"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,268

പണ്ഡിതന്മാര്‍ക്കയച്ച ക്ഷണ കത്തിന്റെ പൂര്‍ണ രൂപം !

സൂചന....

ചേകനൂര്‍ മൌലവിയെ തട്ടിക്കൊണ്ടു പോയി വധിക്കുന്നതിനു മുന്‍പ് , അദ്ദേഹം ഉന്നയിച്ച ഖുര്‍ആനിക വാദങ്ങളെ സംബന്ധിച്ച് മലബാറിലെ ഇസ്ലാമിക ചിന്താരംഗത്ത് രൂക്ഷമായ ആശയ സഘട്ടനം - വിശിഷ്യാ ഉല്പതിഷ്ണു വിഭാഗവുമായി - വളരെ നിശബ്ദമായി അരങ്ങേറിയിരുന്നു (ലെഘു ലേഖകളിലൂടെയും ,മാസികകലിലൂറെയും മറ്റും ) ചേകനൂര്‍ ഉന്നയിക്കുന്ന ഖുര്‍ആനിക വാദങ്ങള്‍ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയില് സത്യം അറിയാന്‍ നിഷ്പക്ഷമതികളായ ഏതാനും ആളുകള്‍ വണ്ടൂര്‍ ,കോഴിക്കോട് ,തലശ്ശേരി ,ഏറനാംകുളം എന്നിവിടങ്ങളില്‍
ഖുര്‍ആന്‍ നിയമ സെമിനാറുകള്‍ സന്കടിപ്പിക്കുകയുണ്ടായി ,ആ സെമിനാരിലേക്ക് ക്ഷണിച്ചു കൊണ്ട് കേരളത്തിലെ എല്ലാ പ്രമുഖ പന്ധിതന്മാര്‍ക്കും (-കക്ഷി ഭേദമന്യേ - സംഘടനകള്‍ക്കും -) റജിസ്റെര്‍ ചെയ്തു അയച്ചു കൊടുത്തു (കത്തിന്റെ കോപ്പി താഴെ കാണാം , അവര്‍ ഒപ്പിട്ട അക്നോലോജ്മെന്റും കാര്‍ഡ്‌ ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് ) എന്നാല്‍ ഒരു പണ്ഡിതന്‍ പോലും ചെകനൂരിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ അന്ന് ധൈര്യപെട്ടില്ല ! തയ്യാറായില്ല !

------------------------------------------------------------------------------------

(മുസ്ലിം പണ്ഡിത നേതാക്കന്മാരെ പങ്കെടുപ്പിക്കാന്‍ അയച്ച ക്ഷണ കത്തിന്റെ പൂര്‍ണരൂപം)

ഖുര്‍ആന്‍ നിയമ സെമിനാര്‍ ,
തലശ്ശേരി

ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം

ബഹുമാന്യരേ,

മുസ്ലിംകളാകുന്ന നമ്മള്‍ ഏറ്റവും മുന്തിയ പുണ്യകര്‍മമായി കണക്കാക്കിപ്പോരുന്ന നമസ്കാരത്തെപ്പറ്റി ഗുരുതരമായ പല അഭിപ്രായ ഭിന്നതകളും ചേകനൂര്‍ മൌലവി പ്രചരിപ്പിക്കുന്നതായി അറിയപ്പെടുന്നുണ്ടല്ലോ.

നിലവിലുള്ള നമസ്കാരരൂപത്തില്‍ ഖുര്‍ആന്‍ വിരുദ്ധമായ 30 ജൂതത്തരങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഗുരുതരമായ ഒരാരോപണം. ബഹുമാനപ്പെട്ട സഹാബിയായ അബൂഹുറെറയെ ജുതമുനാഫിഖായിട്ടാണ് അദ്ദേഹം കാണുന്നത്. ബുഖാരി മുസ്ലിമിന്റെ മുത്തഫഖ് അലൈഹിയായ ഹദീസിലൂടെ ഇസ്ലാം കാര്യങ്ങള്‍ എണ്ണിയപ്പോള്‍ പോലും നബിയുടെ പേരിലുള്ള ശഹാദത്ത് അബൂഹൂറൈറ വിട്ടുകളഞ്ഞു എന്നതാണത്രെ അയാള്‍ മുനാഫിഖാണെന്നതിന്റെ ഒന്നാമത്തെ തെളിവ്.

