"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,716
എന്റെ വിമര്‍ശന ശൈലിയെപ്പറ്റി ! ( മൗലവി ചേകനൂര്‍ )
നമ്മുടെ യുവതലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറിയെങ്കിലല്ലാതെ, ഖുര്‍ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നിലിനിന്നുപോന്ന അബൂഹുറൈറയുടെ ജൂതമതം തകര്‍ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂതമതം നിലനില്‍ക്കാന്‍ കാരണവുമതാണ്. യുവതലമുറയുടെയും മറ്റും ഹൃദയങ്ങളിലേക്ക് ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറണമെങ്കില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കാപട്യങ്ങളും കള്ളപ്രമാണങ്ങളും ശക്തിയായ ഭാഷയില്‍ തൊലിയുരിച്ച് കാണിക്കുകതന്നെവേണം.! എങ്കിലേ പുരോഹിതന്‍മാരുടെ വായ മൂടിക്കെട്ടാനും അല്ലെങ്കില്‍ അവരെക്കൊണ്ട് രണ്ടിലൊന്ന് തുറന്നുപറയിക്കാനും അതുവഴി സമുദായത്തിന് സത്യം ബോധ്യപ്പെടാനും അവസരമുണ്ടാകുകയുള്ളൂ. എത്രയോ വലിയ ഖുര്‍ആനിക സത്യങ്ങള്‍ 25 വര്‍ഷം മുമ്പ് മുതല്‍ ഈയുള്ളവന്‍ വെളിയില്‍ കൊണ്ടുവന്നിട്ടും ഭംഗിയായ ഭാഷയില്‍ വിനയത്തോടും കൂടിയ ശൈലിയില്‍ അറബിയിലും മലയാളത്തിലും എഴുതിതയ്യാറാക്കിക്കൊണ്ട് ഇവിടത്തെ സി.എന്‍. മൌലവിയടക്കമുള്ള പുരോഹിതനേതാക്കളുടെ കയ്യില്‍ ഈയുള്ളവന്‍ നേരിട്ടതൊക്കെ കൊണ്ടുപോയി കൊടുത്തിട്ടും ഇന്നേവരെ അതിനെപ്പറ്റി ഒരക്ഷരം ഉരിയാടാതെ 'അവഗണന'' എന്ന 'കപടമറ''ക്ക് പിന്നല്‍ ഒളിച്ചിരിക്കുകയാണ് ആ പുരോഹിത നേതാക്കളെല്ലാം ചെയ്തത്. അത്തരക്കാരെ സി.എന്‍. മൌലവിയേയും ജമാഅത്ത് ഇസ്ളാമിക്കരേയും വെറും 6 മാസം കൊണ്ട് പരസ്യമായി രംഗത്തിറക്കാന്‍ കഴിഞ്ഞത് മേല്‍ വിവരിച്ച മൂര്‍ച്ചയുള്ള ശൈലി സ്വീകരിച്ചതുകൊണ്ട് മാത്രമാണെന്ന സത്യം ഇവിടെ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ.
മൗലവി ചേകനൂര്‍
( സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി )
മറച്ചുവെക്കപ്പെട്ട സത്യം തുറന്നുപറയാന്‍ മൂന്നുതരം ശൈലിയുണ്ട്.
1. ഭംഗിയായി അവതരിപ്പിക്കല്‍
2. കണിശമായി സമര്‍ത്ഥിക്കല്‍
3. ശക്തിയായി സ്ഥാപിക്കല്‍
1) ഭംഗിയായി അവതരിപ്പിക്കല്‍
മതപുരോഹിതന്മാരുടെ അജ്ഞതകൊണ്ടോ, അശ്രദ്ധകൊണ്ടോ, മറ്റോ അവര്‍ സമുദായത്തെ തീരെ പഠിപ്പിക്കാത്തതും തന്നിമിത്തം തുറന്നുപറഞ്ഞാല്‍ ആ പുരോഹിതന്മാര്‍ക്ക് അതില്‍ അമര്‍ഷമുണ്ടാകുമെന്ന് കാണപ്പെടുന്നതുമായ സത്യങ്ങള്‍ വളരെ ഭംഗിയായ ശൈലിയില്‍ തീരെ ശക്തികൂടാതെ, ആരെയും ആക്ഷേപിക്കാതെ, വിനയപൂര്‍വ്വം അവതരിപ്പിക്കുക. ഇത്തരം പ്രതിപാദനരീതിക്കാണ് ഭംഗിയായി അവതരിപ്പിക്കല്‍ എന്ന് പൊതുവെ പറയുന്നത്. ഈശൈലി മുതിര്‍ന്ന തലമുറക്കാരെ എന്നപോലെ ഒരു വിഭാഗം ബുദ്ധിജീവികളെയും വളരെയേറെ ആകര്‍ഷിക്കുന്നതും അവര്‍ക്കെല്ലാം വായിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നതും അതേസമയം യുവതലമുറകളിലും സാധാരണക്കാരിലും എന്തെങ്കിലുമൊരു പരിവര്‍ത്തനമുണ്ടാക്കാന്‍ പര്യാപ്തമല്ലാത്തതുമായ ഒരു "തണുപ്പന്‍'' ശൈലിമാത്രമാണ്.
