"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,271
മൂന്ന് തലാഖ് ഖുര്‍ആന് എതിര്
മാതൃഭൂമി, 08/07/1993
കോഴിക്കോട്: ഒരേ ഇരിപ്പില്‍ മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ഖുര്‍ആന് തന്നെ എതിരാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി അഭിപ്രായപ്പെട്ടു.
ഒരിക്കല്‍ തലാഖ് ചെയ്യപ്പെട്ട സ്‌ത്രീയെ മടക്കി എടുത്ത ശേഷമേ രണ്ടും മൂന്നും തലാഖിന്റെ പ്രശ്‌നം ഉദിക്കുന്നുള്ളൂവെന്ന് സൊസെറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇൗ വിഷയത്തില്‍ അഹ്‌ലെ ഹദീസ് സംഘടനയുടെ ഫത്ത്‌വയാണ് ഖുര്‍ആന്‍ സുന്നത്തിനോട് യോജിച്ചതെന്ന് സൊസെറ്റി പ്രസിഡന്റ് ചേകനൂര്‍ മൗലവി പറഞ്ഞു. ഇന്ത്യന്‍ ശരീഅത്ത് നിയമപ്രകാരം അനാഥ പൗത്രന്‍മാര്‍ക്ക് സ്വത്തവകാശം നല്‍കാത്തതിനോടും പുരുഷമേധാവിത്വം തുടരുന്നതിനോടും തങ്ങള്‍ എതിരാണെന്ന് അവര്‍ വ്യക്തമാക്കി.
സ്‌ത്രീകള്‍ പര്‍ദ ധരിക്കുന്നതിനോട് അനുകൂലമല്ലാത്ത നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും ഇപ്പോള്‍ പള്ളികളില്‍ അനുവര്‍ത്തിക്കുന്ന ബാങ്ക് വിളിയില്‍ തന്നെ ഏഴ് തെറ്റുകള്‍ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി സെക്രട്ടറി ഡോ: എം. ജലീല്‍, ട്രഷറര്‍ കെ.വി.വീരാന്‍കുട്ടി എഞ്ചിനിയര്‍, എം.എസ്. റഷീദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
കേരളകൗമുദി, 08/07/1993
കോഴിക്കോട്: ഇസ്‌ലാമിക നിയമപ്രകാരം ഒരേ സമയത്ത് മൂന്ന് തലാഖ് ചൊല്ലല്‍ അനുവദനീയമല്ലെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഒരിക്കല്‍ തലാഖ് ചൊല്ലപ്പെട്ട സ്‌ത്രീയെ മടക്കി എടുത്ത ശേഷമേ രണ്ടാമത്തെ തലാഖിന്റെ പ്രശ്‌നം ഉദിക്കുന്നുള്ളൂവെന്നും അങ്ങനെ രണ്ടാമതും മടക്കിയശേഷമല്ലാതെ മൂന്നാമത്തതിന്റെ പ്രശ്‌നമില്ലെന്നുമാണ് ഖുര്‍ആന്‍ 2:227 മുതല്‍ക്കുള്ള സൂക്തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സൊസെറ്റി പ്രസിഡന്റ് മൗലവി ചേകനൂര്‍, സെക്രട്ടറി ഡോ. എം. ജലീല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
മൂന്ന് തലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ സാധുവല്ലെന്ന "അഹ്‌ലെ ഹദീസ്' സംഘടനയുടെ 'ഫത്‌വ'യാണ് ഖുര്‍ആന്‍ സുന്നത്തിനോട് യോജിക്കുന്നത്. ഒരേ സമയത്ത് മൂന്നും സാധുവാകുമെന്ന് ജംഇയ്യത്തുല്‍ ഉലമഎഹിന്ദ് നല്‍കിയ പ്രസ്‌താവന ശരിയല്ലെന്നും സൊസെറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയിലുള്ള മുസ്‌ലിം വ്യക്തിനിയമവും ഖുര്‍ആനും രണ്ടും രണ്ടാണ്. വളരെയേറെ അപാകതകളുണ്ട് പേര്‍സനല്‍ ലാവില്‍. അനാഥ പൗത്രന്‍മാര്‍ക്കും പൗത്രിമാര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ലെന്നതാണ് ഏറ്റവും വലിയ അപാകത.
പത്രസമ്മേളനത്തില്‍ സൊസെറ്റി ട്രഷറര്‍ കെ.വി. വീരാന്‍കുട്ടി, എം. എസ്. റഷീദ് എന്നിവരും സംബന്ധിച്ചു.
