"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

Thursday, 23 February, 2012

ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com

ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്‍റെ മണ്ടത്തരവും വിവരക്കേടും ! ( ചേകനൂര്‍ മൌലവി )

....നബിയുടെ “അഹ്ല്” എന്ന് പറഞ്ഞാല്‍ നബിയുടെ വിപുലമായ കുടുംബം എന്നര്ത്ഥം പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അബൂഹുറയ്റ:യുടെയും കമ്പനിയുടെയും സ്വലാത്തില്‍ മുഴുവന്‍ ഉള്ളത് “അഹല്ഹി” എന്നല്ല, മറിച്ച്‌ “ അഹ് ലി ബൈത്തിഹീ ” എന്നാണ്. ഈ വിത്യാസം പക്ഷേ, ജമാഅത്തിലെ “ചോട്ടാ” അബൂഹുറയ്റ:യും മനസ്സിലാക്കിയിട്ടില്ല… രണ്ട് രൂപത്തിലായാലും ഒരേ അര്ത്ഥ്മാണെന്നാണ് ഈ പാവങ്ങളുടെ വിചാരം..! അതാണ് അവര്ക്കെല്ലാം പറ്റിയ മണ്ടത്തരമെന്ന് മുകളില്‍ പറഞ്ഞതും.....

അബൂഹുറയ്റ: നബി കുടുംബത്തിന്റെ് സ്വലാത്ത് കട്ടതിനെപ്പറ്റി മേല്‍ വരിച്ച പ്രകാരം ഞാന്‍ നേരത്തെ അല്‍-ബുര്ഹാന്‍ മാസികയിലൂടെ എഴുതി കൊടുത്തിട്ടും അതിന് മറുപടി പറഞ്ഞതില്‍ വ്യക്തമായ മടയത്തരവും വിവരക്കേടുമാണ് ചോട്ടാ അബൂഹുറയ്റ:ക്ക്(ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്) പറ്റിയത്. അക്കാര്യം വിവരിക്കുന്നതോടെ മറുപടിയുടെ വഷളത്തരവും വ്യക്തമാവുന്നതാണ് അതെന്തെന്ന് ശ്രദ്ധിക്കുക.

നബി കുടുംബത്തിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ “ആലിഹീ” എന്ന മൂന്നക്ഷരമേ വേണ്ടിയിരുന്നുള്ളൂവെന്നും അതിന്ന് പകരം 35 അക്ഷരം വരുന്ന 6 പദങ്ങള്‍ അബൂഹുറയ്റ: ചൊല്ലിപ്പറഞ്ഞതിന്റെ ലക്ഷ്യം ഹസ്രത്ത് ആയിശാനെയും ഹസ്രത്ത് ഹസനെയും മാത്രം ഉള്പ്പെ്ടുത്തിക്കൊണ്ട്, ബാക്കി ഹസ്രത്ത് അലി മുതല്ക്കുള്ള നബി കുടുംബങ്ങളെ മുഴുവന്‍ സ്വലാത്തില്നി്ന്ന് പുറം തള്ളലായിരുന്നുവെന്നുമാണല്ലോ മുകളില്‍ സമര്ത്ഥിച്ചത്.

അതിന്ന് നദ് വത്തിലെ ചോട്ടാ അബൂഹുറയ്റ:കളുടെയും അവരെ അക്ഷരം പ്രതി അനുകരിച്ചെഴുതിയ ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യുടെയും മറുപടി എന്തെന്നല്ലേ? “ആലിഹീ” എന്ന പദത്തിന്ന് പകരം അതിനേക്കാള്‍ അര്ത്ഥ വ്യാപ്തിയുള്ള - നബി കുടുംബത്തെ മുഴുവന്‍ ഉള്ക്കൊ്ള്ളിക്കാന്‍ പറ്റിയ - “അഹ്ളി ബൈത്തിഹീ” എന്ന പദമാണ് അബൂഹുറയ്റ: പ്രയോഗിച്ചത് “എന്നിരിക്കെ, മറ്റെല്ലാറ്റിലുമെന്നപോലെ കൃത്രിമം കാണിച്ച് അത് ബോധപൂര്വ്വം വിട്ടുകളയുകയാണ് വിമര്ശകനിവിടെ ചെയ്തത്. മോഡേണിസ്റുകള്ക്ക് എന്ത് വഞ്ചനയും കള്ളത്തരവും ആകാമല്ലോ.” ( ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് " അബൂഹുറൈറ " ഐ .പി .എച്ച് , )

