"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
"അല്‍-മസീഹുദ്ദജ്ജാല്‍" എന്നാല്‍ "പെരുങ്കള്ളനായ" ഈസാ നബി" എന്നര്‍ഥം...?
'.... അത്തഹിയ്യാത്തിലുള്ള "അല്‍ മസീഹുദ്ദജ്ജാല്‍" എന്നാല്‍ "ദജ്ജാലായ ഈസാ നബി" എന്നല്ലെന്നും മറിച്ച് 'മസീഹാണെന്ന് വ്യാജമായി വാദിക്കുന്നവന്‍' എന്നാണെന്നും ശബാബിലെ "മുഫ്തിയും" , പ്രബോധനത്തിലെ "മുജീബും" എഴുതിയിരിക്കുന്നു ..? . ഭാഷയും ഗ്രാമറും പഠിച്ചതിന്റെ കോലം നോക്കുക.!! ഇത്തരക്കാര്‍ "മുഫ്തികള്‍" ആയിപ്പോയതാണ് ഈ സമുദായത്തിന്റെ ദുരന്തം !. മേല്‍ അര്‍ഥ പ്രകാരം ഖുര്‍ആനിലെ 'അസ്സമീഉല്‍ അലീം' (കേള്‍ക്കുന്നവനും അറിയുന്നവനും) എന്നതിന്ന് പകരം , 'കേള്‍ക്കുന്നവനാണെന്നറിയുന്നവന്‍' എന്നും . മുഖ്താലിന്‍ഫഖൂര്‍ (അഹംഭാവിയും അവസ്ഥ പറയുന്നവനും) എന്നതിന്ന് അഹംഭാവിയാണെന്ന് അവസ്ഥ പറയുന്നവന്‍ എന്നുമൊക്കെ അര്‍ഥം പറയേണ്ടിവരും....!
"അല്‍-മസീഹുദ്ദജ്ജാല്‍" എന്നാല്‍ "പെരുങ്കള്ളനായ ഈസാ നബി" എന്നര്‍ഥം...!!
'ശബാബി'ലെ മുഫ്ത്തിക്ക് അത് മനസ്സിലാകുന്നില്ലെന്നോ?
-മൌലവി ചേകനൂര്‍
അബൂഹുറയ്റ തനി ജൂത മുനാഫിഖാണെന്നും മുഹമ്മദ് നബിയേയും ഈസാ നബിയേയും അവഹേളിക്കല്‍ അയാളുടെ തൊഴിലാണെന്നുമുള്ളതിന്ന് ബുഖാരി മുസ്ലിമില്‍നിന്ന്തന്നെ ധാരാളം തെളിവുകള്‍ എന്റെ ഗ്രന്ഥങ്ങളില്‍ നിരത്തിവച്ചിട്ടുണ്ട്. 'ശഹാദത്ത്' ചൊല്ലുമ്പോള്‍ പോലും നമ്മുടെ നബിയുടെ പേര് വിട്ടുകളയല്‍ അയാളുടെ സ്ഥിരം പതിവാണ്. അതിന്നും ബുഖാരിയിലും മുസ്ലിമിലും അനേകം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് ഇസ്ലാംകാര്യം വിവരിച്ച മുത്തഫഖ് അലൈഹിയായ തന്റെ ഹദീസില്‍ നബിയുടെ പേരിലുള്ള ശഹാദത്ത് താന്‍ കട്ടത്.
പക്ഷേ, ഇത്തരം ഗുരുതരപ്രശ്നങ്ങളൊന്നും നമ്മുടെ പുരോഹിതന്മാരുടെ ശ്രദ്ധയില്‍ ഇക്കാലംവരെ പെട്ടിട്ടില്ല. അവര്‍ക്കിപ്പോഴും അബൂ ഹുറയ്റയെ മനസ്സിലായിട്ടുമില്ല. മലവിസര്‍ജ്ജനം ചെയ്താല്‍ ആസനംപോലും കഴുകാത്ത കാട്ടറബിയായിരുന്നു നമ്മുടെ നബിയെന്ന് വരെ ആ ജൂതന്‍ കള്ളംപറഞ്ഞു പ്രചരിപ്പിച്ചത് ബുഖാരിയിലുണ്ട്. അങ്ങനെ പലതുംകാണാം. അതേ അബൂഹുറയ്റ തന്നെയാണ് ഈസാ നബി ദജ്ജാലാണെന്ന തനി ജൂതത്തരം സകല നമസ്കാരത്തിലും (അത്തഹിയ്യാത്തില്‍) പറയാന്‍ നമ്മളെ പഠിപ്പിച്ചതും. ശീആക്കളും അബൂ ഹനീഫയും അബൂ ഹുറയ്റ ജൂതനാണെന്ന് മുമ്പേ മനസ്സിലാക്കിയതിനാല്‍ അവരത് നടപ്പിലാക്കിയില്ലെന്ന് മാത്രം. വമിന്‍-ഫിത്ത്നത്തില്‍-മസീഹിദ്ദജ്ജാല്‍ എന്ന് അവരാരും പറയാറില്ലെന്നര്‍ഥം.