'റിട്ടേഡ് ലൈഫി'ലുള്ളവര്‍ക്കും എത്രവലിയ സത്യമാണെങ്കിലും അതിന്ന്വേണ്ടി വിപ്ളവം നടത്താന്‍ തീരെ തയ്യാറില്ലാത്ത ബുദ്ധിജീവികള്‍ക്കും സ്വന്തം വീട്ടിലിരുന്ന് വായിച്ചാനന്ദിക്കുവാനുള്ള "ഒരാഢംബരശൈലി'' എന്നതില്‍ കവിഞ്ഞ്, സമുദായത്തെ പൊതുവെ ഉദ്ധരിക്കാന്‍ - അവരുടെ മുരടുറച്ച പാരമ്പര്യങ്ങള്‍ക്കിളക്കം തട്ടിക്കാന്‍ - അത്തരംശൈലി ഒരിക്കലും ഉപകരിക്കുകയില്ലെന്നത് തീര്‍ച്ചയാണ്. ആശൈലിയില്‍ രചിക്കപ്പെട്ട, ഉന്നതാദര്‍ശങ്ങളടങ്ങിയ, എത്രയെത്ര ഗ്രന്ഥങ്ങളാണ് സമുദായത്തില്‍ യാതൊരു പരിവര്‍ത്തനത്തിനും ഉപകരിക്കാതെ,
ചില ഉന്നതന്‍മാരുടെ ആത്മസംതൃപ്തിക്കും അവര്‍ക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്ന കൌതുക ചര്‍ച്ചക്കും മാത്രം ഉപകരിക്കുന്ന ഒരു കാഴ്ചവസ്തുവെന്നോണം ലൈബ്രറികളില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ് വിപ്ളവാദര്‍ശക്കാരാരും തന്റെ ആ ശൈലി പൊതുവെ ഉപയോഗിക്കാതിരിക്കാന്‍ കാരണമായത്.
2) കണിശമായി സമര്‍ത്ഥിക്കല്‍
മേല്‍പറഞ്ഞ രൂപത്തിലുള്ള സത്യം മൂടിവെക്കാനായി, മതപുരോഹിതന്‍മാര്‍ ഉന്നയിക്കാറുള്ള ന്യായവാദങ്ങളിലെ തെറ്റുകള്‍ വിമര്‍ശനമെന്യേ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ആ സത്യം സത്യമാണെന്ന് തെളിയിക്കാനുതകുന്ന പ്രബലമായ തെളിവുകള്‍ കണിശതയോടെ വിവരിക്കുന്നതിന്നാണ് "കണിശമായി സമര്‍ത്ഥിക്കല്‍'' എന്നുപറയുന്നത്. സാമൂഹ്യപരിവര്‍ത്തനമുണ്ടാക്കുന്ന കാര്യത്തില്‍ ഇപ്പറഞ്ഞ ശൈലിയും വേണ്ടത്രപര്യാപ്തമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. താഴെ വിവരിക്കുന്ന ഖുര്‍ആനിക ശൈലിയിലൂടെ 10വര്‍ഷം കൊണ്ടുണ്ടാക്കാവുന്ന പരിവര്‍ത്തനം മേല്‍പറഞ്ഞ ശൈലിയിലൂടെ 100 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നാലും ഉണ്ടാക്കാന്‍ കഴിയില്ലെന്നതൊരു പരമാര്‍ത്ഥം മാത്രമാണ്. ലോകത്തിന്നേവരെ അറിയപ്പെട്ട ധാരാളം പ്രസ്ഥാനങ്ങള്‍ ഇപ്പറഞ്ഞതിന്നു മികച്ച ദൃഷ്ടാന്തങ്ങളുമാണ്. കേവലമൊരു ചിന്താപ്രസ്ഥാനമായി അത് നീറിപുകഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ, സമുദായത്തില്‍ കാര്യമായ ചലനങ്ങളൊന്നും അതുകൊണ്ടുണ്ടാവുകയില്ല. ചിലപ്പോഴത് പാടെ അസ്തമിച്ച് പോയെന്നുംവരും, ബഹുജനമുന്നേറ്റമില്ലാതെ കേവലം ബുദ്ധിജീവികളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒറ്റ ചിന്താപ്രസ്ഥാനത്തിന്നും ഒരു സാമൂഹ്യവിപ്ളവമുണ്ടാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമായൊരു ചരിത്രസത്യം മാത്രമാണ്.