നോക്കുക! നദ് വത്തിലെ ചോട്ടയെപ്പോലെ ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ: എന്നെപ്പറ്റി എഴുതിയ കള്ള പ്രചരണമാണ് മുകളിലുദ്ധരിച്ചത്.

ഈ ചോട്ടകള്ക്കൊ എന്തെങ്കിലും ഒരു പുതിയ അറിവ് മനസ്സിലാക്കിക്കൊടുക്കുക എന്നത് ശ്രമകരമായൊരു ജോലിയായിട്ടാണനുഭവപ്പെടുന്നത്. ഒരാള്‍ ഒരു വാദം രംഗത്തു വെച്ചാല്‍ “ബഡാ ആലിമുകളാ”യി അതിനെ വിമര്ശിക്കാനൊരുമ്പടുന്നവര്‍ ആദ്യം ചെയ്യേണ്ത് ആ വാദം എന്താണെന്ന് പഠിക്കുകയാണല്ലോ ശേഷം അതിനുള്ള തെളിവെന്താണെന്നും പരിശോധിക്കണം അനന്തരം അതിന്നെതിരിലുള്ള തെളിവും കൂടി ശേഖരിച്ച ശേഷം മാത്രമേ ആരും ഒരു മറുപടിക്കാരനായി ഞെളിയാന്‍ പാടുള്ളൂവെന്നതാണ് നാമെല്ലാവരും പഠിച്ച സാമാന്യ നിയമവും മര്യാദയും. ഇവിടെ എനിക്ക് മറുപടി എഴുതാന്‍ വേണ്ടി കരാറെടുത്തു വന്ന ചോട്ടാ അബൂഹുറയ്റകള്‍ ചെയ്യുന്നത്. അതൊന്നുമല്ല . എന്റെ് വാദമെന്താണെന്ന് പോലും പലപ്പോഴും അവര്‍ മനസ്സിലാക്കാറില്ല. പകരം എന്തെങ്കിലും കള്ളവാദങ്ങളെഴുതി പൊള്ള വിമര്ശ്നം നടത്തലാണ് സാധാരണ പതിവ്. അതിന്റെക ഒരു മികച്ച ഉദാഹരണമാണിപ്പോള്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. അതെന്തെന്ന് നോക്കുക!

അബൂഹുറയ്റ:യുടെ സ്വലാത്തില്‍ ആലിഹി എന്ന പദത്തിന് പകരം 35 അക്ഷരങ്ങളുള്ള 6 പദങ്ങള്‍ അബൂഹുറൈറ ചൊല്ലിപ്പറഞ്ഞെന്നാണ് ഞാനെഴുതിയത്. അബൂഹുറയ്റ:യുടെ സ്വലാത്തിലുള്ള “അഹ് ലി ബൈത്തിഹി” എന്ന രണ്ട് പദം “വിട്ടുകളയാതെ” അതും കൂടി ഉള്പെതടുത്തിയാലെ 6 പദങ്ങളും 35 അക്ഷരവുമുണ്ടാവുകയുള്ളൂവെന്നും പ്രത്യുത അത് രണ്ടും വിട്ടു കളഞ്ഞിരുന്നുവെങ്കില്‍ വെറും 4 പദങ്ങളും 28 അക്ഷരങ്ങളും ആണുണ്ടാവുക എന്നും തനി മണ്ടന്മാര്‍ അല്ലാത്തവര്കൊാക്കെ മനസ്സിലാക്കാവുന്നതാണ…

