആ ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. (അദ്ധ്യായം 45 : 1, 2, 3, 4, 5)

1) ഹാമീം.... (തുടങ്ങിയ അറബി അക്ഷരങ്ങള്‍ തന്നെയാണെ സത്യം...!) ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാകുന്നു. 2) തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും (ചിന്തിക്കുന്ന) വിശ്വാസികള്‍ക്ക് (ധാരാളം) ദൃഷ്ടാന്തമുണ്ട്. 4) നിങ്ങളുടെ തന്നെ സൃഷ്ടിപ്പിലും (ഈ പ്രകൃതിയില്‍) അവന്‍ സൃഷ്ടിച്ചു വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ജന്തുജാലങ്ങളിലും ദൃഢമായി വിശ്വസിക്കുന്ന ജനത്തിനു (ധാരാളം) ദൃഷ്ടാന്തങ്ങളുണ്ട്. 5) രാവും പകലും മാറി മാറി വരുന്നതിലും, അവന്‍ ആകാശത്തുനിന്ന് ഇറക്കിയ വിഭവത്തിലും, അതു മുഖേന (ഒരു വേള) നിര്‍ജ്ജീവമായിരുന്ന ഭൂമിക്കു വീണ്ടും ജീവന്‍ നല്‍കിയതിലും കാറ്റുകളുടെ ഗതിവിഗതികളുടെ നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് (ധാരാളം) ദൃഷ്ടാന്തങ്ങളുണ്ട്. 6) (ഇത്തരത്തില്‍ നിങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന) അല്ലാഹുവിന്റെ സൂക്തങ്ങളാകുന്നു ഇത്. സത്യത്തില്‍ അധിഷ്ഠിതമായിക്കൊണ്ടാണ് നിനക്ക് നാം അവ ഓതികേള്‍പ്പിച്ചുതരുന്നത്. എന്നിരിക്കെ അല്ലാഹുവിലും അവന്റെ വചനങ്ങളിലും (ഖുര്‍ആനിലും) വിശ്വസിക്കാതെ പിന്നെ വേറെ ഏതൊരു വൃത്താന്തത്തിലാണ് (ഹദീസിലാണ്) അവര്‍ വിശ്വസിക്കുന്നത്. (45:1:6, 7:185, 77:50). (7) വ്യാജവാദിയും അധര്‍മ്മകാരിയുമായ ഏതൊരാള്‍ക്കും നാശം. (8) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (വചനങ്ങള്‍) തനിക്ക് ഓതി കേള്‍പ്പിക്കുന്നത് അവന്‍ കേള്‍ക്കുകയും, എന്നിട്ടത് കേട്ടിട്ടേ ഇല്ലാത്തവനെപ്പോലെ അഹങ്കാരിയായിക്കൊണ്ട്, ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക...!!

നോക്കൂ... എത്ര വ്യക്തവും സ്പഷ്ടവുമായാണ് ഖുര്‍ആനിലൂടെ അല്ലാഹു കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാവും പകലും മാറി മാറി വരുന്നതും, ആകാശത്തു നിന്ന് മഴ വര്‍ഷിക്കുന്നതും, മഴയ്ക്കു ശേഷം വരണ്ട ഭൂമിയില്‍ ജീവന്റെ പുതുനാമ്പുകള്‍ പൊട്ടിമുളയ്ക്കുന്നതും നിഷേധിച്ച ഒരൊറ്റ അബൂജാഹിലും അന്ന് അറേബ്യയിലുണ്ടായിരുന്നില്ല. അതൊക്കെ നിഷേധിക്കാന്‍ മാത്രം അബ്ദുറഹിമാന്‍ സാഹിബിനെപ്പോലെ അത്ര ‘മണ്ടന്മാരാ’യിരുന്നില്ല അന്നത്തെ അബുജഹലുകള്‍...! സ്വന്തം ചിന്തയിലൂടെയും ബുദ്ധിയിലൂടെയും അത്തരം പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കു പിറകിലെ ആ മഹാശക്തിയായ അല്ലാഹുവിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനോടായിരുന്നു അവര്‍ക്ക് അരിശം. മക്കയിലുണ്ടായിരുന്ന തങ്ങളുടെ ബിംബങ്ങളെയും കുട്ടിദൈവങ്ങളെയും, അവയൊക്കെ നിങ്ങളെ അല്ലാഹുവില്‍ നിന്ന് ബഹുദൂരം അകറ്റുന്നു എന്നുപറഞ്ഞു, വിമര്‍ശിക്കുന്ന മുഹമ്മദ് നബിയോടും അദ്ദേഹം കൊണ്ടുവന്ന ‘ഖുര്‍ആന്‍’ എന്ന വേദഗ്രന്ഥത്തോടുമായിരുന്നു അവര്‍ക്ക് അരിശം. അവരുടെ ആ ഖുര്‍ആന്‍ നിഷേധത്തെയും, ഖുര്‍ആനേതര പ്രമാണങ്ങളോടുള്ള അവരുടെ അന്ധമായ ആ അഭിനിവേശത്തേയുമാണ് ഖുര്‍ആന്‍ വിമര്‍ശിക്കുന്നത്. മാത്രമല്ല, ആകാശഭൂമികള്‍ പടച്ചതാര് ? ആകാശത്തുനിന്ന് നിങ്ങള്‍ക്കുവേണ്ടി മഴ വര്‍ഷിക്കുന്നതാര് ? നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചയും നല്‍കിയതാര് ? നിര്‍ജ്ജീവമെന്ന് നിങ്ങള്‍ക്ക് തോന്നിയ ഒരു കോശത്തില്‍ നിന്ന് അതിമനോഹരവും അതിനെക്കാളേറെ അത്ഭുതകരവുമായ നിങ്ങളുടെ സ്വന്തം ശരീരം തന്നെ സൃഷ്ടിച്ചുവളര്‍ത്തിയതാര് ? ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെയും ജീവനില്ലാത്തത് എന്ന് നിങ്ങള്‍ക്കുതോന്നുന്നതില്‍ നിന്ന് ജീവനുള്ളതിനെയും പുറപ്പെടുവിച്ച് കൊണ്ടുവരുന്നതാര് ? സൂര്യചന്ദ്രന്മാരെ നിങ്ങള്‍ക്കൊരു പ്രകാശമായും, നില്‍നില്‍പ്പിന്നാധാരമായും, ആകാശലോകത്ത് വിന്യസിച്ചതാര് ? - എന്നൊക്കെ ചോദിച്ചാല്‍ മക്കയിലുണ്ടായിരുന്ന ആ സത്യനിഷേധികള്‍ പറയാറുണ്ടായിരുന്നത്രെ... അല്ലാഹു... എന്ന്..! അപ്പോള്‍ തങ്ങളുടെ കഴിവുകള്‍ക്കും ഭാവനക്കും അപ്പുറമുള്ള മഹത്തായ പ്രതിഭാസങ്ങള്‍ക്കും പ്രാപഞ്ചികശക്തികള്‍ക്കുമപ്പുറം വിരാജിക്കുന്ന മഹത്തായ ഒരു ശക്തിയായ അല്ലാഹുവിനെ ആ സത്യനിഷേധികള്‍ പോലും ഒറ്റയടിക്കു നിഷേധിച്ചിരുന്നില്ല എന്നു സാരം...! (39:38) 29:61) (29:63) 10:31) (43:9) ........ (43:87) (31:25). അല്ലാഹു എന്ന ആ മഹാസത്യത്തെ - ദൈവം എന്ന ആ മഹാശക്തിയെ - അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ കണക്കിലെടുത്തിരുന്നില്ല എന്നുസാരം.. ആമീന്‍ എന്നു പറയുന്ന അതേ ലാഘവത്തോടെ അല്ലാഹു എന്നു പറയുന്ന അബ്ദുറഹിമാന്‍ സാഹിബിന്റെയും മറ്റു സുന്നീ-മുജാഹിദ്-ജമാഅത്ത് മൌലവിമാരുടെയും ഉത്തരവാദിത്വബോധമില്ലായ്മയെയും അവരുടെ (അറബികളുടെ) അലസമനോഭാവത്തെയുമാണ് ഖുര്‍ആന്‍ അധിക്ഷേപിച്ചത്...!

ഇനിയതല്ല; അബ്ദുര്‍റഹിമാന്‍ സാഹിബ് വാദിക്കുന്നതുപോലെ, ‘രാവും പകലും മാറിമാറി വരിക, ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിക്കുക, അന്ത്യനാളിലെ വിഹ്വലത തുടങ്ങിയവയെക്കുറിച്ചാണ് (45:67, 7:185, 77:50) ഖുര്‍ആന്‍ അവിടെ സൂചിപ്പിച്ചതെങ്കില്‍ ‘ഫബിഅയ്യി ഹദീസിന്‍ ബഅ്ദഹു’ എന്നല്ല ‘ബഅ്ദഹാ’ എന്നു തന്നെ പറയണമായിരുന്നു. അറബി ഭാഷാപണ്ഡിതനായ അബ്ദുറഹിമാന്‍ സാഹിബിന് ഇതൊന്നും അറിയാത്ത കാര്യമല്ല. കേവലം ഒരു ദന്തഡോക്ടറായ ഞാന്‍ ‘ശാന്തപുരം ഇസ്ളാഹിയ’ കോളേജുപോലുള്ള മഹത്തായ ഒരു അറബികോളേജിന്റെ പ്രിന്‍സിപ്പാളായും, മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്ററായും വിലസുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് പറഞ്ഞുതരേണ്ട കാര്യവുമല്ല ഇതൊന്നും. അപ്പോള്‍
അറബി വ്യാകരണ നിയമം തെറ്റിച്ചുകൊണ്ടായാലും വേണ്ടില്ല - ഖുര്‍ആനിലെ ഒരു പദം - ഖുര്‍ആന്‍ എന്ന പദം - ഒളിച്ചുവെച്ചായാലും വേണ്ടില്ല, ചേകന്നൂര്‍ മൌലവിയേയും, അദ്ദേഹത്തിന്റെ അനുയായികളെയും ഇബിലീസുകളായി ചിത്രീകരിച്ചു ‘മാധ്യമവും, പ്രബോധനവും’ മാത്രം വായിക്കുന്ന തന്നില്‍ വിശ്വസിക്കുന്ന തന്റെ ശിഷ്യന്മാരെ നരകത്തിലേക്കെത്തിച്ചേ അടങ്ങൂ എന്ന ദുഷ്ടചിന്ത മാത്രമാണ് ‘ടി’യാനുള്ളത് എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ ഖുര്‍ആന്‍ എന്ന പദമുള്ള സൂക്തം പരാമര്‍ശിക്കാതെ ആറാമത്തെ സൂക്തത്തിന്റെ അവസാനത്തിലേക്ക് ഒരു ‘ലോംഗ് ജംബ്’ ചാടുകയാണ് അബ്ദുറഹിമാന്‍ സാഹിബ് ചെയ്തിട്ടുള്ളത്. എന്നിട്ട് ചേകന്നൂരികള്‍ ‘ഹൈജംബ്’ ചാടി എന്നൊരു കളിയാക്കലും...! ആരാണ് ‘ലോംഗ്ജംബ്’ ചാടിയത്, ആരാണ് ‘ഹൈജംബ്’ ചാടിയത് എന്ന് മാന്യവായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായില്ലേ..? സത്യത്തില്‍ ചേകന്നൂര്‍ മൌലവിയുടെ ‘പ്രമാണയോഗ്യമായ ഹദീസേത്’ എന്ന ഗ്രന്ഥം ഒരു തവണ വായിച്ചിട്ടുണ്ടെങ്കില്‍ അത്തരം ഒരു ഹദീസ് പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ലോകത്തൊരു മുസ്ളീമും ധൈര്യപ്പെടുമായിരുന്നില്ല. അത്രക്കും പഠനാര്‍ഹമായ ഒരു വിപ്ളവഗ്രന്ഥമാണത്.

ചേകന്നൂര്‍ മൌലവി ഹൈജമ്പ് ചാടി എന്നു കളിയാക്കിയ ഒ.അബ്ദുറഹിമാന്‍ സാഹിബ് ലോംഗ്ജമ്പ് ചാടുന്നു...! മൂക്കുകുത്തിവീഴുന്നു... !

(ഹദീസ് നിഷേധം കേരളത്തില്‍; ഒ.അബ്ദുറഹിമാന്‍, പ്രബോധനം,ഹദീസ് പതിപ്പ് - 2007, പേജ് 134 - 144)

ഒ.അബ്ദുറഹിമാന്‍ എഴുതുന്നു... ഈ സൂക്തത്തിന്റെ തുടക്കത്തില്‍ പ്രതിപാദിച്ച പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുമായി നബി(സ)യുടെ ഹദീസിന്നു വല്ല ബന്ധവുമുണ്ടോ? എന്നാണ് മൂപ്പരുടെ ഉഗ്രന്‍ ചോദ്യം. രാപ്പകലുകള്‍ മാറിമാറി വരുന്നതിലും, സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതിലും, ആകാശത്തുനിന്നും മഴ വര്‍ഷിച്ചതിലും വിശ്വസിക്കാതെ വേറെ ഏതു ദൃഷ്ടാന്തങ്ങളിലാണ് (ഹദീസിലാണ്) ഇവര്‍ വിശ്വസിക്കുന്നത് എന്ന സുന്നിപരിഭാഷ കണ്ണടച്ചു വിശ്വസിച്ചതാണ് (അല്ലെങ്കില്‍ അങ്ങനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതാണ്) ഒ.അബ്ദുറഹിമാന്‍ സാഹിബിന് പറ്റിയ അമളി എന്നറിയുക. ചുരുങ്ങിയ പക്ഷം പ്രസ്തുത ഭാഗം ഈയുള്ളവന്‍ (‘അല്‍ബുര്‍ഹാന്‍’ മാസികയില്‍) മുമ്പെഴുതിയ കാര്യങ്ങള്‍ സാഹിബ് വായിച്ചിരുന്നുവെങ്കില്‍ ഈ ഭീമാബദ്ധം പറയാന്‍ ധൈര്യപ്പെടുമായിരുന്നില്ല. പ്രാപഞ്ചികദൃഷ്ടാന്തങ്ങളെക്കുറിച്ചല്ലാതെ വല്ല സൂചനയും ഈ ഖുര്‍ആന്‍ സൂക്തങ്ങളിലുണ്ടോ...? പിന്നെ എങ്ങനെ ആറാമത്തെ സൂക്തം മാത്രം ഒറ്റയടിക്ക് നബിയുടെ ഹദീസുകളിലേക്ക് ഹൈജമ്പ് നടത്തും..! എന്ന് കളിയാക്കിയ ഒ.അബ്ദുര്‍റഹിമാന്‍ സാഹിബ് അവിടെ ആ ഖുര്‍ആന്‍ ആയത്തിന്റെ വ്യാഖ്യാനത്തില്‍ തന്റെ ഉസ്താദുമാര്‍ വരെ ബ്രാക്കറ്റിടാതെ എഴുതിയ ഖുര്‍ആന്‍ എന്ന ഗ്രന്ഥം ഒന്നു ബ്രാക്കറ്റില്‍ പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് ആ സൂക്തത്തിന്റെ അവസാനത്തിലേക്ക് ഒരൊറ്റച്ചാട്ടം ചാടിയത്..! അതാരും കണ്ടുപിടിക്കില്ലെന്നാണ് മൂപ്പര്‍ കരുതിയത്. ചേകന്നൂര്‍ മൌലവിയുടെ ‘കഥ കഴിച്ചില്ലേ..’. ഇനി മെല്ലെമെല്ലെ, അല്‍പസ്വല്പം നുണകളൊക്കെ പറഞ്ഞു, തന്റെ ‘ഹദീസ് പൂജാപ്രസ്ഥാനം’ ഒന്നു ഉഷാറാക്കിക്കളയാം എന്നുകരുതിയാണ് ഈ പതിനഞ്ചുകൊല്ലത്തിനു ശേഷം മൂപ്പരും, കൂട്ടുകാരും ഒരു ഖുര്‍ആന്‍വിരുദ്ധ ഹദീസ് പതിപ്പുമായി രംഗത്ത് വന്നത്. പക്ഷേ എന്തുഫലം ? ‘ചേകന്നൂരിന്റെ കുട്ടികള്‍’ എല്ലാം തകര്‍ക്കുമെന്നറിയുക...!

ചുരുക്കത്തില്‍ ഈ ‘ഖുര്‍ആനിനു ശേഷം വേറെ ഏതു ഹദീസിലാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്’ (7:155) (45:6) (77:50) എന്ന അതിശക്തമായ ഒരു ചോദ്യത്തിലൂടെ മുസ്ളീംകള്‍ക്കു പ്രമാണമായി ഒരൊറ്റ ഗ്രന്ഥം മാത്രമേ ഉള്ളൂവെന്നും അതു ഖുര്‍ആന്‍ മാത്രമാണെന്നും ഖുര്‍ആന്‍ ഒരുപാട് സ്ഥലത്ത് വ്യക്തമാക്കിയതിന്റെ ഒരാവര്‍ത്തനം മാത്രമാണിത്. (ബാക്കിയുള്ള തെളിവുകളും സൂക്തങ്ങളും, തുടര്‍ന്ന് പ്രതിപാദിക്കുന്നുണ്ട്.) (17:9) (7:3) (7:157) (3:103) (42:10) (4:175) (7:170) (7:169) (3:101, 103) (4:146) (22:78) (31:22, 23) (43:21) (43:43) (10:15) (4:105) (2:213) (5:44, 45,47,48,49) (6:50) (6:57) (12:40) (12:67) (43:43) (7:185) (77:50) (45:6) (5:101) (5:102) (5:77) (69:46) (17:73) അല്ലാതെ അബ്ദുറഹിമാന്‍ സാഹിബ് തെറ്റിദ്ധരിച്ചതുപോലെ വെറും ‘ബുഖാരി‘യെയും, ‘മുസ്ളീമിനെ’യും മാത്രമല്ല ഖുര്‍ആനും, നബിയും, ചേകന്നൂര്‍ മൌലവിയും, ഞങ്ങളും എതിര്‍ക്കുന്നത്..! ഖുര്‍ആന്‍ അല്ലാത്ത എല്ലാ പ്രമാണങ്ങളെയും നിങ്ങളുടെയും കൂട്ടുകാരുടെയും ഈ ഹദീസ് പതിപ്പടക്കം - ഉദരപൂരണാര്‍ത്ഥം നിങ്ങള്‍ മുമ്പിറക്കിയതും, ഇനിയിറക്കാന്‍ പോകുന്നതുമായ ഹദീസ് പതിപ്പടക്കം - ഒന്നിനെയും പ്രമാണമാക്കാന്‍ മുസ്ളീംകള്‍ക്ക് പാടുള്ളതല്ല എന്നു സാരം...!

‘ഈ ഖുര്‍ആനിനു ശേഷം വേറെ ഏതു ഹദീസിലാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്.’ എന്ന സൂക്തം വളരെ വിശദമായി - വെണ്ടയ്ക്കാ അക്ഷരത്തില്‍ -ഈയുള്ളവന്‍ അന്ന് ആ ലഘുലേഖയുടെ പുറം ചട്ടയില്‍ എഴുതിയിരുന്നു. അതിനെയാണ് ഒ.അബ്ദുറഹിമാന്‍ സാഹിബ് ‘കവര്‍സ്റോറി’ എന്നു കളിയാക്കിയത്. സാഹിബേ....കളിയാക്കിയിട്ടെന്തു കാര്യം..? വായ തുറന്നു മറുപടി പറയൂ.. അല്ലെങ്കില്‍ ചേകന്നൂര്‍ മൌലവി ജീവിച്ചിരുന്നപ്പോള്‍ മിണ്ടാതിരുന്നതുപോലെ ‘പൂച്ച ഷേഖായി’ മിണ്ടാതിരിക്കൂ...!

‘ബുഖാരി’യും, ‘മുസ്ളീമും’ എന്നല്ല മുസ്ളീംകള്‍ക്കു പ്രമാണമാക്കാന്‍ പറ്റിയ ഒരൊറ്റ ഹദീസു ഗ്രന്ഥവും മുസ്ളീം ലോകത്തില്ല എന്ന് ഖുര്‍ആന്‍കൊണ്ട് സമര്‍ത്ഥിക്കുകയാണ് ചേകന്നൂര്‍ മൌെലവി ‘പ്രമാണയോഗ്യമായ ഹദീസേത്’ എന്ന ഗ്രന്ഥത്തില്‍ ചെയ്തിട്ടുള്ളത്. എന്തുചെയ്യാന്‍..! അബൂഹുറൈറയുടെ കള്ളഹദീസുകള്‍ കൊണ്ട് തിമിരം ബാധിച്ച സുന്നി-മുജാഹിദ് - ജമാഅത്തു മൌലവിമാരെല്ലാം ഒറ്റക്കെട്ടായി ‘ഹദീസ്..ഹദീസ്..സുന്നത്ത്....സുന്നത്ത്.’. എന്ന് ‘നാഴികയ്ക്കു നാല്‍പ്പതുവട്ടം’ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.

ഖുര്‍ആനിക നിര്‍ദ്ദേശങ്ങളും തെളിവുകളും ഒന്നും ഇവര്‍ക്ക് ഒരു പ്രശ്നമേയല്ല എന്നു സാരം. ഇവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതു കേള്‍ക്കൂ.... ‘.....വ്യാജവാദിയും, അധര്‍മ്മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ വചനങ്ങള്‍ തനിക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ടത് കേട്ടിട്ടേ ഇല്ലാത്തവനെപ്പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവനു വേദനയേറിയ ശിക്ഷയുണ്ടെന്ന് സന്തോഷവാര്‍ത്തയറിയിച്ചുകൊള്ളുക...!’ (45:6-7)..

ഖുര്‍ആന്‍ സൂക്തങ്ങള്‍ സ്വീകരിക്കാത്തവര്‍ പെരുംകള്ളന്മാരും
അധര്‍മ്മകാരികളുമായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍....!!

കഴിഞ്ഞ അമ്പതു വര്‍ഷമായി ചേകന്നൂര്‍മൌലവിയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഈ കൊച്ചുകേരളത്തില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കള്ളഹദീസുകളുടെയും ഹദീസുഗ്രന്ഥങ്ങളുടെയും, ‘സുന്നത്ത് ജമാഅത്ത്’ എന്ന ‘ഇസ്ളാംമത’ത്തിന്റെയും കപടത്തരവും, പാപ്പരത്തവും ഖുര്‍ആനികസൂക്തങ്ങള്‍ ഉദ്ധരിച്ചു അദ്ദേഹം സമര്‍ത്ഥിക്കുന്നു. വളരെ ലളിതമായും സത്യസന്ധമായും, യുക്തിഭദ്രമായും, ഖുര്‍ആന്‍ കൊണ്ട് അദ്ദേഹം അവതരിപ്പിച്ച നൂറുകണക്കിന് ആരോപണങ്ങള്‍ക്ക് ഒന്നിനുപോലും ഖുര്‍ആന്‍ കൊണ്ട് മറുപടി പറയാതെ ‘ഹദീസ്.. ഹദീസ്.. സുന്നത്ത്... സുന്നത്ത്...’ എന്നു ‘നാഴികക്ക് നാല്‍പതുവട്ടം’ പുലമ്പുക മാത്രമല്ലേ ഈ സുന്നത്തു-ജമാഅത്തു മൌലവിമാര്‍ ചെയ്തത്. ഇന്നും അവരത് ചെയ്തുകൊണ്ടേയിരിക്കുന്നു. അവര്‍ ഇന്നും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തുപോരുന്ന നമസ്കാരമടക്കമുള്ള പല ആരാധനാകര്‍മ്മങ്ങള്‍ തെറ്റാണെന്ന് സമര്‍ത്ഥിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അവരുടെ മുമ്പില്‍ ‘വെണ്ടയ്ക്കാഅക്ഷരത്തില്‍’ നിരത്തിയിട്ടും, അതുകാണാത്തപോലെ നടിക്കുകയല്ലേ ഈ പുരോഹിതന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ ഖുര്‍ആന്‍ സ്വീകരിക്കാത്തത് അവര്‍ കള്ളന്മാരും വ്യാജവാദികളും അധര്‍മ്മകാരികളും ആയതുകൊണ്ടാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് എത്രശരി...! ചേകന്നൂര്‍ മൌലവി വധിക്കപ്പെട്ടപ്പോള്‍ മൌലവി ‘കടം കൊണ്ടു മുങ്ങി’ എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചു കേസിന്റെ ഗതി മാറ്റിവിടാന്‍ ശ്രമിച്ച ഏകമലയാളപത്രവും ഈ ‘ഒ.സഹോദരന്റെ’ ‘മാധ്യമം’ പത്രമല്ലേ..! എന്നാല്‍ ചേകന്നൂര്‍ മൌലവിയുടെ ഏതെങ്കിലും ഒരു വാദമുഖം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് എഴുതിക്കൊടുത്താല്‍ അവര്‍ പ്രസിദ്ധീകരിക്കുമോ..? ഇല്ല..! ഒരിക്കലുമില്ല...!! കാരണം ആ ഖുര്‍ആനിക

സത്യം ലോകമറിഞ്ഞാല്‍ അവരുടെ പുരോഹിതമതത്തിനത് ക്ഷീണമാകും...! കഞ്ഞികുടിമുട്ടും..
വരുമാനം കുറയും...! അപ്പോള്‍ സംഘടിച്ചു കള്ളംപറയുകയും പ്രചരിപ്പിക്കുകയും ഖുര്‍ആനിക സത്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുക എന്നതാണ് ‘മാധ്യമം’ പോലുള്ള ‘മുസ്ളീംപത്ര‘ങ്ങളുടെ ‘പത്രധര്‍മ്മം...!’ (മാധ്യമം പത്രത്തിന്റെ കാപട്യം എന്ന തലക്കെട്ടില്‍ മൌലവി തന്റെ ‘നമസ്കാരം’ എന്ന ഗ്രന്ഥത്തിലെഴുതിയ കാര്യങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കുക)

മാധ്യമം പത്രത്തില്‍ നിന്ന് എനിക്കുണ്ടായ ഒരു ദുരനുഭവം കൂടി സാന്ദര്‍ഭികമായി മാന്യവായനക്കാരെ അറിയിക്കാം. ചേകന്നൂര്‍ മൌലവിയെ കാണാതായി എന്ന വാര്‍ത്ത പരന്ന അന്നുമുതല്‍, മൌലവിയെ തിരയാനും, പൊന്നാനി പോലീസ് സ്റേഷനില്‍ പോയി കേസ് രജിസ്റര്‍ ചെയ്യാനും, മൌലവിയുടെ കുടുംബാംഗങ്ങളോടൊപ്പം മുന്‍പന്തിയില്‍ ഈയുള്ളവന്‍ ഉണ്ടായിരുന്നു. ‘മൌലവിയെ കാണാതായി, ചേകന്നൂര്‍ മൌലവിക്ക് എന്തോ സംഭവിച്ചു..’ എന്നു ഞങ്ങള്‍ക്ക് തോന്നിയ അന്നു തന്നെ എഞ്ചിനീയര്‍ വീരാന്‍കുട്ടി സഹിബും, റഷീദ് അത്തര്‍വാലയും, എന്‍.ടി.എ.കരീം സാഹിബും, ഞാനും നേരെ പോയത് എടപ്പാളിലുള്ള മൌലവിയുടെ വീട്ടിലേക്കായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ മൌലവിയുടെ ഭാര്യയെയും അമ്മാവനായ സാല്‍മി ഹാജിയെയും കൂട്ടി പൊന്നാനിയിലെ ഡോ: സി.എം.കുട്ടിയുടെ വീട്ടിലേക്ക് പോയി... ചേകന്നൂര്‍ മൌലവിയെയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെയും അന്നും ഇന്നും അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഡോ: സി.എം.കുട്ടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞങ്ങള്‍ പൊന്നാനി പോലീസ് സ്റേഷനില്‍ ആദ്യമായി കേസ് രജിസ്റര്‍ ചെയ്യുന്നത്. ആ കേസില്‍ ഞാനും ഒരു സാക്ഷിയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ‘ചേകന്നൂര്‍ മൌലവി കേസുമായി’ ഞാന്‍ എല്ലാ നിലയ്ക്കും സഹകരിച്ചിട്ടുണ്ട്. ആദ്യം ലോക്കല്‍ പോലീസും, പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ചുവെങ്കിലും യാതൊരു തുമ്പും കിട്ടാതെ ചേകന്നൂര്‍ മൌലവി വധക്കേസ് ഒരു ‘പ്രഹേളിക‘യായി തന്നെ തുടര്‍ന്നു. കേസന്വേഷിച്ച ലോക്കല്‍പോലീസിലെയും ക്രൈംബ്രാഞ്ചിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയും വര്‍ഗ്ഗീയതയും കാന്തപുരത്തിന്റെ മര്‍ക്കസില്‍ തന്നെ അടുക്കളപ്പണി ചെയ്തിരുന്ന ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിച്ചതും (സി.ബി.ഐ) ചേകന്നൂര്‍ വധത്തിലെ മുഖ്യപ്രതികള്‍ അനായാസം രക്ഷപ്പെടാന്‍ കാരണമായി. എങ്കിലും മൌലവിയുടെ ആദര്‍ശബന്ധുക്കളുടെയും മറ്റു നല്ലവരായ രാഷ്ട്രീയനേതാക്കളുടെയും നിരന്തരസമ്മര്‍ദ്ദം കാരണം മൌലവി കേസ് സി.ബി.ഐ. ഏറ്റെടുത്തു. അതോടുകൂടി ഒരു കടംകഥപോലെ ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന ‘ചേകന്നൂര്‍ മൌലവിവധ‘ത്തിലെ പ്രധാനപ്രതികളെയും സൂത്രധാരകരെയും അറസ്റു ചെയ്യാന്‍ സി.ബി.ഐ.ക്കു കഴിഞ്ഞു.

പക്ഷേ അപ്പോഴേക്കും ചില പ്രതികളും സാക്ഷികളും വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു...! ചേകന്നൂര്‍ മൌലവി കേസിന്റെ അന്വേഷണത്തിന്റെ ഓരോ ഘട്ടവും, പുരോഗതിയും മൌലവിയുടെ ബന്ധുക്കളില്‍ നിന്നും, സാല്‍മി ഹാജിയില്‍ നിന്നും ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു. ‘ചേകന്നൂര്‍ മൌലവി കേസി’ന് തുമ്പുണ്ടായിതുടങ്ങിയപ്പോള്‍ മൌലവിയുടെ കുടുംബത്തോടൊപ്പവും, ആദര്‍ശബന്ധുക്കളോടൊപ്പവും ഈയുള്ളവനും വളരെയധികം സന്തോഷിച്ചിട്ടുണ്ട്. ഒരു വാദിഭാഗം സാക്ഷിയെന്ന നിലക്ക് എപ്പോള്‍ വേണമെങ്കിലും സി.ബി.ഐ. കോടതിയില്‍ ഹാജരാവാന്‍ ഞാന്‍ തയ്യാറാണെന്ന് മൌലവിയുടെ കുടുംബാംഗങ്ങളെയും സി.ബി.ഐ.യെയും ഞാന്‍ അറിയിച്ചിരുന്നു. റിയാദില്‍ നിന്ന് ഞാന്‍ നാട്ടില്‍ പോകുമ്പോഴൊക്കെ, മൌലവിയുടെ വീട്ടിലും സി.ബി.ഐ.ഓഫീസിലും പോയി എന്റെ സാന്നിദ്ധ്യം അറിയിക്കുമായിരുന്നു. അപ്പോഴൊക്കെ ‘സമയമാകുമ്പോള്‍ അറിയിക്കാം’ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മറുപടി പറയും. അങ്ങനെ 2006 ജൂലൈ മാസത്തില്‍ കോടതി ഉത്തരവനുസരിച്ച് ഞാന്‍ റിയാദില്‍ നിന്ന് കൊച്ചിയില്‍ പോയി കോടതിയില്‍ ഹാജരായി. എന്റെ മൊഴി പൂര്‍ണ്ണമായും ബഹുമാനപ്പെട്ട കോടതി രേഖപ്പെടുത്തുകയും ചെയ്തു. അതേ സമയം കോടതി നിരന്തരം നോട്ടീസ് അയച്ചിട്ടും ഹാജരാവാതെ കക്കാട്ട് അലിയാര്‍, മണ്ടാളില്‍ അബൂബക്കര്‍ ഹാജി തുടങ്ങിയ ഏതാനും പ്രതിഭാഗം സാക്ഷികള്‍ സൌദിയിലും, ദുബൈയിലും മറ്റും ഒളിവില്‍ കഴിയുന്നതായി പത്രവാര്‍ത്തയുണ്ടായിരുന്നു. ആ പ്രതിഭാഗം സാക്ഷികളുടെ പേര്‍ ഇടക്കിടയ്ക്ക് മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ കൂടെ - ആ പ്രതിഭാഗം സാക്ഷികളുടെ കൂടെ - കോടതിയില്‍ ഒന്നരവര്‍ഷം മുമ്പ് ഹാജരായ വാദിഭാഗം സാക്ഷിയായ എന്റെ പേരും മാധ്യമം ഇടയ്ക്കിടക്ക് പ്രസിദ്ധപ്പെടുത്തും. മാധ്യമത്തില്‍ ഇടയ്ക്കിടയ്ക്ക് വരാറുള്ള ആ വാര്‍ത്തവായിച്ചാല്‍ ഈയുള്ളവന്‍ പ്രതിയാണെന്ന് തോന്നിപ്പോകും....! ‘ചേകന്നൂര്‍ വധക്കേസ്; വിദേശത്തുള്ള പ്രതികളെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും - വിദേശത്തുള്ള പ്രതികളുടെ സ്വത്തുക്കളും, പാസ്പോര്‍ട്ടും കോടതി കണ്ടുകെട്ടാന്‍ സാധ്യതയുണ്ട്...’ എന്നൊക്കെയുള്ള വാര്‍ത്ത മാധ്യമം കൊടുക്കുമ്പോള്‍ ആ പ്രതികളുടെ കൂടെ വാദിഭാഗം സാക്ഷിയായ എന്റെ പേരും മാധ്യമം പത്രം പ്രസിദ്ധീകരിക്കും. ചേകന്നൂര്‍ മൌലവിയെയും അദ്ദേഹത്തിന്റെ ഖുര്‍ആനിക പ്രസ്ഥാനത്തെയും അകമഴിഞ്ഞു സഹായിച്ചിരുന്ന - ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്ന - ഒരു വ്യക്തിയാണ് ഞാനെന്ന് ഒ.അബ്ദുറഹിമാന്‍ സാഹിബിന് നന്നായറിയാം. ചേകന്നൂര്‍ മൌലവിയുടെയും ഞങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റാത്തതിലുള്ള അരിശവും, കുശുമ്പും ഈയുള്ളവനോടുള്ള പ്രതിഷേധവും മാധ്യമം തീര്‍ക്കുന്നത് ഇത്തരം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ്....! മാധ്യമത്തില്‍ അങ്ങനെ നിരന്തരം എന്റെ പേര്‍ പ്രതിഭാഗം സാക്ഷികളുടെ കൂടെ പ്രസിദ്ധീകരിക്കുന്നത് കണ്ട് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും എനിക്ക് ഫോണ്‍ ചെയ്യുക പതിവായിരുന്നു...! അവരില്‍ പലരും സി.ബി.ഐ. എന്നെ അറസ്റു ചെയ്യും എന്ന് തെറ്റിദ്ധരിച്ചാണ് വിളിച്ചത്. മാധ്യമത്തിലെ ആ കള്ളവാര്‍ത്ത കണ്ടാല്‍ ഞാനും പ്രതിയാണെന്ന് വായനക്കാര്‍ക്ക് തോന്നിപ്പോകും. ചേകന്നൂര്‍ മൌലവിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും സഹായിക്കുന്നതിന്

‘ഒ.അബ്ദുറഹിമാനും കുട്ട്യേളും’ നടത്തുന്ന ഒരു കള്ളപ്രചാരവേലമാത്രമാണതെന്നും - മാധ്യമം എന്നെ ഉപദ്രവിക്കുന്ന ഒരു കോലം മാത്രമാണതെന്നും - അതില്‍ കൂടുതല്‍ എന്നെ ഉപദ്രവിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും, അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്കൊരു പ്രശ്നവുമില്ലെന്നും ഞാന്‍ അവരെ സമാധാനിപ്പിക്കും... നോക്കണേ... നുണകളുടെ പോക്ക്....!! വെറുതെയാണോ നെപ്പോളിയന്‍ പറഞ്ഞത് : ‘മൂവായിരം ബയണറ്റുകളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് മൂന്ന് പത്രങ്ങളെയാണെന്ന്...!’

പ്രമാണം ഖുര്‍ആന്‍ മാത്രം...!!
വീണ്ടുംകാണുക...!!

‘സത്യത്തിന്റെ (ഖുര്‍ആനിന്റെ, ദൈവിക സന്ദേശത്തിന്റെ) അടിസ്ഥാനത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അതനുസരിച്ചുതന്നെ (-ഖുര്‍ആന്‍ അനുസരിച്ചുതന്നെ - വേദഗ്രന്ഥമനുസരിച്ചു തന്നെ) നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്.’ എന്നാല്‍ നമ്മുടെ സൂക്തങ്ങളെ (ഖുര്‍ആനിനെ) നിഷേധിച്ചുകളഞ്ഞവരെയാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്. അവര്‍ക്കു ഞാന്‍ സാവകാശം നല്‍കുകയും ചെയ്യും. തീര്‍ച്ചയായും എന്റെ തന്ത്രം സുശക്തമാകുന്നു. അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ..? അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്കു) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീതു നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്.

ആകാശഭൂമികളുടെ ആധിപത്യ (രഹസ്യ) ത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, (ഒരു പക്ഷേ) അവരുടെ തന്നെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും, അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ...? (ഈ വിധം അല്ലാഹുവിനെക്കുറിച്ചും, അന്ത്യനാളിനെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഉത്ബോധനത്തിനു ശേഷം) ഇതിനുശേഷം (-ഖുര്‍ആനിനു ശേഷം) വേറെ ഏതു വൃത്താന്തത്തിലാണിക്കൂട്ടര്‍ വിശ്വസിക്കുന്നത്..? (7:185)

വീണ്ടും കാണുക...! (77:50)

വിശുദ്ധ ഖുര്‍ആനിലെ 77-ാം അദ്ധ്യായമായ ‘മുര്‍സലാത്തില്‍’, സര്‍വ്വലോകരക്ഷിതാവായ അല്ലാഹുവിനെയും, അന്ത്യനാളിനെയും, അവയൊക്കെ പ്രബോധനം ചെയ്യുന്ന മുഹമ്മദ് നബിയടക്കമുള്ള നബിമാരെയും, ഖുര്‍ആന്‍ അടക്കമുള്ള വേദഗ്രന്ഥങ്ങളെയും, നിഷേധിച്ചുതള്ളിയവര്‍ക്കുള്ള താക്കീതുകളുടെ കാവ്യാത്മകമായ വിവരണമാണ് മുഖ്യമായും കാണുന്നത്. പ്രസ്തുത അദ്ധ്യായത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ മുഖ്യമായും പെടുന്നത് ഖുര്‍ആനും ആ ദിവ്യഗ്രന്ഥം

പ്രബോധനം ചെയ്ത നമ്മുടെ നബിയുമാണെന്ന് മനസ്സിലാക്കാന്‍ തീരെ പ്രയാസമില്ല. വിശുദ്ധ ഖുര്‍ആനിനെയും മുഹമ്മദ് നബിയെയും പറ്റെ നിഷേധിച്ചുതള്ളിയവരായിരുന്നു മക്കാ മുശ്രിക്കുകള്‍ എന്ന കാര്യം സുവ്യക്തമാണല്ലോ. അങ്ങിനെയുള്ള സത്യനിഷേധികള്‍ക്കു അന്ത്യനാളില്‍ വന്നു ഭവിക്കാന്‍ പോവുന്ന വിഹ്വലതകളും, ഭയാനകതയുമൊക്കെ ഒരു താക്കീതെന്നോണം വരച്ചുകാട്ടിയ ശേഷം, അല്ലാഹുവിലും അന്ത്യദിനത്തിലും, നബിമാരിലും, പൂര്‍വ്വവേദങ്ങളിലും, വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആനിനെയും മുഹമ്മദ് നബിയെയും നിഷേധിച്ചുകളഞ്ഞ മക്കാ മുശ്രിക്കുകളോടുള്ള അതിശക്തമായ ഒരു ചോദ്യമാണ്‘ഫബിഅയ്യിഹദീസിന്‍ ബഅദഹുയുഅ്മിനൂന്‍ .. ‘(77:50) ഇനി ഇതിന് (ഖുര്‍ആന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് (ഹദീസിലാണ്) അവര്‍ വിശ്വസിക്കുന്നത്...? എന്ന് നോക്കുക...

