"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,614
ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആന്‍ മാത്രം
മുസ്ലീകള്‍ എല്ലാം പഠിക്കുന്നു. ഖര്‍ആന്‍ മാത്രം പഠിക്കുന്നില്ല. ഇസ്‌ലാമില്‍ ഒരേയൊരു പ്രമാണം മാത്രമേയുള്ളൂ അത് വിശുദ്ധ ഖുര്‍ആനാണ്. മതപരമായ എല്ലാ കാര്യങ്ങളുടെയും വിശദീകരണം ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബി ഖുര്‍ആന്‍ അനുസരിച്ചു ജീവിക്കുകയും വിധിക്കുകയും ചെയ്‌തു മാതൃക കാണിക്കുകയും നബിചര്യ എന്നാല്‍ ഖുര്‍ആന്‍ ചര്യ അഥവാ ഖുര്‍ആന്‍സുന്നത്താ(നടപടിക്രമം)ണെന്നു തെളിയിച്ചു തരികയും ചെയ്‌തു. ഇസ്‌ലാം സ്ഥിതിചെയ്യുന്നത് വിശുദ്ധ ഖുര്‍ആനിലല്ലാതെ മറ്റൊന്നിലുമല്ലെന്നു പകല്‍വെളിച്ചം പോലെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിന്തിക്കുക, ഇതാണ് ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നത്.
പക്ഷേ നാം അതുതന്നെയാണ് നിരസിക്കുന്നതും. ഹദീസിനെയും(അഥവാ ഇസ്രായേലി കെട്ട്കഥകള്‍) അത് പ്രച-ാരണം ചെയ്യുന്ന പുരോഹിതന്‍മാരുടെയും സ്വാധീനവലയത്തില്‍പ്പെട്ട് നമ്മുടെ ബുദ്ധി തന്നെ മരവിച്ചു പോയി. ഇങ്ങനെയുള്ള പുരോഹിതന്മാരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് പുസ്‌തകങ്ങള്‍ ചുമക്കുന്ന കഴുതകള്‍ എന്നാണ്. വ്യക്തമായ ഒരു ഉറപ്പും ലഭിക്കാത്തതിന്റെ പിന്നാലെ പോകരുതെന്നും നിങ്ങളുടെ കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവ ചോദ്യംചെയ്യപ്പെടുമെന്നും ഖുര്‍ആന്‍ 17:37ല്‍ പറയുന്നു. ഖുര്‍ആന്‍ മാത്രം എന്നു കേള്‍ക്കുമ്പോള്‍ ഹദീസുമതക്കാരായ പുരോഹിതന്മാര്‍ "ഹാലിളകണ്ട'. എന്റെ നാഥനില്‍ നിന്ന് എനിക്ക് സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാണ് ഞാന്‍ പിന്‍പറ്റുന്നതെന്നു 6:156ലും അതുതന്നെയാണ് മുറുകെ പിടിക്കേണ്ടതെന്നു 7:170ലും ഖുര്‍ആന്‍. ഖുര്‍ആന്‍ ജീവിതത്തിന്റെ പുസ്‌തകമാണ്. അതിന്റെ ക്രമം പ്രകൃതിയുടെ ക്രമമാണ്. അതിന്റെ താളം ജീവിതത്തിന്റെ താളമാണ്. ജീവിതത്തില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍,, സുഖദുഃഖങ്ങള്‍ ഇവയൊക്കെ ഒാരോന്നോരോന്നായി ഒരേ ദിശകളില്‍ കേന്ദ്രീകരിക്കുകയല്ല. എല്ലാം എല്ലാറ്റിലും ഇടകലര്‍ന്നു കിടക്കുകയാണ്. അതിനാല്‍ ഖുര്‍ആന്‍ വായിക്കുകയുംപഠിക്കുകയും ചെയ്‌തു കൊണ്ട് പരിപൂര്‍ണമായും ഖുര്‍ആനിലേക്ക് മടങ്ങുക !