അപ്പോള്‍ , പദങ്ങളും അക്ഷരങ്ങളും വരെ ഞാന്‍ എണ്ണിപ്പറഞ്ഞുകൊടുത്തിട്ടും അതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഈ അല്പരന്മാര്‍ എന്നെപ്പറ്റി “മോഡേണിസ്റ്റിവിടെ വഞ്ചനയും കള്ളത്തരവും നടത്തി” എന്നൊക്കെ പുലമ്പുകയാണ് ചെയ്തിരിക്കുന്നത്. ഇവരുടെ മടയത്തരത്തിന്റെമയും ധിക്കാരത്തിന്റെ”യും ആഴമറിയാന്‍ ഇതിലപ്പുറം വല്ല തെളിവും ആവശ്യമുണ്ടോ?

ഇനി “ അഹ് ലി ബൈത്തിഹി ” എന്ന പദം ഞാന്‍ വിട്ടുകളഞ്ഞില്ലെന്ന സത്യം ഈ ചോട്ടകളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന് സങ്കല്പ്പിക്കുക! എന്നാലും അവരുടെ വിവരക്കേടവസാനിക്കുകയില്ലെന്നാണ് താഴെ വിവരിക്കുന്നത് . . . !

ചോട്ടകള്ക്ക് മുഴുവന്‍ പറ്റിയ വിവരക്കേട്

“അഹ്ലും” “അഹല്ബൈത്തും” ഒന്നാണ്പോല്‍!

നബിയുടെ “അഹ്ല്” എന്ന് പറഞ്ഞാല്‍ നബിയുടെ വിപുലമായ കുടുംബം എന്നര്ത്ഥം പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അബൂഹുറയ്റ:യുടെയും കമ്പനിയുടെയും സ്വലാത്തില്‍ മുഴുവന്‍ ഉള്ളത് “അഹല്ഹി” എന്നല്ല, മറിച്ച്‌ “ അഹ് ലി ബൈത്തിഹീ ” എന്നാണ്. ഈ വിത്യാസം പക്ഷേ, ജമാഅത്തിലെ “ചോട്ടാ” അബൂഹുറയ്റ:യും മനസ്സിലാക്കിയിട്ടില്ല… രണ്ട് രൂപത്തിലായാലും ഒരേ അര്ത്ഥ്മാണെന്നാണ് ഈ പാവങ്ങളുടെ വിചാരം..! അതാണ് അവര്ക്കെല്ലാം പറ്റിയ മണ്ടത്തരമെന്ന് മുകളില്‍ പറഞ്ഞതും.

നബിയുടെ അഹല് ബൈത്ത് എന്ന് ചേര്ത്തിവപ്പറഞ്ഞാല്‍ നബിയുടെ ഭാര്യമാര്‍ എന്ന അര്ത്ഥം മാത്രമാണ് ഖുര്ആ്നും ഹദീസും പരിശോധിച്ചാല്‍ കണ്ടെത്തുക. ഉദാഹരണമായി ഖു: 33:33 നോക്കുക! അവിടെ പറഞ്ഞ അഹ്ളു ബൈത്തിന് ഭാര്യമാരെന്നല്ലാതെ, മറ്റൊരര്ത്ഥം - നബിയുടെ കുടുംബമെന്നോ, നബിയുടെ സന്താനപരമ്പര എന്നോ മറ്റോ അര്ത്ഥം - പറയാന്‍ ഖുര്ആന്‍ പഠിച്ച ആര്ക്കും സാദ്ധ്യമല്ല. ശീആക്കളുടെ മായം കലര്ന്ന തഫ്സീര്‍ “ഒതിയ” ചോട്ടകള്ക്കതൊക്കെ സാദ്ധ്യമായെന്നുവരാം. പക്ഷെ, അതൊന്നും ഖുര്ആനിന്ന് ബാധകമല്ലല്ലോ.