നിഷ്കളങ്കരും നിസ്വാര്‍ത്ഥരുമായ സുന്നി-മുജാഹിദ് - ജമാഅത്ത് മൌലവിമാര്‍ വരെ (ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബിന്റെ ഉസ്താദുമാരടക്കം - മൌലാനാ മൌദൂദിയും അമാനി മൌലവിയും, ജലാലൈനിയുമടക്കം) അവിടെ ‘ഖുര്‍ആന്‍’ എന്നു തന്നെയാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ ഖുര്‍ആനിക സത്യം തന്ത്രപൂര്‍വ്വം തല്‍ക്കാലം മറച്ചു വെക്കുക എന്ന കപടതന്ത്രമാണ് ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബ് തന്റെ ഹദീസ് പതിപ്പില്‍ ചെയ്തത്. ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബ് എഴുതിയതുപോലെ, അന്ത്യനാളിലെ വിഹ്വലതകളും, സ്വര്‍ഗ്ഗനരക വര്‍ണനകളും, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളുമാണ് ഉദ്ദേശമെങ്കില്‍ ‘ബഅദഹു’ എന്നല്ല, ‘ബഅദഹാ’ എന്നു തന്നെ ഖുര്‍ആന്‍ പറയേണ്ടിയിരുന്നു. അപ്പോള്‍ അബ്ദുര്‍ റഹിമാന്‍ സാഹിബിന്റെ കപട തന്ത്രം കുറച്ചെങ്കിലും ന്യായീകരിക്കപ്പെടാന്‍ പഴുതു ലഭിക്കുമായിരുന്നു. എന്തു ചെയ്യാം, മുആവിയ, അബുഹുറൈറ, അബ്ദുര്‍ റഹിമാന്‍ സാഹിബ് തുടങ്ങിയ സുന്നത്തു ജമാഅത്തു നേതാക്കന്മാരുടെ സ്വപ്നം പൂവണിയാന്‍ ഇടം കൊടുക്കാത്ത വിധം ‘ബഅ്ദഹു’ - അതിനു ശേഷം (ഖുര്‍ആനിനു ശേഷം) എന്നു മാത്രം ഭാഷാന്തരം ചെയ്യാന്‍ പറ്റുന്ന ഘടനയിലാണ് അല്ലാഹുവിന്റെ ഖുര്‍ആനില്‍ പ്രസ്തുത സൂക്തമുള്ളത്. ഇതൊക്കെ സുന്നത്തു ജമാഅത്തിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം സമ്മതിച്ചിട്ടുള്ളതും അതൊക്കെ അവരില്‍ പലരും അവരുടെ പരിഭാഷകളില്‍ അങ്ങിനെത്തന്നെ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. സത്യം ഇതായിരിക്കേ, അതെല്ലാം തല്‍ക്കാലത്തേക്കു മറച്ചു വെച്ചു, ഇന്നുവരെ ആരും പറഞ്ഞിട്ടില്ലാത്ത - പറയാന്‍ ധൈര്യപ്പെടാത്ത - ഒരു കടുത്ത ദുര്‍വ്യാഖ്യാനത്തിലൂടെ - തികച്ചും ഖുര്‍ആന്‍ വിരുദ്ധവും, ബുദ്ധിശൂന്യവും, അറബി ഭാഷാ വ്യാകരണ വിരുദ്ധവുമായ ഒരു ദുര്‍വ്യാഖ്യാനം നടത്തി നിഷ്കളങ്കരായ മുജാഹിദ് - ജമാഅത്തു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ‘അതൃമാന്‍ സാഹിബ്’ ശ്രമിച്ചു എന്നു മനസ്സിലാക്കുമ്പോള്‍, ഖുര്‍ആനില്‍ കള്ളം പറഞ്ഞിട്ടെങ്കിലും ‘ചേകന്നൂരിസ്റുകളെ’ ഇബ്ലീസുകളും, കാഫിറുകളുമാക്കുക എന്ന ഒറ്റ ലക്ഷ്യം നേടാന്‍ വേണ്ടി വന്നാല്‍ താന്‍ ഒരു ‘മുസ്ഹഫ് അതൃമാനി’ (മുസുഹഫ് ഉസ്മാനി പോലെ) വരെ ഉണ്ടാക്കും എന്നു തെളിയിക്കുകയല്ലേ ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബ് ചെയ്തിട്ടുള്ളത്? അടുത്ത ലക്കം ‘:മുസ്ഹഫ് ഉസ്മാനി’യും ‘മുസ്ഹഫ് അതൃമാനി’യും

മുസ്ഹഫ് ഉസ്മാനിയും , മുസ്ഹഫ് അതൃമാനിയും

ഹദീസുകള്‍ എന്ന പേരില്‍ ഒരു രണ്ടാം പ്രമാണം ഉണ്ടാക്കാന്‍ മുആവിയ വളരെ ആസൂത്രിതവും സമയബദ്ധിതവുമായ ശ്രമം തുടങ്ങിയത് തന്റെ ഖുര്‍ആന്‍ വിരുദ്ധ രാജഭരണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. അതു വിശദമായി പിന്നീട് സമര്‍ത്ഥിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ തിരഞ്ഞെടുത്ത ചില സൂക്തങ്ങളുടെ അര്‍ത്ഥം ‘വളച്ചൊടിച്ചും’ ഒരു പ്രത്യേകരീതിയില്‍ മാത്രമേ ഖുര്‍ആന്‍ ഓതാന്‍ പാടുള്ളൂ (പ്രത്യേക ‘ഖിറാഅത്ത്’) എന്നു നിയമമാക്കിക്കൊണ്ടുമാണ് മുആവിയ അഹ്ലുസുന്നത്ത് എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. ഇതെല്ലാം ഉദാഹരണസഹിതം പിന്നീട് വിശദമാക്കുന്നുണ്ട്. നാലാം ഖലീഫയായ ഇമാം അലി വധിക്കപ്പെട്ടതില്‍ പിന്നെയാണ് ‘അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത്’ എന്ന അറേബ്യന്‍ സുന്നി പ്രസ്ഥാനത്തിന് മുആവിയ രൂപകല്‍പന ചെയ്തതും ഇസ്ളാമിന്റെ ലേബലില്‍ അറേബ്യയില്‍ വളരാന്‍ തുടങ്ങിയതും, അറേബ്യയില്‍ നിന്ന് അത് പ്രചരിപ്പിക്കാന്‍ തുടങ്ങിയതും...! ജൂതന്മാരില്‍ നിന്നും വന്ന കപട പുരോഹിതനായിരുന്ന അബൂഹുറൈറയുടെയും എണ്ണൂറു ശിഷ്യന്മാരുടെയും സഹായത്തോടെ മക്കാ-മദീനയില്‍ ‘നബിയുടെ മഹത്തായ സുന്നത്ത് സംരക്ഷിക്കാന്‍’ എന്ന വ്യാജേന മുആവിയ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത്. ആ സുന്നത്ത് ജമാഅത്തിന്റെ മുഖമുദ്രയായ 30 തെറ്റുകളുള്ള, ഖുര്‍ആനില്‍ ഇല്ലാത്ത അഞ്ചുനേര നമസ്കാരം, നബി തിരുമേനി കേട്ടിട്ടില്ലാത്ത് 7 തെറ്റുകളുള്ള അഞ്ചുനേരത്തെ ബാങ്കുവിളി, ഖുര്‍ആനിലില്ലാത്ത ജൂതപ്രാര്‍ത്ഥനയായ ആമീന്‍, ‘അത്തഹിയ്യാത്ത്’ എന്നിവക്കൊന്നും ഇസ്ളാമില്‍ യാതൊരു അടിത്തറയോ, സ്ഥാനമോ ഇല്ല. ചുരുക്കത്തില്‍ അഞ്ചുനേരത്തെ നമസ്കാരവും അഞ്ചുനേരത്തെ ബാങ്കും, ആമീനും, അത്തഹിയ്യാത്തും പൊളിഞ്ഞുപോയാല്‍ ‘അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത്’ എന്ന സുന്നീമതം വെറും വട്ടപ്പൂജ്യമാവുന്നതു കാണാം. അതുകൊണ്ടാണ് ആ ഖുര്‍ആന്‍ വിരുദ്ധ അനിസ്ളാമിക അനാചാരങ്ങള്‍ക്ക് താത്വികമായ അടിത്തറയുണ്ടാക്കാന്‍ മുആവിയ തന്റെ കൊട്ടാരപുരോഹിതനായ അബൂഹുറൈറയോട് നബിയുടെ പേരില്‍ കള്ളഹദീസുകള്‍ ഉണ്ടാക്കാന്‍ കല്‍പ്പിച്ചത്. ആ കള്ളഹദീസുകള്‍ക്ക് ഇസ്ളാമികമായ അടിത്തറയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിശുദ്ധഖുര്‍ആനിലെ തിരഞ്ഞെടുത്ത ചില സൂക്തങ്ങളുടെ അര്‍ത്ഥം അവര്‍ യഥേഷ്ടം ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഖുര്‍ആനും ഹദീസും തമ്മില്‍ പരസ്പരബന്ധമുള്ള ഒന്നാണെന്ന് - ഇസ്ളാമും അഹ്ലുസ്സുന്നത്തുവല്‍ജമാഅത്തും ഒന്നാണെന്ന് - പ്രഥമ ദൃഷ്ട്യാ വരുത്തിത്തീര്‍ക്കലായിരുന്നു ആ ദുര്‍വ്യാഖ്യാനങ്ങളുടെ ലക്ഷ്യം. ആ ദുര്‍വ്യാഖ്യാനങ്ങളാണ് ചേകന്നൂര്‍ മൌലവി തന്റെ 18 ഗ്രന്ഥങ്ങളിലൂടെയും ഒന്നൊന്നായി തകര്‍ത്തുകളഞ്ഞത്... ഒരുദാഹരണത്തിലൂടെ അതു വ്യക്തമാക്കാം.

സുന്നത്തുജമാഅത്തുകാരുടെ ഏറ്റവും വലിയ ആരാധനയാണല്ലോ ഖുര്‍ആനിലില്ലാത്ത അഞ്ചുനേരത്തെ നമസ്കാരം. ആ നമസ്കാരത്തിനു വേണ്ടി ‘വുളു' എടുക്കുമ്പോള്‍ (അംഗസ്നാനം ചെയ്യുമ്പോള്‍) കാല്‍ കഴുകല്‍ നിര്‍ബന്ധമാണ് എന്നാണ് സുന്നി വിശ്വാസം. കാല്‍കഴുകിയില്ലെങ്കില്‍ ആ നമസ്കാരം ബാത്വിലാകും (നിഷ്ഫലമാകും) എന്നര്‍ത്ഥം. അള്ളാഹു ആ നമസ്കാരം സ്വീകരിക്കില്ലെന്ന് സാരം. നമസ്കാരം ശരിയായില്ലെങ്കില്‍ നരകശിക്ഷ ഉറപ്പ്. അങ്ങനെ പോകുന്നു സുന്നികളുടെ ഖുര്‍ആന്‍ വിരുദ്ധ ചിന്താഗതികള്‍. അങ്ങനെ ഒരു വിശ്വാസം സുന്നികളില്‍ വളര്‍ത്താന്‍ വേണ്ടിയാണ് ‘വുളു' എടുക്കുമ്പോള്‍ മടമ്പുരച്ച് കാല്‍ കഴുകിയില്ലെങ്കില്‍ ആ കാലും ആ കാലിന്റെ ഉടമയും നരകത്തില്‍ കിടന്നു വെന്തെരിയുമെന്ന് അബൂഹുറൈറ കള്ള ഹദീസുണ്ടാക്കിയത്...!

എന്നാല്‍ അള്ളാഹുവിന്റെ ഗ്രന്ഥമായ സാക്ഷാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് കാലില്‍ ചളിയോ വൃത്തികേടോ ഇല്ലെങ്കില്‍ കാല്‍കഴുകണമെന്ന് കിട്ടുകയില്ല. എന്നാല്‍ അബൂഹുറൈറയുടെ ജൂതസിദ്ധാന്തമനുസരിച്ച്, - സുന്നീവിശ്വാസം അനുസരിച്ച് - ചെരുപ്പിട്ടവനായാലും, സോക്സിട്ടവനായാലും, കുളിച്ചുവന്നവനായാലും, കാല്‍ കഴുകി വീണ്ടും ‘വുളു' എടുത്തെങ്കിലേ ആ നമസ്കാരം അള്ളാഹു സ്വീകരിക്കുകയുള്ളൂ. ഈ വിശ്വാസം- കാല്‍ കഴുകി പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നരകത്തിലിടും എന്ന ജൂതസിദ്ധാന്തം - സാക്ഷാല്‍ ജൂതവേദഗ്രന്ഥമായ തൌറാത്തില്‍ പോലും കാണാത്ത ഈ നിയമം.- ജൂതന്മാരില്‍ നിന്നും അബൂഹുറൈറയിലൂടെ സുന്നീ ലോകത്തേക്ക് വന്നതാണ്. എന്നാല്‍ തൌറാത്തിനെ അട്ടിമറിച്ചുകൊണ്ട് തെല്‍മീദ്, മിഡ്രാസ് തുടങ്ങിയ ‘സുവിശേഷഗ്രന്ഥങ്ങള്‍’ തൌറാത്തിന്റെ വിശദീകരണം എന്ന പേരില്‍ എഴുതിയുണ്ടാക്കിയാണ് അബൂഹുറൈറയെപ്പോലുള്ള ജൂതപുരോഹിതന്മാര്‍ സാക്ഷാല്‍ തൌറാത്തിനെ അട്ടിമറിച്ചതും, അക്കാലത്ത് ജൂതമതത്തെ വികലമാക്കിയതും. എന്നാല്‍ തൌറാത്തിലും അതേപോലെയുള്ള പൂര്‍വ്വവേദങ്ങളിലുമുള്ള നിയമങ്ങള്‍ സംരക്ഷിച്ചുനിലനിര്‍ത്തലാണ് ഖുര്‍ആന്‍ അവതരണത്തിന്റെ അനേകലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് ഓര്‍ക്കുക...! ജൂതന്മാരുടെ ഈ കുതന്ത്രം ശരിക്കറിയാവുന്നതുകൊണ്ടാണ് ഖുര്‍ആന്‍ ‘വുളു' എന്ന പദം പോലും പ്രയോഗിക്കാതെ ‘സത്യവിശ്വാസികളേ നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ കൈയ്യും മുഖവും കഴുകുക, തലയും കാലും തടവുക, എന്നു വിശദമാക്കി പറഞ്ഞത് ' (5:6). കാല്‍ പ്രത്യേകം കഴുകി അംഗസ്നാനം ചെയ്യുന്നതിനാണ് ‘വുളു' എന്നു അറബി ഭാഷയില്‍ പറയുക. അപ്പോള്‍ ‘തവളളഊ' (നിങ്ങള്‍ വുളു ചെയ്തുകൊള്ളൂ) എന്ന ആ ഒരൊറ്റ പദം കൊണ്ട് ജൂതന്മാരെ പോലെ കൈയ്യും, കാലും, മുഖവും, തലയും കഴുകി നമസ്കാരത്തിനുവേണ്ടി തയ്യാറാവാന്‍ വിശ്വാസികളോട് ഖുര്‍ആനിനും, മുഹമ്മദ് നബിക്കും ഒറ്റയടിക്ക് കല്‍പ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങിനെ പറയാതെ, ജൂതന്മാരുണ്ടാക്കിയ ആ പുരോഹിത സിദ്ധാന്തം തകര്‍ക്കാന്‍ വേണ്ടിയാണ്

‘വംസഹു ബിറുഊസിക്കും, വഅര്‍ജുലിക്കും' (5:6) എന്നു ഖുര്‍ആന്‍ വിശദീകരിച്ചുതന്നെ പറഞ്ഞത്. അതോടുകൂടി കാലില്‍ ചെരിപ്പോ, ഷൂസോ ധരിച്ചുവന്നവന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കാല്‍പ്പാദത്തിനുമുകളിലൂടെ തടവിക്കൊണ്ട് നമസ്കരിക്കാനുള്ള പഴുത് അള്ളാഹുവും, നബിതിരുമേനിയും നല്‍കുകയും ചെയ്തു. അതേ സമയം കാലില്‍ പള്ളിയേയോ, അടുത്തുള്ളവനെയോ ബാധിക്കുന്ന വല്ല ചളിയോ മറ്റു വൃത്തികേടോ ഉണ്ടെങ്കില്‍ കാല്‍ കഴുകല്‍ നിര്‍ബന്ധവുമാണ്. അതെന്തുകൊണ്ടെന്നാല്‍ നമസ്കാരത്തിന് മുമ്പ് മാലിന്യങ്ങളില്‍ നിന്ന് മുക്തമാകണമെന്ന് ഖുര്‍ആന്‍ വേറേ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വളരെ സുബദ്ധവും വളരെ ശാസ്ത്രീയവുമാണ് ഖുര്‍ആനിന്റെ ചെറിയചെറിയ കല്‍പ്പനകള്‍ പോലും.!
എന്നാല്‍ മുആവിയയും അബൂഹുറൈറയും ചേര്‍ന്ന് ഇസ്ളാമില്‍ ഗുരുതരമായ അട്ടിമറികള്‍ ആരംഭിക്കുന്നു..!

വിശുദ്ധ ഖുര്‍ആനിലെ ഒരു പദം പോലും കൂട്ടാനോ, കുറക്കാനോ കഴിയില്ലെന്നും അതിലെ സൂക്തങ്ങള്‍ അടര്‍ത്തിയെടുക്കാനും, കൂട്ടിച്ചേര്‍ക്കാനും കഴിയില്ലെന്നും, മനസ്സിലാക്കിയ മുആവിയയും, അബൂഹുറൈറയും ചില ദുര്‍വ്യാഖ്യാനങ്ങളിലൂടെയും വികലമായ ഉച്ചാരണങ്ങളിലൂടെയും (വികലമായ ‘ഖിറാഅത്തി‘ലൂടെ) തന്റെ സുന്നീമതാചാരങ്ങള്‍ക്ക് അടിത്തറയുണ്ടാക്കാന്‍ തീരുമാനിച്ചു. അതുവരെ ‘അ'കാരവും ‘ഇ'കാരവും ‘ഉ' കാരവും ഒക്കെ ധ്വനിപ്പിക്കുന്ന സ്വരചിഹ്നങ്ങളില്ലാതെ അന്നും ഇന്നും വായിക്കാന്‍ പറ്റുന്ന നമ്മുടെ വിശുദ്ധ ഖുര്‍ആന്‍ തങ്ങളുണ്ടാക്കിയ ഉച്ചാരണത്തോടെ മാത്രമേ വായിക്കാന്‍ പാടുള്ളൂ - അഥവാ അബൂഹുറൈറയും മുആവിയയും ഇട്ട സ്വരചിഹ്നങ്ങള്‍ക്കനുസരിച്ച് മാത്രമേ - ് ഓതാന്‍ പാടുള്ളൂ എന്ന് മുആവിയ നിയമമാക്കി. അതനുസരിച്ച് വിശുദ്ധ ഖുര്‍ആനിലെ ‘വംസഹൂബിറുഊസിക്കും, വഅര്‍ജുലിക്കും' എന്ന ഭാഗം ‘വഅര്‍ജുലിക്കും' എന്നാണ് ഇപ്പോഴും ഖുര്‍ആനില്‍ ഉള്ളതെങ്കിലും ‘വഅര്‍ജുലക്കും' (എന്ന് ‘അ'കാരത്തില്‍) വായിക്കണമെന്ന് അവര്‍ നിയമമാക്കി. വഅര്‍ജുലക്കും എന്ന് ആക്കിയാല്‍ നമസ്കാരത്തിന് മുമ്പ് അംഗസ്നാനം ചെയ്യുമ്പോള്‍ കാല്‍ കഴുകണം എന്ന് വ്യാഖ്യാനിക്കാന്‍ പഴുതു കിട്ടും. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലാകട്ടെ വംസഹുബിറുഊസിക്കും എന്ന് വ്യക്തമാക്കി എഴുതിയതുകൊണ്ട് യാതൊരു കാരണവശാലും അറബി ഭാഷാ വ്യാകരണ നിയമപ്രകാരം വഅര്‍ജുലിക്കും എന്നല്ലാതെ, വഅര്‍ജുലക്കും എന്ന് ‘അ'കാരത്തില്‍ തുടര്‍ന്ന് വായിക്കാന്‍ സാധ്യമല്ല. ഇതൊക്കെ എല്ലാ സുന്നീ-ഷിയാ പണ്ഡിതന്മാരും അറബി ഭാഷാ പണ്ഡിതന്മാരും ഐക്യകണ്ഠേന സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്...!

ചേകന്നൂര്‍ മൗലവി ഇത് വിശദമായി തന്റെ ‘നമസ്കാരം' എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ മുആവിയയും അദ്ദേഹത്തിന്റെ ‘റാന്‍' മൂളികളായ കുറേ ഗോത്രപ്രഭുക്കന്മാരും, അവരുടെ കീഴിലുള്ള സാധാരണക്കാരും അബൂഹുറൈറയുടെ 800-ഓളം വരുന്ന മിഷനറിമാരും, സിറിയ ആസ്ഥാനമാക്കി ആ വികലമായ വായന തുടരുമ്പോള്‍ ഇസ്ളാമിന്റെ നാലാം ഖലീഫയയായ സാക്ഷാല്‍ അലിയില്‍ നിന്നും നബിയില്‍നിന്നും ഖുര്‍ആന്‍ പഠിച്ച അലീപക്ഷക്കാരായ ചില ഷിയാക്കളും അബ്ദുള്ളാഹിബിന്‍ മസ്ഊദും, മുആവിയയുടെ ആ വായനയെ (ആഖിറാഅത്തിനെ) അംഗീകരിച്ചില്ല. കാരണം അതു തികച്ചും ഖുര്‍ആന്‍ വിരുദ്ധവും അറബിഭാഷാവിരുദ്ധവുമായതുകൊണ്ടുതന്നെ.! ഇന്നും ഷിയാക്കളിലെയും സുന്നികളിലെയും ഒരു വിഭാഗം ഖുര്‍ആനിലെ ആ വായനയെ അംഗീകരിക്കുന്നില്ല. അറബി ഭാഷ പഠിച്ച ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ പോലും ആ വായന അംഗീകരിക്കില്ല എന്നു സാരം. അത്രയ്ക്കും സുബദ്ധമാണ് ആ അറബി ഭാഷാ വ്യാകരണം നിയമം. സൌദി അറേബ്യയിലെ റിയാദില്‍ 10 വര്‍ഷവും ബഹ്റൈനില്‍ 5 വര്‍ഷവും ദന്തഡോക്ടറായി ഞാന്‍ ജോലിചെയ്തുകൊണ്ടിരിക്കേ, ഞാന്‍ പരിചയപ്പെട്ട ഏതാണ്ടെല്ലാ സുന്നീ-ഷിയാ പണ്ഡിതന്മാരോടും, ചില മുജാഹിദ്-ജമാഅത്ത് മൌലവിമാരോടും ഞാന്‍ ഈ വികലമായ ഉച്ചാരണത്തെക്കുറിച്ചും, അതുണ്ടായ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ചോദിക്കുമായിരുന്നു. പക്ഷേ അവരാരും അതിന് വ്യക്തമായ - പണ്ഡിതോചിതമായ - മറുപടി തന്നില്ലാ എന്നറിയുക..!

മുആവിയ ഉണ്ടാക്കിയ രാജഭരണം (അമവീ ഭരണം) 92 വര്‍ഷത്തോളം നിലനിന്നു. ആ കാലഘട്ടത്തിലൊക്കെ രാജകീയമായ രീതിയില്‍ -കിരാതവും ഖുര്‍ആന്‍ വിരുദ്ധവുമായ രീതിയില്‍-ഭരണം നടത്തിയ തന്റെ മക്കളും മക്കളുടെ മക്കളുമൊക്കെയായി, തന്റെ പിതാമഹനായ മുആവിയ ഒരു ഒസ്യത്തെന്നോളം ഏല്‍പ്പിച്ച ആ കള്ളഹദീസുകളിലേക്ക് സാന്ദര്‍ഭികമായി ചില പുത്തന്‍ ഹദീസുകളും ദുര്‍വ്യാഖ്യാനങ്ങളും രചിക്കുകകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ ഖുര്‍ആനിനെ ‘ചങ്ങലിക്കിട്ടു ബന്ധിച്ചതുപോലെ' മുആവിയ അടക്കമുള്ള അമവീ രാജാക്കന്മാരും, അമവീ ഗവര്‍ണര്‍മാരും വിശുദ്ധ ഖുര്‍ആനോടൊപ്പം - മുസുഹഫ് ഉസ്മാനിയോടൊപ്പം - കൊണ്ടുനടക്കുകയും കൂട്ടിവായിക്കുകയും ചെയ്തിരുന്ന ആ ഹദീസുകളെയാണ് സുമാര്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ നിന്നും വന്ന ബുഖാരി കോപ്പിയടിച്ചു ഒരു ഗ്രന്ഥരൂപത്തിലാക്കിയത്. ഈ ഭാഗം മറ്റൊരിടത്ത് വിശദമാക്കിയിട്ടുണ്ട്...! അല്ലാതെ ഹദീസുകള്‍ ശേഖരിക്കാന്‍ ‘മഹാനവര്‍കളായ’ ബുഖാരി മഹാത്യാഗമൊന്നും ചെയ്തിട്ടില്ല. സുന്നികളുടെയും ഷിയാക്കളുടെയും ഗ്രന്ഥങ്ങില്‍ നിന്നുതന്നെ ഈ വസ്തുത മാന്യവായനക്കാര്‍ക്ക് ബോധ്യപ്പെടും.

വീണ്ടും കാല്‍കഴുകലിന് പഴുതുണ്ടാക്കാന്‍ അമവീ രാജാക്കന്മാര്‍ ചെയ്ത ക്രൂരകൃത്യത്തിലേക്കും, ‘കൈക്രിയ'യിലേക്കും നമുക്ക് മടങ്ങാം. മൂന്നാം ഖലീഫ ഉസ്മാന്റെ ഭരണത്തിന്റെ പകുതിയോടുകൂടി - മുആവിയയും മര്‍വാനും രാഷ്ട്രീയമായി ശക്തിപ്രാപിക്കാന്‍ തുടങ്ങിയ ആ കാലം മുതല്‍ - തന്നെ വികലമായ ആ വായന തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് അമവീ ഖലീഫയായ അബ്ദുള്‍ മലിക്കുബിന്‍മര്‍വാന്റെ ഗവര്‍ണറായിരുന്ന ഹജ്ജാജുബിന്‍ യൂസുഫിന്റെ കാലത്താണ് വിശുദ്ധഖുര്‍ആനിന് ഇന്നു കാണുന്ന രീതിയിലുള്ള ഹര്‍ക്കത്തിട്ടുകൊണ്ടുള്ള പ്രതികള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത്.

92 വര്‍ഷത്തെ അമവീ ഭരണകാലഘട്ടത്തിലെ ഏറ്റവും ദുഷ്ടനും കിരാതനുമായ ഗവര്‍ണ്ണറായിരുന്നു ഹജ്ജാജുബിന്‍ യൂസഫ്. തന്നെ എതിര്‍ക്കുന്നവരെയൊക്കെ നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ ആ ദുഷ്ടന് തീരെ വൈമനസ്യം ഉണ്ടായിരുന്നില്ല. ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ ആചാര്യനായ അബുല്‍അഅ്ലാ മൌദൂദി തന്റെ പ്രസിദ്ധമായ ‘ഖിലാഫത്തും രാജവാഴ്ചയും' എന്ന ഗ്രന്ഥത്തില്‍ (വിവര്‍ത്തനം സലാം മേലാറ്റൂര്‍) എഴുതുന്നത് കാണുക. ‘...അബ്ദുല്‍ മലികിന്റെയും പുത്രന്‍ വലീദിന്റെയും കാലത്തെ ഏറ്റവും വലിയ ശാപം ഹജ്ജാജിന്റെ ഗവര്‍ണര്‍ സ്ഥാനമായിരുന്നു. 20 വര്‍ഷത്തോളം അയാള്‍ അക്രമവും അനീതിയിലും കൊണ്ട് തേര്‍വാഴ്ച നടത്തി. പൂര്‍ണ്ണമായും കുറ്റവാളിയായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവുകയില്ലല്ലോ. ഹജ്ജാജുബിന്‍ യൂസഫും നന്മയില്‍ നിന്നും തീര്‍ത്തും മുക്തനായിരുന്നില്ല. (ചില നന്മകളൊക്കെ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നു സാരം! ആ മഹത്തായ നന്മ എന്തെന്നല്ലേ..?) ഖുര്‍ആനിന് സ്വരചിഹ്നങ്ങള്‍ ആവിഷ്കരിച്ചത് അദ്ദേഹമാണ്...! അതു നിലനില്‍ക്കുന്ന കാലത്തോളം ആ നന്മയുടെ പേരില്‍ അദ്ദേഹം അനുസ്മരിക്കപ്പെടും...!' നോക്കണം. മുഹമ്മദ് നബിയോ, ഉമറോ, ഉസ്മാനോ, ഇമാം അലിയോ, ചെയ്യാത്ത ഒരു കാര്യം - വിശുദ്ധ ഖുര്‍ആനിന് സ്വര ചിഹ്നങ്ങള്‍ ഇടുക എന്ന അനാവശ്യകാര്യം- അതും തിരഞ്ഞെടുത്ത ചില സൂക്തങ്ങളില്‍ വികലമായി - മനപൂര്‍വ്വം അര്‍ത്ഥം മാറ്റാന്‍ വേണ്ടി - ഹര്‍ക്കത്തിട്ട - സ്വരചിഹ്നങ്ങളിട്ട - ഹജ്ജാജുബിന്‍ യൂസഫിനെയാണ് ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ ആത്മീയനേതാവായ മൌദൂദി പാടിപ്പുകഴ്ത്തുന്നത്.! നബി തിരുമേനയില്‍ നിന്നും ഖുര്‍ആന്‍ നേരിട്ടു പഠിച്ച ഇമാംഅലിയുടെയും ‘ഇബ്നുമസ്ഊദിന്റെയും ഖിറാഅത്ത് അനുസരിച്ച് ആരെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അവന്റെ തല ഞാന്‍ കൊയ്യുമെന്ന് ആക്രോശിച്ച ഹജ്ജാജ് - മുസ്ഹഫില്‍ നിന്ന് ഇബ്നുമസ്ഊദിന്റെ ഖിറാഅത്തിനെ പന്നിയുടെ എല്ലുകൊണ്ടെങ്കിലും ചുരണ്ടിക്കളയണം - ഇബ്നുമുസ്ഊദ് എന്റെ കണ്ണില്‍ പെട്ടിരുന്നുവെങ്കില്‍ അവന്റെ ചോരകൊണ്ടു ഞാന്‍ ഭൂമിയുടെ ദാഹം തീര്‍ക്കുമായിരുന്നു എന്ന് ആക്രോശിച്ച ഹജ്ജാജ്..!’

ആ അമവീ ഗവര്‍ണറെയാണ് ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ ഗുരുനാഥനായ അബുല്‍അഅ്ലാ മൌദൂദി ഖുര്‍ആന് വികലമായി സ്വരചിഹ്നങ്ങള്‍ ഇട്ടതിന്റെ പേരില്‍ അനുമോദിക്കുന്നത്...! വീണ്ടും ഹജ്ജാജുബിന്‍ യൂസഫിന്റെ ‘ഗുണഗണങ്ങള്‍' മൌദൂദീ സാഹിബ് തന്നെ എഴുതിയതു നോക്കൂ. ‘..അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്ക്ബിനു മര്‍വാന്റെയും വലീദിന്റെയും കാലത്തെ ഏറ്റവും വലിയ ശാപം ഹജ്ജാജുബിന്‍ യൂസഫിന്റെ ഗവര്‍ണര്‍ സ്ഥാനമായിരുന്നു. രണ്ടുപതിറ്റാണ്ടോളം അക്രമവും അനീതിയും കൊണ്ട് അയാള്‍ തേര്‍വാഴ്ച നടത്തി... ഇയാള്‍ ചെയ്യാത്ത ഒരു കുറ്റകൃത്യവും ഭൂമുഖത്തില്ല. 92 വര്‍ഷക്കാലത്തെ അമവീ ഭരണത്തിലെ ഒരേയൊരു നല്ല ഭരണാധികാരിയും ‘ഉമര്‍ രണ്ടാമന്‍' എന്ന് പ്രസിദ്ധനാവുകയും ചെയ്ത ഉമറുബിന്‍ അബ്ദുള്‍ അസീസ് - സാക്ഷാല്‍ ഖലീഫാ ഉമറിന്റെ പൌത്രിയായിരുന്ന ഫാത്ത്വിമയുടെ മകനായിരുന്ന ഉമറുബിന്‍ അബ്ദുള്‍ അസീസ് - ‘ഇമാം അലിയെ അള്ളാഹു ശപിക്കട്ടെ’ എന്നു വെള്ളിയാഴ്ച തോറും പള്ളിയിലെ ഖുത്തുബയില്‍ വെച്ച് പ്രാര്‍ത്ഥിക്കലും അതിന് ആമീന്‍ പറയണമെന്നുമുള്ള മുആവിയയുടെയും, യസീദിന്റെയും നിയമം- (60 വര്‍ഷത്തോളം അവര്‍ ആചരിച്ചുപോന്ന ഒരു ചെയ്തി) - നിര്‍ത്തലാക്കിയ ഉമറുബിന്‍ അബ്ദുള്‍അസീസ് - കര്‍ബലയില്‍ വെച്ച് ഇമാം ഹുസൈനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും തലകുന്തത്തില്‍ നാട്ടി പ്രകടനം നടത്താന്‍ കല്‍പന നല്‍കുകയും ചെയ്ത മുആവിയയുടെ പുത്രന്‍ യസീദിനെ ‘അമീറുല്‍ മുഅ്മിനീന്‍' എന്നൊരാള്‍ വിളിച്ചതിന് അയാളോട് ദേഷ്യപ്പെടുകയും അയാള്‍ക്ക് ശിക്ഷയായി 20 അടി അടിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്ത ഉമറുബിന്‍ അബ്ദുള്‍ അസീസ് - അല്‍പമൊക്കെ ഖുര്‍ആനും നബിയുടെ ശരിയായ സുന്നത്തും അനുസരിച്ച് ഭരണം നടത്തണം എന്നു പറഞ്ഞതുകൊണ്ടുമാത്രം മറ്റു സഹോദരന്മാരാല്‍ വിഷം കൊടുത്തു കൊല്ല പ്പെട്ട ഉമറുബില്‍അബ്ദുള്‍ അസീസ് - കേവലം രണ്ടര വര്‍ഷം മാത്രം ഭരിച്ച ഉമറുബില്‍ അബ്ദുള്‍ അസീസ് - ഹജ്ജാജുബിന്‍ യൂസഫിനെക്കുറിച്ച് പറഞ്ഞതുകേള്‍ക്കൂ...!. ‘...തിന്മകള്‍ കൊണ്ട് വാതുവെക്കുകയും അങ്ങനെ ഭൂമുഖത്തുള്ള ജനസമൂഹങ്ങളാകെ അവരുടെ മുഴുവന്‍ തിന്മകളും കൊണ്ട് ഞങ്ങളുടെ അടുത്തു വരികയും ചെയ്താല്‍ അവരെ നേരിടാന്‍ ഞങ്ങള്‍ക്ക് ഹജ്ജാജിന്റെ തിന്മകള്‍ മാത്രം മതിയാവുന്നതാണ്...!’ ..ഹജ്ജാജിന്റെ ഭരണകാലത്ത് വിചാരണകൂടാതെ വധിക്കപ്പെട്ട ബന്ധനസ്ഥരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം വരുമെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് 80,000 നിരപരാധികള്‍ യാതൊരു വിചാരണയും കോടതി വിധിയും കൂടാതെ ജയിലില്‍ കഴിയുന്നുണ്ടായിരുന്നു. അക്രമിയായ ഈ ഗവര്‍ണറെക്കുറിച്ചാണ് മുആവിയയുടെയും യസീദിന്റെയും മര്‍വ്വാന്റെയും ഒക്കെ പിന്‍ഗാമിയായ അബ്ദുല്‍മലിക്കുബിന്‍ മര്‍വാന്‍ സ്വന്തം മക്കളോടിങ്ങനെ ‘വസിയ്യത്ത്’ ചെയ്തത്...! ‘ഹജ്ജാജുബിന്‍ യൂസഫിനെ നിങ്ങള്‍ എന്നും പരിഗണിക്കണം. എന്തെന്നാല്‍ അദ്ദേഹമാണ് നമുക്കുവേണ്ടി രാജ്യം ഭരിച്ചത്. ശത്രുക്കളെ അദ്ദേഹം അടിച്ചൊതുക്കി. നമുക്കെതിരെ തിരിഞ്ഞവരെ മുഴുവന്‍ അദ്ദേഹം നിലം പരിശാക്കി...’ (മൌദൂദി - ഇസ്ളാമും രാജവാഴ്ചയും, വിവ: സലാം മേലാറ്റൂര്‍)

അബ്ദുള്‍ മലിക്കിന്റെ പുത്രനായ വലീദിന്റെ കാലത്തും, ഹജ്ജാജു തന്റെ അനീതികളും ക്രൂരതകളും തുടര്‍ന്നു. അക്കാലത്ത് ഉമറുബിന്‍ അബ്ദുള്‍ അസീസ് ഇങ്ങനെ പറഞ്ഞുവത്രെ: ‘...ഇറാക്കില്‍ ഹജ്ജാജ്... ഷാമില്‍ (സിറിയയില്‍) വലീദ്, മിസ്റില്‍ (ഈജിപ്തില്‍) ഖുര്‍റതുബ്നു ശരീക്ക, മദീനയില്‍ ഉസ്മാനുബിനുഹയ്യാന്‍... മക്കയില്‍ ഖാലിദ്ബിനുഅബ്ദുള്ളാഹില്‍ഖസ്രി.... ദൈവമേ നിന്റെ ഭൂമി അക്രമികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്ക് ഇതില്‍ നിന്ന് നീ ആശ്വാസം നല്‍കേണമേ..’ (മൌദൂദി - ഖിലാഫത്തും രാജവാഴ്ചയും)