എന്നാല്‍ ഈവക കാര്യങ്ങളെല്ലാം ഇവിടത്തെ മതപണ്ഡിതന്മാര്‍ക്കജ്ഞാതമാണ്. ഈയുള്ളവനിതൊക്കെ പറയാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. എന്റെ ഗ്രന്ഥങ്ങളിലിതെല്ലാം വിശദമായി വിവരിച്ചിട്ടുമുണ്ട്. തല്‍ഫലമായി വിവേകവും ദൈവഭയവുമുള്ള ആദര്‍ശബന്ധുക്കളൊക്കെ അത്തഹിയ്യാത്തില്‍നിന്നാ 'കുഫ്റ് വാക്കു'പേക്ഷിക്കാനും തുടങ്ങി. അപ്പോഴിതാ 92 ജൂലായ് 31ലെ ശബാബ് വാരിക 9-ാപേജില്‍ (മുഖാമുഖത്തില്‍) ഒരു ഫത്ത്വ വന്നിരിക്കുന്നു. 'മസീഹുദ്ദജ്ജാലി'ന്ന് ഈസാ നബി ദജ്ജാലാണെന്നര്‍ഥം വരില്ലെന്നും അതിന്റെ അര്‍ഥം വേറെയാണെന്നും....! അതെഴുതിയ മുഫ്ത്തിയുടെ പേര് 'ശബാബി'ലില്ല. അത് നന്നായെന്നാണെന്റെയും അഭിപ്രായം. കാരണം: സമുദായത്തെ വഞ്ചിക്കാനും പഴയ വിവരക്കേടില്‍ നിലനിര്‍ത്താനും സത്യം ബോധ്യപ്പെട്ടിട്ടും അത് പൂഴ്ത്തിവെക്കാനുംവേണ്ടി കള്ളഫത്ത്വകളിറക്കുന്നവരുടെ പേര് വെളിപ്പെടുത്താതിരിക്കല്‍ തന്നെയാണ് നല്ലത്.
'ശബാബ്' മുഫ്ത്തിയുടെ വിവരക്കേട് കാണുക!
1. 'അല്‍-മസീഹ്' എന്നത് ഈസാ നബിയുടെ പേരല്ലെന്നും അത് വിശേഷണമാണെന്നും മുഫ്ത്തി പറയുന്നു. ഇയാള്‍ ഖുര്‍ആന്‍ വായിക്കാറില്ലേ എന്നാണ് നമ്മുടെചോദ്യം. ഖു: 3:45ല്‍ 'ഇസ്മുഹുല്‍-മസീഹു' (ഈസാ നബിയുടെ പേരാണ് അല്‍ മസീഹ്') എന്ന് അല്ലാഹു പ്രത്യേകം പഠിപ്പിച്ചതാണ്. എന്നിട്ടും അതിനെ പരസ്യമായി നിഷേധിച്ച ഇയാള്‍ മുസ്ലിമാണോ എന്നാണെന്റെ സംശയം. അല്‍-മസീഹ് എന്ന് ഖുര്‍ആനില്‍ 11 സ്ഥലത്തുണ്ട്. അതിലൊറ്റ സ്ഥലത്തും പേരും 'വിശേഷ്യ' യുമായിട്ടല്ലാതെ 'വിശേഷണ' മായിട്ടതിനെ പ്രയോഗിച്ചിട്ടേയില്ല. അപ്പോള്‍ വിശേഷണമെന്തെന്നും 'വിശേഷ്യ' എന്തെന്നും 'ശബാബ്' മുഫ്ത്തിക്കറിയില്ലെന്നാണ് തോന്നുന്നത്.