ദൈവധിക്കാരവും പ്രവാചകനിന്ദയും ഉള്‍ക്കൊള്ളുന്ന ജൂതത്തരങ്ങളൊക്കെ നമസ്കാരത്തില്‍ കുത്തിക്കയറ്റിയത് അബൂഹുറൈറയാണെന്നും ചേകനൂര്‍ മൌലവി വാദിക്കുന്നു. അദ്ദേഹത്തിന്റെ 'നമസ്കാരം' എന്ന പുസ്തകത്തിനെതിരായി സി.എന്‍.അഹ്മദ് മൌലവി ഒരു ഖണ്ഡനകൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെ ഖണ്ഡിച്ചുകൊണ്ട് ചേകനൂര്‍ മൌലവി രണ്ടുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും പക്ഷേ അതിനൊന്നും പിന്നെ സി.എന്‍.മൌലവി തീരെ മറുപടി എഴുതിയില്ലെന്നും മാത്രമല്ല സി.എന്‍.മൌലവി എഴുതിയ ആദ്യത്തെ ഖണ്ഡനകൃതി പോലും പിന്‍വലിക്കുകയാണ് ചെയ്തതെന്നും മൌലവി ചേകനൂര്‍ പ്രചരിപ്പിക്കുന്നു.

നമസ്കാരം അഞ്ച് ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് ലക്ഷം രൂപവരെ ഇനാം നല്‍കാമെന്ന് അദ്ദേഹം പരസ്യപ്പെടുത്തിയതായും കാണുന്നു. അപ്പോള്‍ തന്റെ മൂന്ന് നേരവാദത്തെ ഖണ്ഡിക്കാന്‍ ഒറ്റ പണ്ഡിതനും തയ്യാറില്ലെന്ന അവകാശവാദത്തെ നേരിടാനാളില്ലാത്ത പരിതസ്ഥിതി സംജാതമാകുന്നത് അഭിലഷണീയമല്ലല്ലോ. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ചുള്ള നമസ്കാരങ്ങളും ജുമുഅ നമസ്കാരം പോലും പല കേന്ദ്രങ്ങളിലും നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.

ഈ പരിതസ്ഥിതിയില്‍ സമുദായത്തിലെ പലര്‍ക്കും വമ്പിച്ച ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതിനാല്‍ താങ്കളെ പോലുള്ള പണ്ഡിതനേതാക്കളെയും ചേകനൂര്‍ മൌലവിയെയും പങ്കെടുപ്പിച്ചുകൊണ്ട് നമസ്കാരത്തെ സംബന്ധിച്ചും മറ്റും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദി തയ്യാറാക്കല്‍ ഈ സാഹചര്യത്തില്‍ അത്യാവശ്യമായിരിക്കുന്നുവെന്നാണ് ഞങ്ങളുടെ വിനീതമായ അഭിപ്രായം.

ആയതിനാല്‍ താങ്കള്‍ക്ക് സൌകര്യമുള്ള ഒരു ദിവസം നിര്‍ണയിച്ചുതരാന്‍ ഞങ്ങള്‍ സവിനയം അപേക്ഷിക്കുന്നു. അത് നിര്‍ണയിച്ചു തന്നാല്‍ താങ്കള്‍ക്ക് വേണ്ടപ്പെട്ട എല്ലാ സൌകര്യങ്ങളും (പോക്കുവരവിനുള്ള കാറടക്കം) ഏര്‍പ്പെടുത്തിത്തരാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ കത്ത് കിട്ടിയശേഷം 10 ദിവസത്തിനുള്ളില്‍ മറുപടി അയച്ചുതരണമെന്ന് പ്രത്യേകം താല്‍പര്യപ്പെട്ടുകൊള്ളുന്നു. ഞങ്ങളുടെ വിലാസസഹിതമുള്ള കവര്‍ ഇതോടൊപ്പം അടക്കംചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കറിയല്‍ അത്യാവശ്യമായ പ്രശ്നങ്ങള്‍ താഴെ വിവരിക്കാം.

1. നമസ്കാരം ഫര്‍ളാണെന്ന് ഖുര്‍ആനിലില്ലെന്നും അത് മക്തൂബ് (വുജൂബ്) മാത്രമാണെന്നേ ഖുര്‍ആനിലുള്ളൂവെന്നുമുള്ള വാദം ശരിയോ തെറ്റോ?