രാഷ്ട്രീയമായ അതിക്രമങ്ങള്‍ കൂടാതെ ദീനികാര്യങ്ങളിലും അവര്‍ വന്‍തോതില്‍ കൈകടത്തിയിരുന്നു. നമസ്കാരം അകാരണമായി വൈകിക്കുക. തോന്നിയതുപോലെ നമസ്കരിക്കുക. കള്ളുകുടിച്ചുവന്നു ഇമാമിനെ ഉന്തിമാറ്റി ഇമാമായി നില്‍ക്കുക, പള്ളിയില്‍ കയറി സുന്നത്തെന്ന പേരില്‍ ധാരാളം നമസ്കരിച്ചുകൊണ്ടിരിക്കുക, മൂന്നും അഞ്ചും ഏഴും നേരമൊക്കെ നമസ്കരിക്കുക, സുബ ്ഹീ നമസ്കാരം നാലാക്കി നമസ്കരിക്കുക... എന്നിങ്ങനെ അമവികളുടെ ഒരുപാട് അക്രമങ്ങള്‍ പല സ്ഥലത്തായി മൌദൂദി സാഹിബ് തന്നെ വിവരിക്കുന്നുണ്ട്. അബ്ദുള്‍മലിക്കിബിനുമര്‍വാന്റെ ചില പുത്തന്‍ മതപരിഷ്കാരങ്ങളെയും അക്രമങ്ങളെയും എതിര്‍ത്ത - മക്ക ആസ്ഥാനമാക്കി നബിയെപ്പോലെ ഖുര്‍ആന്‍ അനുസരിച്ച് ഒരു ഇസ്ളാമിക ഭരണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയ - അബ്ദുള്ളാഹുബിന്‍ സുബൈറിനെ അടിച്ചമര്‍ത്താന്‍ ഹജ്ജാജിനെ അബ്ദുള്‍മലിക്ക് മക്കയിലേക്ക് അയച്ചു. മക്കയിലെത്തിയ ഹജ്ജാജുബിന്‍ യൂസഫ് മൂന്ന് ദിവസത്തോളം മക്കയിലും പരിസരത്തും കൂട്ടക്കുരുതി നടത്തി. ഒടുവില്‍ കഅ്ബയില്‍ അഭയം പ്രാപിച്ച അബ്ദുള്ളാഹിബിനു സുബൈറിനെയും കൂട്ടുകാരേയും പിടിക്കാന്‍ കഅ്ബയുടെ ഒരു വാതില്‍ തകര്‍ക്കുകയും, കഅ്ബയുടെ ചുമരിന് തീവെക്കുകയും ചെയ്തു. ആ വര്‍ഷം ഹജ്ജിനെത്തിയവര്‍ പലരും ഹജ്ജ് ചെയ്യാതെ മടങ്ങി. ആ വര്‍ഷത്തില്‍ മക്കക്കാരെ ഹജ്ജ് ചെയ്യാന്‍ തന്നെ ഹജ്ജാജ് അനുവദിച്ചില്ല. നിരപരാധികളായ ഹജ്ജാജിമാര്‍ വരെ സംശയത്തിന്റെ പേരില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഭാരമുള്ള കൂറ്റന്‍ തൂണുകളും കരിങ്കല്ലുകളുമുപയോഗിച്ച് വന്‍ മതിലുകളും, വാതിലുകളും കെട്ടിടങ്ങളുമൊക്കെ പൊളിക്കാന്‍ ഉപയോഗിച്ചിരുന്ന അക്കാലത്തെ ‘മിന്‍ഞ്ചനിഖ്' എന്ന ഒരു യുദ്ധോപകരണമുപയോഗിച്ച് കഅ്ബയുടെ വാതിലും, ഹജ്റുല്‍അസ്വദ് നിലനില്‍ക്കുന്ന ഭിത്തിയും ആ ദുഷ്ടന്‍ തകര്‍ത്തു. ഒടുവില്‍ അബ്ദുള്ളാഹിബിനു സുബൈറിനെയും , അബ്ദുള്ളാഹിബ്നു സഫ്വാനെയും, ഉമാറത്തുബ്നുഹസ്മിനെയും പിടികൂടുകയും നിഷ്ഠൂരം വധിക്കുകയും കൈകാലുകള്‍ ഛേദിക്കുകയും ചെയ്തു. തലവെട്ടിയെടുത്ത് കുന്തത്തില്‍ നാട്ടി മക്കയില്‍ നിന്നും മദീനയിലേക്കും, മദീനയില്‍ നിന്ന് ഡമാസ്കസിലേക്കും ഘോഷയാത്രയായി കൊണ്ടുപോവുകയും ചെയ്തു. ആ മൂന്നുപേരുടെയും തലയില്ലാത്ത മൃതദേഹങ്ങള്‍ മൂന്ന് കുരിശിലായി ദിവസങ്ങളോളം

മക്കയില്‍ കെട്ടിത്തൂക്കി. ആദ്യകാലത്ത് രാഷ്ട്രീയനേട്ടങ്ങള്‍ മുന്നില്‍ക്കണ്ടും, മുആവിയയുടെ ഭീഷണിക്ക് വഴങ്ങിയും, മുആവിയയുടെ കൂടെ നിന്ന അനസ്ബിന്‍മാലിക്കും, അബ്ദുള്ളാഹുബിന്‍ ഉമറും, ഹജ്ജാജിന്റെ ഈ ചെയ്തികളെ വിമര്‍ശിച്ചു. കൂടുതല്‍ മിണ്ടിയാല്‍ രണ്ടുപേരെയും കൊന്നുകളയുമെന്ന് ആ ‘വയസ്സന്മാരെ’ നോക്കി ഹജ്ജാജ് ആക്രോശിച്ചു. അതിനു ശേഷം അവരും മിണ്ടിയില്ല...! ഹജ്ജാജുബിന്‍ യൂസഫ് വിളിച്ചുപറഞ്ഞുവത്രെ. ‘ഞാന്‍ ജനങ്ങളോട് പള്ളിയുടെ ഈ വാതിലിലൂടെ പുറത്തുപോകുവാന്‍ പറഞ്ഞാല്‍ അതുകേള്‍ക്കാതെ മറ്റ് വാതിലിലൂടെ പുറത്തുകടക്കുന്നവന്റെ രക്തം എനിക്ക് അനുവദനീയമാണ് '. ‘ഞാന്‍ അവനെക്കൊല്ലു’മെന്ന് സാരം. അങ്ങനെ ആ ദുഷ്ടന്‍ ലക്ഷക്കണക്കായ മുസ്ളീംങ്ങളെ കൊന്നൊടുക്കി. വിശുദ്ധ ഖുര്‍ആന് സ്വരചിഹ്നങ്ങളിട്ട മഹാനായ അമവീ ഗവര്‍ണര്‍ ഹജ്ജാജുബിന്‍ യൂസഫിന്റെ മഹത്വവും ഉദ്ദേശലക്ഷ്യവും, ഗുണഗണങ്ങളും നാം കണ്ടില്ലേ..!

ഇതൊക്കെ നടക്കുമോ എന്നായിരിക്കും നമ്മളില്‍ പലരുടെയും സംശയം...! എന്നാല്‍ സംശയിക്കേണ്ട. കാരണം, സാക്ഷാല്‍ മുഹമ്മദ് നബിയോ, നാലു ഖലീഫമാരോ, മുആവിയയോ, അബൂഹുറൈറയോ, ഹജ്ജാജുബിന്‍ യൂസഫോ, സാക്ഷാല്‍ മൌദൂദിയോ, പറയാത്തൊരു അര്‍ത്ഥം ചേകന്നൂര്‍ മൌലവി വധിക്കപ്പെട്ടപ്പോള്‍ ‘കടംകൊണ്ടു മുങ്ങി’ എന്നു പ്രചരിപ്പിച്ച ‘മാധ്യമം' പോലുള്ള ഒരു നുണയന്‍ പത്രത്തിന്റെ പത്രാധിപരായ ഒ.അബ്ദുറഹിമാന്‍ സാഹിബിന് ഇക്കാലത്ത് പറയാമെങ്കില്‍ (പ്രബോധനം ഹദീസ് പതിപ്പ് 2007) വിശുദ്ധ ഖുര്‍ആനിലെ 2 സൂക്തങ്ങള്‍ക്ക് സ്വന്തമായ ഒരര്‍ത്ഥം ഇക്കാലത്ത് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കാമെങ്കില്‍ - തീരെ അഭിപ്രായ സ്വാതന്ത്യ്രമില്ലാത്ത ആ അമവീ ഗവര്‍ണറായിരുന്ന ഹജ്ജാജിന്റെ ആ കിരാത യുഗത്തില്‍ ‘വിശുദ്ധഖുര്‍ആന്‍ അങ്ങനെ വായിക്കാന്‍ പാടില്ല, ഇങ്ങനെ വായിക്കാന്‍ പാടുള്ളൂ' എന്ന നിയമം - അന്നും ഇന്നും അറബി ഭാഷാ പണ്ഡിതന്മാര്‍ അംഗീകരിക്കാത്ത നിയമം - നടപ്പിലാക്കാന്‍ വല്ല വിഷമവും ഉണ്ടാകുമോ..!

ഖുര്‍ആന്‍ വിജയിക്കുന്നു...!!
അമവികളും ഹദീസുകളും പരാജയപ്പെടുന്നു...!!!

ഇത്രയൊക്കെ ക്രൂരതകള്‍ അലീപക്ഷക്കാരായ മുസ്ളീംകളോടു കാട്ടിയിട്ടും 92 വര്‍ഷത്തോളം സംഘടിതമായി ‘വംസഹൂ ബി റൂഊസികുംവര്‍അര്‍ജുലിക്കും' എന്നതിലെ ‘അര്‍ജുലിക്കും’ എന്ന പദം ‘അര്‍ജുലക്കും’ എന്ന് വികലമാക്കി വായിക്കാന്‍ അമവികളും ഹജ്ജാജും ഉത്തരവിട്ടിട്ടും അതുതന്റെ സുന്നി മിഷണറിമാരെക്കൊണ്ടു സംഘടിതമായി നടപ്പിലാക്കിയിട്ടും അവസാനം ആ കുതന്ത്രം പാളിപ്പോവുകയാണുണ്ടായത്. കാരണം ‘വുളു' എടുക്കുമ്പോള്‍ കാലില്‍ ചെളിയൊന്നുമില്ലെങ്കില്‍ ചെരിപ്പോ സോക്സോ ധരിച്ചവരാണെങ്കില്‍ - അതിനു മുകളിലൂടെ ഒന്നു തടവി നമസ്കരിക്കാമെന്ന - ഖുര്‍ആനിന്റെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ആ തത്വം - പുരോഗമനവാദികളായ മുജാഹിദു-ജമാഅത്ത് മൌലവിമാരും, ഇപ്പോള്‍ ചില സുന്നീമൌലവിമാരും പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു..! അവര്‍ ഖുര്‍ആനിലെ ആ ഭാഗം ശരിക്കും വായിച്ചതുകൊണ്ടുതന്നെയാണ് അങ്ങിനെ പറയാന്‍ ധൈര്യപ്പെട്ടത് എന്ന് സാരം. എന്നാല്‍ മുആവിയയെയും, യസീദിനെയും, ഹജ്ജാജ് ബിന്‍യൂസഫിനെയുമൊക്കെ ഇപ്പോഴും പേടിയുള്ള ചില സുന്നീ-മുജാഹിദ് ജമാഅത്ത് മൌലവിമാര്‍ അവരുടെ ഖുര്‍ആന്‍ പരിഭാഷയില്‍ ഇപ്പോഴും പ്രസ്തുത ഖുര്‍ആന്‍ സൂക്തം പരിഭാഷ ചെയ്യുമ്പോള്‍ ‘തലയും കാലും തടവുക' എന്ന് ശരിയായി പരിഭാഷപ്പെടുത്തുന്നതിന് പകരം ഒരു ബ്രാക്കറ്റുപോലുമില്ലാതെ ‘തല തടവുകയും, നെര്യാണിവരെ രണ്ടു കാലുകള്‍ കഴുകുകയും ചെയ്യുക' എന്ന് എഴുതിയതു കാണാം. (5:6) (മാന്യവായനക്കാര്‍ നിങ്ങളുടെ കയ്യിലുള്ള മുജാഹിദ്ജമാഅത്ത് മൌലവിമാരുടെ പരിഭാഷകള്‍ പരിശോധിക്കുക). പക്ഷേ എന്തു ഫലം.? നിഷ്കളങ്കരായ ചില സുന്നീ പണ്ഡിതന്മാരും, മുജാഹിദ്-ജമാഅത്ത് മൌലവിമാരും, ചില ഷിയാ മുസ്ളീംവിഭാഗങ്ങളും ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ ഞങ്ങളും സാക്ഷാല്‍ ഖുര്‍ആനിലുള്ളതുപോലെ ‘വ അര്‍ജുലിക്കും' എന്നു തന്നെ വായച്ചുകൊണ്ട് വുളു എടുക്കുമ്പോള്‍ ചെരിപ്പോ, ഷൂസോ, മറ്റു പാദരക്ഷകളോ ധരിച്ചവരാണെങ്കില്‍ അതിനുമുകളിലൂടെ ഒന്നുതടവി പള്ളിയിലേക്ക് കയറി, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ - യാതൊരു ‘ഒസ്വാസു'മില്ലാതെ - നമസ്കരിച്ചു ആ നിയമം ഇപ്പോഴും നടപ്പിലാക്കി വരുന്നു...! ഹജ്ജാജും, യസീദും മുആവിയയുമടക്കമുള്ള അമവികളും, ഹദീസുകള്‍ എന്ന പേരില്‍ ഒരു രണ്ടാം പ്രമാണത്തില്‍ പൊതിഞ്ഞ് വിശുദ്ധ ഖുര്‍ആനിനെ ‘മുസുഹഫ് ഉസ്മാനി' എന്നു നാമകരണം ചെയ്തു ‘ചങ്ങലക്കിട്ടിട്ടും' ഖുര്‍ആന്‍ വിശ്വാസികളായ നല്ലവരായ ചില സുന്നീ-മുജാഹിദു-ജമാഅത്ത് മൌലവിമാരും അവരുടെ ചില അനുയായികളും, ഖുര്‍ആന്‍ സുന്നത്തുകാരായ ഞങ്ങളും ഖുര്‍ആനിലെ ആ നിയമം നിലനിര്‍ത്തുന്നു എന്നു സാരം...! അല്‍ഹംദുലില്ലാ...!!

‘ഖുര്‍ആന്‍ വിശ്വാസികളായ ഞങ്ങള്‍ - ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ ഞങ്ങള്‍ - കാഫിറുകളും, ഇബ്ലീസുകളുമാണെന്നു വരുത്താന്‍ ഒ.അബ്ദുറഹിമാന്‍ സാഹിബ് ഖുര്‍ആനില്‍ മനപൂര്‍വ്വം കള്ളം പറയുന്നു...!

ഖുര്‍ആനില്‍ ശൌച്യം ചെയ്യാന്‍ കല്‍പ്പനയില്ലത്രേ...!
ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ വിവരക്കേടോ
അതല്ല ഖുര്‍ആന്‍ ധിക്കാരമോ...?

ആരും അത്ഭുതപ്പെടേണ്ട..! നെറ്റി ചുളിക്കുകയും വേണ്ട..!! ഒരു സത്യം മാത്രമാണ് മുകളില്‍ എഴുതിയത്. അതു വിശദമാക്കിത്തരാം. സുമാര്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് - ഏതാണ്ട് 1987- 88 കാലഘട്ടങ്ങളില്‍ കവിയും സാഹിത്യകാരനും ഇസ്ളാമിക ശരീഅത്ത് നിയമത്തെക്കുറിച്ച് ശരിക്കും പഠിച്ച ഒരു അഡ്വക്കറ്റുമായ ശ്രീ. യൂസഫലി കേച്ചേരി മാതൃഭൂമി ദിനപത്രത്തില്‍ (18-11-1987) ഒരു ലേഖനം എഴുതിയിരുന്നു. ‘ഇസ്ളാം നിരോധിച്ച കല്ലേറ് ഇന്നും’ എന്നായിരുന്നു ആ ലേഖനത്തിന്റെ പേര്‍. അതില്‍ പാക്കിസ്ഥാനില്‍ വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട രണ്ടുപേരെ കുറ്റം തെളിഞ്ഞതിനാല്‍ (മുഹമ്മദ് സര്‍വര്‍, ശഹീദ) എന്നിവരെ എറിഞ്ഞുകൊല്ലാന്‍ ഇസ്ളാമിക നിയമപ്രകാരം വിധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആ ലേഖനം. പാക്കിസ്ഥാനിലെ ഇസ്ളാമിക കോടതി ‘ശരീഅത്ത്’ നിയമപ്രകാരമാണ് ഈ ശിക്ഷ വിധിച്ചത് എന്ന് ജഡ്ജി നസ്റുദ്ദീന്‍ അബ്രോ തന്റെ വിധിന്യായത്തില്‍ പ്രസ്താവിച്ചിരുന്നു. തികച്ചും ഖുര്‍ആന്‍ വിരുദ്ധവും തനി അനിസ്ളാമികവുമായ ഒരു വിധിയായിരുന്നു അത്. കാരണം വിശുദ്ധ ഖുര്‍ആനില്‍ വ്യഭിചരിക്കുന്ന സ്ത്രീയേയും പുരുഷനേയും കുറ്റകൃത്യം തെളിഞ്ഞാല്‍ നൂറ് അടി വീതം അടിക്കണമെന്നാണ് നിയമമാക്കി എഴുതിവെച്ചിട്ടുള്ളത്. (24:2) അടിമകളായ സ്ത്രീകളോ, പുരുഷന്മാരോ ആണ് ആ ദുഷ്ചെയ്തികള്‍ ചെയ്യുന്നതെങ്കില്‍ സാധാരണക്കാരായ സ്വതന്ത്ര സ്ത്രീപുരുഷന്മാര്‍ക്കുള്ള ശിക്ഷയുടെ പകുതി (50 അടി) നല്‍കാനും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇനി നബിയുടെ വീട്ടുകാരികളാണ് ആ മ്ളേഛകൃത്യം ചെയ്യുന്നതെങ്കില്‍ സാധാരണ സ്വതന്ത്രസ്ത്രീകള്‍ക്കുള്ള ശിക്ഷയുടെ

ഇരട്ടി ശിക്ഷകൊടുക്കാനും കല്‍പന കാണാം. ചുരുക്കത്തില്‍ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുക എന്ന ജൂതസമ്പ്രദായം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുക്രിസ്തു നിര്‍ത്തലാക്കിയതുപോലെ മുഹമ്മദ് നബിയും നിര്‍ത്തലാക്കിയിരുന്നു. ഈസാനബിക്കു ശേഷം 570 വര്‍ഷം കഴിഞ്ഞു അതേ ഭൂഖണ്ഢത്തില്‍ വന്ന മുഹമ്മദ് നബിയും ആ കിരാതനിയമം നിര്‍ത്തലാക്കിയിട്ടുണ്ട് എന്ന് സാരം. പക്ഷേ എന്തുഫലം ? ജൂതനായ മുആവിയയും, അബൂഹുറൈറയും മറ്റു അമവീ പ്രമാണിമാരും ചേര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത സൂക്തങ്ങളെ ‘മന്‍സൂഖാ'ക്കുകയും (ദുര്‍ബലപ്പെടുത്തുകയും) വ്യഭിചാരിയെ എറിഞ്ഞു കൊല്ലുക എന്ന പുരാതന ജൂതസമ്പ്രദായം അറേബ്യയില്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തു. ‘ഖുര്‍ആന്‍ തല്ലാന്‍ പറഞ്ഞതിനെ അബൂഹുറൈറയും മുആവിയയും കൊല്ലാന്‍ പറഞ്ഞു.’ എന്നു സാരം. അതിനായി ഖലീഫാ ഉമറിന്റെ പേരില്‍ ഒരു കള്ളഹദീസും അബൂഹുറൈറയുടെ ഹദീസ് പാഠശാലയില്‍ നിന്ന് അവര്‍ കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തു..! അതെന്തെന്നല്ലേ...? ‘ഉമര്‍ പറഞ്ഞു തീര്‍ച്ചയായും മുഹമ്മദ് നബിയെ അല്ലാഹു സത്യവും കൊണ്ടുഅയച്ചു, നബിക്കല്ലാഹു ഖുര്‍ആന്‍ നല്‍കി. വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന സൂക്തം ഖുര്‍ആനിലുണ്ടായിരുന്നു. പക്ഷേ അതിപ്പോള്‍ ഖുര്‍ആനില്‍ കാണുന്നില്ല’.

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമാണെന്നും അതു സ്പഷ്ടവും സുഗ്രാഹ്യമാണെന്നുള്ള വിശുദ്ധആനിന്റെ ആവര്‍ത്തിച്ചുള്ള കല്‍പനയെ തുരങ്കം വെയ്ക്കലും, ഖുര്‍ആന്‍ അപൂര്‍ണ്ണമാണെന്ന് വരുത്തിത്തീര്‍ക്കലും ജൂതപാരമ്പര്യമുള്ള അബൂഹുറൈറയുടെയും മറ്റു അമവീ പ്രഭുക്കന്മാരുടെയും കിരാതനിയമങ്ങള്‍ ഇസ്ളാമിലേക്കു കുത്തിക്കയറ്റി ഇസ്ളാമിന്റെയും നബിയുടെയും സുന്ദരമുഖത്തെ വികൃതമാക്കലുമായിരുന്നു അബൂഹുറൈറയുടെ ആ കള്ളഹദീസിന്റെ പിറകിലുള്ള ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സൌദിഅറേബ്യയിലും, പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ശരീഅത്ത് നിയമമായി അവര്‍ ആചരിച്ചുവരുന്നത് അമവികളുടെ ഈ ‘വ്യഭിചാരികളെ എറിഞ്ഞുകൊല്ലുക' എന്ന ഹദീസ് നിയമമാണെന്നറിയുക...! (ഇതെല്ലാം ചേകന്നൂര്‍ മൌലവി തന്റെ ഗ്രന്ഥങ്ങളില്‍ ധാരാളം സ്ഥലത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്)

ഖുര്‍ആനിനു പകരം ഹദീസുകള്‍ വന്ന ചരിത്രവും ഇസ്ളാമിനു പകരം അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത് എന്ന സുന്നീമതവും, ഖുര്‍ആനും അഹ്ലുല്‍ബൈത്തും, എന്ന ഷിയാ പ്രസ്ഥാനവും ഉണ്ടായ ചരിത്രവുമൊക്കെ യൂസഫലി ആ ലേഖനത്തില്‍ സാന്ദര്‍ഭികമായി ചില ഉദാഹരണങ്ങല്‍ സഹിതം സൂചിപ്പിച്ചിരുന്നു. ചില ഉദാഹരണങ്ങളിലൂടെ ഹദീസുകളുടെ ഖുര്‍ആന്‍ വിരുദ്ധ സ്വാഭാവത്തെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ചേകന്നൂര്‍

മൌലവിയെപോലെ - അദ്ദേഹത്തിന്റെ അനുയായികളായ ഞങ്ങളെപ്പോലെ - ഖുര്‍ആന്‍ വിരുദ്ധ ഹദീസുകള്‍ക്കുനേരെ സാന്ദര്‍ഭികമായ ഒരാക്രമണം നടത്തുകയായിരുന്നു യൂസഫലി.

‘മാതൃഭൂമിയി'ല്‍ ആ ലേഖനം പ്രസിദ്ധീകരിക്കേണ്ട താമസം പ്രമുഖ സുന്നത്തു നേതാവും, മൌദൂദിസ്റും, മാധ്യമം പത്രത്തിന്റെ എഡിറ്ററുമായ സാക്ഷാല്‍ ഒ.അബ്ദുറഹിമാന്‍ സാഹിബ് ഒരു മറുപടിക്കുറിപ്പുമായി ചാടിയിറങ്ങി. ‘ശരീഅത്തിന്റെ നേരെ ഒരു കല്ലേറ് ' എന്ന തലക്കെട്ടില്‍ ‘മാധ്യമം’ ദിനപത്രത്തില്‍ (27-11-87) ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ ഒരു ഖണ്ഡനം യൂസഫലിക്കെതിരായി വന്നു. സ്വാഭാവികമായും തന്റെ മതമായ സുന്നത്തുജമാഅത്തിന്റെ ഒന്നാം പ്രമാണമായ ഹദീസിന് നേരെയുള്ള കല്ലേറ് സാഹിബിന് സഹിക്കില്ലല്ലോ..! മൂപ്പര്‍ ഹദീസ് പ്രമാണമാക്കാന്‍ വേണ്ടി തന്റെ ആചാര്യന്മാരായ അബൂഹുറൈറയും മുആവിയയും പണ്ടേ പറഞ്ഞുകൊടുത്ത കുറേ ഞൊണ്ടിന്യായങ്ങള്‍ ആവര്‍ത്തിച്ചെഴുതി യൂസഫലിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. (80-കളില്‍ ഒ.അബ്ദുറഹിമാന്‍ സാഹിബും, ഷേയ്ഖ് മുഹമ്മദ് കാരക്കുന്നും, സലാം സുല്ലമിയും, ഹദീസ് പ്രമാണമാക്കാന്‍ വേണ്ടിയെഴുതിയ അതേ ‘ഞൊണ്ടിന്യായങ്ങള്‍' തന്നെയാണ് 25 കൊല്ലം കഴിഞ്ഞിട്ടും തങ്ങളുടെ ഹദീസ് പതിപ്പിലൂടെ (പ്രബോധനം - ഹദീസ് പതിപ്പ് 2007) ഈ ‘പോക്കരി'കള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.)

കഴിഞ്ഞ 50 വര്‍ഷമായി ചേകന്നൂര്‍ മൌലവി തന്റെ പ്രസംഗങ്ങളിലൂടെയും 18 ഗ്രന്ഥങ്ങളിലൂടെയും സമര്‍ത്ഥിച്ച ഖുര്‍ആനിക തെളിവുകള്‍ക്കൊന്നും മറുപടി പറയാതെ ‘ഹദീസ് - ഹദീസ്, സുന്നത്ത് - സുന്നത്ത് ' എന്ന് ‘വലിയവായില്‍' ആക്രോശിക്കുക മാത്രമാണ് ഈ പുരോഹിതന്മാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്...! 87-88 കാലഘട്ടത്തില്‍ മാതൃഭൂമിയിലും മാധ്യമത്തിലും, ദേശാഭിമാനി വാരികയിലുമൊക്കെ എഴുതി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച അതേ ‘പുളിച്ചുനാറിയ ന്യായവാദങ്ങള്‍' - പത്തോളം വാദങ്ങള്‍, ചേകന്നൂര്‍ മൌലവി ഖുര്‍ആന്‍ കൊണ്ടു തിരുത്തിയ ആ പത്തോളം വാദങ്ങള്‍ - യാതൊരു വള്ളി പുള്ളിയും വ്യത്യാസമില്ലാതെ തന്റെ ഹദീസ് പതിപ്പിലുടെ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ഒ.അബ്ദുറഹിമാന്‍ സാഹിബ് ചെയ്തിട്ടുള്ളത്. അതൊന്നു തുറന്നുകാട്ടുക മാത്രമാണ് ഈ ചുട്ടമറുപടിയുടെ പ്രധാന ലക്ഷ്യവും. ആ വാദപ്രതിവാദങ്ങളുടെ കോലാഹലങ്ങള്‍ക്കിടയില്‍ ചേകന്നൂര്‍ മൌലവിയെയും, യൂസഫലി കേച്ചേരിയെയും മറ്റു ഖുര്‍ആന്‍ വിശ്വാസികളെയും തോല്‍പ്പിച്ചു എന്നു വരുത്താന്‍ ഒരു ‘വമ്പന്‍നുണ' അബ്ദുറഹിമാന്‍ സാഹിബ് ‘കാച്ചുക'യുണ്ടാ
യി. അതൊന്നു വ്യക്തമാക്കിയതിനു ശേഷം നമുക്ക് വീണ്ടും മുഖ്യവിഷയത്തിലേക്ക് കടക്കാം.

ഖുര്‍ആനില്‍ ശൌച്യം ചെയ്യാന്‍ കല്‍പ്പനയില്ലത്രേ...!
ഒ.അബ്ദുറഹിമാന്‍ സാഹിബ് തന്റെ വിവരക്കേട് വിളമ്പുന്നു.

കുളിക്കാതെയും പല്ലുതേക്കാതെയും വെള്ളം കിട്ടിയാല്‍ പോലും, മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ ഉണങ്ങിയ മണലിലും, ഇലയിലുമൊക്കെ തുടച്ച് ആസനം വൃത്തിയാക്കുന്ന കാട്ടറബികള്‍ അക്കാലത്ത് അറേബ്യയിലുണ്ടായിരുന്നു. ആ കാട്ടറബികളെ സംസ്കാരവും, മര്യാദയും ഒരു പുത്തന്‍ നമസ്കാരവുമൊക്കെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആനും, നബിയും അവരോട് മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ വെള്ളം ഉണ്ടെങ്കില്‍ വെള്ളം കൊണ്ടുതന്നെ കഴുകണം എന്നു പഠിപ്പിച്ചപ്പോള്‍ കള്ളഹദീസിലൂടെ അബൂഹുറൈറ പഠിപ്പിച്ചതെന്തന്നല്ലേ..? വെള്ളമുണ്ടെങ്കിലും വല്ല കല്ലോ, ഇലയോ, മണലോ കൊണ്ട് ആസനം തുടച്ചാല്‍ മതി എന്ന്...! നബി അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അവരുടെ കൈയ്യില്‍ (കള്ള)ഹദീസുണ്ടത്രേ..! പോരേ...പൂരം..! നോക്കണം.. നമസ്കരിക്കുന്നതിനു മുമ്പായി ഒരു നല്ല മര്യാദയും, സംസ്കാരവുമെന്ന നിലയ്ക്ക് ‘കൈയ്യും മുഖവും കഴുകണം. തലയും കാലും തടവണം’ എന്നും ഖുര്‍ആനും മുഹമ്മദ് നബിയും പഠിപ്പിച്ചപ്പോള്‍, ചളിയും പൊടിയുമൊന്നുമില്ലെങ്കിലും (ചെരിപ്പും ഷൂസും, സോക്സും, ധരിച്ച കാലാണെങ്കിലും) അതൊക്കെ അഴിച്ചുവെച്ച് കാല്‍ കഴുകണം. എന്ന നിര്‍ബന്ധനിയമം ഹദീസിലൂടെ ഉണ്ടാക്കിയ - മടമ്പുരച്ച് കാല്‍ കഴുകണം അല്ലെങ്കില്‍ ആ കാല്‍ നരകത്തിലാണെന്ന് പഠിപ്പിച്ച അതേ അബൂഹുറൈറയാണ് - മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ വെള്ളമുണ്ടെങ്കില്‍ വെള്ളം കൊണ്ടുതന്നെ കഴുകണം എന്ന ഖുര്‍ആനിക നിയമം ധിക്കരിച്ചുകൊണ്ട് വെള്ളമുണ്ടെങ്കിലും വല്ല ഇലകൊണ്ടോ, കല്ലുകൊണ്ടോ തുടച്ചാല്‍ മതി എന്ന തനി അറുവഷളന്‍ ഹദീസ് നിയമവുമായി രംഗത്ത്വന്നത് എന്നറിയുക. ചേകന്നൂര്‍ മൌലവി പലപ്പോഴും പരാമര്‍ശിക്കാറുള്ള ഈ ഹദീസും യൂസഫലി കേച്ചേരി സാന്ദര്‍ഭികമായി പരാമര്‍ശിച്ചിരുന്നു. ചേകന്നൂര്‍ മൌലവിയുടെ ആ വാദത്തെ ഖണ്ഡിക്കാനെന്നോണം ആ വാദപ്രതിവാദത്തിന്റെ കോലാഹലത്തിന്റെ അന്ത്യത്തില്‍ ‘ന്യായവാദങ്ങളുടെ അര്‍ത്ഥശൂന്യത' എന്ന പേരില്‍ (ഒ.അബ്ദുറഹിമാന്‍ സാഹിബ് - പ്രബോധനം 27-2-1998) പ്രബോധനത്തില്‍ എഴുതിയതു കാണുക. ‘ഇനി വെള്ളം ലഭ്യമായിരിക്കെ കല്ലുകൊണ്ട് നബി(സ) ശൌചം ചെയ്തു എന്ന ഹദീസ്. മുഖ്യവിഷയവുമായി ഒരു ബന്ധവും ഇല്ലാ എന്നതുകൊണ്ട് മുന്‍മറുപടിയില്‍ ഞാനത് പരാമര്‍ശിച്ചില്ല. അത് പരാജയമായും ഒഴിഞ്ഞുമാറ്റമായും ആണ് യൂസഫലിക്ക് തോന്നിയത്. ദയനീയമായ വിവരക്കേടില്‍ അദ്ദേഹം അകപ്പെട്ടകാര്യം എന്നെക്കൊണ്ട് പറയിച്ചേ അടങ്ങൂ എന്നാണെങ്കില്‍ എന്തുചെയ്യും.. ഒന്നാമതായി അദ്ദേഹം മനസ്സിലാക്കേണ്ട കാര്യം ഖുര്‍ആനില്‍ ശൌചത്തെക്കുറിച്ചൊരു സൂക്തമേ ഇല്ലെന്നുള്ളതാണ്. 5:6 അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചപോലെ വെള്ളം കൊണ്ട് ശൌചം ചെയ്യാനുള്ള കല്‍പ്പനയല്ല. കുളിയെക്കുറിച്ചും, വുളുവിനെക്കുറിച്ചുമാണ് ആ സൂക്തത്തില്‍ പറയുന്നത്. കിട്ടിയാല്‍ വെള്ളംകൊണ്ടാവണം കുളിയും വുളുവും.

കിട്ടിയില്ലെങ്കില്‍ മണ്ണുകൊണ്ട് തയമ്മും. ഇതും ശൌചവുമായിട്ടെന്ത് ബന്ധം.? മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ചെയ്താല്‍ ആ സ്ഥലം ശുചിയാക്കുന്നതിനാണ് ശൌചം എന്നുപറയുന്നത്. അത് വെള്ളംകൊണ്ടാകുന്നത് നല്ലതാണ്. കല്ലുകൊണ്ടോ, ടിഷ്യൂ പോലുള്ള മറ്റു സാധനങ്ങള്‍ കൊണ്ടോ ആവാനും വിരോധമില്ല. അബുഹുറൈറയുടേത് മാത്രമല്ല, മറ്റു പലരും ഉദ്ധരിച്ച ഹദീസുകളില്‍ കല്ലുകൊണ്ട് ശൌചം ചെയ്യാന്‍ അനുവദിച്ചതായി പറയുന്നുണ്ട്. ഇസ്ളാമിക ശരീഅത്തില്‍ അത് അംഗീകരിക്കപ്പെട്ട നിയമമാണ്. ഇത് മനസ്സിലാക്കാതെ, വുളും ശൌചവും ഒന്നാണെന്ന് തെറ്റിദ്ധരിച്ച്, വെള്ളം കിട്ടിയാല്‍ ശൌചത്തിന് അതുതന്നെ വേണം (വെള്ളം തന്നെ വേണം) എന്ന് ഖുര്‍ആനില്‍ പറഞ്ഞതായി അവകാശപ്പെട്ടതാണ് യൂസഫലിക്ക് പിണഞ്ഞ അബദ്ധം. കൂട്ടത്തില്‍ ഒരു കാര്യം കൂടി... വുളുവോ കുളിയോ തന്നെയും വെള്ളം ലഭ്യമാണെന്ന ഏക കാരണത്താല്‍ അതുകൊണ്ടുതന്നെ എപ്പോഴും വേണമെന്നില്ല. കഠിനമായ ശൈത്യമുണ്ടെങ്കില്‍ പോലും വെള്ളം ഒഴിവാക്കിക്കൊണ്ട് മണ്ണുകൊണ്ട് ‘തയമ്മും' ചെയ്യാം. ഇതെല്ലാം പഠിക്കാനാണ് ഹദീസുകള്‍. അവയൊക്കെ ജൂതന്മാരുടെ വകയാക്കി എഴുതിത്തള്ളി കേട്ടപാതി - കേള്‍ക്കാത്തപാതി ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പോയാല്‍ ഖുര്‍ആനും മനസ്സിലാവില്ല.' (ഒ.അബ്ദുറഹിമാന്‍, പ്രബോധനം 27-2-1988)
നോക്കണം.... എന്തൊക്കെ മഹാവങ്കത്തരങ്ങളാണ് ഒ.അബ്ദുറഹിമാന്‍ സാഹിബ് എഴുതിക്കൂട്ടിയത്. ഖുര്‍ആനില്‍ ശൌച്യത്തെക്കുറിച്ച് ഒരു സൂക്തമേ ഇല്ലത്രേ... ഖുര്‍ആനിലെ 5:6 സൂക്തം, ചേകന്നൂര്‍ മൌലവിയെ - യൂസഫലിയെ - ആരോ തെറ്റിദ്ധരിപ്പിച്ചതാണത്രേ. ! സാഹിബേ.. സാക്ഷാല്‍ അറബി ഭാഷയില്‍ ‘ഗാഇതി’ന്ന് ‘മല'മെന്നല്ലാതെ മറ്റൊരര്‍ത്ഥവും നല്‍കാന്‍ സാധ്യമല്ലെന്ന് ചേകന്നൂര്‍ മൌലവി ഗ്രന്ഥമെഴുതി സമര്‍ത്ഥിച്ചിട്ട് വര്‍ഷം 25 കഴിഞ്ഞു.(5:6) ‘ആരെങ്കിലും മലവിസര്‍ജ്ജനം കഴിഞ്ഞു വന്നാല്‍’ (നിങ്ങള്‍ പരിഭാഷയില്‍ എഴുതിയതുപോലെ മലമൂത്രവിസര്‍ജ്ജനം എന്നല്ല മലവിസര്‍ജ്ജനം എന്നുമാത്രം - മൂത്രമില്ല വെറും മലം മാത്രം) എന്നതിലെ ‘ഗാഇതിന്' മലമെന്നല്ലാതെ മറ്റൊരര്‍ത്ഥം നല്‍കാന്‍ സാധ്യമല്ലെന്ന് ചേകന്നൂര്‍ മൌലവി സമര്‍ത്ഥിച്ചിട്ട് വര്‍ഷം 25 കഴിഞ്ഞു. അതു തെറ്റാണെന്ന് സമര്‍ത്ഥിക്കാനും, തിരുത്താനും നിങ്ങള്‍ക്കോ, നിങ്ങളുടെ കൂട്ടുകാര്‍ക്കോ ഇന്നേവരെ കഴിഞ്ഞോ..? അവിടെ കുളിയെക്കുറിച്ചും, വുളുവിനെക്കുറിച്ചും മാത്രമാണത്രേ പരാമര്‍ശം...! മുസ്ളീംകള്‍ നിത്യേന ചെയ്യേണ്ട ‘വുളു’വിന്റെയും ‘കുളി’യുടെയും കൂടെ എല്ലാ മനുഷ്യരും ദിവസവും ഒന്നിലധികം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുള്ള വൃത്തിയാക്കലിനെക്കുറിച്ച് - ശൌചത്തെക്കുറിച്ച് അവിടെ - ഖുര്‍ആനില്‍ ഒരു പരാമര്‍ശമേ ഇല്ലെന്ന് കണ്ടുപിടിച്ച നിങ്ങളുടെ ‘തല' അപാരം തന്നെ...! അതു എഴുതിപ്രഖ്യാപിച്ച നിങ്ങളുടെ തൊലിക്കട്ടിയും അപാരം തന്നെ... ! ആരെ തോല്‍പ്പിക്കാനാണ് നിങ്ങളീ പെരുങ്കള്ളങ്ങള്‍ ‘കാച്ചി'വിടുന്നത്. ‘മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ വെള്ളമുണ്ടെങ്കിലും കല്ലുകൊണ്ട് തുടച്ചാല്‍ മതി’ എന്ന കാട്ടറബികളുടെ നിയമം

ഇസ്ളാമിക ശരീഅത്തില്‍ അംഗീകരിക്കപ്പെട്ടതാണത്രേ...! ഇസ്ളാമിക ശരീഅത്തിലല്ല നിങ്ങളുടെ സുന്നത്തു ജമാഅത്ത് എന്ന കാടന്‍ ശരീഅത്തിലേ അതിന് അംഗീകാരം കിട്ടുകയുള്ളൂ. ബുദ്ധിയുള്ളവരാരും അത് അംഗീകരിക്കുകയില്ല...! തീര്‍ച്ച...! വെള്ളം കിട്ടിയാല്‍ ശൌച്യത്തിന് വെള്ളം തന്നെ വേണമെന്ന് ഖുര്‍ആനില്‍ പറഞ്ഞതായി അവകാശപ്പെട്ടതാണ് യൂസഫലിക്ക് (ചേകന്നൂര്‍ മൌലവിക്ക്) പറ്റിയ അബദ്ധമത്രേ..! അബദ്ധം പറ്റിയതും, അമളി പറ്റിയതും ചേകന്നൂര്‍ മൌലവിക്കല്ല. നിങ്ങള്‍ക്കാണ്...! മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞാല്‍ സാമാന്യ ബുദ്ധിയുള്ളവരൊക്കെ വെള്ളം കിട്ടിയാല്‍ വെള്ളം കൊണ്ടല്ലേ കഴുകൂ..! അതുപ്രത്യേകം പറയേണ്ടതുണ്ടോ? അപ്പോള്‍ വെള്ളം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ലഭ്യമാകുന്ന എന്തും - വൃത്തിയുള്ള വരണ്ട മണലോ.. കല്ലോ.. കടലാസോ.., ടിഷ്യൂ പേപ്പറോ, സംഘടിപ്പിച്ച് ‘കാര്യംസാധിച്ചുകൊള്ളൂ' എന്ന് പറയണമെങ്കില്‍ അത്രക്കും ബുദ്ധിയില്ലാത്ത ഒരു വര്‍ഗ്ഗം അവിടെയുണ്ടെന്നല്ലേ അതിനര്‍ത്ഥം..! വെള്ളംകിട്ടിയില്ലെങ്കില്‍ മാത്രമാണ് ഭൂമിയുടെ ഉപരിതലത്തില്‍ ലഭ്യമാകുന്ന വൃത്തിയുള്ള ഉണങ്ങിയ ഇലകൊണ്ടോ, വൃത്തിയുള്ള വരണ്ട മണ്ണുകൊണ്ടോ, വല്ല കല്ലുകൊണ്ടോ (അന്നത്തെ കാട്ടറബികളോട്) പേപ്പര്‍ കൊണ്ടോ, ടിഷ്യൂപേപ്പര്‍ കൊണ്ടോ (അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ള ഇന്നത്തെ ആധുനിക സുന്നികളോട്) ശൌച്യം ചെയ്യാന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചത്..! അല്ലാതെ വെള്ളമുണ്ടെങ്കിലും, കാട്ടറബികളെപ്പോലെ വരണ്ട മണ്ണിലോ, കല്ലിലോ, ഇലയിലോ തുടക്കാനല്ല...! അതിശൈത്യത്തില്‍ കുളിക്കേണ്ടിവന്നാല്‍ കുളിക്കാനുള്ള മടിയോര്‍ത്ത് തലയില്‍ മണ്ണ് വാരിയിടാനോ, പൊടിമണലില്‍ കിടന്നുരുളാനോ ഒ.അബ്ദുറഹിമാന്‍ സാഹിബും, സഹോദര സുന്നിമാരും ഒരുമ്പെടില്ലാ എന്ന് സമാധാനിക്കട്ടെ. ഈ വിഷയത്തില്‍ കേവലം ഒരു ‘സിനിമക്കാരനായ' യൂസഫലി പറഞ്ഞ ഖുര്‍ആനിക വാദം തന്നെയാണ് ഹദീസിന്റെ ‘നടുക്കണ്ട'മായി പലരും അവകാശപ്പെടുന്ന നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ അഭികാമ്യമായി നമുക്ക് തോന്നുന്നത്.

