"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,293

മൗലവിയെ കുറിച്ച് മൗലവി എഴുതിയത്

1936 ല്‍ പൊന്നാനി താലൂക്കിലെ ചേകനൂരില്‍ കുഞ്ഞിക്കാദര്‍ മകന്‍ അബ്‌ദുല്ലക്കുട്ടി എന്നവരുടെയും ആല്യാമു ഹാജി മകള്‍ ഫാത്തിമ ഹജ്ജുമ്മ എന്നവരുടെയും ആദ്യത്തെ പുത്രനായി ഞാന്‍ ജനിച്ചു. എന്റെ മാതാപിതാക്കള്‍ തികഞ്ഞ മതഭക്തയായിരുന്നതിനാല്‍ എന്നെ ഒരു മതപണ്ഡിതനാക്കണമെന്നവര്‍ ആഗ്രഹിച്ചു. ചേകനൂര്‍ ജുമാമസ്‌ജിദിന്ന്‌ സ്വന്തം സ്ഥലം വഖഫ്‌ ചെയ്യ-ാനും നാട്ടുകാരുടെ സഹകരണത്തോടെ ആ പള്ളി നിര്‍മ്മിക്കാനും എന്റെ പിതാവിനെ പ്രരിപ്പിച്ച പ്രധാന ഘടകം, സ്വന്തം നാട്ടിലെ പള്ളി ദര്‍സിലൂടെ എനിക്ക്‌ മതപഠനത്തിന്ന്‌ സൗകര്യമുണ്ടാക്കിത്തരണമെന്നത്‌ കൂടിയായിരുന്നു. പിന്നീട്‌ ഉസ്‌ദാതിന്റെ ശാഠ്യം മൂലം ഞാന്‍ നാടുവിട്ട്‌ പോയി പഠിക്കാന്‍ നിര്‍ബന്ധിതനായി. എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുതരാന്‍ അദ്ദേഹത്തിന്‌ വിഷമമായിത്തീര്‍ന്നതായിരുന്നു അതിന്‌ കാരണം. അങ്ങനെ കേരളത്തിലെ പ്രധാനപ്പെട്ട ചില പള്ളി ദര്‍സുകളില്‍ പോയി പഠിച്ചശേഷം വാഴക്കാട്‌ ദാറുല്‍ ഉലൂം അറബിക്കോളേജിലും പഠിച്ചു. പിന്നീട്‌ അവിടെന്ന്‌ വെല്ലൂര്‍ ബി. എസ്‌. എ. കോളേജിലേക്ക്‌ ഉപരിപഠനത്തിന്‌ പോയി. 1960 ല്‍ അവിടത്തെ പഠനം പൂര്‍ത്തിയാക്കി എം. എഫ്‌. ബി. ബിരുദമെടുത്ത്‌ നാട്ടിലേക്ക്‌ മടങ്ങി. ഉടനെത്തന്നെ പൊന്നാനി താലൂക്കിലെ അക്കാലത്തെ ഏറ്റവും വലിയ മതപഠന കേന്ദ്രമായിരുന്ന കോക്കൂര്‍ പള്ളി ദര്‍സിലേക്ക്‌ ഞാന്‍ ക്ഷണിക്കപ്പെട്ടു. ദര്‍സ്‌ തുടങ്ങിയതോടെ അവിടെ നടന്നിരുന്ന ഖുര്‍ആന്‍  വിരുദ്ധ സുന്നി ആചാരങ്ങളെ മുഴുവനും ഞാനെതിര്‍ത്തു. അത്‌ പറ്റില്ലെന്നവര്‍ പറഞ്ഞപ്പോള്‍, എങ്കില്‍ എനിക്കിവിടെ ദര്‍സ്‌ നടത്താനും പറ്റില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ ഞാന്‍ രാജിവച്ചു, വീട്ടിലേക്ക്‌ പോന്നു. ആദര്‍ശത്തിന്‌ വേണ്ടിയുള്ള എന്റെ ആ പോരാട്ടം എന്റെ മാതാപിതാക്കള്‍ക്കും വളരെ ഇഷ്‌ടമായി. പിന്നീട്‌ മദീനയിലെ ജാമിഅഃ ഇസ്‌ലാമിയ്യയിലോ, ഇൗജിപ്‌തിലെ അല്‍അസ്‌ഹര്‍ സര്‍വകലാശാലയിലോ പോയി പഠിക്കാനാഗ്രഹമുണ്ടെങ്കില്‍ അതിനുവേണ്ടതൊക്കെ ചെയ്‌ത്‌ തരാമെന്ന്‌ മാതാപിതാക്കള്‍ പറഞ്ഞു. അങ്ങനെ 1962 ല്‍ ഞാന്‍ മദീനയിലേക്ക്‌ പോയി. അവിടത്തെ ഉന്നത പണ്‌ഡിതന്‍മാരായിരുന്ന അബ്‌ദുല്ലാഹിബിന്‍ ബാസ്‌, നാസിറുദ്ദീന്‍ അല്‍ബാനി, സെദ്‌ അലവി മാലിക്കി മുതലായവരുമായി ഇപ്പോള്‍ ഞാന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ധാരാളം പ്രശ്‌നങ്ങളെപ്പറ്റി വളരെയേറെ ചര്‍ച്ചകള്‍ നടത്തി. അതിനിടയില്‍ അല്‍ അസ്‌ഹറിലെ നാല്‌ പ്രഗത്ഭ പണ്‌ഡിതന്‍മാരുമായും അവിടെ വച്ച്‌ ചര്‍ച്ച ചെയ്യാന്‍ എനിക്കവസരം ലഭിച്ചു. പക്ഷേ, ഞാനവതരിപ്പിച്ച പ്രശ്‌നങ്ങള്‍ക്കൊന്നിന്നും തൃപ്‌തികരമായ മറുപടി തരാനവര്‍ക്ക്‌ കഴിഞ്ഞില്ല. (ഇന്നെങ്കിലും അവര്‍ക്കതിന്‌ കഴിയുമോ എന്നറിയാന്‍ ഇൗ ഗ്രന്ഥത്തിലെ പ്രധാന പ്രശ്‌നങ്ങളെടുത്തെഴുതിക്കൊണ്ട്‌ ആര്‍ക്കും       "ഫത്‌വാ'ക്കാവശ്യപ്പെട്ടു നോക്കാവുന്നതാണ്‌.) അങ്ങിനെ അവരുമായുള്ള ചര്‍ച്ചകളെല്ലാം കഴിഞ്ഞ ശേഷം എനിക്കാവശ്യമുള്ള ഗ്രന്ഥങ്ങളേതാനും മക്ക, മദീനയില്‍ നിന്ന്‌ വാങ്ങി, ഹജ്ജും ചെയ്‌ത ശേഷം ഞാന്‍ നാട്ടിലേക്ക്‌ തിരിച്ചു. ഉടനെ എന്നെ ക്ഷണിച്ചത്‌ ജമാഅത്തിന്റെ മതപഠന കേന്ദ്രമായ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്കായിരുന്നു. മൂന്ന്‌ വര്‍ഷത്തോളം ഞാനവിടെ പഠിപ്പിച്ചു. പിന്നീട്‌ നദ്‌വത്ത്‌  നേതാക്കളായിരുന്ന എ.കെ. അബ്‌ദുല്ലത്തീഫ്‌ മൗലവിയും എ. അലവി മൗലവിയും എന്നെ വളരെ നിര്‍ബന്ധിച്ചിട്ടാണ്‌  ശാന്തപുരം കോളേജില്‍ നിന്ന്‌ ഞാന്‍ രാജി വെച്ചത്‌. ശേഷം എടവണ്ണ ജാമിഅഃ നദവിയ്യ:യിലെ ആദ്യത്തെ ലക്‌ചററായി എന്നെ അവര്‍ നിയമിച്ചു. പക്ഷെ, അബൂഹുറയ്‌റ മദ്‌ഹബല്ലാതെ, ഖുര്‍ആന്‍ സുന്നത്തിന്റെ ആദര്‍ശങ്ങളൊന്നും അവിടെ സ്വീകാര്യമല്ലെന്ന്‌ കണ്ടപ്പോള്‍ അവിടുന്നും ഞാന്‍ രാജിവച്ചു പോന്നു. അങ്ങനെയാണ്‌ ഇത്തരം ഖുര്‍ആനിക സത്യങ്ങളെല്ലാം തുറന്ന്‌ പറയാന്‍ വേണ്ടി സമുദായമദ്ധ്യത്തിലേക്ക്‌ ഞാനിറങ്ങിവരാന്‍ കാരണമായത്‌. ഞാന്‍ കയറിയിരുന്ന എല്ലാ സ്ഥാനത്ത്‌ നിന്നും ആദര്‍ശത്തിന്റെ പേരില്‍ ഞാന്‍ രാജിവച്ച്‌ പോന്നതല്ലാതെ, എന്നെ ആരും ഇന്നേ വരെ പുറത്താക്കിയിട്ടില്ല. ആരെങ്കിലും അങ്ങനെ പറയുന്നുവെങ്കില്‍ അവര്‍ കടുത്ത ദജ്ജാലുകള്‍ മാത്രമാണ്‌.