2. നമസ്കാരത്തില്‍ ചൊല്ലാറുള്ള ഫാത്തിഹാക്ക് മുമ്പ് അഊദും ബിസ്മിയും ഉറക്കെ ചൊല്ലരുതെന്നും ഖുര്‍ആനില്‍ എവിടെയുമില്ലാത്ത ആമീന്‍ ഫാത്തിഹാക്ക് ശേഷം ഉറക്കെ ചൊല്ലണമെന്നും നിയമമാക്കാന്‍ കാരണമെന്ത്?

3. അത്തഹിയ്യാത്തില്‍ നബിയെ നേരിട്ട് വിളിക്കുന്ന സമ്പ്രദായം ഖുര്‍ആനിന്നെതിരാണെന്നും നബി ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ലെന്നും പറയുന്നത് ശരിയാണോ അല്ലയോ ?

4. നബിക്ക് സ്വലാത്ത് ചൊല്ലുകയല്ല, ചെയ്യുകയാണ് വേണ്ടതെന്നും ഇന്നത്തെ ചൊല്ലല്‍ സമ്പ്രദായം അല്ലാഹുവിനെ ധിക്കരിക്കലും അവഹേളിക്കലുമാണെന്നും പറയുന്നതില്‍ വല്ല അടിസ്ഥാനവുമുണ്ടോ?

5. അല്‍ മസീഹുദജ്ജാല്‍ എന്നു പറഞ്ഞാല്‍ 'പെരുങ്കള്ളനായ ഈസാനബി' എന്നല്ലാതെ ആ പ്രയോഗത്തിന്നര്‍ത്ഥമില്ലെന്നും അതുകൊണ്ട് അങ്ങനെ പറഞ്ഞു നമസ്കരിച്ചാല്‍ ആ നമസ്കാരം പാടെ നിഷ്ഫലമാകുമെന്നും സമര്‍ത്ഥിക്കപ്പെടുന്നു. അതില്‍ വല്ല കഴമ്പുമുണ്ടോ ?

6. ഹസ്രത്ത് അലിയുടെ കാലം മുതല്‍ ഇന്നേവരെ അദ്ദേഹത്തിന്റെ സാക്ഷാല്‍ അനുയായികള്‍ 3 നേരം മാത്രമെ നമസ്കരിക്കുന്നുള്ളൂവെന്നും ളുഹ്റും മഗ്രീബും ഖുര്‍ആന്‍ വിരുദ്ധമാണെന്നാണവരുടെ വാദമെന്നും പറയപ്പെടുന്നു. അതിന്റെ സത്യാവസ്ഥ എന്താണ്?

7. മാതാപിതാക്കളിരിക്കേ മരിച്ചുപോയ മക്കളുടെ സന്താനങ്ങള്‍ക്ക് അവകാശമില്ലെന്നും അതേസമയം ആ സന്താനങ്ങളില്‍നിന്ന് പിതാമഹീമഹന്‍മാര്‍ക്ക് അങ്ങോട്ടെപ്പോഴും അവകാശമുണ്ടെന്നുമുള്ള നിലവിലുള്ള ശരീഅത്ത് നിയമം ഖുര്‍ആന്‍ വിരുദ്ധവും തനി ജാഹിലിയ്യത്തുമാണെന്ന വാദം ശരിയോ തെറ്റോ?

ഗൌരവമേറിയ ഈ പ്രശ്നങ്ങളെ സംബന്ധിച്ചാണ് നമുക്കാദ്യമായി ചര്‍ച്ച നടത്താനുള്ളത്. ആയതുകൊണ്ട് എത്രയും വേഗം ചര്‍ച്ചയ്ക്ക് തീയ്യതി നിശ്ചയിച്ചുകൊണ്ട് മറുപടി അയച്ചുതരണമെന്ന് വീണ്ടും അപേക്ഷിച്ച് ഈ കത്ത് അവസാനിപ്പിക്കുന്നു.

എന്ന്,

സെക്രട്ടറി,
ഖുര്‍ആന്‍ നിയമ സെമിനാര്‍ കമ്മിറ്റി,
തലശ്ശേരി

പ്രസ്തുത കത്ത് അയച്ചുകൊടുത്ത പണ്ഡിതന്മാരുടെ പേരുകള്‍

1. സിദ്ധീഖ് ഹസന്‍ (അമീര്‍ ജമാഅത്തെ ഇസ്ലാമി, കേരള). ).