ഒ.അബ്ദുറഹിമാന്‍ സാഹിബിനെപ്പോലെയുള്ള സുന്നീ മുജാഹിദ് ജമാഅത്ത് മൌലവിമാരുടെ ‘മൂത്രശങ്കക്ക് ' ഖുര്‍ആനും ചേകന്നൂര്‍ മൌലവിയും പ്രതിവിധി നല്‍കുന്നു...!

ഇനി വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത ഭാഗം ചേകന്നൂര്‍ മൌെലവി എന്ന പ്രതിഭാധനന്‍ യാതൊരു വക്രതയുമില്ലാതെ ഞങ്ങള്‍ക്ക് പരിഭാഷപ്പെടുത്തി തന്നത് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച ശേഷം അടുത്ത വിഷയത്തിലേക്ക് കടക്കാം...!

കേവലം ഒരു തുള്ളി മൂത്രമോ മൂത്രത്തിന്റെ ‘പാറലോ' വസ്ത്രത്തിലായാല്‍ നമസ്കാരവും മറ്റും നിഷ്ഫലമായി എന്ന വിശ്വാസവും ഒസ്വാസുമായി ജീവിക്കുന്ന ഒ.അബ്ദുറഹിമാന്‍ സാഹിബിനെപ്പോലെയുള്ള സുന്നി-മുജാഹിദ് മൌലവിമാര്‍ക്കും നിഷ്കളങ്കരായ മുസ്ളിം സഹോദരീ-സഹോദരന്മാര്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ ഈ വിശദീകരണം ഉപകാരപ്പെടും എന്ന് കരുതട്ടെ.

‘സത്യവിശ്വാസികളേ... നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുക. തലയും നെര്യാണിവരെ രണ്ടു കാലുകള്‍ തടവുകയും ചെയ്യുക.. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ നിങ്ങള്‍ (കുളിച്ചു) ശുദ്ധിയാവുക.. നിങ്ങള്‍ രോഗികളാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലാരെങ്കിലും മലവിസര്‍ജ്ജനം ചെയ്തു വരികയോ, അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗ്ഗം നടത്തുകയോ ചെയ്തിട്ട് - നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ - ഭൂമിയിലെ ഉപരിതലത്തിലുള്ള ശുദ്ധമായ എന്തിനേയും നിങ്ങള്‍ തേടിക്കൊള്ളുക..! (വൃത്തിയുള്ള കല്ലോ, വരണ്ട മണലോ, ഉണങ്ങിയ ഇലയോ, ടിഷ്യൂ പേപ്പറോ, ശുദ്ധീകരണത്തിനായി നിങ്ങള്‍ക്കെടുക്കാമെന്ന് സാരം) എന്നിട്ട് അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മുഖവും, കൈകളും തടവുക. നിങ്ങള്‍ക്ക് (മാനസികവും, ശാരീരികവുമായ) യാതൊരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും (അല്ലാഹുവിനെക്കുറിച്ചും ആ അല്ലാഹുവിന്റെ മതത്തിന്റെ പേരില്‍ പുരോഹിതന്മാരുണ്ടാക്കിയ എല്ലാ അനാവശ്യ‘നൂലാമാല’കളിലും ‘ഒസ്വാസു’കളിലും കുടുങ്ങാതെ ഈ ഭൂമിയില്‍ അല്ലാഹു നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കണമെന്നും) അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദി ഉള്ളവരായേക്കാം.' (വി: ഖു: 5:6)

നോക്കുക.. അള്ളാഹുവിന്റെ ഗ്രന്ഥത്തില്‍ - സാക്ഷാല്‍ വിശുദ്ധ ഖുര്‍ആനില്‍ - യാതൊരു വക്രതയുമില്ലാതെ ഇന്നും നമുക്ക് കാണാന്‍ കഴിയുന്ന ചില കല്‍പ്പനകളും നിര്‍ദ്ദേശങ്ങളുമാണിത്. എന്നാല്‍ പ്രസ്തുത സൂക്തത്തിലെ രണ്ടു നിയമങ്ങള്‍ ഹദീസുകള്‍ കൊണ്ട് ദുര്‍ബ്ബലപ്പെടുത്തുകയാണ് (‘മന്‍സൂഖ്' ആക്കുകയാണ്) ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെ ‘പിതാമഹന്‍മാരാ’യ അബൂഹുറൈറയും മുആവിയയും ചെയ്തത്. അതവര്‍ നടപ്പിലാക്കിയതാവട്ടെ പൈശാചികമായ രീതിയില്‍ നെഞ്ചൂക്ക് കാട്ടിയും ‘രാഷ്ട്രീയം കളിച്ചു‘മായിരുന്നു. ആ ചരിത്രങ്ങളൊക്കെ സാന്ദര്‍ഭികമായി ഇനിയും ഉണര്‍ത്തുന്നുണ്ട്.! 1) വിശുദ്ധ ഖുര്‍ആന്‍ കൈയ്യും, മുഖവും കഴുകാനും, തലയും കാലും തടവാനുമാണ് അവിടെ പറഞ്ഞിട്ടുള്ളതെങ്കിലും തടവാന്‍ പറഞ്ഞ ‘ഐറ്റ'ത്തില്‍ കാല്‍ പെടുത്താന്‍ പാടില്ലത്രേ..!

പിന്നെയോ, കഴുകാന്‍ പറഞ്ഞ ‘ഐറ്റ'ത്തില്‍ കാല്‍പെടുത്തണമത്രേ.. ജൂതന്മാരെപ്പോലെ കാല്‍ കഴുകുക തന്നെ വേണം എന്നു സാരം. അതിനായി നൂറുകണക്കിന് കള്ളഹദീസുകള്‍ രചിക്കുകയും ചെയ്തു. അതില്‍ ഒന്നാണ് നബി പറഞ്ഞിട്ടുണ്ടത്രേ ‘വുളു' എടുക്കുമ്പോള്‍ കാല്‍ മടമ്പുരച്ചു കഴുകിയിട്ടില്ലെങ്കില്‍ ആ മടമ്പുകാല്‍ നരകത്തിലാണെന്ന അബൂഹുറൈറയുടെ കള്ളഹദീസ്. അതിനു വേണ്ടി അബൂഹുറൈറയുടെ ഒത്താശയോടെ മുആവിയയും യസീദും, മര്‍വാനും, അബ്ദുള്‍ മലിക്കും ക്രൂരനായ ഹജ്ജാജുമൊക്കെയടങ്ങുന്ന അമവികള്‍ - 92 വര്‍ഷം ഭരിച്ച അമവി രാജാക്കന്മാര്‍ - വിശുദ്ധ ഖുര്‍ആനിന് വികലമായ ഒരു വായന നടപ്പിലാക്കിയതും, ഒ.അബ്ദുറഹിമാന്‍ സാഹിബിനെപ്പോലെയുള്ള സുന്നികള്‍ ഭക്തിപുരസ്സരം ഇന്നും അത് നിലനിര്‍ത്തിവരുന്നതും നാം കണ്ടതാണ്. ഇത് നാം കുറച്ച് മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത് ‘വംസഹൂ-ബി-റുഊസിക്കും വ അര്‍ജുലിക്കും' എന്ന വചനത്തിലെ (5:6) ‘വഅര്‍ജുലിക്കും' എന്ന പദത്തിനെ ‘ഇ'കാരത്തോടുകൂടിയല്ലാതെ ‘അര്‍ജുലക്കും' എന്നു ‘അ'കാരത്തില്‍ വായിക്കാന്‍ പാടില്ലെന്ന് ചേകന്നൂര്‍ മൌലവി ശക്തിയുക്തം സമര്‍ത്ഥിച്ചതാണ്. എന്നാല്‍ ഈ അറബി ഭാഷാ വ്യാകരണ നിയമം കാറ്റില്‍പ്പറത്തി തന്റെ ശിങ്കിടികളെക്കൊണ്ട് ‘വ അര്‍ജുലക്കും' എന്ന് നിര്‍ബന്ധിച്ച് വായിപ്പിച്ചിട്ടും - ‘കെസ്റ'ന് പകരം ‘ഫതഹ്' ഇട്ടുനോക്കിയിട്ടും - ആ ദൌത്യം വിജയിച്ചില്ല. അന്നുണ്ടായിരുന്ന ഒരു കൂട്ടം സുന്നീ-പണ്ഡിതന്മാരും, ഷിയാ പണ്ഡിതന്മാരും ഖുര്‍ആന്‍ വിശ്വാസികളും അതംഗീകരിക്കാത്തത് കൊണ്ടുതന്നെ..!!

‘വംസഹൂ റുഊസക്കും, വഅര്‍ജുലക്കും' എന്നാണ് ഖുര്‍ആനില്‍ ഉണ്ടായിരുന്നതെങ്കില്‍ യാതൊരു വക്രതയുമില്ലാതെ എത്രയോ എളുപ്പത്തില്‍ കാല്‍ കഴുകണം എന്നു പറയാന്‍ പഴുതു കിട്ടുമായിരുന്നു. വംസഹൂ ബിറുഊസിക്കും എന്നു ഖുര്‍ആനില്‍ അള്ളാഹു രേഖപ്പെടുത്തിയതോടുകൂടി - ബി - എന്ന ഒരു അക്ഷരം അവിടെ ഇല്ലായിരുന്നെങ്കില്‍ ‘വഅര്‍ജുലക്കും' എന്നു അവര്‍ക്ക് എളുപ്പത്തില്‍ വായിക്കാമായിരുന്നു. അതുവഴി അബുഹുറൈറയുടെയും സുന്നികളുടെയും ഒ.അബ്ദുറഹിമാന്‍ സാഹിബിന്റെയും ‘തരികിടകള്‍' അവിടെ നടക്കുമായിരുന്നു. എന്തുചെയ്യാം..! സര്‍വ്വജ്ഞനായ അള്ളാഹു.. ‘ബി റൂഊസിക്കും’ എന്നുതന്നെ രേഖപ്പെടുത്തിവിട്ടു...!
പ്രസ്തുത സൂക്തത്തിലെ രണ്ടാമത്തെ അട്ടിമറി ശ്രദ്ധിക്കുക. മലവിസര്‍ജ്ജനം കഴിഞ്ഞുവന്നാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ മാത്രമാണ് (....ഫലം തജിദൂ-മാഅന്‍...) കല്ലുകൊണ്ടു തുടക്കാന്‍ ‘അബൂഹുറൈറ'യോടും, ടിഷ്യുകൊണ്ട് തുടക്കാന്‍ ‘അബ്ദുറഹിമാന്‍ സാഹിബി'നോടും ഖുര്‍ആന്‍ പറഞ്ഞത്. ആ നിയമത്തെ അവര്‍ എന്തുചെയ്തു എന്നല്ലേ. വെള്ളം കിട്ടിയാലും ‘കുഴപ്പമില്ല..' കല്ലുകൊണ്ടുതുടച്ചാല്‍ മതി എന്ന് അബുഹൂറൈറയും, ടിഷ്യൂകൊണ്ട് തുടച്ചാല്‍ മതി എന്ന് ഒ.അബ്ദുറഹിമാന്‍ സാഹിബും ഇപ്പോള്‍ വാദിക്കുന്നു. നോക്കണേ തലപോയ പോക്ക്...!! പാവപ്പെട്ട സുന്നീ-മുസ്ളീം ബുദ്ധിജീവികള്‍ എന്തുചെയ്യും...!

കഴിഞ്ഞില്ല പൂരം..! ‘മലവിസര്‍ജ്ജനം’ എന്നേ ഖുര്‍ആന്‍ പറഞ്ഞുള്ളൂ. അതിനെ അവര്‍ ‘മലമൂത്ര വിസര്‍ജ്ജനം’ എന്നാക്കി. അതോടുകൂടി മൂത്രം അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നികള്‍ക്ക് മലത്തേക്കാള്‍ വലിയ ‘അലര്‍ജി'യായി മാറുകയും ചെയ്തു. ഇപ്പോള്‍ മലത്തിനേക്കാള്‍ അപകടം മൂത്രമാണത്രേ. മൂത്രം ‘നെജസാ'ണെന്നും ഒരു തുള്ളിമൂത്രം വസ്ത്രത്തിലായാല്‍ നമസ്കാരം ശരിയാവില്ല., നമസ്കാരം ശരിയായില്ലെങ്കില്‍ ദൈവം ശിക്ഷിക്കും എന്നൊക്കെയാണ് സാഹിബിന്റെ സുന്നീ സിദ്ധാന്തം....! മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ ടിഷ്യൂകൊണ്ട് തുടച്ചാല്‍ മതി എന്നും മൂത്രിച്ചാല്‍ കഴുകല്‍ നിര്‍ബന്ധമാണെന്നുമാണ് സാഹിബിന്റെ സുന്നീമതത്തിലുള്ള മഹത്തായ ചില ‘മസ്അലകള്‍'. നബിയെയും ഖുര്‍ആനെയും ധിക്കരിച്ചുകൊണ്ട് അബൂഹുറൈറയുടെ കൂടെ കൂടിയതുകൊണ്ട് ‘തലതിരിഞ്ഞു'പോയ കോലം കണ്ടില്ലേ....! മൂത്രം മലത്തിനെപ്പോലെ അപകടവും നെജസുമാണെന്ന് അബൂഹുറൈറയും അബ്ദുറഹിമാന്‍ സാഹിബും ഇന്നും പഠിപ്പിക്കുന്നതുകൊണ്ടാണ് പാവപ്പെട്ട സുന്നികള്‍ പള്ളിയിലെ മൂത്രപ്പുരയില്‍ വെച്ച് മൂത്രമൊഴിക്കുമ്പോള്‍ മൂത്രവിസര്‍ജ്ജനം കഴിഞ്ഞാല്‍ - മുക്കിയും മൂളിയും അവസാനത്തെ തുള്ളി മൂത്രവും കൂടി പുറത്തുചാടിക്കുന്നത്...! അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നികള്‍ക്ക് ഈ ‘ഒസ്വാസ്’ മാറാത്തതുകൊണ്ടാണ് മൂത്രമൊഴിച്ചുകഴിഞ്ഞശേഷം ഇടതുകൈകൊണ്ട് തുണിക്കുള്ളിലൂടെ ‘പെണ്ണുകെട്ടുയന്ത്രവും കൈയ്യില്‍പിടിച്ച്' (വൈക്കം മുഹമ്മദ് ബഷീര്‍ ക്ഷമിക്കട്ടെ) ഒരുനാലടി ഉലാത്തുന്നത്. അങ്ങനെ അവസാനത്തെ തുള്ളി മൂത്രവും പുറത്തുചാടിയാലേ സുന്നികള്‍ ‘പെണ്ണുകെട്ടുയന്ത്രവും’ കഴുകി പള്ളിയിലേക്കു കയറുകയുള്ളൂ..!! അങ്ങനെ നമസ്കരിച്ചാലേ അവര്‍ക്ക് ‘റാഹത്താ'വുകയുള്ളൂ..! അങ്ങനെ നമസ്കരിച്ചാലേ അവര്‍ക്ക് സമാധാനാമാവുകയുള്ളൂ എന്നു സാരം. ഈ ഒസ്വാസ് മാറ്റാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ മലമൂത്രവിസര്‍ജ്ജനം എന്നുപറയാതെ മലവിസര്‍ജ്ജനം എന്നുതന്നെ ‘ഗാഇത്' - എന്നു തന്നെ പ്രയോഗിച്ചത്. പക്ഷേ.. എന്തുചെയ്യാം... അബൂഹുറൈറയും, അബ്ദുറഹിമാന്‍ സാഹിബും ചേര്‍ന്ന് എല്ലാം ‘കുള'മാക്കിയില്ലേ...!! എന്നാല്‍ മൂത്രശുദ്ധീകരണത്തെക്കുറിച്ച് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നമുക്ക് പറയാനുള്ളത് ചേകന്നൂര്‍ മൌലവി ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നത് ഇതാ കേട്ടോളൂ...! മൂത്രം ‘നെജസാ’ണെ ് ഖുര്‍ആനില്‍ എവിടെയുമില്ല..! മനുഷ്യരുടെ മലവും കഫവും പോലെ വളരെ വൃത്തികെട്ട് ഒരു നെജസാണതെന്ന് ഖുര്‍ആനും നബിയും പഠിപ്പിക്കുന്നില്ല..!

‘മാലിന്യത്തിന്റെ നിര്‍വ്വചനത്തില്‍ ശാഫീമദ്ഹബുകാര്‍ക്കും മറ്റും പറ്റിയ അബദ്ധംമൂലം സുഗന്ധദ്രവ്യങ്ങളില്‍ പെട്ട പല സെന്റുകളും നജസാണെന്നും, (മലിനമാണെന്നുവരെ പറയാന്‍ അവര്‍ നിര്‍ബന്ധിതരായി) അതേ സമയം കോഴിയുടെ കാഷ്ഠം പോലും നജസല്ലെന്ന കടുത്ത അസംബന്ധവും അവര്‍ തന്നെ പറയേണ്ടിവന്നു.

ആല്‍ക്കഹോള്‍ ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണ് സെന്റുകള്‍ (അത്തര്‍ ) നെജസാണെന്ന് അവര്‍ പറഞ്ഞതെങ്കില്‍ ‘മഅ്കൂലാത്തില്‍' (തിന്നപ്പെടുന്ന ജീവികളില്‍) പെട്ടതായതുകൊണ്ടാണത്രേ കോഴി മുതലായവയുടെ കാഷ്ടം നജസല്ലെന്നവര്‍ പറഞ്ഞത്..! ഇതിലപ്പുറം മണ്ടത്തരം വേറെ വല്ലതുമുണ്ടോ.? ഇതേ പോലെ പൊറുക്കാനാവാത്തതാണ് മനുഷ്യന്റെ കഫവും, മൂക്കട്ടയും മുതലായതൊന്നും നജസല്ലെന്ന മദ്ഹബും. എന്നിട്ട് പുരോഹിതന്മാര്‍ തിരിഞ്ഞതോ: മാലിന്യത്തില്‍ കഫത്തെക്കാള്‍ എത്രയോ ലഘുവും നിസ്സാരവുമായ മൂത്രത്തിന്റെ നേര്‍ക്കാണ്. ജൂതപുരോഹിതന്മാരെ അനുകരിച്ചുകൊണ്ട് മൂത്രം ഒരു മഹാമാലിന്യമാണെന്നവര്‍ പ്രഖ്യാപിച്ചു. എന്നിട്ടോ.. മൂത്രത്തിന്റെ ഒരു പാറലെങ്കിലും വസ്ത്രത്തിലോ ശരീരത്തിലോ ആയിപ്പോയാല്‍ പിന്നെ നമസ്കരിക്കുന്നതൊന്നും ശരിയാവുകയില്ലെന്നും, അങ്ങിനെ നമസ്കരിച്ചതുകൊണ്ട് യാതൊരു ഫലവുമില്ലെന്നും സമുദായത്തെ മുഴുവന്‍ അവര്‍ പഠിപ്പിച്ചു. ഈ പാഠംമൂലം മുസ്ളീംകളില്‍ വലിയൊരു വിഭാഗം നമസ്കാരം തന്നെ വേണ്ടെന്നുവെക്കുകയാണുണ്ടായത്. നമസ്കാരത്തില്‍ നിഷ്ഠയുള്ളവരൊക്കെ മൂത്രത്തിന്റെ കാര്യത്തില്‍ ജാഗ്രതപുലര്‍ത്താന്‍ നിര്‍ബന്ധിതരുമായി. എത്രത്തോളമെന്നുപറഞ്ഞാല്‍ മൂത്രമൊഴിച്ചു കഴുകി എഴുന്നേറ്റ ശേഷം ഒരു തുള്ളിമൂത്രമെങ്കിലും ഉറ്റിപ്പോയതായി സംശയിച്ചാല്‍ ആ സംശയമുള്ളിടത്തൊക്കെ കഴുകുകയോ, അല്ലെങ്കില്‍ ആ വസ്ത്രം മാറ്റിയുടുക്കുകയോ ചെയ്യുകയാണ് വലിയ നമസ്കാരക്കാരെല്ലാം ചെയ്യാറുള്ളത്. അങ്ങനെ ചെയ്യാത്തവരെയെല്ലാം അവര്‍ രണ്ടാംതരക്കാരായി കണക്കാക്കുകയും ചെയ്യും. എന്നാല്‍ ഒരു തുള്ളിമൂത്രമെങ്കിലോ അടിവസ്ത്രത്തിലോ മറ്റോ ആയാല്‍ പിന്നെ നമസ്കരിച്ചിട്ട് യാതൊരു ഫലവുമില്ലാ എന്ന് പുരോഹിതമതത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും മര്യാദക്ക് മൂത്രമൊഴിക്കാന്‍ സാധ്യമല്ലെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ഇരുന്ന് മൂത്രമൊഴിച്ച് ശുദ്ധിയാക്കിയശേഷം എഴുന്നേല്‍ക്കുമ്പോള്‍ മൂത്രാശയത്തിന്റെ മടക്കുകള്‍ നിവരുന്ന ഘട്ടത്തില്‍ ഒന്നോ രണ്ടോ തുള്ളിമൂത്രം വാര്‍ന്നുവീഴാത്തവരുണ്ടാവുകയില്ല. അതുവീഴാതിരിക്കണമെങ്കില്‍ മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ പിന്നെയും അവിടെയിരുന്ന് മുക്കിയും മുരളിയും വായുകീഴ്പോട്ടിറക്കിയുമൊക്കെ മൂത്രാശയച്ചുരുളുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ശിഷ്ടമൂത്രം കൃത്രിമമായി പുറത്തുചാടിക്കാന്‍ പാടുപെടണം..! അല്ലെങ്കില്‍ ‘ഇസ്തിബ്റാ' (ലിംഗംപിടിച്ച് എഴുന്നേറ്റുനടക്കുക എന്ന വഷളന്‍ പണി) പതിവാക്കണം. ഇത് രണ്ടും സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് പറയേണ്ടതില്ലല്ലോ..! മൂത്രമൊഴിക്കുമ്പോഴൊക്കെ ‘മുക്കലും മൂളലും മുരളലുമൊക്കെ’ പതിവാക്കിയാല്‍ ചിലരോഗങ്ങള്‍ക്കത് കാരണമായിത്തീരുന്നതാണ്... അപ്പോള്‍ അത്തരം ചേഷ്ടകളൊന്നും കാണിക്കാതെ മറ്റുള്ളവരെപ്പോലെ അകൃത്രിമമായി മൂത്രമൊഴിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. അങ്ങിനെ ചെയ്യുമ്പോള്‍ സാധാരണ ഗതിയില്‍ മൂത്രമൊഴിച്ച് എഴുന്നേല്‍ക്കുന്ന സമയത്ത് ഒന്നോരണ്ടോ തുള്ളി മൂത്രം മുണ്ടിലോ, അടിവസ്ത്രത്തിലോ മറ്റോ ആയെന്നുവരും. അതുകണ്ടുപിടിച്ച് കഴുകാനും തുടക്കാനും നടക്കുന്നവരൊക്കെ ഒരുതരം മാനസിക രോഗികളായി തീരലാണ് പതിവ്. പഴയ ഭാഷയില്‍ ‘ഒസ്വാസുകാരെ‘ന്നാണ് അവരെപ്പറ്റി പറയുക. അത്തരക്കാരെ കുറ്റം

പറഞ്ഞിട്ട് ഫലവുമില്ല. അല്‍പ്പം മൂത്രമെങ്കിലും തുണിയിലോ മറ്റോ ആയാല്‍ നമസ്കാരം ബാത്വിലാകുമെന്ന് വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും അക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കാന്‍ പുറപ്പെട്ടാല്‍ മേല്‍പറഞ്ഞ വസ്വാസുകാരും മാനസികരോഗികളുമാവാതിരിക്കാന്‍ നിവൃത്തിയില്ല. അപ്പോള്‍ മേല്‍വിശ്വാസക്കാരില്‍ ഭൂരിഭാഗവും അങ്ങിനെയാവുന്നില്ലെങ്കില്‍ അതിന്റെ കാരണം അവരാരും അതില്‍ അവരുടെ ഇമാമായ അബൂഹുറൈറ പഠിപ്പിച്ച സൂക്ഷ്മത പാലിക്കുന്നില്ലെന്നാണ്. നേരെമറിച്ച് മൂത്രമൊഴിച്ച് എഴുന്നേല്‍ക്കുമ്പോഴൊക്കെ അല്‍പമെങ്കിലും മൂത്രം വാര്‍ന്നുപോകുന്നുണ്ടോ എന്നു ശ്രദ്ധിക്കാറുണ്ടെന്നും, അതുണ്ടെന്നറിഞ്ഞാല്‍ അതുടനെ ശുദ്ധിയാക്കാറുണ്ടെന്നും അതേ സമയം അതിലൊന്നും യാതൊരു വിഷമവും വസ്വാസും തന്നെ ബാധിക്കുന്നില്ലെന്നും ഒരാള്‍ പറയുകയാണെങ്കില്‍ അയാളേക്കാള്‍ വലിയ ‘പൊള്ളന്‍' ലോകത്തുണ്ടാവുകയില്ലെന്നാണ് നമുക്ക് പറയുവാനുള്ളത്. നമസ്കരിക്കുമ്പോള്‍ മൂക്കട്ട ഷര്‍ട്ടിലോ, മുണ്ടിലോ വെച്ച് തേച്ചാലും, നോമ്പുകാരും മറ്റും കഫം കാറിക്കുരച്ച് തുപ്പി കീശയിലോ മറ്റോ ആക്കി വെച്ചാലും നമസ്കാരത്തിന് യാതൊരു തകരാറുമില്ലെന്ന് ഏകകണ്ഠമായി പറയുന്ന സുന്നത്ത് ജമാഅത്ത് - പുരോഹിതന്മാര്‍ തന്നെയാണ് കഫത്തിന്റെയും മൂക്കട്ടയുടെയും പത്തിലൊരംശം പോലും മാലിന്യമില്ലാത്ത മൂത്രത്തിന്റെ ചെറിയൊരംശത്തിന്റെ പേരില്‍ മുസ്ളീംകളെ മുഴുവന്‍ വിഷമിപ്പിക്കാനും കഷ്ടപ്പെടുത്താനും ഒരുമ്പെട്ടിരിക്കുന്നതെന്ന ദുഖസത്യം നമുക്കൊരുകാലത്തും മറക്കാന്‍ പറ്റുന്നതല്ല. മൂത്രമൊഴിച്ച് എഴുന്നേറ്റശേഷം മൂത്രത്തുള്ളി ഉറ്റിവീണതിന്റെ പേരില്‍ നബി വസ്ത്രം മാറുകയോ, വസ്ത്രം കഴുകുകയോ ചെയ്തതായി ഒരു വാറോല പോലും - ദുര്‍ബലമായ ഒരു ഹദീസ് പോലും-കൊണ്ടുവരാന്‍ കഴിയാത്ത പുരോഹിതന്മാരാണ് ആ നബിയുടെ അനുയായികളെക്കൊണ്ട് ഒരു തുള്ളിമൂത്രത്തിന്റെ പേരില്‍ വസ്ത്രം കഴുകിക്കുകയും, മാറ്റിക്കുകയുമൊക്കെ ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ ഇവരെക്കാള്‍ വലിയ സമുദായദ്രോഹികളുണ്ടോ എന്നാണ് നമുക്ക് ചോദിക്കുവാനുള്ളത്..

ചുരുക്കത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കാതെ മലവിസര്‍ജജനം ചെയ്യുമ്പോഴൊന്നും ആസനം കഴുകാതെ വിയര്‍ത്തുനാറി വെള്ളപ്പേന്‍ പൊടിഞ്ഞ വസ്ത്രവും ശരീരവുമായി നമസ്കരിച്ചാല്‍ ആ നമസ്കാരം ശരിയാകുമെന്ന് - സ്വഹീഹാകുമെന്ന ് - ഏകകണ്ഠമായി പറയുന്ന പുരോഹിതന്മാര്‍ നിത്യവും കുളിച്ച് ശുചിയായി ‘അലക്ക് മാറ്റി’ നടക്കുന്ന സംസ്കാര സമ്പന്നരുടെ അല്‍പം മൂത്രത്തുള്ളികളുടെ പേരില്‍ ജൂതമസാലകള്‍ വിളമ്പി ഭീഷണിപ്പെടുത്താന്‍ ഒരുങ്ങിയാല്‍ അതൊന്നും വിലവെക്കേണ്ട ആവശ്യം മുസ്ളീംകള്‍ക്കില്ലെന്നാണ് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നമുക്ക് പറയുവാനുള്ളത്.

ഈ വിശദീകരണത്തിന് കാരണം :

മൂത്രശുചീകരണത്തെപ്പറ്റി ഇത്രയും വിശദീകരിച്ച് പറയാന്‍ കാരണമുണ്ട്. അതു മറ്റൊന്നുമല്ല. നമസ്കാരത്തിന്റെ എല്ലാ ഫര്‍ളുകളും ശര്‍ത്തുകളും പിന്നെ സുന്നത്തുകള്‍ പോലും വളരെ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു ചെറുപ്പം മുതലേ ഈയുള്ളവന്‍. അങ്ങിനെയുള്ളവര്‍ ഇന്നും ധാരാളം ഉണ്ടല്ലോ. മൂത്രശുചീകരണം നമസ്കാരത്തിന്റെ ശര്‍ത്തുകളില്‍പെട്ടതാണെന്നും, ആ ശര്‍ത്ത് പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ നമസ്കാരം ആകെ നിഷ്ഫലമാകുമെന്നുമാണ് നമ്മളെല്ലാം ജനിച്ചുവളര്‍ന്ന ശാഫീമദ്ഹബില്‍ ഏകകണ്ഠമായി എഴുതിവെച്ച നിയമം. അതുമൂലം ഒരിക്കല്‍ മൂത്രമൊഴിച്ചാല്‍ രണ്ടുംമൂന്നും പ്രാവശ്യം കഴുകാന്‍ ഇരിക്കല്‍ എന്റെ സ്ഥിരം പതിവായിരുന്നു. സംശയം ദുരീകരിച്ച് ശുദ്ധിഉറപ്പുവരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. കുറേകാലം കഴിഞ്ഞപ്പോള്‍ മണിക്കൂറുകള്‍ തോറും മൂത്രമൊഴിക്കേണ്ട ഗതികേടിലെത്തി. അപ്പോഴൊക്കെ രണ്ടും മൂന്നുംതവണ കഴുകലുംകൂടി ആയപ്പോള്‍ പഠിക്കാനുള്ള സമയത്തിന്റെ വലിയൊരു ഭാഗം മൂത്രശുചീകരണത്തിന് നീക്കിവെക്കേണ്ടിവന്നു. കഴുകി എഴുന്നേറ്റ ശേഷം ഒരു തുള്ളിമൂത്രമെങ്കിലും വാര്‍ന്നൊലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെങ്കില്‍ മേല്‍ആവര്‍ത്തനം കൂടാതെ കഴിയുകയില്ലെന്ന സ്ഥിതിയിലായി. അപ്പോഴാണ് മൂത്രശുചീകരണത്തെപ്പറ്റി സമഗ്രമായൊരു പഠനം നടത്തണമെന്ന് തീരുമാനിച്ചത്. 1959ല്‍ വെല്ലൂര്‍ അറബിക് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു അത്. അങ്ങനെ അവിടെ ആ വലിയ ഗ്രന്ഥാലയത്തില്‍ വെച്ച് നാല് മദ്ഹബിന്റെയും പ്രാമാണിക ഗ്രന്ഥങ്ങള്‍ ഓരോന്നും പരിശോധിച്ചു. ഹനഫീമദ്ഹബ് പരിശോധിച്ചപ്പോഴേക്കും തന്നെ ഒറ്റയടിക്ക് പ്രശ്നം തീരുമെന്ന മട്ടിലായി. കാരണം ഹനഫികളുടെ പ്രമാണ ഗ്രന്ഥങ്ങളായ ‘ഹിദായ', മബ്സൂത് പോലുള്ള പ്രധാന കിത്താബുകളില്‍ വ്യക്തമായ് എഴുതിവെച്ചതെന്തന്നല്ലേ...? ‘അല്‍-ഇസ്തിഞ്ചാഉസുന്നത്തുന്‍...' (‘മൂത്രവിസര്‍ജ്ജനത്തിന് ശേഷം കഴുകല്‍ സുന്നത്തുമാത്രമാണ ്,’ അഥവാ അത് ഫര്‍ളോ, ശര്‍ത്തോ നിര്‍ബന്ധമോ അല്ലെന്ന് സാരം) ശാഫീമദ്ഹബുകാരാണ് അത് ശര്‍ത്താണെന്ന് പറഞ്ഞുണ്ടാക്കിയതെന്നും, ആ ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാക്കള്‍ തന്നെ എഴുതിവെച്ചിരിക്കുന്നു. കൂടാതെ അതേ ഗ്രന്ഥങ്ങളില്‍ തന്നെ വീണ്ടും പറയുന്നത് കാണുക.. ‘ഒരു ദിര്‍ഹം (സുമാര്‍ നാലുഗ്രാം) തൂക്കത്തിന് തുല്യമായ അളവില്‍മൂത്രം വസ്ത്രത്തിലായതുകൊണ്ട് നമസ്കാരത്തിന് യാതൊരു ദോഷവും ബാധിക്കുകയില്ലെന്ന്.’ പോരേ..!! നാലു മദ്ഹബില്‍ വെച്ച് ഏറ്റവും മുന്തിയ മദ്ഹബുകാരുടെ ശരീഅത്ത് നിയമമാണ് മേല്‍ പ്രസ്താവിച്ചത്. എങ്കിലും ഈയുള്ളവന്‍ അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അങ്ങനെ ഖുര്‍ആന്‍ സമഗ്രമായി പരിശോധിച്ചു. അപ്പോള്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ കാര്യം മലശുചീകരണം മാത്രമാണ്. (5:6) അഥവാ ‘ഗാഇത്വി'ന്റെ കാര്യം മാത്രമേ പറഞ്ഞുള്ളൂ. ‘ഗാഇത്' എന്നാല്‍ സാക്ഷാല്‍ ഭാഷാര്‍ത്ഥപ്രകാരം മലമെന്നല്ലാതെ മൂത്രമെന്നതിന് അര്‍ത്ഥമില്ല. അപ്പോള്‍ മൂത്രത്തിന്റെ കാര്യം നിസ്സാരമാണെന്ന് കണ്ടതിനാലായിരിക്കാം, ഖുര്‍ആന്‍ അത് നിര്‍ബന്ധപൂര്‍വ്വം എടുത്തുപറയാതിരുന്നത്. അതു നിര്‍ബന്ധമില്ലെന്നും അതൊരു സുന്നത്ത് മാത്രമേ ഉള്ളൂ എന്നും

അബുഹനീഫ പറയാന്‍ കാരണവുമതാണെന്ന് അപ്പോള്‍തന്നെ ബോധ്യവുമായി. പിന്നീട് ഹദീസ് പ്രമാണങ്ങളായി അറിയപ്പെടുന്ന ബുഖാരി, മുസ്ളീം മുതല്‍ക്കുള്ള എല്ലാ സകല വാറോല ഗ്രന്ഥങ്ങളും പരിശോധിച്ചു. അപ്പോഴാണ് ബോധ്യപ്പെട്ടത്. എന്തെന്ന്? നബിയുടെ ജീവിതത്തിലൊരിക്കലെങ്കിലും നബി ‘ഇസ്തിബ്റ' എന്ന അറുവഷളന്‍ പണി ചെയ്യുകയോ രണ്ടു വട്ടം മൂത്രശുചീകരണം നടത്തുകയോ, മൂത്രമൊഴിച്ച് എഴുന്നേറ്റശേഷം ‘തുള്ളിമൂത്രത്തെപ്പറ്റി സംശയിക്കുകയോ അങ്ങനെ സംശയിക്കണമെന്ന് ഏതെങ്കിലും സഹാബിയോട് എപ്പോഴെങ്കിലും പറയുകയോ ചെയ്തതായ ഒറ്റസംഭവവും ഒരു ഹദീസും (ഒരു വാറോല പോലും) - ലോകത്തിലില്ലെന്ന്. ഈ നാശം പിടിച്ച സകല മൂത്രമസാലകള്‍ക്കും കാരണക്കാരനായ അബൂഹുറൈറക്കുപോലും അങ്ങനെയൊരു വാറോല നെയ്തുണ്ടാക്കാന്‍ ഓര്‍മ്മയുണ്ടായില്ലെന്ന് താല്‍പര്യം. അതുകൊണ്ടാണ് മൂത്രമൊഴിച്ചശേഷം രണ്ടോ മൂന്നോ നാലോ തുള്ളികളൊക്കെ വസ്ത്രത്തിലായതുകൊണ്ടൊന്നും നമസ്കാരത്തിന് യാതൊരു ദോഷവുമില്ലെന്ന് ഇമാം അബൂഹനീഫയും മറ്റും ഉറക്കെ പ്രഖ്യാപിക്കാന്‍ കാരണമായത്. ശരിയാം വണ്ണം നമസ്കരിക്കണമെന്ന് ആഗ്രഹമുള്ളവരും അതേസമയം മൂത്രത്തിന്റെ വസ്വാസ് മൂലം പലപ്പോഴും മനോവിഷമം അനുഭവിക്കുന്നവരുമായ ധാരാളം സുഹൃത്തുക്കള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നറിഞ്ഞതിനാലാണ് ഈ വിഷയം ഇത്രയും വിശദീകരിക്കാന്‍ കാരണം.' (മൌലവീ ചേകന്നൂര്‍, ‘ഖുര്‍ആനിലെ നമസ്കാര രൂപം')
ചുരുക്കത്തില്‍ യാത്രക്കിടയിലും ജോലിത്തിരക്കിനിടയിലും മൂത്രിക്കേണ്ടിവന്നാല്‍ മറ്റാര്‍ക്കും ശല്യമാകാത്തവിധം പരിസരം വൃത്തികേടാക്കാത്ത രീതിയില്‍ നിന്നു മൂത്രിക്കേണ്ടിവന്നാലോ, മൂത്രിച്ചതിനുശേഷം വെള്ളം കിട്ടിയിട്ടില്ലെങ്കില്‍ കഴുകാന്‍ പറ്റിയില്ലല്ലോ.. ശുദ്ധിയായില്ലല്ലോ.. എന്ന ‘ഒസ്വാസൊ’ന്നും ഖുര്‍ആന്‍ സുന്നത്തുകാരായ - ചേകന്നൂര്‍ മൌലവിയുടെ അനുയായികളായ ഞങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വിശ്വാസികളായ ഞങ്ങളുടെ നമസ്കാരം അള്ളാഹു സ്വീകരിക്കാത്ത പ്രശ്നവുമില്ല...!!!