ചുരുക്കത്തില്‍ കാര്യങ്ങള്‍ സത്യമായവതരിപ്പിച്ചിട്ടും തങ്ങളുടെ മണ്ടത്തരം മൂലം അതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയതിന്ന് മറ്റുള്ളവരെ കുതിര കയറാന്‍ മുതിരുന്നത് തനി അഹന്തയും ധിക്കാരവുമല്ലാതെ മറ്റെന്താണ്? ഈ അല്പനന്മാരുടെ അജ്ഞത കൂടുതല്‍ പുറത്തുവരാന്‍ വഴി തെളിയിക്കുകയല്ലേ അതു ചെയ്യുക..?

നബിയുടെ ഭാര്യമാരെ സ്വലാത്തില്‍ ആദ്യം പറഞ്ഞിരിക്കെ ആ ഉദ്ദേശത്തില്‍ അഹ് ലി ബൈത്തിഹീ എന്ന് വീണ്ടും പറഞ്ഞത്, ഹസ്രത്ത് അലിക്കെതിരില്‍ മുആവിയയെ സഹായിച്ച ഹസ്രത്ത് ആയിശയുടെ പേരില്‍ സ്വലാത്ത് ആവര്ത്തി്ക്കുവാനും ഇവിടത്തെ ചോട്ടാ അബൂഹുറയ്റ:യെപ്പോലുള്ളവരെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ്. അഹ്ലി ബൈത്തിഹീ എന്ന ആ ഒരൊറ്റ പദം കാരണമല്ലേ ഹസ്രത്ത് അലിക്കും നബി കുടുംബത്തിനുമെതിരായി നെയ്തുണ്ടാക്കിയതാണ് ആ സ്വലാത്തെന്ന വസ്തുത അഹല്ല്‍ ഹദീസുകാര്ക്ക് പൊതുവെ മനസ്സിലാവാതെ പോയത് ? മാത്രമോ, ഈയൊരു കള്ള സ്വലാത്തിനെ അടിസ്ഥാനമാക്കിക്കൊണ്ട് “അലിഹ്” എന്ന പദത്തോടു കൂടി നിവേദനം ചെയ്യപ്പെട്ട ശരിയായ സ്വലാത്തിന്റെ അര്ത്ഥം പോലും മുആവിയയുടെയും അബൂഹുറയ്റ:യുടെയും ഇംഗിതത്തിനനുസരിച്ച് അഹ് ലുല്‍ ഹദീസുകാര്‍ മാറ്റി മറിക്കുകയും “അലിഹി” എന്ന് പറഞ്ഞാലും അതിന്റെ അര്ത്ഥവും നബിയുടെ സന്തതികളും ഭാര്യമാരുമെന്ന് തന്നെയാണെന്ന് പച്ച നുണ പറഞ്ഞ് വീണ്ടും അലിയേയും നബി കുടുംബത്തേയും സ്വലാത്തില്‍ നിന്നൊഴിവാക്കുകയുമല്ലേ ചെയ്തത്. അറബി ഭാഷയില്‍ പച്ച നുണ പറഞ്ഞിട്ടെങ്കിലും ഹസ്രത്ത് അലിയ്യിനെ സ്വലാത്തില്‍ നിന്നൊഴിവാക്കണമെന്നും മുആവിയ പക്ഷക്കാരെ തൃപ്തിപ്പെടുത്തണമെന്നുമല്ലേ ഈ പുരോഹിതരുടെ ഏക ലക്ഷ്യം.?

സ്വലാത്ത് പുഴ്ത്തിവെച്ചതും അതിനെ ന്യായീകരിക്കാന്‍ ചോട്ടകള്‍ പറഞ്ഞ മടയത്തരവും വിവരക്കേടുമാണിതേവരെ വിവരിച്ചത്. ഇനി അബൂഹുറയ്റ: നബികുടുംബത്തിന്റെ റേഷന്‍ കാലാ കാലത്തേക്ക് മുടക്കിയ ചരിത്രമാണ് താഴെ വിവരിക്കുന്നത്. അത് ശ്രദ്ധിക്കക !

ചേകനൂര്‍ മൌലവി

“അബൂ ഹുറൈറയുടെ തനിനിറം “

( ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്റെ “ അബൂഹുറൈറ” എന്ന ഗ്രന്ഥത്തിന് മറുപടി )