മംഗളം, 08/07/1993
കോഴിക്കോട്: മൂന്ന് തലാഖ് ഒരേ സമയം സാധ്യമല്ലെന്ന് ഖുര്‍ആന്‍ സുന്നത്ത് കമ്മറ്റി നേതാക്കന്മാര്‍ പറഞ്ഞു. തലാഖ് എന്നത് വിവാഹബന്ധം വേര്‍പ്പെടുത്തലാണെന്നും ഒരു സ്‌ത്രീയെ ഒരേസമയം മൂന്നു തവണ വിവാഹം കഴിക്കാന്‍ കഴിയാത്തതുപോലെത്തന്നെ ഒരേ സമയം മൂന്ന് തവണ വേര്‍പ്പെടുത്താനും സാധ്യമല്ലെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് തലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ സാധുവല്ലെന്ന് അഹ്‌ലെ ഹദീസ് സംഘടന പുറത്തിറക്കിയ ഫത്‌വക്കെതിരില്‍ മൂന്നും സാധുവാകുമെന്ന് 'ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്' പുറത്തിറക്കിയ പത്രപ്രസ്‌താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ഒരിക്കല്‍ തലാഖ് ചൊല്ലപ്പെട്ട സ്‌ത്രീയെ തിരിച്ചെടുത്തശേഷമേ രണ്ടാമത്തെ തലാഖിന്റെ പ്രശ്‌നം വരുന്നുള്ളൂവെന്നും രണ്ടാമതും മടക്കിയശേഷമല്ലാതെ മൂന്നാമത്തേതിന്റെ പ്രശ്‌നമില്ലെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് സൊസെറ്റി പ്രസിഡന്റ് മൗലവി ചേകനൂര്‍ വ്യക്തമാക്കി. തലാഖ് മുന്നും ഒന്നിച്ച് ചൊല്ലുക എന്ന സമ്പ്രദായം നബിയുടെ കാലത്ത് മാത്രമേ അറബികളില്‍ ഉണ്ടായിരുന്നുള്ളൂ. എങ്കിലും മൂന്നിനേയും ഒന്നായിട്ടാണ് നബി കണക്കാക്കിയിരുന്നതെന്ന് ഹദീസുകളില്‍ വ്യക്തമാക്കിയതായി അവര്‍ പറഞ്ഞു.
ഒരേസമയത്ത് മൂന്നും ചൊല്ലിയാല്‍ മൂന്നും സാധുവാക്കി. മുസ്‌ലി-ം ദമ്പതികളെ ഒരുകാലത്തും ഒരുമിച്ചു ജീവിക്കാന്‍ അനുവദിച്ചുകുടെന്ന ദുഷ്‌ടബുദ്ധിയായിരുന്നു നിയമം ആദ്യമായി പ്രചരിപ്പിച്ചവര്‍ക്കുണ്ടായിരുന്നതെന്നും മൗലവി ചേകനൂര്‍ ചൂണ്ടിക്കാട്ടി അഹ്‌ലെ ഹദീസ് സംഘടനയുടെ ഫത്‌വയാണ് ഇൗ വിഷയത്തില്‍ സ്വീകാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
എക സിവില്‍ കോഡാണ് മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുള്ള നിയമാവലിയെക്കാള്‍ ഭേദമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി പ്രതിനിധികള്‍ പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അനാഥപൗത്രന്‍മാര്‍ക്ക് ഖുര്‍ആന്‍ നിയമമനുസരിച്ച് സ്വത്തിന് പിന്‍തുടര്‍ച്ചാവകാശമുണ്ട്. പക്ഷേ, ഇന്ത്യയില്‍ അങ്ങനെയല്ല. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ദ്രാഹമുണ്ടാകുന്നവിധത്തില്‍ ബാങ്ക് വിളിക്കുന്നതിനെ ഖുര്‍ആന്‍ ന്യായികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉല്‍പ്പതിഷ്‌ണുക്കളായറിയപ്പെടുന്ന മൗലവി ചേകനുരും അനുയായികളും ഇതരമുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ വീക്ഷണമാണ് പ്രാര്‍ത്ഥനാപരമായ കാര്യങ്ങളില്‍ വച്ചു പുലര്‍ത്തുന്നത്. പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നതില്‍ പോലും ഏഴ് തെറ്റുകളുണ്ടെന്നും പ്രാര്‍ത്ഥനാരീതിയായ നമസ്‌കാരത്തില്‍ മുപ്പത് തെറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞു. മുസ്ലിം സ്‌ത്രീകള്‍ പര്‍ദ ധരിക്കേണ്ടതില്ലെന്നും ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി ചൂണ്ടിക്കാട്ടി. ഒരു പുരുഷന്‍ സ്‌ത്രീയെ നോക്കുന്നത് സാധാരണ ഗതിയില്‍ പാപമൊന്നുമല്ലെന്നും ലെംഗിക ഉദ്ദേശത്തോടെ നോക്കുന്നതു മാത്രമേ തടയേണ്ടതുള്ളൂവെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി സെക്രട്ടറി ഡോ. എം. ജലീല്‍, ട്രഷറര്‍ കെ.വി. വീരാന്‍കുട്ടി എഞ്ചിനീയര്‍, എം. എസ്. റഷീദ് എന്നിവരും പങ്കെടുത്തു.