പ്രശ്നം ഗുരുതരം...!
പ്രതികരണം നിര്‍ബന്ധം...!!

വിശുദ്ധഖുര്‍ആനിലെ രണ്ടുനിയമങ്ങള്‍ അബുഹൂറൈറയും, മുആവിയയും മന്‍സൂഖാക്കിയ (ദുര്‍ബലപ്പെടുത്തിയ) കോലം കണ്ടില്ലേ....! മുസ്ഹഫ് ഉസ്മാനി പരിഭാഷപ്പെടുത്തുമ്പോള്‍ പുറത്തുചാടുന്ന ചില അട്ടിമറികളും പ്രത്യേകതകളുമാണിതെല്ലാം. ഖുര്‍ആന്‍ ഒരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താന്‍ പാടില്ല.

അഥവാ പരിഭാഷപ്പെടുത്തുകയാണെങ്കില്‍ തങ്ങളുണ്ടാക്കിയ ഹദീസ് നിയമങ്ങള്‍ക്കനുസരിച്ചേ അതു പാടുളളൂ എന്നൊക്കെ മുആവിയയും മക്കളും നിയമമാക്കിയതിന്റെ പൊരുളും ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ....! നബിയുടെ കാലത്തും നാലു ഖലീഫമാരുടെ കാലത്തും - അന്നും ഇന്നും - യാതൊരു കുഴപ്പവും കൂടാതെ നില്‍ക്കുന്ന ഒരു വിശുദ്ധഗ്രന്ഥത്തിന് - അള്ളാഹു തന്നെ കാത്തുസൂക്ഷിക്കും എന്നു ഉറപ്പുനല്‍കിയ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന് (15:9) ‘ഖുര്‍ആനെ’ന്നും, ‘അല്‍ഫുര്‍ഖാനെ’ന്നും അന്നും ഇന്നും ബഹുമാനത്തോടെ നാം വിളിക്കുന്ന ഒരു വേദഗ്രന്ഥത്തിന് ‘മുസ്ഹഫ് ഉസ്മാനി' (ഉസ്മാന്റെ ഏടുകള്‍) എന്നു പേരുവിളിക്കാനും, അതു പ്രചരിപ്പിക്കാനും എന്തായിരുന്നു കാരണം...!? ‘കിത്താബുള്ളാ’ (അള്ളാഹുവിന്റെ കിത്താബ്) അല്ലെങ്കില്‍ ‘മുസ്ഹഫ് മുഹമ്മദ്’ (മുഹമ്മദിന്റെ ഏടുകള്‍) എന്നൊക്കെയുള്ള തികച്ചും അന്വര്‍ത്ഥവും അന്യൂനവുമായ ധാരാളം പേരുകള്‍ നല്‍കി സീലടിക്കാമെന്നിരിക്കെ, അതൊന്നും ‘സീല്‍ വെക്കാന്‍’ തിരഞ്ഞെടുക്കാതെ തന്റെ അമ്മോശനായ ഹസ്റത്തുഉസ്മാന്റെ പേരില്‍ ‘മുസ്ഹഫ് ഉസ്മാനി’ എന്ന പേര്‍ എന്തിനാണ് അമവികളും സുന്നികളും മുസ്ളീംലോകത്ത് സംഘടിച്ച് പ്രചരിപ്പിച്ചത്..! സത്യത്തില്‍ കളളഹദീസുകളോടുകൂടി അര്‍ത്ഥംപറയുമ്പോള്‍ മാത്രമാണ് ഖുര്‍ആന്‍ ‘മുസ്ഹഫ് ഉസ്മാനി’യായി മാറുന്നത്. സത്യത്തില്‍ ഖുര്‍ആന്‍ അപകടത്തിലായിരുന്നു എന്ന പച്ചക്കള്ളം ഹദീസിലൂടെ ആദ്യമായി പ്രചരിപ്പിച്ചതും മുആവിയഅടക്കമുള്ള അമവികളായിരുന്നു...! നബിയുടെ ഏറ്റവുമടുത്ത അനുയായികള്‍ സുന്നികളായും, ഷിയാക്കളായും തമ്മിലടിച്ചു ഛിന്നിച്ചിതറിയെങ്കിലും വിശുദ്ധഖുര്‍ആനും ആ ഖുര്‍ആനില്‍ നിന്നും ലഭ്യമാകുന്ന നബിയുടെ ശരിയായ ചര്യക്കും യാതൊരു കോട്ടവും തട്ടിയിട്ടില്ലാ,... ഇനിയൊട്ടു തട്ടുകയുമില്ലാ, എന്നറിയുക..!! അതുപിന്നീട് വിശദമാക്കാം. മാന്യവായനക്കാര്‍ ചേകന്നൂര്‍ മൌലവിയുടെ ഗ്രന്ഥങ്ങളും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളും ഇതോടു ചേര്‍ത്തുവായിക്കുക.
വിശുദ്ധ ഖുര്‍ആനിലെ രണ്ടു ആയത്തുകള്‍ക്ക് ഇന്നുവരെ ആരും പറയാത്ത ഒരര്‍ത്ഥം തന്റെ സ്വന്തം വകയായി ചേകന്നൂര്‍ മൌലവിക്കെതിരില്‍ കെട്ടിയുണ്ടാക്കാന്‍ ഒ.അബ്ദുറഹിമാന്‍ സാഹിബ് നെഞ്ചൂക്ക് കാണിച്ചത് മാന്യവായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ.. അതേ പോലെ ഖുര്‍ആനില്‍ ശൌച്യം തന്നെയില്ലാ എന്നൊരു പച്ചക്കള്ളവും മൂപ്പര്‍ കാച്ചിവിട്ടു. എന്നിട്ടിവിടെ ഒരു ജമാഅത്തുകാരനെങ്കിലും അതിനെതിരെ പ്രതികരിച്ചോ..? ഇതെല്ലാം 'മുസ്ഹഫ് അതൃമാനി,യുടെ' മാത്രം പ്രത്യേകതകളാണ്. അതിനു മുമ്പോ, പിമ്പോ അങ്ങിനെയൊരര്‍ത്ഥം ആരും പറഞ്ഞിട്ടില്ല. ഇതുപോലെ തന്നെയാണ് തന്റെ പണവും പ്രതാപവും രാഷ്ട്രീയമായ എല്ലാ സ്വാധീനവും ഉപയോഗിച്ച് സാക്ഷാല്‍ വിശുദ്ധ ഖുര്‍ആനിനെ ഹദീസുകളോട് ബന്ധിച്ചുകൊണ്ടൊരു ‘മുസ്ഹഫ് ഉസ്മാനി’ക്ക് മുആവിയയും, മര്‍വാനും, അബൂഹുറൈറയും രൂപം നല്‍കിയത്. അല്ലാതെ നബിതിരുമേനിയുടെ കാല

ത്തും, ഖലീഫാ അബൂബക്കറിന്റെ കാലത്തും, ഖലീഫാ ഉമറിന്റെ കാലത്തും, ഖലീഫ ഉസ്മാന്റെ കാലത്തും, ഇമാം അലിയുടെ കാലത്തും, അറേബ്യയുടെ അതിരും കടന്ന് സിറിയയിലും, ഇറാഖിലും, ഈജിപ്തിലും, യമനിലുമൊക്കെയായി പ്രചരിപ്പിച്ചുപോയ ഖുര്‍ആന്റെ നൂറുകണക്കിന് കൈയ്യെഴുത്തുപ്രതികള്‍ക്ക് ഒരു ചുക്കും വരുത്താന്‍ ഒരു യൂദാസുകള്‍ക്കും കഴിഞ്ഞിരുന്നില്ല..!! ഇനിയൊട്ട് കഴിയുകയുമില്ല.

തന്റെ അമ്മോശനായ മൂന്നാം ഖലീഫ ഉസ്മാനെ വകവെക്കാതെ, പ്രായാധിക്യത്താല്‍ ‘മറവിരോഗ'വും, 'ഛന്നിയും' ബാധിച്ചു പിച്ചുംപേയും പറയുന്ന തന്റെ അമ്മോശനായ മൂന്നാം ഖലീഫയെ, ഖലീഫയുടെ സിംഹാസനത്തില്‍ താങ്ങിക്കിടത്തി, മുആവിയയും മര്‍വാനും, അബൂഹുറൈറയും ചേര്‍ന്ന് കള്ളഹദീസുകള്‍ ഉണ്ടാക്കി, അതിനനുസരിച്ച് ഖുര്‍ആനിന് ഒരു ‘പുത്തന്‍ ഭാഷ്യം’ രചിക്കാന്‍ തുടങ്ങുകയും അങ്ങിനെ പുത്തന്‍ മതവിധികളും, മതാചാരങ്ങളും, നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് - 20 വര്‍ഷം മുന്‍പ് നബി ത്വായിഫിലേക്ക് നാടുകടത്തിയ മര്‍വാന്‍ ബിന്‍ ഹകമിനെ തിരിച്ചുകൊണ്ടു വന്ന് ഖലീഫാ ഉസ്മാന്റെ പേഴ്സണ്‍ സിക്രട്ടറി ആക്കിയതു മുതലാണ് - ഇമാംഅലി, ഖലീഫാ ഉസ്മാനോട് സഹകരിക്കാതെ ഭരണത്തില്‍ നിന്ന് വിട്ടുനിന്നത്. ഖലീഫാ ഉസ്മാനെ പുറത്താക്കണം, വേണ്ടിവന്നാല്‍ വധിക്കണം, എന്നൊക്കെ പറഞ്ഞ് അതിനു തയ്യാറായി കൂഫയില്‍ നിന്നും സിറിയയയില്‍ നിന്നും ഈജിപ്തില്‍ നിന്നും മദീനയില്‍ നിന്നും ഒരു പറ്റം യുവാക്കള്‍ സംഘടിച്ചപ്പോള്‍ - ആ വിപ്ളവകാരികാരികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ - ധര്‍മ്മസങ്കടത്തിലായ ഇമാംഅലി മദീനാനഗരം വിട്ടുപോയതും നബിയുടെ ഭാര്യയായ ഹസ്രത്ത് ആയിഷ, ഹജ്ജിനെന്ന വ്യാജേന മക്കയിലേക്ക് ‘തടിയെടുത്തതും’ സാന്ദര്‍ഭികമായി പിന്നീട് വിശദമാക്കുന്നുണ്ട്.

(ഭാഗം 2)

അബുഹുറൈറയും, മുആവിയയും, ഇസ്ളാമില്‍
നടന്ന ഗുരുതരമായ അട്ടിമറികളും....!!
ആരാധനകളും സക്കാത്തും
പ്രാര്‍ത്ഥനകളും കുടുംബം പോറ്റലും...!

സകാത്തില്‍ അബുഹൂറൈറ നടത്തിയ
ഗുരുതരമായ അട്ടിമറികള്‍:

കേവല നമസ്കാരം, നോമ്പ്, ഹജ്ജ് എന്നീ ആരാധനകള്‍ കൊണ്ട് സ്വര്‍ഗ്ഗമുണ്ടെന്നോ, പരലോകമോക്ഷമുണ്ടെന്നോ, പാപം പൊറുക്കുമെന്നോ ഖുര്‍ആനില്‍ എവിടെ യുമില്ല..! ആ ആരാധനകളൊടൊപ്പം പരോപകാരമുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് ആരാധനകളൊക്കെ അന്വര്‍ത്ഥമാകുന്നത്. സകാത്തു നല്‍കാതെ - കുടുംബം പോറ്റാതെ - ഓരോ കാലത്തും തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റാതെ -- നമസ്കരിക്കുന്നതും, നോമ്പുനോല്‍ക്കുന്നതും, ഹജ്ജു ചെയ്യുന്നതും വന്‍ കുറ്റമാണെന്ന് ഖുര്‍ആന്‍കൊണ്ട് ചേകന്നൂര്‍ മൌലവി സമര്‍ത്ഥിച്ചത് നാമൊരു കാലത്തും മറന്നു പോകരുത്...!!
(ഖുര്‍ആനില്‍ നമസ്കാരത്തിനുള്ള സ്ഥാനം - മൌെലവി ചേകന്നൂര്‍)

സകാത്താണ് ഇസ്ളാമിലെ ഏറ്റവും വലുതും അടിസ്ഥാനപരവുമായ കര്‍മ്മപദ്ധതി എന്നു നാം കണ്ടുവല്ലോ... ! നമസ്കാരത്തേക്കാളും, നോമ്പിനേക്കാളും ഹജ്ജിനെക്കാളും എഴുപതും എഴുന്നൂറും ഇരട്ടി മുകളിലാണ് ഖുര്‍ആനില്‍ സകാത്തിന്റെ സ്ഥാനം. അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ട്, ഖുര്‍ആന്‍ നരകം കൊണ്ട് താക്കീത് ചെയ്ത മഹാപാപങ്ങളില്‍നിന്ന് അകന്നു നിന്നുകൊണ്ട്, മറ്റുള്ളവരെ ഉപദ്രവിക്കാതെ, അദ്ധ്വാനിച്ചു കുടുംബം പോറ്റുക എന്നതാണ്, ഇസ്ളാമിലെ ഏറ്റവും അടിസ്ഥാനപരവും, പരമപ്രധാവുമായ സകാത്ത്. (2:215). അതു നിര്‍വ്വഹിക്കുന്നതോടുകൂടിത്തന്നെ സ്വര്‍ഗ്ഗം ഉറപ്പ്..!! (2:62) (5:68), (4:31) (53:32) ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ നിത്യത്തൊഴിലാണ് - അവന്റെ ജോലിയാണ് - അവന്റെ സകാത്ത്.!! കാരണം ആ ജോലിയില്‍ നിന്നാണല്ലോ, അവന്‍ സാമ്പത്തികവരുമാനം - ഉണ്ടാക്കുന്നതും, അതുവഴി തന്റെ മാതാപിതാക്കള്‍ക്കും, ഭാര്യ സന്താനങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ നല്‍കുന്നതും....! (2:215) . എന്നാല്‍ സകാത്ത് എന്നത് പണക്കാര്‍ക്കുമാത്രം ബാധകമായ ഓരേര്‍പ്പാടായിട്ടാണ് ഒ. അബ്ദുള്‍റഹിമാന്‍ സാഹിബിന്റെ ഗുരുനാഥന്മാരായ അബൂഹുറൈറയും മുആവിയയും പണ്ടു മുതലേ വ്യഖ്യാനിച്ചത്.

അതുകൊണ്ടാണ് മൂപ്പരും, മൂപ്പരെപ്പോലെയുള്ള സുന്നി-മുജാഹിദ്-ജമാഅത്ത് മൌലവിമാരും ‘ഹദിസില്ലെങ്കില്‍ സകാത്തിന്റെ കണക്ക ് എവിടെനിന്നു കിട്ടും, നബിയുടെ സുന്നത്തില്ലെങ്കില്‍ സകാത്ത് എങ്ങിനെയാണ് കൊടുക്കുക’ എന്നിങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ഇടയ്ക്കിയക്ക് ഇപ്പോഴും ഹദീസ് പതിപ്പിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്.... ‘.....സകാത്ത് ഖുര്‍ ആന്റെ ഖണ്ഡിതമായ അദ്ധ്യാപനമാണ്. എന്നാല്‍ സകാത്ത് നിര്‍ബന്ധമാവുന്നതിന്റെ പരിധിയും തോതും വിശദീകരിച്ചത് പ്രവാചകനാണ്...’ (ഒ. അബ്ദുള്‍റഹിമാന്‍ പ്രബോധനം ഹദീസ് പതിപ്പ്. 2007. (പേജ്. 128)

സുന്നികളുടെ മണ്ടത്തരം ഒ. അബ്ദുറഹിമാന്‍ സാഹിബ് ആവര്‍ത്തിക്കുന്നു....!!

ചേകന്നൂര്‍ മൌലവി അര നൂറ്റാണ്ട് മുമ്പ് എഴുതുകയും സമര്‍ത്ഥിക്കുകയും ചെയ്ത ഒരു ഖുര്‍ആനികവാദത്തിനു അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും ഇന്നും, മറുപടി പറയാതെ അറബിജാഹിലിയ്യത്താകുന്ന ആ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്റെ സഹോദര സുന്നികള്‍ക്കുവേണ്ടി വിളമ്പുകയാണ് മൂപ്പര്‍ ചെയ്യുന്നത്. ആ ‘തൊലിക്കട്ടി’ യെ എങ്ങിനെ നമി ക്കാതിരിക്കും... !! സാഹിബേ.. അല്ലെന്നാരു പറഞ്ഞു... !! പക്ഷേ അന്നു ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നബി കണക്കാക്കി തന്റെ അനുചരന്‍മാര്‍ക്ക് അന്നു പഠിപ്പിച്ചു കൊടുത്തതുപോലെ, ഇന്ന് സകാത്തിന്റെ തോത് കണക്കാക്കി, തന്റെ അണികള്‍ക്ക് അറിയിച്ചുകൊടുക്കേണ്ടത് ഇന്നത്തെ ഇസ്ളാമിക ഖലീഫയുടെയോ, അമീറിന്റെയോ, താങ്കളെപ്പോലുള്ള പണ്ഡിതന്റെയോ, ചുമതലയാണ്...!! അല്ലാതെ നബിയുടെ കാലത്തും രണ്ടര - അന്നും ‘രണ്ടര’ ‘ഇന്നും രണ്ടര’ - എന്നും രണ്ടര...! എന്ന നിങ്ങളുടെ ആ കള്ളക്കണക്കുണ്ടല്ലോ.. അതു പാടില്ല എന്നാണ് ഖുര്‍ആന്‍ കൊണ്ട് ചേകന്നൂര്‍ മൌെലവി സമര്‍ത്ഥിച്ചത്.. !! മനസ്സിലായില്ല അല്ലേ..... ? മനസ്സിലാക്കിത്തരാം.... !

വിശ്വാസവും നമസ്ക്കാരവും പോലെയല്ല സകാത്ത്.. !! ഓരോ വ്യക്തിയുടെയും, വ്യക്തിപരവും, കുടുംബപരവും, സാമൂഹ്യപരവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് അവന്റെ സാമ്പത്തികബാധ്യതകളും, നയങ്ങളും, ആവശ്യങ്ങളും മാറിക്കൊണ്ടിരിക്കും...!! അതുകൊണ്ടാണ് നമസ്കാരത്തിന് പരിധി നിശ്ചയിച്ച ഖുര്‍ആന്‍, സകാത്തിന്നു പരിധി നിശ്ചയിക്കാതിരുന്നത്. എന്നാല്‍ ദുഷ്ടനായ മുആവിയയും അബൂഹുറൈറയും സകാത്തിനു പരിധി നിശ്ചയിക്കുകയും, സകാത്തില്‍ 80 ശതമാനവും വെട്ടിക്കുറക്കുകയും, നമസ്കാരം പരിധി യില്ലാതെ, നമസ്കരിച്ചുകൊള്ളാന്‍ പഠിപ്പിക്കുകയും ചെയ്തു. (ഇത് ഉദാഹരണസഹിതം പിന്നീട് വിശദമാക്കുന്നുണ്ട്.) നബിയുടെ അനുചരന്മാര്‍ നബിയോട് ചോദിച്ചിട്ടുപോലും, ‘നിങ്ങളുടെ ആവശ്യം കഴിഞ്ഞും മിച്ചം വരുന്നതില്‍ നിന്ന് നിങ്ങള്‍ യുക്തമനുസരിച്ചു ദാനം ചെയ്തോളൂ’ എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞത്... (2:219, 2:215). വിഷയം സാമ്പത്തികമായതുകൊണ്ടും, സാമ്പത്തിക രംഗവും വാണിജ്യരംഗവും എന്നെന്നും മാറിക്കൊണ്ടിരിക്കുന്നതായതുകൊണ്ടും, ‘നിര്‍ബ്ബന്ധദാനമെന്ന’ നിലക്കു വിശ്വാസികള്‍ കൊടുക്കേണ്ട ആ നികുതിയുടെ (ഠമഃ ന്റെ) കാര്യത്തില്‍ ഒരു കണിശമായ നിയമം (മ വമൃറ മിറ ളമ ൃൌഹല)അല്ലാഹുവും ഖുര്‍ആനും, നബിയും പഠിപ്പിച്ചില്ല എന്നു സാരം. കാരണം അതു പ്രായോഗികമല്ലാത്തതുകൊണ്ടുതന്നെ....!

ഒരമ്പതുകൊല്ലം മുമ്പ് ആയിരം ഉറുപ്പികക്ക് നാം വാങ്ങിയ ഭൂമി ാഇന്ന് ഒരു കോടി ചോദിച്ചാലും ചിലപ്പോള്‍ വാങ്ങാന്‍ ആളുണ്ടാകും...!! കാരണം പണത്തിന്റെ മൂല്യം കാലവും സാഹചര്യവുമനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നതുകൊണ്ടുതന്നെ...!! ഇതൊക്കെ അറിയുന്ന സര്‍വ്വശക്തനും ത്രികാലജ്ഞാനിയുമായ അല്ലാഹു-നമസ്കാരത്തിനു പരിധി നിശ്ചയിച്ച അല്ലാഹു- പ്രര്‍ത്ഥനക്കു പരിധി നിശ്ചയിച്ച അല്ലാഹു- സകാത്തിനു പരിധിയും കണക്കും നിശ്ചയിച്ചില്ല..!! അതു തീരമാനിക്കാനുള്ള അധികാരം അതാതുകാലത്തെ ഭരണകര്‍ത്താക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും വിടുകയാണ് (4:59... 8:1) ചെയ്തത്. അക്കാലത്ത് ഇസ്ളാമിന്റെ ഖലീഫയും, ഭരണാധികാരിയും, ന്യായാധിപനുമൊക്കെ നബിയായിരുന്നുവല്ലോ.. അതനുസരിച്ച് സകാത്തിന്റെ കണക്കും, ഓരോ കൊല്ലവും, പ്രത്യേകം പ്രത്യേകം തന്നെ നബി വിളംബരം ചെയ്തിരുന്നു. നബിയെ അനുസരിക്കുന്നതിന്റെ ഭാഗമായി- നബിയെ ‘ഇത്വാ അത്തു’ ചെയ്യുന്നതിന്റെ ഭാഗമായി - ആ സകാത്തിന്റെ കണക്ക് ആ വിശ്വാസികള്‍ സ്വീകരിക്കുകയും, നബിയുടെ അന്നത്തെ നിര്‍ദേശവും ഉത്തരവുമനുസരിച്ച്, സകാത്തിന്റെ വിഹിതം ഓരോരുത്തരും നബിയുടെ സന്നിധിയില്‍ എത്തിക്കുകയും, നബി അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു...!!. നബിയുടെ മരണത്തിനുശേഷം ഖലീഫാ അബൂബക്കറിനെയും, അതിനുശേഷം ഖലീഫാ ഉമറിനെയും ‘ഇത്വാഅത്ത്’ ചെയ്തുകൊണ്ട് - അനുസരിച്ചുകൊണ്ട് - മുസ്ളീംകള്‍ ജീവിച്ചിരുന്നു... അതായത് നബിയായാലും, ഏതു രാജാവായാലും -‘ഇത്വാഅത്ത്’ ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണെന്നുസാരം... അല്ലാതെ നബി ജീവിച്ചിരിക്കുമ്പോളുള്ള ‘ഇത്വാ അത്ത്’ നബി മരിച്ചശേഷം നടക്കുകയില്ല.... അതു പ്രയോഗികവുമല്ല... മരിച്ച രാജാവിനെങ്ങിനെയാണ് - അല്ലെങ്കില്‍ മരിച്ചുപോയ മനുഷ്യനായ നബിയുടെ ‘ജീവചരിത്ര’ത്തിനെങ്ങിനെയാണ്, മരിയ്ക്കാത്ത ജനങ്ങളുടെ ദൈനം ദിന കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കി തീരുമാനമെടുക്കാന്‍ കഴിയുക... !!.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, നബി വിരോധികളായിരുന്ന മുആവിയയും, അബൂഹുറൈറയും ചേര്‍ന്നു, നബിയുടെ കാലത്തു നബി ചെയ്ത ചില യഥാര്‍ത്ഥ നടപടി ക്രമങ്ങളും, ഉത്തരവുകളും, ചര്യകളുമൊക്കെ തന്ത്രപൂര്‍വ്വം മറച്ചുവെച്ച്, നബിയെ ഒരു അല്ലാഹുവാക്കി ചിത്രീകരിച്ചുകൊണ്ട്, നബി ചെയ്യാത്ത കുറെ ചര്യകളും, നടപടിക്രമങ്ങളും, ഉത്തരവുകളും, ‘സുന്നത്തുകളും’ ചരിത്രങ്ങളും നബിയുടെതെന്ന പേരില്‍ എഴുതിയുണ്ടാക്കുകയും അതിന്ന്് ‘മലക്കി ഹദീസുകള്‍’ എന്നു പേരിടുകയും ചെയ്തു. നബിയെ ‘ഇത്വാ അത്ത്’ ചെയ്യണമെന്ന് ഖര്‍ആന്‍ പറയുന്നുണ്ടെന്നും (4:59) (3:32, 132) (4:13) (4:69) (5:92) .... (8:1) നബിയെ ‘ഇത്വാഅത്ത് ’ ചെയ്യുക എന്നുവെച്ചാല്‍ നബിയുടേത് എന്നു പറഞ്ഞു തങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും, സുന്നത്തുകളും, ആകള്ള ഹദീസുകളും,നമസ്കാരങ്ങളുമൊക്കെ അനുസരിച്ചു ജീവിക്കലാണെന്നും, ആ(കള്ള) ആയത്തുകള്‍, ഖുര്‍ആന്റെ ഭാഗം തന്നെയാണെന്നും ആദ്യകാലത്തവര്‍ പ്രചരിപ്പിച്ചു... പക്ഷേ ഖുര്‍ആനിന്റെ അകത്തേക്ക് ആ ‘ആയത്തുകളെ ’ കടത്താന്‍ അവര്‍ക്കു കഴിയാത്തതുകൊണ്ട് അവര്‍ അതിന് ‘മലക്കി ഹദീസുകള്‍ ’

എന്നു പേരിട്ടു, ഖുര്‍ ആനോട് ചേര്‍ത്തുപിടിച്ചു...!! മുആവിയയും മക്കളും ‘മുസ്ഹഫ്ഉസ്മാനിയോടൊപ്പം’ ചേര്‍ത്തു പിടിച്ച് ആ കള്ള ഹദീസുകളുമായി 92 വര്‍ഷം ബുദ്ധികൊണ്ടും,കൌെശലം കൊണ്ടും വാളുകൊണ്ടും ഭരിച്ചു... !! ചുരുക്കത്തില്‍ തന്നിലും വിശുദ്ധ ഖുര്‍ ആനിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട്-തന്നെ അനുസരിക്കുന്ന-തന്നെ ഇത്വാ അത്ത് ചെയ്യുന്ന - ഒരു ജനതയെ, കേവലം രണ്ടു വര്‍ഷം കൊണ്ട് ഭരണാധികാരിയും ഖലീഫയുമായ നബി തിരുമേനി മദീനയില്‍ വളര്‍ത്തിയെടുത്തപ്പോള്‍, നബിയുടെ കള്ളഹദീസിലും, തന്നിലും വിശ്വസിച്ചു കൊണ്ടു - തന്നെ അനുസരിക്കുന്ന-തന്നെ ഇത്വാ അത്ത് ചെയ്യുന്ന- ഒരുപറ്റം കാടന്‍ സുന്നി ഇമാമുകളെ മക്കാ-മദീനയില്‍ വളര്‍ത്തിയെടുക്കാന്‍, നബിയേക്കാള്‍ എട്ടിരിട്ടി, സാമ്പത്തികവും, രാഷ്ട്രീയവുമായ കഴിവുള്ള മുആവിയക്കു കഴിഞ്ഞു. ആ സുന്നികളില്‍ നിന്നാണല്ലോ ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നീ-മുജാഹിദ്-ജമാഅത്തു മൌെലവിമാര്‍ക്കു ജന്മം നല്‍കയ ‘അഹല്ലുസുന്നത്തുവല്‍ജുമാഅത്ത് ’ എന്ന സംഘടനയുടെ ആരംഭംവും അത്ഭുതകരമായ വളര്‍ച്ചയും... !! ( അത് പിന്നീട്് വിശദമായി നാം പഠിക്കുന്നുണ്ട്.)

നബിയുടെതെന്ന പേരില്‍ കുറെ ‘ഉത്തരവുകളും’ ‘പ്രസ്താവനകളും’ വചനങ്ങളും, ചര്യകളും നടപടിക്രമങ്ങളും കെട്ടിയുണ്ടാക്കി (അതില്‍ നബിയുടെ ചില യഥാര്‍ത്ഥവചനങ്ങളും ചര്യകളമുണ്ട് എന്ന സത്യവും നാം മറക്കരുത്) അതിന് മലക്കിഹദീസുകള്‍ എന്ന പേരിട്ട്-ആ ഹദീസുകളെ പിന്‍പറ്റണമെന്നും - അഥവാ മരിച്ചു പോയ നബിയെ‘ഇത്വാ അത്ത്’ ചെയ്യണമെന്ന ‘അബൂഹുറൈറസിദ്ധാന്ത’ത്തിനുവേണ്ടി വാദിക്കുയും - ‘ഇത്വാ അത്തും ഇബാദത്തും’ ഒന്നാണെന്നുള്ള ഒരു ഖുര്‍ആന്‍ വിരുദ്ധ മണ്ടന്‍ സിദ്ധാന്തവുമായാണ്- അബുല്‍ അഅ്ലാ മൌദൂദി ‘ഹുകൂമത്തെ ഇലാഹി’ എന്ന തന്റെ ‘ഇസ്ളാമിക ഭരണകൂടത്തിന്’ രൂപം നല്‍കിയത്...! നിങ്ങളുടെ മുമ്പിലുള്ള - നിങ്ങളുടെ കൈകളിലുള്ള-നിങ്ങള്‍ക്കു വായിക്കാനും പഠിക്കാനും പര്യാപ്തമായരീതിയില്‍ മുഹമ്മദ് നബി തിരുമേനിയിലൂടെ നിങ്ങള്‍ക്ക് എത്തിച്ചു തന്ന - ഖുര്‍ആന്‍ പഠിച്ചു കൊണ്ടാണ് - അതിനെ ‘ഇത്തിബാഅ്’ ചെയ്തുകൊണ്ടാണ് ഓരോ ഭരണാധികാരിയും മുസ്ളിമും ജീവിക്കേണ്ടതെന്നും, അഥവാ ഖുര്‍ആന്‍ ‘ഇത്തിബാഅ്’ ചെയ്യുന്ന നബിയേയോ, രാജാവിനെയോ,പണ്ഡിതനേയോ മാത്രമേ ഓരോ മുസ്ളിമും പിന്‍പറ്റേണ്ടതുള്ളു എന്നും അല്ലാതെ മരിച്ചു പോയ നബിയുടെയോ, മരിച്ചുപോയ ഏതെങ്കിലും ഒരു മുസ്ളിം രാജാവിന്റെയോ, കാലത്തെ നിയമങ്ങളും നയങ്ങളും നടപടിക്രമങ്ങളും അനുസരിച്ചുകൊണ്ട് - ഒരു ഭരണക്രമം നടപ്പിലാക്കിയാല്‍ അത് വിജയിക്കുകയില്ല, എന്ന ഖുര്‍ആനികപാഠം പഠിക്കാത്തതു കൊണ്ടാണ് മൌെദൂദിയുടെ ‘ഹുക്കൂമത്തെ ഇലാഹി’ പരാജയപ്പെടാനും പുസ്തകത്താളുകളില്‍ കിടന്ന് ‘അകാലചരമ'മടയാനും കാരണമായത്. അതേ സമയം ദൈവവിശ്വാസിയായ ഹിന്ദുവിനെയും, മുസ്ളീമിനെയും, ക്രിസ്ത്യാനിയെയും ഒരുപോലെ കാണാന്‍ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിനെ അടിസ്ഥാനമാക്കികൊണ്ട്, നബി ചെയ്തതുപോലെ മുസ്ളിംലീഗോ, കോണ്‍ഗ്രസ്സൊ, കമ്മ്യൂണിസ്റു പാര്‍ട്ടിയോ, ബി.ജെ.പി.യോ, അല്ലെങ്കില്‍ അതിലെ ഏതെങ്കിലും ഒരു നേതാവോ, ഒരു സംഘടനയുണ്ടാക്കുകയും, അതിനെ വളര്‍ത്തുകയും ചെയ്താല്‍ ഇന്നു ഇന്ത്യയിലുള്ള

എല്ലാ മതസംഘടനകളെക്കാളും, മതങ്ങളെക്കാളും, രാഷ്ട്രീയ സംഘടനകളെക്കാളും വമ്പിച്ച പുരോഗതിയും, വിപ്ളവും ആ സംഘടനക്ക് ഇന്ത്യയില്‍ ഉണ്ടാക്കാന്‍ കഴിയും എന്നറിയുക...!!. ചേകന്നൂര്‍ മൌലവി തുടങ്ങിവെച്ചതും അതുതന്നെയാണ്...!!. അല്ലാതെ ഒ.അബ്ദുറഹിമാന്‍ സാഹിബ് കരുതുന്നതുപോലെ, അക്ബര്‍ ചക്രവര്‍ത്തിയുടെ പൊളിഞ്ഞുപാളീസായ ‘ദിന്‍-ഇലാഹി’പോലെ - തന്റെ ആചാര്യനായ മൌെദൂദിയുടെ ‘ഹുകൂമത്തെ ഇലാഹി’ പോലെ - ‘ക്ളച്ചു’ പിടിക്കാത്ത മതമല്ല ഞങ്ങളുടെ മതം (ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി). കാരണം എന്തെന്നല്ലേ... ? മതങ്ങളെക്കാളും മതസംഘടനകളെക്കാളും വമ്പിച്ച മാറ്റങ്ങള്‍ ഇന്ത്യയിലുണ്ടാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ മതസ്ഥരെയും ജാതികളെയും ഒരേ കൊടിക്കീഴില്‍ കൊണ്ടുവരാനും, ഒന്നിച്ചു പ്രവര്‍ത്തിപ്പിക്കാനും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്... ! ‘മതഗ്രന്ഥങ്ങക്കോ’, ‘മതഗ്രൂപ്പുകള്‍ക്കോ’ അതു കഴിയില്ല. അതേ സമയം എല്ലാ മതക്കാരെയും, വര്‍ഗ്ഗങ്ങളെയും, ജാതികളെയും, ഭാഷകളെയും ഒരേ പോലെ കാണുന്ന വിശുദ്ധ ഖുര്‍ആനിന് അത്തരം ഒരു വിപ്ളവത്തിനു കഴിയും...!! നബിയുടെ സാമൂഹ്യവിപ്ളവം മക്കയിലും മദീനയിലും ആദ്യകാലത്ത് വജയിക്കാന്‍ കാരണവുമതായിരുന്നു... !! പിന്നീട് നബിയുടെ ‘അനുയായികള്‍’ തന്നെ ഖുര്‍ആനിനു പകരം ഹദീസുകള്‍ നടപ്പിലാക്കിയപ്പോള്‍ നബി ഖൂര്‍ആന്‍ കൊണ്ട് ഏകീകരിച്ച അറേബ്യന്‍ ഗോത്രങ്ങളെ ‘ഭിന്നിപ്പിക്കുകയും’, ഓരോ ഗോത്രങ്ങളെയും ഭിന്നിപ്പിച്ചു, തമ്മിലടിപ്പിച്ചുകൊണ്ട്, ഓരോ ഗോത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും, അവരുടെ ചെയ്തികള്‍ ന്യായീകരിക്കാന്‍,‘ഹദീസ്സുകള്‍’ഉണ്ടാക്കാന്‍ അവസരം നല്‍കുകയും ചെയ്തപ്പോള്‍ ആ ‘സാമൂഹ്യവിപ്ളവമുഖം’ മുസ്ളീംകള്‍ക്ക് നഷ്ടമായി....!!. എങ്കിലും വിദ്യാഭ്യാസപരമായും, സാമ്പത്തികമായും വളരെ പുരോഗമിച്ച ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാജ്യങ്ങളില്‍ - ചിന്താസ്വാതന്ത്യ്രമുള്ള നാടുകളില്‍ - ഖുര്‍ആനികവിപ്ളവം ഇനിയും വിജയിക്കും എന്നറിയുക...!!. വീണ്ടും നമുക്ക് വിഷയത്തിലേക്ക് മടങ്ങാം.....