3) ശക്തിയായി സ്ഥാപിക്കല്‍
അതാണ് ഖുര്‍ആനിന്റെ ശൈലി…!
മതപുരോഹിതന്മാര്‍ പൂഴ്ത്തിവെച്ച സത്യമായ ആദര്‍ശങ്ങള്‍ കണിശമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നതോടൊപ്പം ഇക്കാലം വരെ ആ സത്യങ്ങള്‍ മറച്ച് വെക്കാന്‍വേണ്ടി അവര്‍ മെനഞ്ഞുണ്ടാക്കിയ കള്ളപ്രമാണങ്ങളെ അര്‍ഹമായ വിധത്തില്‍ വിമര്‍ശിച്ചുകൊണ്ടും അവര്‍ക്കൊരു ഒഴിവ് കഴിവും പറയാന്‍ പഴുതില്ലാത്തവിധം അവരെ മുട്ടുകുത്തിച്ചുകൊണ്ടും കാര്യം ശക്തിയുക്തം സ്ഥിരപ്പെടുത്തി പറയുന്നതാണ് "ശക്തിയായി സ്ഥാപിക്കല്‍'' എന്ന് പറയുന്നത്. 'സംഹാരാത്മക നിര്‍മ്മാണശൈലി' എന്നും അതിനു പേരുപറയാറുണ്ട്. സാമൂഹിക വിപ്ളവവും പരിവര്‍ത്തനവും കൈവരുത്താന്‍ ഇപ്പറഞ്ഞ ശൈലി മാത്രമേ ഉപകരിക്കൂ എന്നാണ് "കലിമാത്തുത്തൌഹീദ്'' നല്‍കുന്ന മാര്‍ഗ്ഗദര്‍ശനം
ശക്തിയേറിയ സംഹാരത്തോടുകൂടിയ നിര്‍മ്മാണമാണല്ലോ കലിമത്തുത്തൌഹീദിന്റെ ഉള്ളടക്കം. സാമൂഹ്യവിപ്ളവം ലക്ഷ്യംവെച്ചുകൊണ്ടവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പൊതുവെ മേല്‍പറഞ്ഞ ശൈലി സ്വീകരിക്കാന്‍ കാരണവുമതാണ്. സംഹാരമില്ലാത്ത നിര്‍മ്മാണവും നിര്‍മ്മാണമില്ലാത്ത സംഹാരവും സമുദായോദ്ധാരണരംഗത്ത് ഫലപ്രദമല്ലെന്നാണ് കലിമത്തുത്തൌഹീദും ഖുര്‍ആനും നമ്മെ പഠിപ്പിക്കുന്നത് എന്ന് ചുരുക്കം. ഈയുള്ളവന്റെ ഗ്രന്ഥങ്ങളില്‍ പൊതുവെ ആ ശൈലി സ്വീകരിക്കാനുണ്ടായ കാരണവും മേല്‍പറഞ്ഞതൊക്കെത്തന്നെയാണ്. എന്റെ ഭാഷാശൈലിയെപ്പറ്റി ചില മാന്യസുഹൃത്തുക്കളും സമുദായനേതാക്കളും പലപ്പോഴും പരാതിപ്പെടുന്നതിനാലും
ഞാനാ ശൈലി സ്വീകരിച്ചതിന്റെ ന്യായവശം ആ മാന്യവ്യക്തികളെ വിനയപൂര്‍വ്വം ഉണര്‍ത്തേണ്ടിവന്നതിനാലുമാണ് ഇത്രയും വിവരിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായത്. ആയതുകൊണ്ട് എന്റെ ഗ്രന്ഥങ്ങളില്‍ ആവശ്യമുള്ളിടത്തെല്ലാം (1350 വര്‍ഷത്തെ പാരമ്പര്യത്തെ എതിര്‍ക്കുമ്പോള്‍ തീര്‍ച്ചായായും അതാവശ്യമായിവരും). ആ ശൈലി പ്രയോഗിക്കുന്നതില്‍ മാന്യസുഹൃത്തുക്കളാരും വെറുപ്പു വിചാരിക്കരുതെന്നപേക്ഷയുണ്ട്.