2. 'അല്‍-മസീഹുദ്ദജ്ജാലി'ന്റെ അര്‍ഥം 'ദജ്ജാലായ മസീഹ്' എന്നല്ലെന്നും 'മസീഹാണെന്ന് വ്യാജമായി വാദിക്കുന്നവന്‍' എന്നാണെന്നും ശബാബിലെഴുതിയിരിക്കുന്നു. ഭാഷയും ഗ്രാമറും പഠിച്ചതിന്റെ കോലം നോക്കുക. ഇത്തരക്കാര്‍ മുഫ്ത്തികളായതിനാലാണ് സമുദായത്തിന്ന് സത്യം മനസ്സിലാവാത്തത്. മേല്‍ അര്‍ഥപ്രകാരം ഖുര്‍ആനിലെ 'അസ്സമീഉല്‍ അലീം' (കേള്‍ക്കുന്നവനും അറിയുന്നവനും) എന്നതിന്ന് 'കേള്‍ക്കുന്നവനാണെന്നറിയുന്നവന്‍' എന്നും മുഖ്താലിന്‍ഫഖൂര്‍ (അഹംഭാവിയും അവസ്ഥ പറയുന്നവനും) എന്നതിന്ന് അഹംഭാവിയാണെന്ന് അവസ്ഥ പറയുന്നവന്‍ എന്നുമൊക്കെ അര്‍ഥം പറയേണ്ടിവരും.
ഇതിലപ്പുറം വിവരക്കേടും വഷളത്തവും വെറെ വല്ലതുമുണ്ടോ? ബഖറത്തിന്ന് പശു എന്നും, ഇജ്ലിന്ന് പശുക്കുട്ടി എന്നും , വലദിന്ന് ആണ്‍കുട്ടി എന്നുമൊക്കെ അര്‍ഥം പറയുന്നവര്‍ മേല്‍പ്രകാരമെല്ലാം പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അല്‍-മസീഹിനെ ഈസാനബി എന്ന അര്‍ത്ഥത്തിലല്ലാതെ അല്ലാഹു ഒരിക്കലും പ്രയോഗിക്കാതിരിക്കെ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ അതിന്റെകൂടെ ദജ്ജാല്‍ എന്ന് കൂട്ടിപ്പറഞ്ഞാല്‍ 'പെരുങ്കള്ളനായ ഈസാനബി' എന്നല്ലാതെ അര്‍ത്ഥം വരികയില്ലെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് 'വമിന്‍ ഫിത്നത്തില്‍ മസീഹിദ്ദജ്ജാല്‍' എന്നുതന്നെ പറയണമെന്ന് ബുഖാരി മുസ്ലിമിന്റെ ഹദീസിലൂടെ അബൂ ഹുറയ്റ പഠിപ്പിക്കാന്‍ കാരണമായത്.
അതേസമയം "അല്‍മസീഹി"നോടൊപ്പം അദജ്ജാല്‍ എന്ന് കൂട്ടിപ്പറയാതെ 'വമിന്‍ ഫിത്ത്നത്തിദ്ദജ്ജാല്‍' എന്ന് മാത്രം ഹസ്രത്ത് ആയിഷ പഠിപ്പിച്ചതും ബുഖാരിയിലും മുസ്ലിമിലുമുണ്ട്. ഇബ്നുഅബ്ബാസും ഇബ്നുമസ്ഊതും മറ്റും പഠിപ്പിച്ചിരുന്നതും അപ്രകാരം തന്നെയാണെന്ന് അബു ദാവൂദ്പോലുള്ള ഹദീസുപ്രമാണങ്ങളിലും കാണാം. എന്നിട്ടും ഇക്കാലംവരെ അതൊന്നും പഠിക്കാതെ; ശ്രദ്ധിക്കാതെ ജുതനായ അബൂ ഹുറയ്റ പഠിപ്പിച്ച 'കുഫ്റ്പ്രയോഗം' മാത്രം സകല നമസ്കാരത്തിലും നിലനിര്‍ത്തണമെന്ന് സ്വന്തം അനുയായികളെ പഠിപ്പിക്കുന്ന ഇവരേക്കാള്‍ കടുത്ത ഖുര്‍ആന്‍ നിഷേധികള്‍ ലോകത്തുണ്ടോ എന്നാണ് നമുക്ക് ചോദിക്കുവാനുള്ളത്. ഇത്തരക്കാരെപ്പറ്റി ഞങ്ങളുടെ ബുര്‍ഹാന്‍ മാസികയില്‍ തുടര്‍ച്ചയായി എഴുതുന്നുണ്ട്.
മൌലവി ചേകനൂര്‍,
(31-10-1992)
സംശയിക്കേണ്ട !
ഈ വിഷയത്തില്‍ "പ്രബോധനത്തില്‍" വന്ന ഒരു ചോദ്യത്തിനും ശബാബിന്‍റെ തനിയാവര്ത്തനമായിരുന്നു മുജീബി (ഒ,അബ്ദുരഹ് മാന്‍റെ) ന്‍റെ മറുപടി !!
സത്യന്വേഷികളുടെ ശ്രദ്ധക്ക് ,
ഈ സൈറ്റില്‍ കാണുന്ന സംശയങ്ങള്‍ കുറിച്ചെടുത്ത് ആദ്യം നിങ്ങളുടെ പന്ധിതന്മാരോട് നേരിട്ട് വിശദീകരണം തേടുക !