അദ്ധ്വാനിച്ചു കുടുംബം പോറ്റുക എന്നതാണ് അടിസ്ഥാനപരമായ സകാത്ത് എന്നു നാം കണ്ടുവല്ലോ (2:215) ആ സകാത്തിന്ന്് നമസ്കാരത്തേക്കാള്‍ എഴുപതും ചിലപ്പോള്‍ എഴുന്നൂറും ഇരട്ടി പുണ്യവും പ്രതിഫലവുമുണ്ടെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുമുണ്ട് (6:161) (2:261) (11:114). നമസ്കാരം പോലുള്ള നന്മകള്‍ക്ക് പത്ത് പ്രതിഫലം എന്നു മാത്രമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മാത്രമല്ല ഖുര്‍ആന്‍ പറഞ്ഞിതിന്നു വിപരീതമായി മൂന്നു നേരത്തിനുപകരം മുന്നൂറു നേരം നമസ്കരിച്ചാലും, അഞ്ചുനേരവും, അഞ്ഞൂറുനേരവുമൊക്കെ നമസ്കരിച്ചാലും അതുകൊണ്ടൊന്നും, യാതൊരു കാരണവശാലും, ആരാധനയുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുമെന്നൊരു സൂചന പോലും ഖുര്‍ആനില്‍ എവിടെയുമില്ല. എത്ര നമസ്കരിച്ചാലും ‘പ്രതിഫലം പത്തേ പത്ത്...’ ഇതാണ് ഖുര്‍ആനിന്റെ സമീപനം. എന്നാല്‍ എത്രകണ്ട് ആരാധനകളും പ്രാര്‍ത്ഥനകളും - എത്രകണ്ട് നമസ്കാരവും നോമ്പും ഹജ്ജും വര്‍ദ്ധിപ്പിക്കുന്നുവോ - അത്രകണ്ട് പുണ്യവും വര്‍ദ്ധിക്കുമെന്നാണ് ജൂതനായ അബൂഹുറൈറ കള്ളഹദീസിലൂടെ സുന്നികളെ പഠിപ്പിച്ചത്... അതുകൊണ്ടാണ് ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നികള്‍

നമസ്കാരഭ്രാന്തന്‍മാരാവാന്‍ കാരണമായതും...!! അതേസമയം നമസ്കാരത്തിന്നു പരിധി നിശ്ചയിച്ച ഖുര്‍ആന്‍ സകാത്തിന്നു പരിധി നിശ്ചയിച്ചില്ല. (2:215) (2:219) സമയവും സന്ദര്‍ഭവും കണക്കിലെടുത്ത്, കൊടുക്കുന്നവന്റെയും അനുഭവിക്കുന്നവന്റെയും ചുറ്റുപാടനുസരിച്ച്, സകാത്തിന്റെ പ്രതിഫലവും സാന്ദര്‍ഭികമായി വര്‍ദ്ധിപ്പിക്കും എന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്...!! എന്നാല്‍ ദുഷ്ടനായ മുആവിയയും അബുഹുറൈറയും നിയമമാക്കിയതെന്തെന്നല്ലേ. ഖൈബര്‍ യുദ്ധാനന്തരം ധാരാളം സമ്പത്തും മറ്റും യുദ്ധം കൂടാതെത്തന്നെ നബിക്കും കൂട്ടുകാര്‍ക്കും അധീനപ്പെട്ടിരുന്നു. സാമ്പത്തികമായി നബിക്ക് തീരെ ക്ളേശമില്ലാത്ത ഒരു വര്‍ഷമായിരുന്നു അത്. ആ വര്‍ഷം അവരുടെ മിച്ചമുള്ള സമ്പത്തില്‍ നിന്ന് 2 1/2 ശതമാനം ‘ബൈത്തുല്‍ മാലില്‍’ (പൊതുഖജനാവില്‍) സകാത്തായി (ടാക്സായി) അടയ്ക്കണമെന്ന നിയമം - ഈ ഉത്തരവിനെ - ഖുര്‍ആന്‍ പോലെ ഒരു ശാശ്വത നിയമമാക്കി പ്രഖ്യാപിക്കുകയും, (അതിനെ ഒരു ഖുര്‍ആന്‍ ആയത്തെന്നപോലെ പ്രഖ്യാപിക്കുകയും), ആ മലക്കിഹദീസിന് (മുആവിയയുടെ ആ കള്ള ആയത്തിന്ന്) ഖുര്‍ആന്‍നെക്കാള്‍ പ്രാധാന്യമുണ്ടെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു.. ആ കള്ള ഹദീസുകള്‍ക്കാണ് ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബും കൂട്ടുകാരും ഒന്നാം സ്ഥാനം നല്‍കുന്നതും, ‘ഹദീസ് പതിപ്പി’ റക്കുന്നതും, ‘സിന്ദാബാദ് ’ വിളിക്കുന്നതും...!!

ഒരു വഷളന്‍ ചോദ്യവും അതിന്നുള്ള ഇരട്ട മറുപടിയും...

സകാത്തിന്ന് ഇങ്ങനെ ‘21/2 ശതമാനം’ ‘അരശതമാനം’ എന്നൊക്കെ ‘മഹത്തരവും’ കണിശവുമായ നിയമങ്ങളും കണക്കും വെച്ചിട്ടില്ലെങ്കില്‍ ‘പിശുക്കന്‍മാരായ സുന്നികള്‍ ’ സക്കാത്തു കൊടുക്കാതെ ഒഴിഞ്ഞു മാറില്ലേ എന്നാണ് ചിലരുടെ ‘ഭയങ്കര’ ചോദ്യം...! അതിനുള്ള ആദ്യത്തെ മറുപടി നിങ്ങള്‍ ഒന്നാമതായി അല്ലാഹുവിലും, നബിയിലും, ഖുര്‍ആനിലും വിശ്വസിക്കുന്ന, യഥാര്‍ത്ഥ വിശ്വാസികളാവണം എന്നതാണ്..... അപ്പോള്‍ പിന്നെ അത്തരം മണ്ടന്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നില്ല...!! ഈ ഭാഗം ‘ആദമും ഹവ്വയും നാം പഠിക്കാത്ത ചില ഖുര്‍ആനിക പാഠങ്ങളും' എന്ന അദ്ധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്.

രണ്ടാമത്തെ മറുപടി :- നമസ്കാരം എത്രവര്‍ദ്ധിപ്പച്ചാലും, യാതൊരു കാരണവശാലും, ആരാധനയുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കില്ല എന്നു പഠിപ്പിച്ച ഖുര്‍ആന്‍ കയ്യലിരിക്കേ, പള്ളിപ്പണിക്കുവേണ്ടി - സാക്ഷാല്‍ മക്കത്തെപള്ളി നിര്‍മ്മാണത്തിനുപോലും- പിരിവു നടത്തലും, സംഭാവന നല്‍കലും ഒരു പുണ്യ കര്‍മ്മമല്ലെന്നു (9:19) ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കേ, അതിന്നൊന്നും ‘പുല്ലുവില’ പോലും കല്‍പ്പിക്കാതെ, ‘ഇവടെ ഒരാള്‍ ഒരു പള്ളി പണിതാല്‍ സ്വര്‍ഗ്ഗത്തില്‍ അവന് ഒരു മുറി ഉറപ്പായി’ എന്ന അബൂഹുറൈറയുടെ കള്ള ആയത്തില്‍ (ഹദീസില്‍) വിശ്വസിച്ചുകൊണ്ട് ലക്ഷക്കണക്കിനു പള്ളികള്‍ പണിയുന്ന നിങ്ങള്‍ - പള പളാ മിന്നുന്ന കമാനങ്ങളും മിനാരങ്ങളുമായി, ആഢംഭരത്തിന്റെ പ്രതീകമായി

കൊട്ടാര സദൃശമായ പള്ളികള്‍ തീര്‍ക്കുന്ന നിങ്ങള്‍ - മുസ്ളിം സമുദായത്തിന്റെ ധൂര്‍ത്തിന്റെയും, ദുര്‍വ്യയത്തിന്റെയും വിവരക്കേടിന്റെയും, തമ്മില്‍തല്ലിന്റെയും പ്രതീകമായ ആയിരക്കണക്കിനു പള്ളികള്‍ പണിയാന്‍ യാതൊരു മാനദണ്ഡവുമില്ലാതെ 25ഉം 30ഉം ശതമാനവുമായി, കോടികള്‍ വാരിയെറിയാന്‍ സുന്നികളെ പ്രേരിപ്പിക്കുന്ന നിങ്ങള്‍ - അല്ലാഹു നിര്‍ബന്ധമാക്കിയ - ‘അവശതയനുഭവിക്കുന്നവരുടെ പട്ടിണി മാറ്റാന്‍’ അല്ലാഹു നിര്‍ബന്ധമാക്കിയ - സകാത്തിന്റെ പേരില്‍ മാത്രം ‘ശതമാന’ ത്തിന്റെ ഈ കള്ളക്കണക്ക് കെട്ടി വലിച്ചു കൊണ്ടു വരുന്നത് എന്തിനാണ്... !! അപ്പോള്‍ അല്ലാഹുവും റസൂലും പറഞ്ഞ കാര്യത്തിന് ചിലവാക്കുമ്പോള്‍ നിങ്ങള്‍ കണക്കു പറയുന്നു, പിശുക്കു കാണിക്കുന്നു. അബൂഹുറൈറയും മുആവിയയയും പറഞ്ഞ കാര്യത്തിന്ന് ധൂര്‍ത്തടിക്കാന്‍ യാതൊരു കണക്കും, പിശുക്കുമില്ല.. അല്ലേ....? വെറുതെയാണോ ചേകന്നൂര്‍ മൌെലവി നിങ്ങളെ‘പുരോഹിത ദജ്ജാലുകള്‍’ ‘ഛോട്ടാ അബൂഹുറൈറകള്‍’ ‘പുരോഹിതപ്പരിഷകള്‍’ എന്നൊക്കെ വിളിച്ചുപോയത്...!! അതിലും എത്രയോ മോശമായ ഭാഷയില്‍ അഭിസംബോധന ചെയ്യാന്‍ അര്‍ഹതപ്പെട്ടവരല്ലേ നിങ്ങള്‍ ? അദ്ദേഹം ആ ആക്ഷേപവര്‍ഷം അങ്ങിനെ ചുരുക്കിയത് അദ്ദേഹത്തിന്റെ മാന്യത ഒന്നു കൊണ്ടു മാത്രമാണെന്നാണ് നമുക്കു ഇപ്പോള്‍ പറയാനുള്ളത്.....!! ഇതൊക്കെ അദ്ദേഹം (ചേകന്നൂര്‍ മൌെലവി) അരനൂറ്റാണ്ടു മുമ്പ് എഴുതുകയും പ്രസംഗിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്തതല്ലേ.... അതിനൊന്നും മറുപടി പറയാതെ - അന്നും ഇന്നും മറുപടി പറയാന്‍ കഴിയാതെ- കേവലം ‘രണ്ടരശതമാനത്തിന്റെ കള്ള കണക്കിന്റെ ’ ഹദീസുമായി നിങ്ങള്‍ വീണ്ടും ഹദീസ് പതിപ്പുമായി രംഗത്തു വന്നാല്‍ നിങ്ങളെയങ്ങിനെ വെറുതെ വിടും എന്നൊന്നും കരുതണ്ട...!! ഞങ്ങളും നിങ്ങളെ കണക്കു പഠിപ്പിച്ചിട്ടേ വീടൂ... ഇനി ‘സാഹിബി’ന്റെ കയ്യില്‍ മിച്ചം പണമുണ്ടെങ്കില്‍ - സകാത്തു കൊടുക്കേണ്ട കണക്കറിയതാതെ ‘സാഹിബ്’ വിഷമിക്കുയാണെങ്കില്‍ ഒരു എളുപ്പവഴി പറഞ്ഞു തരാം. താങ്കള്‍ തന്നെ എഴുതിയതുപോലെ കോഴിക്കോട്ടും വണ്ടൂരും തിരൂരുമൊക്കെയായി, ഖുര്‍ആന്‍ പഠിപ്പിച്ച

പോലെ- നബിതിരുമേനി ചെയ്തതുപോലെ - ചേകന്നൂര്‍ മൌെലവി പഠിപ്പിച്ചതുപോലെ, നമസ്കരിക്കുകയും, നോമ്പു നോല്‍ക്കുകയും, ഹജ്ജുചെയ്യുകയും ചെയ്യുന്ന - ഒരു പുതിയ മതവുമായി - ഒരു ‘ദീന്‍ ഇലാഹിയു’ മായി- ജീവിക്കുന്ന ഒരു പറ്റം ഖുര്‍ആന്‍ വിശ്വാസികളുണ്ട്. അവരില്‍ അധികവും കൂലി പണിക്കാരും, മീന്‍കച്ചവടക്കാരും, ചുമട്ടുതൊഴിലാളികളും മറ്റുമാണ്... ഒരു വെള്ളിയാഴ്ച ദിവസം ആ കേന്ദ്രത്തില്‍ ചെന്നാല്‍ അവരെ കാണാം... എല്ലാ ദിവസവും കാണില്ല..!! വെള്ളിയാഴ്ച മാത്രം..!! കാരണം നിങ്ങളെപ്പോലെ എന്നും പള്ളിയില്‍ പോയി ‘ചൊറിയും കുത്തിയിരിക്കുന്ന’ പരിപാടി ഞങ്ങള്‍ക്കില്ല... അവരിലാരെയെങ്കിലും കണ്ടിട്ട് താങ്കളുടെ കയ്യില്‍ മിച്ചമുള്ള ധനത്തിന്റെ കണക്ക് അവരോട് പറഞ്ഞാല്‍, ‘എത്ര നിങ്ങള്‍ സകാത്തു കൊടുക്കണം’ എന്നു നിങ്ങളുമായി കുറച്ചുനേരം സംസാരിച്ചശേഷം ആ ‘കുട്ടി’ കള്‍ പറഞ്ഞുതരും..!! ഏതായാലും നിങ്ങളുടെ പൂര്‍വ്വികരായ സുന്നികളുടെ ‘പിശുക്കന്‍ കണക്കുപോലെ ’ അത് രണ്ടര ശതമാനമാവാന്‍ സാധ്യതയില്ല... !

ഇന്നത്തെ സ്ഥിതിഗതിക്കനുസരിച്ച്, ഷിയാക്കളെപ്പോലെ, ഒരു പത്തു ശതമാനമെങ്കിലും വരും...! ‘രണ്ടരയിലുറപ്പിക്കാം’ എന്നു വ്യാമോഹിച്ച് പിശുക്കന്‍ മണ്ടയുമായി നിങ്ങള്‍ അങ്ങോട്ടു പോകേണ്ട....! നിങ്ങളെ സകാത്തിന്റെ കണക്കു പഠിപ്പിക്കാന്‍ ‘ചേകന്നൂരിന്റെ ആ കുട്ടികള്‍’ മതി.... !! ‘ഹനഫീ മദ്ഹബില്‍’ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മുഗള്‍ ചക്രവര്‍ത്തിയായ മഹാനായ അക്ബര്‍ ഉണ്ടാക്കിയ ‘തലയും വാലു’മില്ലാത്ത ‘ദീന്‍ ഇലാഹി’ പോലെ ചേകന്നൂരിന്റെ കുട്ടികളുടെ മതം ‘വാലറ്റു’ പോകും എന്നും വ്യാമോഹിക്കണ്ട....!! ആ ‘പൂതി’ മനസ്സില്‍ വെച്ചാല്‍ മതി...!! ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെപ്പോലെയല്ലാത്ത സുന്നി-മുജാഹിദു- ജുമാഅത്തു മൌെലവിമാര്‍ ആ ‘കുട്ടി’ കളുടെ നേതൃത്വം ഏറ്റെടുക്കുമെന്നും, ഖുര്‍ ആന്‍ സുന്നത്തു പ്രസ്ഥാനം, നിങ്ങളുടെ മുജാഹിദു-ജുമാഅത്തു പ്രസ്ഥാനം പോലെ കേരളക്കരയില്‍ വളരുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്യുമെന്നും അനുഭവിച്ചറിയുക....!!

ഇനി സാക്ഷാല്‍ ജൂതനായ മുആവിയയും അബൂഹുറൈറയും ചേര്‍ന്നു ഇസ്ളാമിലെ സകാത്തു പദ്ധതിയെ അടിമുടി അട്ടിമറിച്ച ഏതാനും ഭാഗങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷം, സകാത്തിന്റെ ഈ ചര്‍ച്ച അവസാനിപ്പിക്കാം...

എല്ലാ ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന്
വിശുദ്ധ ഖുര്‍ആന്‍....!

അടിമയ്ക്കും കുതിരയ്ക്കും സകാത്തില്ലെന്നു
അബൂഹുറൈ റ...!

സകാത്തിന്റെ ഖുര്‍ആന്‍ ആയത്തുകളെ അതേ നബിയുടെ പേരില്‍ കള്ള ഹദീസുകളുണ്ടാക്കി മുആവിയയും അബൂഹുറൈറയും ദുര്‍ബ്ബലപ്പെടുത്തുന്നു... (നസ്ഖു ചെയ്യുന്നു) ആ ഭാഗം പ്രത്യേകം ശ്രദ്ധിക്കുക......!!

ഒറ്റ വരുമാനത്തെയും സകാത്തിന്റെ പരിധിയില്‍ നിന്ന് ഖുര്‍ആനോ നബിതിരുമേനിയോ ഒഴിവാക്കിയിട്ടില്ല... (6:142) (2:267) (9:103)

‘പന്തലിട്ടു വളര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ സകലതോട്ടങ്ങളും, ഈന്തപ്പനത്തോട്ടവും വൈവിധ്യമാര്‍ന്ന കനികള്‍ നല്‍കുന്ന കൃഷികളും പരസ്പര സാദൃശ്യമുള്ളതും അല്ലാത്തതുമായ ‘ഒലീവ്’ ‘താളിമാതളം ’ (പോലുള്ള) (സൈത്തൂന്‍-റുമ്മാന്‍) തോട്ടങ്ങളും സൃഷ്ടിച്ചത് അവനത്രെ..!! (അതിനാല്‍ ആ തോട്ടങ്ങളുടെയും കൃഷികളുടെയുമൊക്കെ പരമാധികാരിയായ അല്ലാഹു നിങ്ങളോടു കല്‍പ്പിക്കുന്നു). അവയോരോന്നിന്റെയും ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അവയുടെയെല്ലാം വിളവെടുപ്പു ദിവസം തന്നെ അതിന്മേലുള്ള ബാധ്യത- (ധനപരമായ അവകാശം-സകാത്ത്) നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക...!! എന്നാല്‍ നിങ്ങള്‍ പരിധി വിട്ട് (ദുര്‍വ്യയം) ചെയ്യരുത്...!! കാരണം പരിധി വിട്ട് ചെയ്യുന്നവരെ അവന്‍ (അല്ലാഹു) ഇഷ്ടപ്പെടുകയില്ല. തീര്‍ച്ച’..!! (6:141).

‘അവരുടെ (മുസ്ളിംകളുടെ) എല്ലാ ധനങ്ങളില്‍ നിന്നും, നീ സകാത്തു വാങ്ങുക. അതു വഴി (ആ സകാത്തുവഴി) നിനക്കവരെ ശുദ്ധീകരിക്കുകയും, സംസ്കരിക്കുകയും ചെയ്യാം.’(9:103)

‘സത്യവിശ്വാസികളേ... നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ എല്ലാ നല്ല സമ്പാദ്യങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നാം നിങ്ങള്‍ക്കുല്‍പ്പാദിപ്പിച്ചുതന്ന സകല വസ്തുക്കളില്‍ നിന്നും നിങ്ങള്‍ നിര്‍ബന്ധമായും ചെലവഴിക്കുക...!! കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കാനായി നിങ്ങള്‍ കരുതിവെക്കരുത്. (അഥവാ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ നിന്നു തന്നെ നിങ്ങള്‍ ദാനധര്‍മ്മവും ചെയ്യുക) (നിന്നെയും അവനെയും - വാങ്ങുന്നവനേയും കൊടുക്കുന്നവനേയും - എന്നല്ല ഈ ഭൂമിയിലെ സര്‍വ്വമനുഷ്യരെയും, ഈ പ്രപഞ്ചത്തേയും കാലത്തേയും, ദൃശ്യവും അദൃശ്യവുമായ രീതിയില്‍ പരസ്പരം കോര്‍ത്തിണക്കി സൃഷ്ടിക്കുകയും ബന്ധിക്കുകയും ചെയ്തുട്ടുള്ള അവനുണ്ടല്ലോ.. ആ അല്ലാഹു..!) ആ അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക...’ (2:267)

കൃഷിയായാലും, കച്ചവടമായാലും, വ്യവസായമായാലും, ശമ്പളമായാലും, കമ്മീഷനായാലും തന്റെയും കുടുംബത്തിന്റെയും, ആവശ്യം കഴിഞ്ഞു, ബാക്കി വരുന്നതില്‍ നിന്ന്, പരിധി വിടാതെ - ദുര്‍വ്യയം ചെയ്യാതെ, മാന്യമായ ചില മാനദണ്ഡങ്ങളുപയോഗിച്ച് മറ്റുള്ളവര്‍ക്ക് നല്‍കണമെന്നല്ലേ ഖുര്‍ആനും, മുഹമ്മദ് നബിയും പഠിപ്പിച്ചത്..! അവിടെ ഏതെങ്കിലും ഒരുല്‍പ്പന്നത്തേയോ, വരുമാനത്തേയോ, ഖുര്‍ആന്‍ സകാത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ...? എന്നാല്‍ ദുഷ്ടനായ മുആവിയയും അബൂഹുറൈറയും ചേര്‍ന്നു ആ സകാത്തുകളില്‍ എണ്‍പതു ശതമാവും വെട്ടിക്കുറച്ചു, ഇസ്ളാമിലെ സകാത്തു പദ്ധതിയെ പറ്റെ തകിടം മറിച്ച കഥയാണ് ചേകന്നൂര്‍ മൌെലവി നമുക്ക് അനാവരണം ചെയ്തു തരുന്നത്...!!

എല്ലാ ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തു നിര്‍ബ്ബന്ധമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും, സമ്പാദ്യങ്ങളില്‍ (വരുമാനങ്ങളില്‍, പലതിനും) സകാത്തു ബാധകമല്ലെന്ന് മുആവിയ-അബൂഹുറൈറയും.....!!

യാതൊരു ചിലവുമില്ലാതെ ഏതുകോന്തനും, എത്ര നേരം വേണമെങ്കിലും പള്ളിയില്‍ പോയും അല്ലാതെയും നമസ്ക്കരിക്കാമെന്നിരിക്കേ, നമസ്കാരം ഒരു പുണ്യകര്‍മ്മമാണെന്നോ, സല്‍കര്‍മ്മമാണെന്നോ പഠിപ്പിക്കാത്ത ഖുര്‍ആന്‍ (48:29), സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ വിശ്വാസത്തിന്റെ കേവലം ഒരു ബാഹ്യപ്രകടനമായ നമസ്കാരം ഒരു മാനദണ്ഡമേ ആയി പഠിപ്പിക്കാത്ത ഖുര്‍ആന്‍ (2:62), മുഹമ്മദ് നബിയുടെ അനുയായിയായ മുസ്ളിമാവാന്‍ - അഥവാ ഖുര്‍ആന്‍ വിശ്വാസികളാവാന്‍, ദിവസം രാവിലെയും, വൈകുന്നേരവും രാത്രിയുമായി വെറും ആറു മിനുട്ടു (2+2+2) നമസ്കരിച്ചാല്‍ മതി എന്നു പഠിപ്പിച്ച ഖുര്‍ആന്‍, നബിയുടെ അനുയായിയായ മുസ്ളിമാവാന്‍ ദിവസവും രാവിലെയും വൈകുന്നേരവും രാത്രിയിലുമായി മൊത്തം ആറു റക്അത്ത് നമസ്കരിച്ചാല്‍ മതി എന്നു പഠിപ്പിച്ച ഖുര്‍ആന്‍ പറ്റെ അവഗണിച്ചുകൊണ്ട്-അതിലുള്ള പല വചനങ്ങളും ‘ദുര്‍ബ്ബലപ്പെട്ടതായി’ -രഹസ്യമായി പ്രഖ്യാപിച്ചുകൊണ്ട്- (‘മന്‍സൂഖാ’ക്കി പ്രഖ്യാപിച്ചുകൊണ്ട്) - മുഹമ്മദു നബി കൊണ്ടുവന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന ദൈവിക വിപ്ളവ ഗ്രന്ഥത്തെ കേവലം ഒരു ‘മുസ്ഹഫ് ഉസ്മാനി’യായി തരം താഴ്ത്തിക്കൊണ്ട്, നമസ്കാരമാണ് ഏറ്റവും മുന്തിയ ‘സല്‍കര്‍മ്മം’ മെന്നും ബാങ്കു കേട്ടിട്ടും നിത്യവും പള്ളിയില്‍ പോയി നമസ്കരിക്കാത്തവരുടെ വീടിന്നു തീവെയ്ക്കണമെന്നും, മക്കത്തെയും, മദീനത്തെയും പള്ളിയില്‍ വെച്ച് നമസ്കരിച്ചാല്‍ 25000വൂം, അമ്പതിനായിരവും, ലക്ഷവുമൊക്കെ ഇരട്ടി പ്രതിഫലവും സ്വര്‍ഗ്ഗവുമുണ്ടെന്ന, ഖുര്‍ആന്‍ വിരുദ്ധ പച്ചക്കള്ളം ‘ഹദീസിലൂടെ ’ നിയമാക്കിയ അബൂഹറൈറയാണ് - അന്യസ്ത്രീയെ ചുംബിച്ചതിന്ന്, ‘രണ്ടു റക്അത്തു നമസ്കരിച്ചാല്‍ മതി, അല്ലാഹു അതു പൊറുത്തു തരും’ എന്ന പച്ചക്കള്ളം ഇബ്നു മസ്ഊദ് പറഞ്ഞതായി നബിയുടെ പേരില്‍ പ്രചരിപ്പിച്ച ദുഷ്ടനായ മുആവിയയും അബൂഹറൈറയുമാണ് ഇസ്ളാമിലെ സകാത്ത് പദ്ധതിയെ ഇങ്ങനെ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന ചരിത്രസത്യം നാം ഒരു കാലത്തും മറന്നുപോകരുത്.!!

ഖുര്‍ആന്‍ പറഞ്ഞ മൂന്നു നേരത്തിനു പകരം അഞ്ചുനേരം നമസ്കരിക്കണം എന്നു പഠിപ്പിച്ച മുആവിയയും അബൂഹുറൈറയുമാണ്, നമസ്കാരത്തിന്റെ ബാഹ്യരൂപത്തിലല്ല, ‘ഭയഭക്തി’യിലാണ് (‘ഖുശൂഇ’)ലാണ് കാര്യം എന്ന ഖുര്‍ആനിക സിദ്ധാന്തം പൂഴ്ത്തിവെച്ചുകൊണ്ട്, ഭയഭക്തിയിലല്ല നമസ്കാരത്തിന്റെ ‘കോല’ ത്തിനാണ് പ്രാധാന്യം എന്നു പഠിപ്പിച്ച അബൂഹുറൈറയാണ്, (അഞ്ചുനേര നമസ്കാരം നാലു കോലത്തില്‍ (-നാലു നിയ്യത്തോടുകൂടി) (‘നിയ്യത്തെ’ ന്ന, ല്‍ നമസ്കാരത്തിന്റെ കോലം മനസ്സില്‍ മുറപോലെ ഓര്‍ത്തുകൊണ്ട് നമസ്കാരത്തിലേക്കു പ്രവേശിക്കുക എന്നതാണ് അബൂഹുറൈറയുടെ ജൂത നിര്‍വ്വചനം.) സുബ്ഹി-രണ്ടു റക്അത്ത്-മഗരിബ് 3- ഇശാ-4 (ങശഃലറ), ളുഹ്റ് &അസര്‍ 4 (ളൌഹഹ ശെഹലി)-എന്നിങ്ങനെയുള്ള കോലങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചില്ലെങ്കില്‍, ആ പ്രാര്‍ത്ഥന ശരിയാകുകയില്ല, നമസ്കാരം ശരിയായില്ലെങ്കില്‍ നരകശിക്ഷ ഉറപ്പ്.... ഇങ്ങനെ പോകുന്നു അബൂഹറൈറയുടെ ജൂത ‘മസാലകള്‍’), അഥവാ അഞ്ചുനേര നമസ്കാരം ഖുര്‍ആന്‍ വിരുദ്ധമായി നാലു പ്രത്യേക ബാഹ്യരൂപത്തില്‍ തന്നെ നമസ്കരിക്കണം എന്നു പഠിപ്പിച്ച അബൂഹുറൈറയാണ്

ഈ അട്ടിമറികളൊക്കെ നടത്തിയത് എന്ന കാര്യം മാന്യ വായനക്കാര്‍ മറന്നുപോകരുത്. (വിശദീകരണത്തിന് : ചേകന്നൂര്‍ മൌലവിയുടെ നമസ്കാരം എങ്ങിനെ ? എത്ര? എപ്പോള്‍ ? എന്ന ഗ്രന്ഥം വായിക്കുക, അല്ല പഠിക്കുക)

നമസ്കാരം തന്നെ ഒരു സല്‍കര്‍മ്മമല്ലെന്നും, നിങ്ങള്‍ ‘എത്ര ആയിരം ഇരട്ടി നമ
സ്കരിച്ചാലും’ നമസ്കാരത്തിന്റെ പ്രതിഫലം ഞാന്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കില്ല എന്നും പഠിപ്പിച്ച ഖുര്‍ആനെ അവഗണിച്ചുകൊണ്ട് എത്രകണ്ടു നമസ്കരിക്കുന്നുവോ, അത്രകണ്ടു ഉത്തമമാണെന്നു പഠിപ്പിച്ച അബൂഹറൈറയാണ്, ദിവസം ആറു റക്അത്ത് നമസ്കരിക്കണെമെന്ന് ഖുര്‍ആനും നബിയും പഠിപ്പിച്ചപ്പോള്‍ ആറു പോരാ അറുപതു റക്അത്തു തന്നെ നമസ്കരിക്കണമെന്ന് പഠിപ്പിച്ച അബൂഹുറൈറയും മുആവിയയുമാണ്, ദിവസവും നിങ്ങള്‍ ആറു മിനുട്ടു നമസ്കാരത്തിനായി മാറ്റിവെക്കണമെന്നു ഖുര്‍ആനും നബിയും പഠിപ്പിച്ചപ്പോള്‍, സുമാര്‍ 240 മിനുട്ടു (4 മണിക്കൂര്‍ പള്ളിയില്‍ പോയി) പ്രാര്‍ത്ഥിക്കണമെന്നു പഠിപ്പിച്ച അബൂഹുറൈറയാണ്, ഈ അട്ടിമറികളൊക്കെ നടത്തിയത് എന്നോര്‍ക്കുക…!

ഖുര്‍ആനും നബിയും നമസ്കാരത്തിനു ‘ഭക്ഷണത്തിലെ ഉപ്പിനുള്ള സ്ഥാനം’ നല്‍കിയപ്പോള്‍, അതട്ടിമറിച്ചു നമസ്കാരത്തിനു ‘ഭക്ഷണ’ത്തിന്റെ സ്ഥാനം തന്നെ നല്‍കിയ അബൂഹുറൈറയാണ്, ഖുര്‍ആനും നബിയും ഒരു കുന്നിന്റെ വലുപ്പത്തില്‍ വരച്ചു കാട്ടിയ നമസ്കാരത്തെ ‘ഹിമാലയ’ത്തോളം, വലുപ്പത്തില്‍ പര്‍വ്വതീകരിച്ചു പഠിപ്പിച്ച അബൂഹറൈറയാണ് ഖുര്‍ആന്‍ സകാത്തിനു നല്‍കിയ എല്ലാ മഹത്വവും, പുണ്യവും മറച്ചുവെച്ച്, ഇസ്ളാമിലെ സകാത്തു പദ്ധതിയെ അട്ടിമറിച്ചത് എന്ന് നാം ഒരു കാലത്തും മറന്നു പോവരുത്....!!

ആഴ്ചയില്‍ ഒരു ദിവസം - വെള്ളിയാഴ്ച ദിവസം- വിശ്വാസികളെല്ലാം ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കണമെന്നും അവരുടെ കാലികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും - (അഥവാ ആഴ്ചയില്‍ ഒരു ദിവസം ജുമുഅ നടത്തണമെന്ന്) ഖുര്‍ആനും മുഹമ്മദ് നബിയും പഠിപ്പിച്ചപ്പോള്‍, ആഴ്ചയില്‍ ഒരു നേരം പോരാ, എല്ലാ ദിവസവും അഞ്ചു നേരവും പള്ളിയില്‍ പോയി സംഘടിതമായി പ്രാര്‍ത്ഥിക്കണമെന്നും (അപ്പോഴൊക്കെ ചര്‍ച്ചയോ, പഠനമോ ഇല്ലാതെ വെറും ജൂതശൈലില്‍ ‘നിത്യജമാഅത്ത്’ നടത്തി അര്‍ത്ഥമറിഞ്ഞില്ലെങ്കിലും അറബി ഭാഷയില്‍ പ്രാര്‍ത്ഥിക്കണമെന്നും) ആ അപ്രായോഗികമതമാണ് മഹത്തായ ‘ഇസ്ളാം മതം’ എന്നും പഠിപ്പിച്ച അബൂഹുറൈറയാണ് - വെള്ളിയാഴ്ച ദിവസം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ എല്ലാവരും അവരവരുടെ ജോലികളിലും, കച്ചവടത്തിലും, വ്യവഹാരങ്ങളിലും വ്യാപൃതരായി വിജയം വരിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചപ്പോള്‍ അതിനെ പരോക്ഷമായി എതിര്‍ത്തുകൊണ്ട്, വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാരത്തിനും നാലുമണിക്കും (അസര്‍ നമസ്കാരത്തിനും) ഇടയിലായി ഒരു പ്രത്യേക സമയമുണ്ടെന്നും, ആ സമയത്ത് പ്രാര്‍ത്ഥിച്ചാല്‍ സ്വര്‍ഗ്ഗം ഉറപ്പാണെന്ന്

‘എന്റെ പുന്നാര നബി’ എന്നോട് ഒസ്യത്ത് ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് സുന്നി മുസ്ളീംകളാരും വെള്ളിയാഴ്ച്ച ദിവസം ജുമുഅ കഴിഞ്ഞാല്‍, ഖുര്‍ആന്‍ പറഞ്ഞതു പോലെ ജോലിയില്‍ വ്യാപൃതരാവാതെ, പള്ളിയില്‍ തന്നെ ചടഞ്ഞിരുന്ന് അസര്‍ വരെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണമെന്നും, അപ്പോള്‍ ആ ‘ലോട്ടറി’ അടിച്ചേക്കാമെന്നും, നബിയുടെ പേരില്‍ കള്ള ഹദീസുണ്ടാക്കി ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബിനെപ്പോലെയുള്ള സുന്നികളെ നമസ്കാരഭ്രാന്തന്‍മാരാക്കിയ അതേ അബൂഹുറൈറയാണ് ഇസ്ളാമിലെ ഈ സകാത്ത് പദ്ധതിയെ തകര്‍ത്ത് തരിപ്പണമാക്കിയത് എന്ന് മാന്യ വായനക്കാര്‍ ഒരു കാലത്തും മറന്നു പോകരുത്...! വീണ്ടും പ്രധാന വിഷയത്തിലേക്കു കടക്കാം...!!

നബിതിരുമേനി, നബിയുടെ കാലത്ത് നാല്‍പ്പത് ആടുകളുള്ള ഗ്രാമീണ അറബികളില്‍ നിന്ന് ഒരാടിനെ സകാത്തായി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ചില ഹദീസുകളില്‍ കാണുന്നുണ്ട്. അതുപോലെ ചില കച്ചവടക്കാരില്‍ നിന്ന് അവരുടെ ലാഭവിഹിതത്തില്‍ നിന്ന് നബിയും ഇമാംഅലിയുമൊക്കെ പത്തു ശതമാനവും ‘സകാത്താ’യി സ്വീകരിച്ചതായി രേഖപ്പെടുത്തിയത് കാണാം. അക്കാലത്ത് കേവലം പത്ത് ദിര്‍ഹം മാത്രം വിലയുള്ള നാല്‍പ്പതാടുകള്‍ കൈവശമുള്ള സാധാരണ കര്‍ഷകരില്‍ നിന്നുപോലും നബി ഒരാടിനെ സകാത്തായി വാങ്ങുമ്പോള്‍, അക്കാലത്ത് അഞ്ഞൂറും ആയിരവുമൊക്കെ ദിര്‍ഹം വിലയുള്ള പത്തും, അമ്പതും കുതിരകളും, ആയിരക്കണക്കിനു ദിര്‍ഹം വിലയുള്ള അടിമകളുമൊക്കെ സമ്പാദ്യമുള്ള പ്രമാണിമാരില്‍ നിന്നും അതിനനുസരിച്ച് നബി സകാത്തു വാങ്ങിയിരുന്നു എന്ന് നമുക്കൂഹിക്കാവുന്നതല്ലേ...! പക്ഷേ എന്തു ചെയ്യും. ദുഷ്ടനായ മുആവിയ നബിയുടെ അത്തരം ചര്യകളും, വചനങ്ങളുമൊക്കെ രേഖപ്പെടുത്താതെ കേവലം ‘40 ആടിന് ഒരാട്’ എന്ന ഒരു ഹദീസ് നബിയുടെ പേരില്‍ എഴുതിവെക്കാന്‍ കല്‍പ്പിച്ചു. കഴിഞ്ഞില്ല പൂരം...! ധാരാളം കുതിരകളും,അടിമകളും സമ്പാദ്യമായുള്ള തന്റെ കുടുംബങ്ങളെയും, പ്രഭുക്കളെയും, ആശ്രിതരെയും പ്രീതിപ്പെടുത്താന്‍ വേണ്ടി ‘അടിമയ്ക്കും, കുതിരയ്ക്കും സകാത്തുവേണ്ട’ എന്ന് നബി പറഞ്ഞതായി പ്രഖ്യാപിച്ചുകൊള്ളാനും, അതനുസരിച്ച് ഹദീസുകള്‍ രചിച്ചുകൊള്ളാനും അബൂഹുറൈറക്ക് ഓര്‍ഡര്‍ നല്‍കി...!! കല്‍പ്പന കിട്ടേണ്ട താമസം, അബൂഹുറൈറ കള്ള ഹദീസുണ്ടാക്കി. അന്നു രാത്രി തന്നെ മദീനത്തെ പള്ളിയില്‍ വെച്ച് തന്റെ പതിവായുള്ള പാതിരാപ്രസംഗത്തില്‍ അതു പ്രഖ്യാപിക്കുകയും ചെയ്തു..!! ‘അടിമയ്ക്കും, കുതിരയ്ക്കും സകാത്തില്ല’.... ഖാലറസൂലുല്ലാഹി....!