നമ്മുടെ യുവതലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറിയെങ്കിലല്ലാതെ, ഖുര്‍ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നിലിനിന്നുപോന്ന അബൂഹുറൈറയുടെ ജൂതമതം തകര്‍ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂതമതം നിലനില്‍ക്കാന്‍ കാരണവുമതാണ്. യുവതലമുറയുടെയും മറ്റും ഹൃദയങ്ങളിലേക്ക് ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറണമെങ്കില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കാപട്യങ്ങളും കള്ളപ്രമാണങ്ങളും ശക്തിയായ ഭാഷയില്‍ തൊലിയുരിച്ച് കാണിക്കുകതന്നെവേണം.! എങ്കിലേ പുരോഹിതന്‍മാരുടെ വായ മൂടിക്കെട്ടാനും അല്ലെങ്കില്‍ അവരെക്കൊണ്ട് രണ്ടിലൊന്ന് തുറന്നുപറയിക്കാനും അതുവഴി സമുദായത്തിന് സത്യം ബോധ്യപ്പെടാനും അവസരമുണ്ടാകുകയുള്ളൂ. എത്രയോ വലിയ ഖുര്‍ആനിക സത്യങ്ങള്‍ 25 വര്‍ഷം മുമ്പ് മുതല്‍ ഈയുള്ളവന്‍ വെളിയില്‍ കൊണ്ടുവന്നിട്ടും ഭംഗിയായ ഭാഷയില്‍ വിനയത്തോടും കൂടിയ ശൈലിയില്‍ അറബിയിലും മലയാളത്തിലും എഴുതിതയ്യാറാക്കിക്കൊണ്ട് ഇവിടത്തെ സി.എന്‍. മൌലവിയടക്കമുള്ള പുരോഹിതനേതാക്കളുടെ കയ്യില്‍ ഈയുള്ളവന്‍ നേരിട്ടതൊക്കെ കൊണ്ടുപോയി കൊടുത്തിട്ടും ഇന്നേവരെ അതിനെപ്പറ്റി ഒരക്ഷരം ഉരിയാടാതെ "അവഗണന'' എന്ന "കപടമറ''ക്ക് പിന്നല്‍ ഒളിച്ചിരിക്കുകയാണ് ആ പുരോഹിത നേതാക്കളെല്ലാം ചെയ്തത്. അത്തരക്കാരെ - സി.എന്‍. മൌലവിയേയും ജമാഅത്ത് ഇസ്ളാമിക്കരേയും - വെറും 6 മാസം കൊണ്ട് പരസ്യമായി രംഗത്തിറക്കാന്‍ കഴിഞ്ഞത് മേല്‍ വിവരിച്ച മൂര്‍ച്ചയുള്ള ശൈലി സ്വീകരിച്ചതുകൊണ്ട് മാത്രമാണെന്ന സത്യം ഇവിടെ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ.
ആ ശൈലി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ യാതൊരനക്കവുമില്ലാതെ, മരണം വരെ ഒരക്ഷരം ഉരിയാടാതെ, എന്നെപ്പോലുള്ളവരെ മുഴുവന്‍ കേവലം പരിഹാസപാത്രമാക്കിക്കൊണ്ട് അവര്‍ എക്കാലവും അവഗണിക്കുമായിരുന്നു. സത്യാന്വേഷികളായ പലരോടും ഇതിനിടയിലെല്ലാം അവര്‍ മറുപടി പറഞ്ഞിരുന്നതും അങ്ങനെത്തന്നെയാണ്. കഴിഞ്ഞുപോയ കാലങ്ങളില്‍ അവര്‍ ചെയ്തുപോന്നതും മറ്റൊന്നായിരുന്നില്ല. തങ്ങളുടെ മതമായ അബൂഹുറൈറയുടെ 'ശരീഅത്തിനെ' "വിമര്‍ശകന്‍ കുത്തിക്കലക്കി'' "കുത്തിക്കലക്കി'' എന്നും മറ്റും സി.എന്‍. തന്റെ കൃതിയില്‍ ആവര്‍ത്തിച്ചെഴുതിയതും അതുകൊണ്ടുമാത്രമാണ്.സി.എന്‍. മൌലവി മറുപടി എഴുതാന്‍ നിര്‍ബന്ധിതനായതെന്ന് തന്റെ കൃതിയില്‍ വ്യക്തമാക്കിയതുമൊക്കെ, ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
സമര രംഗത്ത് ഇങ്ങോട്ടുള്ള ആക്രമണശൈലിയില്‍ തന്നെ അങ്ങോട്ടും തിരിച്ചടിക്കണമെന്ന് അവസാനഘട്ടങ്ങളില്‍ ഖുര്‍ആന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചത് നമുക്കൊരുത്തമ പാഠമാവേണ്ടിയിരിക്കുന്നു.
മൗലവി ചേകനൂര്‍
( "നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി )
- 176 reads