2 ഡോ. മുഹ്യിദ്ധീന്‍, ആലുവായ്.

3. കെ.പി. മുഹമ്മദ് മൌലവി (ജനറല്‍ സെക്രട്ടറി, കെ.എന്‍.എം).

4 എ.പി. അബ്ദുല്‍ ഖാദര്‍ മൌലവി (സെക്രട്ടറി, കെ.എന്‍.എം).

5 എ. അബ്ദുസ്സലാം സുല്ലമി (ലക്ചറര്‍, എടവണ്ണ ജെ.എന്‍.എ. കോളേജ്).

6 സി.എച്ച്. അബ്ദുറഹ്മാന്‍ മൌലവി (വൈസ് പ്രസിഡണ്ട്, കെ.എന്‍.എം).

7 ടി.കെ. അബ്ദുള്ള മൌലവി (എക്സ് അമീര്‍, ജമാഅത്തെ: ഇസ്ലാമി കേരള).

8 എ. കുഞ്ഞമ്മദ് മൌലവി (കടവത്തൂര്‍).

9 കെ. ഉമ്മര്‍ മൌലവി.

10 കെ. മായിന്‍കുട്ടി സുല്ലമി.

11 മൌലവി സുഹൈര്‍ ചുങ്കത്തറ (ലക്ചറര്‍, ആര്‍.യു.എ. കോളേജ്, ഫറോക്ക്).

12 എന്‍.കെ. അഹ്മദ് മൌലവി.

13 കെ.കെ. മുഹമ്മദ് സുല്ലമി (ലക്ചറര്‍, എസ്.എസ്.എ. കോളേജ്, അരീക്കോട്).

14 അബ്ദുറഹ്മാന്‍ സലഫി (ലക്ചറര്‍, എസ്.എസ്.എ കോളേജ്, അരീക്കോട്).

15 മൌലവി ഹുസൈന്‍ മടവൂര്‍ (പ്രസി: ഐ.എസ്.എം. കേരള).

16 സലാഹുദ്ധീന്‍ മദനി (ജനറല്‍ സെക്രട്ടറി, ഐ.എസ്.എം. കേരള).

17 എ. അബ്ദുല്‍ഹമീദ് മദനി.

18 എം. മുഹമ്മദ് മൌലവി (പ്രിന്‍സിപ്പാള്‍, ഇസ്ലാമിയാ കോളേജ്, ശാന്തപുരം),

19 പ്രൊഫസര്‍ കെ.പി. കമാലുദ്ധീന്‍ (ബ്രണ്ണന്‍ കോളേജ്, തലശ്ശേരി).

20 അലി അബ്ദുറസ്സാക്ക് മദനി (സെക്രട്ടറി കെ.ജെ.യു. കേരള).

21 അബ്ദുല്‍ഹമീദ് മദനി.

22. ശൈഖ് മുഹമ്മദ് കാരക്കുന്ന് (എഡിറ്റര്‍ പ്രബോധനം).

23 സി.എന്‍.അഹ്മദ് മൌലവി.

24 സി.പി. അബൂബക്കര്‍ മൌലവി (എക്സ് പ്രിന്‍സിപ്പാള്‍, ആര്‍.യു.എ. കോളേജ്, ഫറോക്ക്).

25 അബുസ്സലാഹ് മൌലവി (ആര്‍.യു.എ കോളേജ്, ഫറോക്ക്).

26 പ്രൊഫസര്‍ വി. മുഹമ്മദ് സാഹിബ് (ആര്‍.യു.എ. കോളേജ്, ഫറോക്ക്).

27 അബുല്‍ വഫാ മൌലവി (അഹമദീയ ചീഫ് മിഷിനറി).

28 മൌലവി മുഹമ്മദ് കുട്ടശ്ശേരി (ആര്‍.യു.എ. കോളേജ്, ഫറോക്ക്).

29 പ്രിന്‍സിപ്പാള്‍, മദീനത്തുല്‍ ഉലൂം അറബി കോളേജ്.

30 പി.കെ.എം. അബുല്‍ ഹസന്‍ മൌലവി.

31 ഒ. അബ്ദുറഹ്മാന്‍ സാഹിബ് 'പ്രിന്‍സിപ്പാള്‍, ഇസ്ലാമിയ കോളേജ്, ചേന്ദമംഗലൂര്‍ ,(ഇപ്പോള്‍ 'മാധ്യമം' എഡിറ്റര്‍)