‘നബി അങ്ങനെ പറഞ്ഞു', ‘നബി ഇങ്ങനെ പറഞ്ഞു', ‘എന്റെ ആത്മമിത്രം എന്നോടു വസിയ്യത്തു ചെയ്തിരിക്കുന്നു....' ‘ഔസാനീ ഖലീലീ..' എന്നിങ്ങനെ മനോഹരമായ ഒരാമുഖത്തോടുകൂടി നബിയുടെ പേരില്‍ കള്ളഹദിസുകളുണ്ടാക്കിക്കൊണ്ടാണ് നബിയുടെ പല വചനങ്ങളും, ചര്യകളും, ചരിത്രസംഭവങ്ങളും വളച്ചൊടിച്ച് ഖുര്‍ആനെതിരെ നിയമങ്ങളുണ്ടാക്കാന്‍ അബൂഹുറൈറയും, മുആവിയയും സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍..... ആ ഹദീസുകളെ എതിര്‍ത്തിരുന്ന അലീപക്ഷക്കാരായ ഷിയാക്കളെ പൂര്‍ണ്ണമായും, മുആവിയ മദീനയില്‍ നിന്നും, മക്കയില്‍ നിന്നും തുരത്തിയിരുന്നു... എതിര്‍ത്തുനിന്നവരെ കൊന്നൊടുക്കി ആരുമറിയാതെ ആ മരുഭൂമിയില്‍ തന്നെ കുഴിച്ചുമൂടി... ബാക്കിയുള്ളവരെ വാള്‍മുനയില്‍

നിര്‍ത്തി... തന്റെ റാന്‍മൂളികളായ പണ്ഡിതന്‍മാരെ മാത്രം മദീനയിലും, മക്കയിലും നിര്‍ത്തി; അന്നും ഇന്നും ഖുര്‍ആന്‍ എന്തെന്നറിയാത്ത സാധാരണ ജനങ്ങളുടെ മുമ്പില്‍ നബിയെ വാഴ്ത്തിപ്പാടിക്കൊണ്ടാണ്, നബിയെ ഒരു അല്ലാഹുവായി ചിത്രീകരിച്ചുകൊണ്ടാണ,് വലിയ വലിയ പ്രഭുക്കന്‍മാരുടെയും, ഭരിക്കുന്നവരുടെയുമൊക്കെ രാഷ്ട്രീയനയത്തിലും, വടംവലിയിലുമൊന്നും താല്‍പ്പര്യമില്ലാതെ, സ്വന്തം കാര്യവുമായി - ഒരു നേരത്തെ ആഹാരത്തിനുവേണ്ടി നെട്ടോട്ടമോടുന്ന സാധാരണ ജനങ്ങളുടെ ‘കണ്ണില്‍ പൊടി’യിട്ടുകൊണ്ടാണ്, മദീനയെയും, മക്കയെയും മുആവിയ ഒരു സുന്നിരാജ്യമാക്കി വളര്‍ത്തിയെടുത്തത്....!! ആ ‘സുന്നിരാജ്യ’ത്തുനിന്നാണല്ലോ ആധുനിക ഇസ്ളാമിന്റെ - അഹ്ലസ്സുന്നത്തുവല്‍ജമാഅത്ത് എന്ന ഇസ്ളാമിന്റെ ഉല്‍ഭവവും വളര്‍ച്ചയും....!!

നബിയെ കാട്ടറബിയാക്കാന്‍ വീണ്ടും കള്ള ഹദീസുകള്‍... ഒ.അബ്ദുര്‍റഹിമാന്‍ സാഹിബിന്റെ കള്ള ഹദീസിലെ കള്ളക്കണക്കുകള്‍ ശ്രദ്ധിക്കുക...!!.

‘അടിമയ്ക്കും കുതിരയ്ക്കും സകാത്തില്ല’ - ‘നാല്‍പ്പത് ആടിന് ഒരാട്’ എന്നിങ്ങനെയുള്ള രണ്ടേ രണ്ട് ഹദീസുകള്‍ കൊണ്ട് ഖുര്‍ആനിലെ സകാത്തുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും അസാധുവാക്കുകയാണ് ദുഷ്ടനും ക്രൂരനുമായ മുആവിയയും അബൂഹുറൈറയും ചെയ്തത്. അക്കാലത്ത് അറബികളുടെ ഐശ്വര്യത്തിന്റെയും, പ്രതാപത്തിന്റെയും, പ്രഭുത്വത്തിന്റെയും പ്രതീകമായ ‘അടിമയ്ക്കും, കുതിരയ്ക്കും സകാത്തു കൊടുക്കേണ്ടതില്ല’ എന്നു നബി പറഞ്ഞിട്ടുണ്ടെന്നും, അതുവഴി എല്ലാ ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന ഖുര്‍ആനിന്റെ പൊതുസിദ്ധാന്തത്തിന്നു വലിയ പ്രസക്തിയില്ലെന്നും, മഹാനായ നമ്മുടെ നബിയുടെ മഹത്തായ ചര്യയും ഹദീസുമാണ് നമ്മള്‍ പിന്‍പറ്റേണ്ടതെന്നും, അബൂഹുറൈറയും സുന്നിശിഷ്യന്‍മാരും, മുആവിയക്കുവേണ്ടി ആദ്യമായി മദീനയില്‍ പ്രചരിപ്പിച്ചു തുടങ്ങി....! ആ ഹദീസിനെയോ, അബൂഹുറൈറയുടെ ഏതെങ്കിലും ശിഷ്യന്‍മാരേയോ ആരെങ്കിലും രഹസ്യമായോ, പരസ്യമായോ എതിര്‍ത്താല്‍ അടുത്ത പ്രഭാതം കാണിക്കാതെ അവനെ വെട്ടിനുറുക്കി കുഴിച്ചു മൂടുന്ന ‘ഗവര്‍ണ്ണര്‍മാര്‍’ വരെ മുആവിയക്കുണ്ടായിരുന്നു....! ചുരുക്കത്തില്‍ നബി സുമാര്‍ രണ്ടു വര്‍ഷം ‘മദീന’ ആസ്ഥാനമാക്കി ഭരിക്കുമ്പോള്‍ ‘വിശുദ്ധ ഖുര്‍ആനാ’യിരുന്നു ‘ഒന്നാം സ്ഥാനമെങ്കില്‍’ സിറിയ ആസ്ഥാനമായി റോമന്‍ചക്രവര്‍ത്തിമാരെപ്പോലെ 92 വര്‍ഷം ഭരിച്ച മുആവിയയും മക്കളും ‘ഒന്നാം സ്ഥാനം’നല്‍കിയിരുന്നത് അവര്‍ ‘വീര്യം കെടുത്തിയ’ ‘മുസ്ഹഫ് ഉസ്മാനി’യോടൊപ്പം കൊണ്ടു നടന്നിരുന്ന, അവരുടെ ആ കള്ള ഹദീസുകള്‍ക്കായിരുന്നു. ആ കള്ള ഹദീസുകള്‍ക്കും ആ രാജാക്കന്‍മാരുടെ ചെയ്തികള്‍ക്കുമപ്പുറം ശബ്ദിക്കാന്‍ ഒരു ‘ജീവി’യെയും അവര്‍ അനുവദിച്ചിരുന്നില്ല....!

‘അടിമയ്ക്കും, കുതിരയ്ക്കും സകാത്തില്ല’ എന്ന മഹത്തായ ‘മലക്കി ഹദീസി’ലൂടെ - അല്ലെങ്കില്‍ ‘ഖുദുസി ഹദീസി’ലൂടെ - (അഥവാ തങ്ങളുടെ കള്ള ആയത്തുകളിലൂടെ), എല്ലാ ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന ഖുര്‍ആനിന്റെ ‘സാര്‍വ്വത്രികസിദ്ധാന്തം’ (പൊതുതത്വം) പൊളിഞ്ഞുപോയി എന്നും ഇനി വല്ല ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും പ്രത്യേകം സകാത്തു വേണമെങ്കില്‍ നബി അതു പ്രത്യേകം പറഞ്ഞതായി ഹദീസു വേണമെന്നും, ആ ദജ്ജാലുകള്‍ നിയമമാക്കി. മുആവിയയുടെയും, യസിദിന്റെയും, മര്‍വാന്റെയും, ഇബ്നുസിയാദിന്റെയും, സിയാദുബിന്‍സുമയ്യയുടെയും, ഹജ്ജാജുബിന്‍ യൂസുഫിന്റെയും, അബ്ദുല്‍ മലിക്കിന്റെയുമൊക്കെ 92 വര്‍ഷം നീണ്ടുനിന്ന ദുര്‍ഭരണത്തില്‍ അവരെ എതിര്‍ത്ത - അവര്‍ക്കെതിരെ ‘കമാ’ എന്നൊരക്ഷരം ഉരിയാടിയ - ഒരൊറ്റ പണ്ഡിതന്റെയും ചരിത്രം നമുക്കു കാണാന്‍ സാധ്യമല്ല. 92 വര്‍ഷം നീണ്ടു നിന്ന ‘മുആവിയന്‍’ സന്തതികളുടെ ദുര്‍ഭരണത്തിന്റെ അവസാനത്തില്‍ ജനിച്ച ഇമാം അബുഹനീഫ മാത്രമാണ് ആ കള്ള ഹദീസുകള്‍ക്കെതിരെ ശക്തിയായി പ്രതികരിച്ച ഒരേയൊരു ഖുര്‍ആന്‍ പണ്ഡിതന്‍.!! പക്ഷേ പിന്നീടു അധികാരത്തില്‍ വന്ന ‘അബ്ബാസികളും’ അവര്‍ക്കനുകൂലമായി കള്ളഹദീസുകളുണ്ടാക്കി, ഖുര്‍ആനെ ധിക്കരിച്ചുകൊണ്ട്, അനിസ്ളാമികരീതിയില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരെപ്പോലെ ഭരിക്കാന്‍ തുടങ്ങി. ഇതിനെതിരെ പ്രതികരിച്ച ഇമാം അബുഹനീഫയെ അന്നത്തെ അബ്ബാസി രാജാവായ ഖലീഫ മന്‍സൂര്‍ ജയിലിലിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും വധിക്കുകയും ചെയ്തു...

ഇമാംശാഫിയുടെ ഖുര്‍ആന്‍ ധിക്കാരം...!!

മുആവിയയും തന്റെ ശിങ്കിടികളും കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകള്‍ക്കു ഓശാനപാടിക്കൊണ്ട് ഇമാംശാഫി എഴുതിയതു കാണുക. എല്ലാ ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും, ‘അടിമയ്ക്കും കുതിരക്കും സകാത്തില്ല’ എന്ന, ആ ‘മഹത്തായ ഹദീസുകൊണ്ട്’ (അബൂഹറൈറയുടെ ആ കള്ള ഹദീസുകൊണ്ട് - മുആവിയയുടെ ആ കള്ള ആയത്തുകൊണ്ട്) ‘എല്ലാധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന ഖുര്‍ആനിന്റെ സാര്‍വ്വത്രിക സിദ്ധാന്തം ((6:141) (9:103) (2:267)) - ആ പൊതുതത്വം - പൊളിഞ്ഞുവെന്നും, അതുകൊണ്ട് ഇനി ഏതെങ്കിലും ഉല്‍പ്പന്നത്തിനോ, ധനത്തിനോ സകാത്തു ബാധകമാകണമെങ്കില്‍, അതിന് നബിയുടെ (അബൂഹുറൈറയുടെ) ഹദീസ് പ്രത്യേകമായി വേണമെന്നുമാണ് ‘ഇമാം ശാഫി’ തന്റെ ‘കിതാബുല്‍ ഉമ്മില്‍’ എഴുതിയിട്ടുള്ളത്...! നോക്കണേ നുണകളുടെ പോക്ക്...! കഴിഞ്ഞില്ല...! എല്ലാ ധനാഗമമാര്‍ഗ്ഗങ്ങള്‍ക്കും സകാത്തുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും, -സൈത്തൂന്‍-റുമ്മാന്‍ തോട്ടങ്ങള്‍ക്ക് (ഒലീവ്-താളിമാതളം) സകാത്തുണ്ടെന്ന് ഖുര്‍ആന്‍ ഒരുദാഹരണമാണെന്നനിലക്കു പറയുന്നുണ്ടെങ്കിലും (6:141), അതിന്നും സകാത്തു കൊടുക്കണമെങ്കില്‍ മുആവിയയുടെ ‘സ്പെഷ്യല്‍ ഓര്‍ഡര്‍’ അഥവാ അബൂഹുറൈറയുടെ കള്ള ഹദീസ്’ - ഉണ്ടെങ്കിലേ പറ്റൂ എന്നാണ് മൂപ്പര്‍ തന്റെ ‘കിതാബുല്‍ ഉമ്മില്‍’ അഭിപ്രായപ്പെടുന്നത്...! ഇതിലപ്പുറം ഒരു ഗ്രന്ഥത്തെ-ഒരു പ്രത്യയ ശാസ്ത്രത്തെ-നബിയുടെ വിശുദ്ധ ഖുര്‍ആനെ-ചവിട്ടിമെതിക്കാന്‍ ആര്‍ക്കാണ് കഴിയുക...!! ചുരുക്കത്തില്‍ ഇമാം മാലിക്ക്, ഇമാം അബൂഹനിഫ, ഇമാം ശാഫി,ഇമാം അഹ്മദു ബിന്‍ ഹമ്പല്‍- തുടങ്ങിയ നാലു മദ്ഹബുകളിലെ എല്ലാ പണ്ഡിതന്‍മാരില്‍ നിന്നും, ‘ഇമാം അബൂഹനീഫ’ മാത്രമാണ്, സൈത്തുനിന്നും, (ഒലീവ്) റുമ്മാനിനും (താളിമാതളത്തിനും) എന്നല്ല, എല്ലാ ഉല്പന്നങ്ങള്‍ക്കും സകാത്തു വേണമെന്ന ഖുര്‍ആനിക സിദ്ധാന്തം ഉറക്കെ പ്രഖ്യാപിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതായി കാണുന്ന അക്കാലത്തെ ഒരേയൊരു ഖുര്‍ആന്‍ പണ്ഡിതന്‍ ...!!

ഇമാം അബൂ ഹനീഫയെപ്പറ്റി അല്പ്പം

ഇമാം അബൂഹനീഫാ എന്ന പണ്ഡിതനെക്കുറിച്ചും, അദ്ദേഹത്തിന്റെ വിപ്ളവകരമായ അഭിപ്രായങ്ങളെക്കുറിച്ചും നമുക്ക് വിവരം കിട്ടുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ക്രോഡീകരിച്ച അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ്. (ഉദാഹരണം: മനാഖിബുല്‍ ഇമാം അബു ഹനീഫ). ആ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്നു അബൂയുസുഫ്. വളരെ ദരിദ്രനായിരുന്ന അബൂയുസുഫ് പഠിക്കാന്‍ മിടുക്കനായിരുന്നു. അബൂയുസുഫ് എന്ന കുട്ടിയിലെ ബുദ്ധിയും, സാമര്‍ത്ഥ്യവും കണ്ടറിഞ്ഞ ഇമാം അബൂ ഹനീഫ, അബൂയുസുഫിനു പഠിക്കാന്‍ വേണ്ട എല്ലാ ഒത്താശകളും സഹായങ്ങളും ചെയ്തു കൊടുത്തു...!! അക്കാലത്ത് ഇമാം അബൂഹനീഫ തന്റെ ‘കച്ചവടവും ബാങ്കിംഗുമൊക്കെ’ ഒക്കെ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം തന്റെ കുട്ടികളും, സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്തുമായിരുന്നു. മിടുക്കന്മാരായ പല വിദ്യാര്‍ത്ഥികളെയും അങ്ങിനെ ഇമാം അബൂ ഹനീഫ പോറ്റി വളര്‍ത്തയിട്ടുണ്ട്...! ആ കൂട്ടത്തില്‍ പ്രമുഖനായിരുന്നു ‘അബൂ യൂസുഫ്...! ’ അബൂയൂസുഫിന്റെ ദാരിദ്യ്രം കണ്ടറിഞ്ഞ ഇമാം അബൂ ഹനീഫ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിലവും ഏറ്റെടുത്തു... കാരണം അബൂ യൂസുഫ് മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം.. അത്രയ്ക്കും അബൂയൂസഫിന്റെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധം അബൂ ഹനീഫക്കുണ്ടായിരുന്നു... അബൂ ഹനീഫയുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ സമര്‍ത്ഥനായ് അബൂ യൂസുഫിനും കഴിഞ്ഞു... ! പക്ഷേ ‘അബ്ബാ സിയ, ’ ഭരണകാലത്ത് ഇമാം അബൂ ഹനീഫിയെ ഖലീഫാ മന്‍സൂര്‍ ജയിലില്‍ അടച്ചു...! ഖലീഫയുടെ പല ഉത്തരുവുകളും വിലവെയ്ക്കാതിരുന്നതും, അബ്ബാസിയ ഭരണത്തിലെ ‘ചീഫ് ജസ്റിസ് സ്ഥാനം ’ സ്വീകരിക്കാതിരന്നതും സര്‍വ്വോപരി ‘അബ്ബാസിയ’ ഭരണത്തിനെതിരെ പടനയിച്ച നഫ് സുസ്സക്കിയ്യയെയും, (മുഹമ്മദ്ബിന്‍ അബ്ദുള്ള) സഹോദരന്‍ ഇബ്റാഹിം ബിന്‍ അബ്ദുള്ളയെയും അനുകൂലിച്ച് പ്രചരണം നടത്തിയതിനുമായിരുന്നു അബൂഹനീഫയെ ജയില്‍ അടച്ചത്... ജയിലില്‍ വെച്ച് ചാട്ടവാറടിയാല്‍ ഇമാം അബൂഹനീഫ മരണപ്പെട്ടു. (അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നുവെന്നും പറയപ്പെടുന്നു.) ഇമാം അബൂഹനീഫയുടെ മരണത്തോടെ അബൂയൂസുഫ് വീണ്ടും അനാഥനായി... ഒറ്റപ്പെട്ടു...! ദാരിദ്യ്രം അദ്ദേഹത്തെയും കുടുംബത്തേയും വോട്ടയാടാന്‍ തുടങ്ങി...!! അബൂ ഹനീഫയുടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും, പണമിടപാടുകളും ഖലീഫ മരവിപ്പിച്ചിരുന്നു... ! തന്റെ ഗുരുവായ ഇമാം

അബൂ ഹനീഫ നിരസിച്ച ‘അബ്ബാസിയ’ ഭരണത്തിലെ ചീഫ് ജസ്റീസ് സ്ഥാനം ഏറ്റെടുക്കാന്‍, അബൂയുസുഫിനുമേല്‍ സമ്മര്‍ദ്ദം ഏറിവന്നു... പട്ടിണിയും ദാരിദ്യവും കൊണ്ടു പൊറുതി മുട്ടിയ ഉമ്മയും ഭാര്യയുമായിരുന്നു അബൂ യൂസഫിനെ ഏറ്റവുമധികം നിര്‍ബ്ന്ധിച്ചത്. ഒടുവില്‍ ഏതാനും ദിവസം ആലോചിച്ച ശേഷം, അബൂയൂസഫ് അബ്ബാസിയാ കോട്ടാരത്തിലേക്കു കയറിച്ചെന്നു..!! തന്റെ ഗുരുനാഥന്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ, ബാഗ്ദാദിന്റെ - ഇറാഖിന്റെ - ‘ചീഫ് ജസ്റീസ് ’ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഖലീഫയെ അറിയിച്ചു..... ഖലീഫയുടെ ‘ഇംഗിതമനുസരിച്ച് അദ്ദേഹം പല വിധികളും പുറപ്പെടുവിച്ചു. ..!! അന്നത്തെ പല സുന്നി ആചാരങ്ങളേയും അനുകൂലിച്ചു കൊണ്ട് വിധികള്‍ എഴുതി തുടങ്ങി... കൂട്ടത്തില്‍ ‘തന്റെ ഗുരുനാഥനായ അബൂ ഹനീഫ ഇങ്ങിനെ അഭിപ്രായപ്പെടാറുണ്ടായിരുന്നു ’ എന്നും എഴുതിച്ചേര്‍ക്കാന്‍ സമര്‍ത്ഥനായ അബൂ യൂസുഫ് മറന്നില്ല...!! അബൂയൂസുഫ് അന്ന് ചീഫ് ജസ്റിസ് സ്ഥാനം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ ഇമാം അബൂ ഹനീഫ എന്ന പണ്ഡിതനെക്കുറിച്ചോ, അദ്ദേഹത്തിന്റെ മായം ചേര്‍ന്ന ഹനീഫി മദുഹബിനെക്കുറിച്ചോ, നമുക്കൊരു വിവരവും ലഭിക്കുമായിരുന്നില്ല...!! കൊല്ലാനും കുത്താനും തയ്യാറായി, ആര്‍ത്തലച്ചുവരുന്ന കുറെ കാട്ടുപോത്തുകളോട് ഏറ്റുമുട്ടി, സ്വയം ഇല്ലാതാവുന്നതിലും നല്ലത്, അവരോടൊപ്പം നടന്ന് അവര്‍ക്കിടയിലൂടെ, ആവശ്യക്കാര്‍ക്ക് വേണ്ടത് എത്തിച്ചുകൊടുക്കുക എന്ന സമര്‍ത്ഥമായ ഒരു രീതിയാവാം, അബൂയൂസുഫ് അവലംബിച്ചത്... ഇസ്ളാമിക ചരിത്രരചനകള്‍ നടത്തിയ ഒരുപാട് സുന്നി പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍ വായിച്ചപ്പോള്‍, പലരെക്കുറിച്ചും, ഈയുള്ളവന് തോന്നിയ ഒരഭിപ്രായം മാത്രമാണിത്...!! മായം ചേര്‍ന്നതാണെങ്കിലും, ചൈന മുതല്‍ തുര്‍ക്കി വരെ കോടിക്കണക്കിന് മുസ്ളീങ്ങള്‍ക്കിടയില്‍ ‘ഹനഫിമദ്ഹബ്’എന്ന പേരില്‍ ഒരു ചിന്താസരണി നിലനിര്‍ത്താന്‍ അബൂയൂസുഫിന്റെ ചിഫ് ജസ്റിസ് എന്ന പദവി സഹായകമായി..!!

അടിമകളും അറബികളുടെ സമ്പദ്വ്യവസ്ഥയും

നബിയുടെ കാലത്ത് അറേബ്യയില്‍ അടിമക്കച്ചവടം വളരെസാര്‍വ്വത്രികമായിരുന്നു. അറബികളുടെ സമ്പദ ് ഘടനയുടെ ഒരു ഭാഗമായിരുന്നു അത്. ‘മനുഷ്യന്‍, മനുഷ്യനെത്തന്നെ അടിമയാക്കുന്ന’ ആ വ്യവസ്ഥിതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നബിക്കും ഖലീഫാ ഉമറിനും കഴിഞ്ഞില്ലെങ്കിലും അടിമക്കച്ചവട വ്യവസ്ഥിതിയെ നിരുത്സാഹപ്പെടുത്താനും ക്രമേണ ഇല്ലാതാക്കാനും നബി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പല കുറ്റ കൃത്യങ്ങള്‍ക്കും പ്രായശ്ചിത്തമായും നഷ്ടപരിഹാരമായും അടിമമോചനം ഒരു ശിക്ഷയായി നബിയും ഖലീഫാ ഉമറും നടപ്പിലാക്കിയിരുന്നു..! (4:92) ... (58:3) നബിയുടെ കാലത്ത് 15 ഉം 20ഉംവീതം അടിമകളുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും നാട്ടു പ്രമാണിമാര്‍ക്കും ഖലീഫ ഉമറിന്റെ കാലമായതോടെ അത് രണ്ടും മൂന്നും ഒക്കെയായി ചുരുങ്ങി. അങ്ങിനെ അടിമ വ്യവസ്ഥിതി ക്രമേണ അറേബ്യയില്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ദുഷ്ടനായ മുആവിയ ഇസ്ളാമിക ഭരണം രാജഭരണമാക്കി മാറ്റിയപ്പോള്‍

‘അടിമക്കച്ചവടം’ പൂര്‍വ്വാധികം പ്രോത്സാഹിപ്പിച്ചു. രാഷ്ട്രത്തിന്റെ പൊതുമുതല്‍ എടുത്ത് സ്വന്തം കുടുംബക്കാരായ അമവികള്‍ക്കും സഹോദരഗോത്രങ്ങള്‍ക്കും മാത്രം നല്‍കി. ഒരു വിഭാഗം മാത്രം മുതലാളിമാരും പ്രഭുക്കന്മാരുമാവാന്‍ തുടങ്ങി..! അതോടുകൂടി അടിമവ്യവസ്ഥിതി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. പല അമവി പ്രഭുക്കന്മാര്‍ക്കും അമ്പതും, നൂറും അടിമകള്‍ വരെ ഉണ്ടായിരുന്നു...! അങ്ങിനെ ഇസ്ളാം (നബി കൊണ്ടുവന്ന ഏകദൈവാധിഷ്ഠിത കമ്മ്യൂണിസം) ക്രമേണ ഒരു ബൂര്‍ഷ്വാ പ്രസ്ഥാനമായി മാറി...!

ആയിരത്തില്‍പരം അടിമകള്‍ ഉണ്ടായിരുന്ന അമവി രാജാക്കന്മാരും റാണികളും പ്രഭുക്കന്മാരും ഉണ്ടായിരുന്നുവത്രെ.. ! ഈ അടിമകള്‍ മൂന്നു വിഭാഗക്കാരായിരുന്നു. കൊത്തുപണി, ചിത്രകല, തയ്യല്‍പ്പണി, ആശാരിപ്പണി, കല്‍പ്പണി മുതലായ തൊഴില്‍ രംഗങ്ങളില്‍ പ്രാവീണ്യമുള്ള അടിമകള്‍ അവരുടെ പ്രഭുക്കന്മാര്‍ക്ക് (ുീിീൃ) അവരുടെ കൈത്തൊഴിലിലൂടെ നല്ല വരുമാനം നേടിക്കൊടുത്തിരുന്നു. (ഈ സമ്പ്രദായം (അടിമക്കച്ചവടം) സൌദിയിലും, ഖത്തറിലും, ബഹറൈനിലും, ‘വിസാ’രൂപത്തില്‍ (ുീിീൃ വെശു ) രൂപത്തില്‍ ഇപ്പോഴും നിലവിലുണ്ട്. ) രണ്ടാമത്തെ വിഭാഗം, അറബികളുടെ വീടുകളില്‍, വീട്ടുവേലക്ക് നിന്നിരുന്ന ആണും പെണ്ണുമടങ്ങുന്ന വേലക്കാരായിരുന്നു. (റീാലശെേര ല്ൃെമി) . മൂന്നാമത്തെ വിഭാഗം ചില അറബി പ്രഭുക്കന്മാരും, പ്രമാണിമാരും വെപ്പാട്ടികളായി കൊണ്ടുനടന്നിരുന്ന അടിമപെണ്‍കൊടിമാരായിരുന്നു (രീിരൌയശില) പല അറബികള്‍ക്കും ഭാര്യമാരെ കൂടാതെ വെപ്പാട്ടികളും സര്‍വ്വസാധാരണമായിരുന്നു. ‘ഔദ്യോഗിക ഭാര്യ’ യല്ലെങ്കിലും ഒരു ഭാര്യയ്ക്കുനല്‍കുന്ന എല്ലാവിധ സംരക്ഷണവും, സ്നേഹവും, പരിലാളനയും പല അറബികളും അവരുടെ ആ വെപ്പാട്ടികള്‍ക്ക് നല്‍കിയിരുന്നു...! ആ അടിമസ്ത്രീ ഗര്‍ഭിണിയായി പ്രസവിച്ചാല്‍ ‘കുട്ടിയുടെ ഉമ്മ’ (ഉമ്മുല്‍ വലദ്... ഉദാ: ഉമ്മുല്‍ ഹംസ, ഉമ്മുല്‍ ഖാലിദ് )എന്നിങ്ങനെയാണ് പിന്നീട് ആ സ്ത്രീ അറിയപ്പെട്ടിരുന്നത്...! ‘യജമാനന്റെ ഭാര്യ’ എന്നപേര്‍ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു..! ചുരക്കത്തില്‍ അടിമക്കച്ചവടം, മുആവിയയുടെ ഭരണകാലത്ത് അമവികളുടെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗമായി മാറിയിരുന്നു. എന്നാല്‍ ‘അടിമക്കും, കുതിരക്കും ’ സകാത്തു വേണ്ട എന്ന ഖുര്‍ആന്‍ വിരുദ്ധ നിയമം പാസ്സാക്കുക വഴി ധാരാളം അടിമകളും, കുതിരകളും സമ്പാദ്യമായുണ്ടായിരുന്ന മുആവിയയുടെയും മറ്റു അമവി പ്രഭുക്കന്മാരുടെയും വരുമാനത്തില്‍ നിന്ന് സകാത്ത് ഫണ്ടിലേക്ക് (ടാക്സ് ഇനത്തില്‍) നല്‍കേണ്ടിയിരുന്ന ഭീമമായ തുക നല്‍കാതെ അത് സ്വന്തം പോക്കറ്റിലാക്കാന്‍ ഈ നിയമം കൊണ്ട് മുആവിയയ്ക്കും സില്‍ബന്ധികള്‍ക്കും കഴിഞ്ഞു...!!

അടിമകളായ അനറബി സ്ത്രീകളെ വെപ്പാട്ടികളാക്കി സ്വീകരിക്കല്‍ അമവികളുടെ കാലത്ത് സാര്‍വ്വത്രികമായതോടെ മറ്റൊരു സങ്കീര്‍ണ്ണമായ സാമൂഹ്യപ്രശ്നം അറേബ്യയില്‍ ഉടലെടുത്തു. സങ്കരവര്‍ഗ്ഗമായ ഒരിനം അറബികള്‍ അറേബ്യയില്‍ വളരാന്‍ തുടങ്ങി..! വര്‍ഗ്ഗത്തിന്റെയും, ഗോത്രമഹിമയുടേയും പാരമ്പര്യത്തിന്റേയും പേരില്‍ ഊറ്റം കൊണ്ടിരുന്ന - രക്തശുദ്ധി യുടെ പേരില്‍ അഭിമാനം

കൊണ്ടിരുന്ന അറബികള്‍ക്ക് അവരുടെ ‘രക്തശുദ്ധി’ (ജൌൃശ്യ ീള യഹീീറ) നഷ്ടപ്പെട്ടു. (അക്കാലത്ത് ഓരോ അറബിയുവാവിനും ചുരുങ്ങിയത് പത്ത് തലമുറവരെയുള്ള അവരുടെ പിതാമഹന്‍മാരുടെ പേരുകള്‍ ഓര്‍ത്തുവെക്കലും ഉരിയാടലും,

ഒരു ആചാരവും പതിവുശീലവുമായിരുന്നു.)അവരില്‍ പലരും ഒരു സങ്കരയിനവും, സങ്കരഗോത്രങ്ങളുമായി മാറി. പുരാതന അറേബ്യയുടെയും ഗോത്രങ്ങളുടെയും മുഖം മാറാന്‍ ഇതും ഒരു കാരണമായി..! സ്വന്തം ആചാരങ്ങളും വിശ്വാസങ്ങളുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന - മറ്റു ഗോത്രങ്ങളുടെയോ, അനറബികളുടെയോ ആചാരങ്ങളും നടപടികളുമായി ഒരിക്കലും കൂടിക്കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന - അങ്ങിനെ ഒരു തരം ‘അന്തര്‍മുഖ’വുമായി ജീവിച്ചിരുന്ന പല അറബി കുടുംബങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും അവരുടെ വര്‍ഗ്ഗശുദ്ധിയും (ഞമരശമഹ ുൌൃശ്യ), രക്തശുദ്ധിയും (ജൌൃശ്യ ീള യഹീീറ) നഷ്ടപ്പെട്ടു. ഇതും 92 വര്‍ഷം നീണ്ടുനിന്ന മുആവിയയുടെ അമവി ഭരണത്തിന് തിരിച്ചടിയാവാന്‍ തുടങ്ങി.

‘അടിമയ്ക്കും കുതിരയ്ക്കും സകാത്തില്ല’ എന്ന ഹദീസുപോലെ, ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലെയുള്ള സുന്നികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും, അത്യാവശ്യവുമായ ഒരു കള്ള ഹദീസാണ് - ഒരു കള്ള ആയത്താണ് - ‘നബി നാല്‍പ്പതാടുള്ള ഒരു ഗ്രാമീണനില്‍ നിന്നും ഒരാട് സകാത്തായി വാങ്ങി’ എന്ന നബിയുടെ ശരിയായ ചരിത്രം..! ഈ സത്യം മുആവിയയും അബൂഹുറൈറയും അങ്ങിനെത്തന്നെ രേഖപ്പെടുത്തിയത് നബിയോടും, ഖുര്‍ആനോടുമുള്ള സ്നേഹം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട... ! തുടര്‍ന്നു അവര്‍ നടത്തിയ ‘വേലത്തരങ്ങള്‍’ അതു തെളിയിക്കും... ‘മഹാനായ നബി തിരമോനി നാല്‍പ്പതാടുള്ള ഒരു ഗ്രാമീണ അറബിയില്‍ നിന്ന് ഒരാടിനെ ‘സകാത്തായി’ വാങ്ങിയതു നാം കണ്ടില്ലേ. അല്ലാഹുവിനെപ്പോലെയുള്ളൊരു നബിയുടെ ആ‘ചര്യ’ തന്നെയാണ് ആ വിഷയത്തില്‍ നാം മുറുകെപ്പിടിക്കുന്നത്...! അതുകൊണ്ട് നബി ഓരാടിനെ സാകത്തു വാങ്ങിയ ചരിത്രമേ- ചര്യയേ- നാം കണ്ടിട്ടുള്ളൂ..! അതുകൊണ്ട് നാല്‍പ്പതാടിനും ഒരാട്, ഏമ്പതാടിനും ഒരാട്, നുറ്റിരുപതാടിനും ഒരാട് ...!...! അതോടുകൂടി നിങ്ങളുടെ ബാധ്യത തീര്‍ന്നു...! ‘ഇവന്റെയൊക്കെ വായ ഒറ്റയടിക്ക് അടിച്ചു പൊളിക്കണം’ എന്ന് ചേകന്നൂര്‍ മൌെലവി എഴുതിപ്പോയതില്‍ എന്താണ് തെറ്റ്... ! നാല്‍പ്പതാടിന് ഒരാടെങ്കില്‍ എമ്പതാടിന് രണ്ടാട്. നൂറാടിന് രണ്ടരയാട്.. ഇതല്ലേ കണക്ക്..! പക്ഷേ ആ ജൂതന്‍ ‘ഒരുപകാരം’ ചെയ്തു... അതെന്തന്നല്ലേ.. നബിയുടെ ജീവിതത്തിലെ ഒരു യഥാര്‍ത്ഥ ചര്യ (ഒരു ‘രണ്ടര’) സുന്നികളിലൂടെ നില നിര്‍ത്തി ത്തന്നു... പണത്തിനു രണ്ടര സകാത്തു കൊടുത്താല്‍ മതി എന്നതാണത്.. ഇതൊരല്‍ത്ഭുതമല്ലേ..? കാലാകാലവും പണത്തിനു രണ്ടര ശതമാനം സകാത്തുമതിയെന്നാണ് ഇന്നും ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള ഹദീസ് പൂജാരികളും സുന്നികളും വാദിക്കുന്നത്. അതുകൊണ്ടാണ് ‘സകാത്ത് ഖുര്‍ആന്റെ ഖണ്ഡിത നിയമമാണ്. പക്ഷേ അതിന്റെ തോതും ക്രമവും നിശ്ചയിച്ചു തന്നത് പ്രവാചകനാണ്’ എന്ന മണ്ടത്തരം - ഒരമ്പതുകൊല്ലം മുമ്പ് ചേകന്നൂര്‍ മൌെലവി ഖുര്‍ആന്‍ കൊണ്ടു തിരുത്തിയ മണ്ടത്തരം - ഇന്നും ആവര്‍ത്തിച്ചുകൊണ്ട് ‘ഒ.അബ്ദു റഹിമാന്‍മാര്‍’ ഹദീസ് പതിപ്പുകള്‍ ഇറക്കുന്നത്...!!

ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബ് ചിന്തിക്കണം !

എല്ലാ വരുമാനത്തിനും സമ്പാദ്യത്തിനും സകാത്തുണ്ടെന്ന് ഖുര്‍ആനും മുഹമ്മദു നബിയും പഠിപ്പിച്ചപ്പോള്‍ - ഒരു ഉദാഹരണമെന്ന നിലക്ക് - സൈത്തുല്‍ റുമ്മാന്‍ തോട്ടങ്ങള്‍ക്കു സകാത്തുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചപ്പോള്‍ - ആ ഖുര്‍ആന്‍ വചനങ്ങളെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട്, ‘അടിമയ്ക്കും കുതിരക്കും സാകാത്തില്ല - സൈത്തുല്‍ റുമ്മാന്‍ തോട്ടങ്ങള്‍ക്കും സകാത്തില്ലാ.. നാല്‍പ്പതാടിന് ഒരാട്, എമ്പതാടിനും ഒരാട് - നൂറ്റിരുപതാടിനും ഒരാട് ’ എന്ന നീതിരഹിതവും ഖുര്‍ആന്‍ വിരുദ്ധവുമായ - അബൂഹുറൈറയുടെയും, ഇമാം ശാഫിയുടെയും ഈ കള്ള ഹദീസുകളും ‘കള്ളഫത്വകളു’ മല്ലേ, നിങ്ങളുടെ എല്ലാ കള്ളക്കണക്കിന്റെയും ‘സകാത്തി’ ന്റെയും അടിസ്ഥാനം... ഇതല്ലേ നിങ്ങളുടെ ‘ഹദീസ് വിജ്ഞാനീയം..’...! ഇതിലപ്പുറം ഏതെങ്കിലും ഒരു ഹദീസില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ക്കാകുമോ...? ചേകന്നൂര്‍ മൌെലവിയെയും എന്നെയും ‘ഇബിലീസ്’ എന്നു വിളിച്ചിട്ടെന്തു കാര്യം..?

നാല്‍പ്പതാടിന് ഒരബ്ദുര്‍ഹിമാനെങ്കില്‍ - സോറി - ഒരാടെങ്കില്‍- 80 ആടിന് രണ്ടാട് - 120 ആടുണ്ടെങ്കില്‍ 3 ആട്.. ഇതല്ലേ, സാമാന്യബുദ്ധിയുള്ളവരും മനസ്സക്ഷിയുമുള്ള വിശ്വാസികളും പറയുക... നാല്‍പ്പതാടുള്ളവനെയും, എണ്‍പതാടുള്ളവനെയും നൂറ്റിഇരുപതാടുള്ളവനേയും ഒരുപോലെ ‘നികുതി’ ചുമത്തുന്ന കണക്കറിയാത്ത നീതിരഹിതനായ ഒരു കാട്ടറബിയായിരുന്നുവോ നമ്മുടെ നബി..?

മക്കയിലെ ഏറ്റവും ഉന്നതമായ ഒരു കുടുംബത്തില്‍ (ഹാഷിം കുടുംബത്തില്‍) ജനിക്കുകയും നിര്‍ഭാഗ്യവശാല്‍ പിതാവും മാതാവുമൊക്കെ നഷ്ടപ്പെട്ട അനാഥനായിട്ടു പോലും അബ്ദുല്‍ മുത്തലിബും, അബൂത്വാലിബുമൊക്കെ ഒരു രാജകുമാരനെപ്പോലെ ഓമനിച്ചു വളര്‍ത്തുകയും ചെയ്ത നമ്മുടെ നബി, ‘കേവലം ഒരാട്ടിടയനായിരുന്നു' - മക്കക്കാരുടെ ‘ചില്ലിക്കാശിനുവേണ്ടി', മക്കത്തെ പ്രമാണിമാരുടെ ആടിനെ മേയ്ക്കാറുണ്ടായിരുന്നു എന്ന കള്ള ഹദീസ്, നബിയുടെ പേരില്‍ കെട്ടിയുണ്ടാക്കിയ അബുഹുറൈറയ്ക്കും മുആവിയക്കും ഇസ്ളാമിലെ ഏറ്റവും വലിയ ധനവിതരണ പദ്ധതിയെ - സക്കാത്തിനെ ‘ഒരു ആടാധിഷ്ഠിത വ്യവഹാരപദ്ധതിയാക്കി' തരംതാഴ്ത്തിക്കാണിക്കാന്‍ പ്രത്യേകം താല്‍പ്പര്യമുണ്ടായിരുന്നതിലും അത്ഭുതപ്പെടേണ്ടതില്ല...!