ജനയുഗം 08/07/1993
കോഴിക്കോട്: തലാഖ് എന്നാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തലാണെന്നും ഒരു സ്‌ത്രീയെ ഒരേ സമയം മൂന്നുതവണ വിവാഹം കഴിക്കാത്തതുപോലേ ഒരേ സമയം വേര്‍പെടുത്താനും സാദ്ധ്യമല്ലെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു തലാഖ് ഒന്നിച്ചുചൊല്ലിയാല്‍ സാധുവല്ലെന്ന് അഹ്‌ലെ ഹദീസ് സംഘടന ഇൗയിടെ പുറത്തിറക്കിയ ഫത്‌വക്കെതിരെ അത് മൂന്നും സാധുവാകുമെന്ന ജംഇയ്യത്തുല്‍ ഉലമഎഹിന്ദ് പുറത്തിറക്കിയ പ്രസ്‌താവനയെപ്പറ്റി പ്രതികരിക്കുകയായിരുന്നു സുന്നത്ത് സൊസെറ്റി ഭാരവാഹികള്‍.
ഒരിക്കല്‍ തലാഖ് ചൊല്ലപ്പെട്ട സ്‌ത്രീയെ മടക്കിയെടുത്തശേഷമേ രണ്ടാമത്തെ തലാഖിന്റെ പ്രശ്‌നം വരുന്നുള്ളുവെന്നും അങ്ങനെ രണ്ടാമതും മടക്കിയ ശേഷമല്ലാതെ മൂന്നാമത്തെതിന്റെ പ്രശ്‌നമില്ലെന്നുമാണ് 2:227 മുതല്‍ക്കുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്‌ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള ശരിയത്ത് നിയമത്തില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും സുന്നത്ത് സൊസെറ്റി ഭാരവാഹികള്‍ പറഞ്ഞു.
നാടുവാഴികളും പുരോഹിതന്‍മാരും ചേര്‍ന്നാണ് ഖുര്‍ആന്ന് വിരുദ്ധമായ പലതും ഇന്ത്യന്‍ ശരീഅത്ത് നിയമത്തില്‍ ചേര്‍ത്തത്. ശരിഅത്ത് നിയമമനുസരിച്ച് അനാഥപൗത്രന്‍മാര്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ല. എന്നാല്‍ ഖുറാനിലുണ്ട്. മരിച്ചവരുടെ ഒാഹരി അവരുടെ മക്കള്‍ക്ക് നല്‍കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മതം വ്യവസായമായി മാറ്റിയിരിക്കുകയാണ്. ഖുര്‍ ആനില്‍ പറയാത്ത പലതും നടത്തുന്നുണ്ട്. സ്‌ത്രീക്ക് പുരുഷനെ ഒഴിവാക്കാന്‍ ഖുര്‍ ആനില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ശരിയത്ത് നിയമമനുസരിച്ച് കോടതി മാത്രമേ സ്‌ത്രീക്ക് പുരുഷനെ ഒഴിവാക്കാനാകുകയുള്ളൂ. പ്രാര്‍ത്ഥന രഹസ്യമായി ചെയ്യണമെന്നൊന്നും ഖുര്‍ ആന്‍ പറയുന്നത്. അഞ്ച് നേരം നമസ്‌കരിക്കണമെന്നാണ് ഖുര്‍ ആന്‍ പറയുന്നില്ല. ജനങ്ങളുടെ സൗകര്യത്തിനാണെങ്കില്‍ പള്ളികള്‍ പൊളിച്ച് മാറ്റാമെന്ന് ഖുര്‍ ആനില്‍ വ്യവസ്ഥയുണ്ട്. സൗദിഅറേബ്യയില്‍ ജനത്തിന്റെ സൗകര്യത്തിന് പള്ളികള്‍ പൊളിച്ചിട്ടുമുണ്ട്. ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി പ്രസിഡന്റ് മൗലവി ചേകനൂര്‍, സെക്രട്ടറി ഡോ. എം. ജലീല്‍, ട്രഷറര്‍ കെ.വി. വീരാന്‍കുട്ടി, എം.എസ്. റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.