‘കോഴി തിന്നപ്പെടുന്ന ജീവിയാണ് (മഅ്കൂലാത്ത്). അതുകൊണ്ട് കോഴിക്കാഷ്ഠം നജ്സല്ല (വൃത്തികേടല്ല). കോഴിക്കാഷ്ഠവും, ചാണകവുമായ ഉണങ്ങിയ തറയില്‍ നമസ്കരിക്കാം, സുഗന്ധദ്രവ്യങ്ങളില്‍പ്പെട്ട ‘സെന്റുകളെ’ ല്ലാം നജ്സാണ് കാരണം അതില്‍ ആള്‍ക്കഹോളുണ്ട്.’ എന്നിങ്ങനെയുള്ള മഹത്തായ

‘ഫത്വകള്‍’ (മതവിധികള്‍) നല്‍കിയ മഹാനാണ് ഇമാം ശാഫി...! ചുരക്കത്തില്‍ കോഴിക്കാഷ്ഠവും, സുഗന്ധദ്രവ്യവും തിരിച്ചറിയാത്ത ഇമാം ശാഫിയും അബൂഹുറൈറയുമാണ് നിങ്ങളുടെ ഗുരുക്കളെങ്കില്‍, കോഴിക്കാഷ്ഠവും (കള്ള ഹദീസും)ഖുര്‍ആനും വേര്‍ തിരിച്ചു ഞങ്ങള്‍ക്കു കാണിച്ചു തന്ന ഞങ്ങളുടെ ഗുരുനാഥന്‍മാണ് ചേകന്നൂര്‍ മൌെലവിയും, ഇമാം അബൂ ഹനീഫയുമൊക്കെ...!! അതിനാല്‍ കോഴിക്കാഷ്ഠവും ഖുര്‍ആനും തിരിച്ചറിയാത്ത ഇമാം ഷാഫി വേണോ (ഒ.അബ്ദുര്‍ഹിമാന്‍ സാഹിബ് വേണോ) അതല്ല കോഴിക്കാഷ്ഠവും ഖുര്‍ആനും നമുക്ക് വേര്‍തിരിച്ചു കാണിച്ചുതന്ന ചേകന്നൂര്‍ മൌെലവി വേണമോ എന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കുക.

മാന്യവായനക്കാര്‍ അമ്പരക്കരുത്. ഇമാം മാലിക്ക്, ഇമാം ശാഫി, ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍, ബുഖാരി, മുസ്ളിം, തുര്‍മുദി, അബുദാവൂദ്, ഇബ്നുമാജ, നസാഈ, എന്നൊക്കെയുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ അവരൊക്കെ ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന എ.പി.കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, സലാം സുല്ലമി, ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി, ഒ.അബ്ദുര്‍ റഹിമാന്‍ സാഹിബ്, അബ്ദു നാസര്‍ മഅ്ദനി, തുടങ്ങിയവരെപ്പോലെ, അന്നത്തെ സുന്നി സമുദായത്തെ കയ്യിലെടുക്കാനും, അവരെയൊക്കെ തന്റെയും ഗവര്‍ണ്ണരുടെയും രാജാവിന്റെയും ഇംഗിതമനുസരിച്ച് വിശ്വസിപ്പിക്കാനും ‘തുള്ളിക്കാനും’ കഴിവുള്ള എഴുത്തുകാരും, ഏജന്റുമാരും, പ്രാസംഗികരും, പ്രമാണിമാരും മാത്രമായിരുന്നു എന്നു കരുതിയാല്‍ മതി...!!

‘നമസ്കാരവും സകാത്തും’ എന്ന ഖുര്‍ആനിന്റെ ശൈലിക്കുപകരം ‘നമസ്കാരവും നോമ്പും’ എന്ന ഹദീസ് ശൈലി സുന്നികളിലൂടെ ലോകത്ത് വളരുന്നു....!!

ഖുര്‍ആനില്‍ എണ്‍പത്തിയൊന്നോളം (81) സ്ഥലങ്ങളില്‍ സകാത്തു കൊടുക്കനുള്ള പരാമര്‍ശമുണ്ട്. അതില്‍ 41 സ്ഥലത്തും ‘നമസ്കാരവും സകാത്തും’ എന്നു കൂട്ടിപ്പറഞ്ഞതായിക്കാണാം. ബാക്കി നാല്‍പ്പതു സ്ഥലത്തും ഒറ്റക്കായും സകാത്തിനെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.... അഞ്ചു നേരമോ, രണ്ടു നേരമോ, മൂന്നുനേരമോ എന്ന യാതൊരു ഉപാധിയുമില്ലാതെ-എല്ലാ മതത്തിലെയും നല്ലവരായ വിശ്വാസികളെ ഉദ്ധരിച്ചുകൊണ്ട്-നമസ്കാരത്തിന്റെ ബാഹ്യരൂപത്തിനു യാതൊരു പ്രാധാന്യവും നല്കാതെ, ദൈവനാമം ഉച്ഛരിച്ചുകൊണ്ട്, ‘സകാത്തുകൊടുത്തവന്‍ വിജയിച്ചു.’ (ഖദ്ു അഫ്ലഹമന്‍ തസക്കാ........(2:62) (87:14) എന്നു ഖുര്‍ആന്‍ വെട്ടിത്തുറന്നു പറയുകയും ചെയ്തു...!! അതേസമയം ഖുര്‍ആനില്‍ വെറും രണ്ടു സ്ഥലത്തുമാത്രമാണ് നോമ്പിനെക്കുറിച്ചു പരാമര്‍ശമുള്ളത്.. അതാകട്ടെ രോഗികളെയും,യാത്രക്കാരെയും, (യാത്രയെക്കാള്‍ ബുദ്ധിമുട്ടുള്ള നിത്യതൊഴിലാകുന്ന - പാവപ്പെട്ടവന്റെ സകാത്താകുന്ന, നിത്യത്തൊഴില്‍ ചെയ്തു ജീവിക്കുന്ന

തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ടാണ് - മുസ്ളിം സമൂഹത്തിലെ ഒരു മഹാ ഭൂരിപക്ഷത്തെ ഒഴിവാക്കികൊണ്ടാണ് ഖുര്‍ആന്‍ നോമ്പുനിയമമാക്കിയത് എന്നുസാരം...) കഷ്ടപ്പെട്ടു നോമ്പ് നോറ്റാല്‍ സ്വര്‍ഗ്ഗമുണ്ടൊന്നോ, ബുദ്ധിമുട്ടുകൊണ്ട് നോമ്പൊഴിവാക്കിയാല്‍ നരകമുണ്ടൊന്നോ ഖുര്‍ആനും നബിയും പഠിപ്പിക്കുന്നില്ല... (ഇതു മറ്റൊരധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.) ചുരുക്കത്തില്‍ ഖുര്‍ആനില്‍ എവിടെയും നോമ്പിനെയും നമസ്കാരത്തെയും കൂട്ടിപ്പറഞ്ഞിട്ടില്ല...!! എന്നാല്‍ നബിയുടെയും നാലു ഖലീഫമാരുടെയും ഇസ്ളാമിക ഭരണം അവസാനിപ്പിക്കുകയും ‘സുന്നത്ത് ജമാഅത്ത് ’ എന്ന തന്റെ ഖുര്‍ആന്‍ വിരുദ്ധ സുന്നീഭരണം മക്കയില്‍ നടപ്പിലാക്കുകയും ചെയ്തശേഷം, ജൂതനായ അബൂഹുറൈറയുടെ സഹായത്തോടെ കള്ള ഹദീസിലൂടെ ‘നമസ്കാരവും നോമ്പും.... നമസ്കാരവും നോമ്പും’ എന്ന ഖുര്‍ആന്‍ വിരുദ്ധ ഹദീസ് ശൈലി നടപ്പിലാക്കുകയാണ് മുആവിയയും മക്കളും ചെയ്തത്....!!

നബിതിരുമേനി കേവലം രണ്ടുവര്‍ഷം മദീനയില്‍ ‘നമസ്കാരവും സകാത്തും, നമസ്കാരവും സകാത്തും ’ എന്ന ഖുര്‍ആനിക ശൈലി ‘41 തവണ ഖുര്‍ആനിലൂടെ പഠിപ്പിച്ചെങ്കിലും’ നബിയേക്കാള്‍ എട്ടിരട്ടി സമ്പത്തും സമൃദ്ധിയും, അധികാരവും കൈയ്യിലുള്ള മുആവിയയും മക്കളും ‘നമസ്കാരവും നോമ്പും, നമസ്കാരവും നോമ്പും ’ എന്ന ഖുര്‍ആന്‍ വിരുദ്ധ ഹദീസ് ശൈലി നാലായിരം തവണ കള്ള ഹദീസിലൂടെ ആവര്‍ത്തിച്ചുകൊണ്ട്, 92 വര്‍ഷം നടപ്പിലാക്കി. പിന്നീട് വന്ന അബ്ബാസികളും 500 വര്‍ഷം അതുതന്നെ തുടര്‍ന്നു...!!

ചുരുക്കത്തില്‍ ‘ഓന്‍ നല്ലവനാണ്... അബ്ദുര്‍ റഹിമാന്‍ ആള് കൊള്ളാം... നമ്മുടെ ‘കുട്ടി’ യെ ഓന്‍ക്ക് കെട്ടിച്ചുകൊടുക്കാം, ഓന്‍ നല്ലവനാണ്. ദീനിയാണ്... ‘നിക്കാര'വും, നോമ്പുമൊക്കെയുള്ള കൂട്ടത്തിലാണ്...! എന്ന് നാം സ്വഭാവസര്‍ട്ടിഫിക്കറ്റ് (തസ്കിയത്ത്) നലകാറില്ലേ...? ആതു ഖുര്‍ആനികമായി ശരിയല്ല..! പിന്നേയോ ഓന്‍ ആള് നല്ലവനാണ... കാര്യബോധമുള്ളവനാണ, പടച്ചോനെപ്പേടിയും, കാര്യബോധവുമൊക്കെയുള്ളവനാണ്, കുടുംബം പോറ്റുന്നവനും, കരാര്‍ പാലിക്കുന്നവനുമൊക്കെയാണ്, എന്നിങ്ങനെയാണ് നാം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നാണ് ഖുര്‍ആന്‍കൊണ്ട് ചേകന്നൂര്‍ മൌലവി നമ്മെ പഠപ്പിച്ചത്...!! ‘അബൂഹൂറൈറ’ തലയില്‍ കയറിയ - ‘ഇബ്ലീസ്’ തലയില്‍ കയറിയ - അബ്ദുള്‍ റഹിമാന്‍സാഹിബുണ്ടോ ഇത് വല്ലതുമറിയുന്നു... എന്നിട്ട ചേകന്നൂരികള്‍’ (ഞങ്ങള്‍) ഇബ്ലീസുകളാണെന്ന് ഓരാക്ഷേപവും കളിയാക്കലും.. !! ആരാണ് ഇബ് ലീസെന്ന് മാന്യ വായനക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാവും എന്ന് കരുതട്ടെ !!

അബ്ദുറഹിമാന്‍ സാഹിബിന്റെ കള്ളക്കണക്കുകള്‍ തുടരുന്നു....!
അബൂഹുറൈറയുടെ അട്ടിമറികള്‍ തുടരുന്നു...!!

ഇസ്ളാമിലെ സകാത്തുപദ്ധതിയെ ആകെ അട്ടിമറിച്ച അബൂഹുറൈറ - അക്കാലത്ത് സാധാരണക്കാരുടെ കയ്യില്‍ ആകെ കാണുന്ന ഒരു വരുമാനം ആടാണെന്നിരിക്കെ, ആ ആടും പണവുമൊഴിച്ച് (രണ്ടര) മറ്റൊന്നിനും സകാത്തില്ലെന്നു നിയമമാക്കിയ മുആവിയയും അബൂഹുറൈറയും - ഇസ്ളാമിക ഭരണത്തിന്റെ സാമ്പത്തിക ഭദ്രത- ഇസ്ളാമിക ഭരണത്തിന്റെ നട്ടെല്ലു - തകര്‍ക്കുകയായിരുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ട ഒരു വസ്തുത. കാരണം അക്കാലത്ത് ധാരാളം അടിമകളും, കുതിരകളും, സൈത്തൂന്റുമ്മാന്‍ (ഒലീവ്-താളിമാതളം) തോട്ടങ്ങളും, ഈത്തപ്പനത്തോട്ടങ്ങളുമൊക്കെ കൈവശം വെച്ചിരുന്ന പ്രഭുക്കന്മാര്‍ക്കൊക്കെ സകാത്തില്‍ വമ്പിച്ച ഇളവു നല്‍കിയതിലൂടെ, ‘പാവപ്പെട്ടവര്‍ക്കിടയില്‍’ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടേണ്ട സമ്പത്തിന്റെ ഒരു വലിയ വിഭാഗം പിശുക്കന്മാരായ അതിന്റെ മുതലാളിമാരാല്‍ത്തന്നെ കുന്നുകൂടി..!. സൈത്തൂന്‍-റുമ്മാന്‍ തോട്ടങ്ങള്‍ക്ക് - അറേബ്യയിലെ ഏറ്റവും വലിയ തോട്ടങ്ങള്‍ക്ക്-സകാത്തു നല്‍കേണ്ടതില്ലാ എന്നാണ് ‘അബൂഹുറൈറ’കളും ഇമാംശാഫിയുമൊക്കെ, അഭിപ്രായപ്പെടുന്നതെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ വിളകളായ നാളികേരം, അടയ്ക്ക, റബ്ബര്‍, തേയില, ഏലം കാപ്പി തോട്ടങ്ങള്‍ക്കൊന്നും സകാത്തു നല്‍കേണ്ടതില്ല എന്നു കേരളത്തിലെ ‘ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെ’ പ്പോലുള്ള സുന്നീ മൊലവിമാര്‍ പണ്ടു നിയമമാക്കിയിരുന്നു. എന്നാല്‍ പുരോഗമനവാദികളും, ചിന്താശീലരുമായ, നല്ലവരായ ചില മുജാഹിദു-ജുമാഅത്തു മൌലവിമാരാരുടെ വരവും പ്രവര്‍ത്തനവുമാണ് കേരളത്തില്‍ എല്ലാ ധനാഗമമാര്‍ഗ്ഗങ്ങളില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് രണ്ടരയെങ്കിലും സകാത്തായി നല്‍കാന്‍ കേരള മുസ്ളിംകളെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും.. കാലത്തിന്റെ കുത്തിയൊഴുക്കില്‍, അബൂഹുറൈറയുടെ കള്ള ഹദീസുകളെ അടിസ്ഥാനമാക്കിയുള്ള ഇമാം ശാഫിയുടെയും, ഇമാം മാലിക്കിന്റെയും, ഇമാം ഹമ്പലിന്റെയും ആ കള്ള ഫത് വകളെ (മതവിധികളെ) അവരറിയാതെ അവര്‍തന്നെ അറബിക്കടലിലേക്കു എറിഞ്ഞു എന്നു സാരം...!! ഞങ്ങള്‍ അറിഞ്ഞുകൊണ്ട് എറിയുന്നു... നിങ്ങള്‍ അറിയാതെ എറിയുന്നു...! അത്രമാത്രം. എന്നു മാത്രമല്ല- നമസ്കാരവും നോമ്പും ഹജ്ജും സകാത്തും മറ്റുമായി ബന്ധപ്പെട്ട, ഖുര്‍ആനിനു കടകവിരുദ്ധമായ ഹദീസുകളില്‍ പലതും നിങ്ങള്‍ ഇപ്പോഴും മാറോടുചേര്‍ത്തു നടക്കുമ്പോള്‍, ‘ഞങ്ങള്‍ ചേകന്നൂരികള്‍’ അവയ്ക്കൊന്നും പുല്ലുവിലപോലും നല്‍കാതെ അറിഞ്ഞുകൊണ്ടു തന്നെ അവയെ അറബിക്കടലിലേയ്ക്കെറിയാന്‍ ധൈര്യം കാണിക്കുന്നു...! ആ ധൈര്യം ഞങ്ങള്‍ക്കുണ്ടാക്കി തന്നത് ഞങ്ങളെ ഖുര്‍ആന്‍കൊണ്ട് പോരാടാന്‍ പഠിപ്പിച്ച ചേകന്നൂര്‍ മൌെലവിയാണ് എന്നറിയുക...! അദ്ദേഹത്തെ ‘ഇബിലീസ്’ എന്നും ‘കാഫിര്‍’ എന്നും ‘ഹദീസ് നിഷേധി’ എന്നും, ജൂതന്‍ എന്നും വിളിക്കുന്ന ഒരുത്തനെയും അതേരീതിയില്‍ വിമര്‍ശിക്കാതെ ഞങ്ങള്‍ വെറുതെ വിടുന്ന പ്രശ്നമില്ല..!! (2:194). അതും ഖുര്‍ ആനിലെ ഒരു നിയമമാണെന്നറിയുക...!!

‘കൊല്ലത്തിനുള്ളില്‍ തുക തികഞ്ഞാല്‍ പോരാ...! തുക തികഞ്ഞശേഷം കൊല്ലവും തികയണമത്രെ...!!’ അബൂഹുറൈറയുടെ അട്ടിമറികള്‍ക്ക് ‘ഛോട്ടാ അബൂഹുറൈറകള്‍’ ഓശാനപാടുന്നൂ....!

നബിതിരുമേനി, തന്നെ അംഗീകരിക്കന്ന - തന്നില്‍ വിശ്വാസവും ബഹുമാനവും സ്നേഹവുമുള്ള-തന്റെ അനുയായികളോട് അവരുടെ, ചിലവൊക്കെ കഴിഞ്ഞ് മിച്ചമുള്ള ധനത്തില്‍ നിന്ന് 21/2 ശതമാനവൂം, അഞ്ചു ശതമാനവും പത്തുശതമാനവുമൊക്കെ ‘സകാത്തു നല്‍കാന്‍’ കല്‍പ്പനയിറക്കിയിരുന്നു. അതനുസരിച്ച ആ മുഹാജിറുകളും അന്‍സാറുകളും നബിസന്നിധിയില്‍ അതെത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു...!! മിച്ചമുള്ള ധനത്തിനു ഇമാം അലി പത്തുശതമാനം വരെ സകാത്തു ഈടാക്കിയിരുന്നതായി ഷിയാക്കളുടെ ഗ്രന്ഥങ്ങളിലും ധാരാളം കാണാം... ഒരിക്കല്‍ കൂഫയിലെ ചന്തയില്‍ വെച്ച് , നാലാം ഖലീഫയായിരുന്ന ഇമാം അലി, ഒരു കച്ചവടക്കാരനോട്, ‘പത്തുശതമാനം’ (പത്തിലൊന്ന്) സകാത്തായി ‘വസൂലാ’ ക്കുകയുണ്ടായി...! എല്ലാ ചന്ത ദിവസവും ഇതുപോലെ ‘പത്തിലൊന്ന് ’ കൊടുക്കേണ്ടതുണ്ടോ എന്ന് ആ കച്ചവടക്കാരന്റെ ചോദ്യത്തിന്ന്, ‘നിന്റെ ധനത്തിന് ഇനി ഒരു കൊല്ലം കഴിയുന്നതുവരെ സകാത്തില്ല’ എന്ന് ഇമാം അലി വിശദീകരണം നല്‍കുകയും ചെയ്തു..! (ലൈസ - ഫി - മാലുക്ക - സകാത്തിന്‍...) നബിയുടെയും, ഖലീഫാ ഉമറിന്റെയും ഒക്കെ പാത പിന്തുടര്‍ന്നുകൊണ്ട് ഇമാം അലി ചെയ്ത ഒരു കാര്യം - ഒരു ഉത്തരവ്- പിന്നീട് വളച്ചൊടിയ്ക്കപ്പെടുകയും, നിയമമാക്കപ്പെടുകയും ചെയ്തു...!! അതെങ്ങിനെയെന്നല്ലേ. ‘മാലുക്ക’(നിന്റെ ധനം) എന്നര്‍ത്ഥം വരുന്ന ‘മാലുക്ക’ എന്ന പദത്തിലെ ‘ക’ എന്ന അക്ഷരം അവര്‍ വെട്ടി മാറ്റി. ‘ലൈ സഫി മാലി സകാത്തിന്‍’ എന്നാക്കി മാറ്റി. അതോടുകൂടി ‘നിന്റെ ധനത്തിന്ന് ഒരു കൊല്ലം കഴിയുന്നതുവരെ സകാത്തില്ല’ എന്ന കാലികപ്രസക്തിയുള്ള അലിയുടെ ആ ഹദീസ്, ‘ഒരു ധനത്തിനും ഒരുകൊല്ലം കഴിയുന്നതുവരെ സകാത്തില്ലാ എന്ന ശാശ്വത (-സാര്‍വ്വലൌകിക-) നിയമമായി (നബിയുടെ പേരില്‍) ആ കള്ളന്മാര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി....! പിന്നീടത് നബിയുടെ ‘സത്യമായ ഹദീസെന്ന’ പേരില്‍ ഹദീസു പ്രമാണിമാര്‍ രേഖപ്പെടുത്തുകയും, ഹദീസു ഗ്രന്ഥങ്ങളില്‍ ‘അനശ്വര’ സ്ഥാനം പിടിക്കുകയും ചെയതു. (‘ഒരു കൊല്ലം മറിയുന്നതുവരെ ഒരു ധനത്തിനും സകാത്തില്ല’ (അബൂദാവൂദ്).) ഇതാണ് സുന്നീ-മുജാഹിദ് - ജമാഅത്ത് മൌലവിമാര്‍ മുറുകെ പിടിക്കുന്ന ആ മഹത്തായ ഹദീസ്...!

ചേകന്നൂര്‍ മൌലവി തന്റെ ‘നമസ്കാരം’ എങ്ങിനെ .. എപ്പോള്‍ എത്ര....?) എന്ന ഗ്രന്ഥത്തില്‍ എഴുതുന്നത് ശ്രദ്ധിക്കുക... (പേജ് 46-48) “അങ്ങനെ‘ക’ എന്ന അക്ഷരം തന്ത്രപൂര്‍വ്വം ചുരണ്ടിമാറ്റിയതോടുകൂടി ...ഇപ്പോള്‍ സകാത്ത് വസൂല്‍ ചെയ്ത നിന്റെ ധനത്തില്‍ ഇനി ഒരു കൊല്ലം മറിയുന്നത് വരെ സകാത്തില്ലെന്ന’ ആശയത്തിന് പകരം ‘ലോകത്തെ ഒരാളുടെയും ഒരു ധനത്തിന്നും ഒരുകൊല്ലം മറിയുന്നത് വരെ സകാത്തില്ലെ’ന്ന അപകടകരമായ അര്‍ത്ഥമാണ് സിദ്ധിച്ചത്. ഇതിലപ്പുറം നാശം വേറെ വല്ലതുമുണ്ടോ ? അപ്രകാരം പറഞ്ഞത് നബിയാണെന്ന് പിന്നീടങ്ങ് പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ സകല സകാത്ത് കള്ളന്‍മാര്‍ക്കും സകാത്ത് കൊടുക്കേണ്ട ബാദ്ധ്യതയൊ ഭരണാധികാരികള്‍ക്ക് അവരില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യാനുള്ള അധികാരമോ തീരെ ഇല്ലാതായി, അതെങ്ങിനെ എന്ന് വിവരിക്കാം.

ഏതൊരാളുടെ കയ്യിലും ശമ്പളമായിട്ടോ, സീസണ്‍ കച്ചവടത്തിലൂടെയോ, എസ്റേറ്റ് വരുമാനത്തിലൂടെയോ റോയല്‍ട്ടി മുഖേനയോ, വന്‍കിട കമ്പനികളുടെ ഏജന്‍സി വഴിയുള്ള കമ്മീഷന്‍ മുഖേനയോ ലക്ഷക്കണക്കിലോ കോടിക്കണക്കിലോ ഉറുപ്പിക മാസം തോറും വന്ന് ചേര്‍ന്നിരുന്നാലും മേല്‍ വിവരിച്ച കള്ള ഹദീസിന്റെ അടിസ്ഥാനത്തില്‍-അതെ, ഇന്നേവരയുള്ള സുന്നത്ത് ജുമാഅത്തിന്റെ ഇജ്മാഇന്റെ അടിസ്ഥാനത്തില്‍-അതെ, ഒ.അബ്ദുള്‍ റഹിമാന്‍ സാഹിബിന്റെ സുന്നി മദ്ഹബിന്റെ അടിസ്ഥാനത്തില്‍-അതെ ശാഫി, മാലികീ, ഹമ്പലീമദുഹബ്ുകളുടെ അഭിപ്രായത്തില്‍-ഒറ്റ പൈസയും സകാത്ത് കൊടുക്കുവാന്‍ അവരാരും ബാദ്ധ്യസ്ഥരല്ല. എന്ത് മതി എന്നല്ലേ? പണമെല്ലാം കുന്നുകൂടി വരുമ്പോള്‍ കൊല്ലം തികയുന്നതിന്നുള്ളിലായി-12-ാം മാസം 30-ാനു-ക്കുള്ളിലായി-ഏതെങ്കിലും പുതിയ ഭൂസ്വത്തോ, എസ്റേറ്റോ, വ്യവസായമോ, ബില്‍ഡിംഗുകളോ, കമ്പനികളോ, വാങ്ങിക്കുകയോ, ഉണ്ടാക്കുകയോ, അല്ലെങ്കില്‍ അതിനെല്ലാം കരാര്‍ നിശ്ചയിച്ച് പണം കൈമാറുകയോ ചെയ്താല്‍ മതി..! എങ്കില്‍ ഒരു കാലത്തും ഒറ്റപൈസയും സകാത്ത് കൊടുക്കാതെ, കേവലം നമസ്കാരവും നോമ്പും പോരെങ്കില്‍ ഹജ്ജും മാത്രം ചെയ്തുകൊണ്ട് ഒ.അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള എല്ലാ ധനാഢ്യന്‍മാര്‍ക്കും ഉത്തമ മുസ്ളീംകളായി ഞെളിഞ്ഞു നടക്കാവുന്നതാണ്..!

തങ്ങളുടെ യജമാനന്‍മാരും മുആവിയയുടെ സ്വന്തക്കാരുമായ അമവീ രാജാക്കന്‍മാര്‍ക്കും അമവീപ്രമാണിമാര്‍ക്കും മറ്റും വേണ്ടി അബൂഹുറൈറാ കമ്പനിക്കാര്‍ നെയ്തുണ്ടാക്കിക്കൊടുത്തതും ഇവിടെ നിലവിലുള്ള മൂന്ന് മദ്ഹബൂകാരുടെയും ഹനഫീ മദ്ഹബിലെ അഹ്ലൂല്‍ ഹദീസുകാരുടെയും, കേരളത്തിലെ ‘നദ്വത്ത് ‘, ‘ജമാഅത്ത്’, ‘സമസ്ത’ മുതലായ സകല അബൂഹുറൈറ താവഴിക്കാരുടെയും എല്ലാ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളിലും എഴുതിവെച്ചതുമായ സകാത്ത് പദ്ധതിയുടെ രത്നചുരക്കമാണ് മുകളിലുദ്ധരിച്ചത്. !!

ഇസ്ളാമിലെ കര്‍മ്മപദ്ധതികളില്‍ വേച്ചേറ്റവും പ്രധാനപ്പെട്ടതും നമസ്കാരത്തേക്കാളും നോമ്പിനേക്കാളുമെല്ലാം എഴുപതിരിട്ടി ഗൌരവമുള്ളതുമായ സകാത്തിന്റെ നിയമങ്ങളില്‍ ഇത്തരത്തിലുള്ള സകല അനീതികളും അക്രമങ്ങളും ജൂതായിസങ്ങളും അബൂഹൂറൈറയും കമ്പനിക്കാരും കൂടി കടത്തിക്കൂട്ടിയിട്ടും അതിലേറ്റവും ഗുരതരവും സകാത്ത് പദ്ധതിയെ ആകെ തരിപ്പണമാക്കിയതുമായ കൊല്ലത്തിന്റെ കള്ളക്കണക്കിനെപ്പറ്റിയെങ്കിലും ഇവിടത്തെ ഒറ്റ മതസംഘടനയും ഇന്നേവരെ ഒരു പുന:പരിശോധന നടത്താന്‍ തയ്യാറായില്ലെന്ന് വരുമ്പോള്‍

അവര്‍ക്കിവിടെ അവരുടെ വരുമാനമാര്‍ഗ്ഗങ്ങളായ നോമ്പും നമസ്ക്കാരവും പള്ളിപ്പണിയും കോളേജ് പണിയും തകൃതിയായും സംപുഷ്ടമായും നടത്തണമെന്നല്ലാതെ, അതിനേക്കാളെല്ലാം എഴുപതിരട്ടി പുണ്യമുള്ളതും, ഇസ്ളാമിലെ ഏറ്റവും മുന്തിയതും, സമുദായോദ്ധാരണത്തിന്റെ അടിത്തറയുമായ, സകാത്ത് പദ്ധതി, അതിന്റെ ശരിയായ രൂപത്തില്‍ സമുദായത്തെ പഠിപ്പിക്കണമെന്നോ, അത് കണക്ക് പ്രകാരം നല്‍കാന്‍ തയ്യാറുള്ളവര്‍ക്കെങ്കിലും അതിന്റെ ശരിയായി കണക്ക് പഠിപ്പിച്ചുകൊടുക്കണമെന്നോ, വല്ല നിര്‍ബ്ബന്ധമോ ആഗ്രഹമോ ഉണ്ടോ? അതൊന്നുമില്ലെന്നല്ലേ അവരുടെ ഇന്നേവരെയുള്ള നീണ്ട ചരിത്രം തെളിയിക്കുന്നത്.’ (മൌെലവി ചേകന്നൂര്‍ ‘നമസ്കാരം എങ്ങിനെ എത്ര എപ്പോള്‍’)

‘ഒരു കൊല്ലം ‘മറി’യുന്നതുവരെ ഒരു ധനത്തിനും സകാത്തില്ല’എന്ന അബൂദാവൂദിന്റെ പ്രസ്തുത കള്ള ഹദീസാണ് ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നികള്‍ ‘ഓശാന’ പാടുന്ന മറ്റൊരു ഹദീസ്. എന്നാല്‍ പുരോഗമനവാദികളായ ചില മുജാഹിദു-ജുമാഅത്തു മൌെലവിമാര്‍ ഈ ഹദീസിനെ ഇപ്പോള്‍ അംഗീകരിക്കുന്നില്ല എന്ന കാര്യവും സാന്ദര്‍ഭികമായി നാം ഓര്‍ക്കുക...!! കൊല്ലം തികയാന്‍ കാത്തുനില്‍ക്കണ്ട....‘വിളവെടുപ്പുദിവസം തന്നെ’ കാശ് കയ്യില്‍ റെഡിയായാല്‍ തന്നെ - ‘സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായി’ എന്ന ഖുര്‍ആനിക സത്യം (6:141) പല മുസ്ളീകളും സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നു സാരം. പക്ഷെ എന്തു ചെയ്യാന്‍.... ! ഒ.അബ്ദുറഹിമാന്‍ സാഹിബിനെപോലുള്ള സുന്നി മൌെലവിമാര്‍ റംസാന്‍ മാസം ആസന്നമായാല്‍ ‘സദഖ’ യുടെയും ‘ഫിത്ര്‍ സകാത്തിന്റെയും’, പേരു പറഞ്ഞ് ഇപ്പോഴും റസീറ്റ് ബൂക്കുമായി ഇറങ്ങുകയുമായി...!! ഈ വിഷയത്തില്‍ ഈ സുന്നി മൌെലവിമാര്‍ക്കു ഇപ്പോഴും പ്രചോദനം ‘അബൂദാവൂദ്’ രേഖപ്പെടുത്തിയ ഈ കള്ളഹദീസു തന്നെയാണ് എന്നറിയുക... !

ചുരുക്കത്തില്‍ ‘സകാത്ത് ഖുര്‍ആന്റെ ഖണ്ഡിതമായ അധ്യാപനമാണ്. എന്നാല്‍ സകാത്ത് നിര്‍ബന്ധമാവുന്നതിന്റെ പരിധിയും തോതും വിശദീകരിച്ചത് പ്രവാചകനാണ്’് എന്ന് ഒ.അബ്ദുറഹിമാന്‍ സാഹിബ് തന്റെ ഹദീസ് പതിപ്പില്‍ എഴുതിയത് (പ്രബോധനം, ഹദീസ് പതിപ്പ്-2007) പൂര്‍ണ്ണമായും ഖുര്‍ആന്‍ വിരുദ്ധവും തനിവിവരക്കേടും പച്ചക്കള്ളവുമാണ് എന്നു സാരം....! സുന്നികളുടെ എല്ലാ ഹദീസ് കണക്കുകളും ഒടുവില്‍ ചെന്നെത്തുന്നത് മുആവിയയുടെ അനിസ്ളാമിക-രാക്ഷസീയ - ഭരണകാലത്ത് - അബൂഹുറൈറ രചിച്ച, ‘തലയും വാലുമില്ലാത്ത’ ഇത്തരത്തിലുള്ള ഏതാനും ഖുര്‍ആന്‍ വിരുദ്ധ കള്ള ഹദീസിലാണ് എന്നറിയുക...! ആ കള്ള ഹദീകുകളുടെ അടിസ്ഥാനത്തില്‍ ‘ഇമാംശാഫിയും,’ ‘ഇമാം മാലിക്കും’, ‘അബൂദാവൂദു’ മൊക്കെപ്പറഞ്ഞ മണ്ടത്തരങ്ങളും, അഭിപ്രായങ്ങളും മാത്രമാണ്, ഇവരുടെ ‘ഹദീസ വിജ്ഞാനീയത്തിന്റെ’ യും ‘ഹദീസ് പതിപ്പി’ ന്റെയും ആകെത്തുക എന്നറിയുക...!! ഇസ്ളാമിലെ ഏറ്റവും
സുപ്രധാനവും, അടിസ്ഥാനപരവുമായ സകാത്തു പദ്ധതിയെ അട്ടിമറിച്ച ആ കള്ള ഹദീസുകളുടെ പൊള്ളത്തരങ്ങള്‍ അരനൂറ്റാണ്ടു മുമ്പ് മുതല്‍ ചേകന്നൂര്‍ മൌലവി പുറത്തുകൊണ്ടു വന്നിട്ടും, അതിലെ അശാസ്ത്രീയതകളും, ഖുര്‍ആന്‍ ധിക്കാരവും കാര്യകാരണസഹിതം സമുദായ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, അതിനൊന്നും പണ്ഡിതോചിതമായ ഒരു മറുപടി പറയാതെ വീണ്ടും അബൂഹുറൈറക്കും, മുആവിയക്കും, അയാളുടെ മക്കള്‍ക്കും, അവരുടെ കള്ളഹദീസിന്നും ‘ഓശാന’ പാടി. ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ ഒരു ‘ഹദീസ് പതിപ്പി’റക്കിയാല്‍ ആരാണത് വിലവെയ്ക്കുക..!! നിങ്ങളുടെ കുഞ്ഞാടുകളല്ലാതെ....!!

മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം... ‘സകാത്ത് ഖുര്‍ആന്റെ ഖണ്ഡിത നിയമമാണ്- പക്ഷേ അതിന്റെ തോതും ക്രമവും നിശ്ചയിച്ചു തന്നത് പ്രവാചകനാണ് ’ എന്ന് നാലുവരി മാത്രമാണ് ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബ് എഴുതിയത്. ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപ്പോലുള്ള സുന്നികള്‍ അതു ഏറ്റുപറയാന്‍ തുടങ്ങിയട്ട് വര്‍ഷം ആയിരത്തി മുന്നൂറായി. അവരെ തിരുത്താനും ഖുര്‍ആനിലേക്കു കൊണ്ടുവരാനും ചേകന്നൂര്‍ മൌെലവിക്ക് പതിനെട്ടോളം ഗ്രന്ഥങ്ങള്‍ എഴുതേണ്ടി വന്നു. ഒടുവില്‍ തന്റെ ജിവിതവും, ജീവനും തന്നെ അതിനായി ഹോമിക്കേണ്ടി വന്നു.. പക്ഷേ എന്തു ഫലം.. ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബിനെപോലുള്ള സുന്നീ മൌലവിമാര്‍ വീണ്ടും അബൂഹറൈറയുടടെ അതേ മുദ്രാവാക്യം - ‘ഹദീസ്- ഹദീസ്.. സുന്നത്ത്, സുന്നത്ത’ എന്ന മുദ്രാവാക്യം- ‘മുആവിയക്കുവേണ്ടി ഏറ്റു പാടുകയാണ്..! അവരെ തിരുത്താന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക..! ‘ഹദീസ് നിഷേധം കേരളത്തില്‍’ എന്ന് കേവലം 4 പേജുള്ള ഒരു ലേഖനമാണ് ഒ. അബ്ദുള്‍ റഹിമാന്‍ സാഹിബ് ഞങ്ങള്‍ക്കെതിരെ പ്രസിദ്ധീകരിച്ചത്.. (പ്രബോധനം ഹദീസ്പതിപ്പ്.. 2007) പേജ് (127 - 134) - ആ ലേഖനത്തിലെ ഓരോ വരിയിലും ഓരോ ജൂതായിസം അദ്ദേഹം കുത്തിക്കയറ്റി എന്ന് മാന്യ വായനക്കാരെ ഉണര്‍ത്തട്ടെ...!! ....ചേകന്നൂര്‍ മൌെവലി മുപ്പതുവര്‍ഷക്കാലം പ്രബോധനം ചെയ്ത കാര്യങ്ങള്‍ - ചരിത്രപ്രസിദ്ധമായ അദ്ദേഹത്തിന്റെ പതിനെട്ടു ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം അനാവരണം ചെയ് കുറെ ഖുര്‍ആനിക സത്യങ്ങള്‍ക്കും, അദ്ദേഹം അനുഭവിച്ച ത്യാഗങ്ങള്‍ക്കും പുല്ലുവില നല്‍കാതെ, - വളരെ ലാഘവത്തോടുകൂടി - ‘കാള മൂത്രിക്കുന്നതു പോലെ’ ഒരു ലേഖനമെഴുതി- അതില്‍ ‘ചേകന്നൂര്‍ മൌലവിയെ ഹദീസ് നിഷേധിയെന്നും, അദ്ദേഹത്തെ സഹിയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ ‘ഇബ്ലീസു’ കളെന്നും ‘പ്രഖ്യാപിച്ചാ’ ല്‍ മറുപടി ആവുകയില്ല.. അതാവണമെങ്കില്‍ ചേകന്നൂര്‍ മൌലവിയുടെ ഓരോ ചോദ്യങ്ങള്‍ക്കും അക്കമിട്ടു ഖുര്‍ആന്‍ കൊണ്ടു മറുപടി പറയുക തന്നെ വേണം..!! നിങ്ങളുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ‘ഖുര്‍ആന്‍ നിഷേധവും, ഖുര്‍ആന്‍ ധിക്കാരവും, പൌരോഹിത്യ. ചിന്തയും, പുറത്തു ചാടിയ്ക്കാന്‍ വേണ്ടി തന്നെയാണ് നിങ്ങള്‍ വളരെ ലാഘവത്തോടുകൂടി എഴുതിയ ‘ഓരോ നാലുവരിക്കും ’ നാല്പതു പേജുള്ള ഒരു മറുപടി തന്നെ എഴുതാന്‍ ഈയുള്ളവന്‍ തീരുമാനിച്ചത്...!!

തുടരും.....

(മറുപടി 'പ്രബോധനത്തില്‍' ആയാലും മതി )