താഴെ ശ്രദ്ധാപൂര്‍വം വായിക്കുക
ഇത് പരിപൂര്‍ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ യാതൊരു
സംശയവുമില്ലെന്നു വിശുദ്ധ ഖുര്‍ആന്‍.:(2:2)
ഇത് സര്‍വ മനുഷ്യര്‍ക്കുമുള്ള ഒരു ഉല്‍ബോധനമാണ്. (14:53)
ഇതാ കുന്നു നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥം. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഇൗ ഗ്രന്ഥത്തില്‍
വിശ്വസിക്കുന്നതാണ്. (6:93)
അല്ലാഹു ഇറക്കിയത് കൊണ്ട് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അവിശ്വാസികള്‍; അക്രമികള്‍;
ധിക്കാരികള്‍. (5:45, 46, 47)
മതപരമായ ഒരു കാര്യവും ഈ ഗ്രന്ഥത്തില്‍ വിട്ടുപോയിട്ടില്ല. (6:3)
അല്ലാഹു ഈ ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചുവയ്‌ക്കുകയും അതിനുപകരം നിസ്സാരവില
വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)
അല്ലാഹുവില്‍ ഏറ്റവും നികൃഷ്‌ടജീവികള്‍ (സത്യം) മനഃപൂര്‍വം നിഷേധിക്കുന്നവരാണ്. (8:5)
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇത് അല്ലാഹുവില്‍നിന്നുള്ളതാവുകയും നിങ്ങളത് നിഷേധിക്കുകയും ചെയ്‌താല്‍
ഏറ്റവും വഴിപിഴച്ചവര്‍ മറ്റാരാണ് ? (41:53)
ഒരു വിഭാഗം ആളുകളുണ്ട്. നാവുകള്‍ വളച്ചൊടിക്കുന്നു; അത് ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന് ധരിക്കുന്നതിനു വേണ്ടി
.അത് ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍
അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)
അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂവെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ
പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ; ഞങ്ങള്‍ക്കത് മതി. (5: 108)
വിശ്വസിച്ചവരേ! മതപണ്‌ഡിതന്‍മാരിലെയും പുരോഹിതന്മാരിലെയും അധികമാളുകളും മനുഷ്യരുടെ ധനം
അന്യായമായി ഭക്ഷിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു ജനത്തെ തടയുകയും ചെയ്യുന്നു. (9:94)
തങ്ങളുടെ കെകള്‍ കൊണ്ട് ഗ്രന്ഥങ്ങള്‍ എഴുതുകയും ( ഉദാ ; ഹദീസ് ) ഇത് അല്ലാഹുവില്‍ നിന്നാണെന്നു
പറയുകയും ചെയ്യുന്നവര്‍ക്ക് നാശം. ഏതൊന്നു കെകള്‍ക്കൊണ്ട് എഴുതിയോ അതുനിമിത്തം നാശം; അതുമൂലം
സമ്പാദിക്കുന്നുവോ അതുമൂലം നാശം.281.
അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞുകളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി
മറ്റാരാണ്? (6:158)
നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും എന്നിട്ട് അതുസംബന്ധമായി പരസ്‌പരം ഭിന്നാഭിപ്രായക്കാരാവുകയും
ചെയ്‌ത അവസരം അല്ലാഹു നിങ്ങള്‍ മറച്ചുവച്ചുകൊണ്ടിരിക്കുന്നതിനെ പുറത്ത് കൊണ്ടു വരുന്നതാണ്. (2:73)
അവര്‍ ഈ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ. അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടുപോയോ? (47:25)
അവരുടെ തന്നിഷ്‌ടങ്ങളെ പിമ്പറ്റരുത്. പറയുക. അല്ലാഹു ഏതൊരു ഗ്രന്ഥം
ഇറക്കിയോ ഞാനതില്‍ വിശ്വസിക്കുന്നു. (41:16)
നന്മയിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്ന ഒരു സംഘം
നിങ്ങളിലുണ്ടാവേണ്ടതാണ്. (3:105)
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു എന്നത് തന്നെ അവര്‍ക്ക് മതിയായിട്ടില്ലേ? (29:51)
ഇപ്രകാരം പടച്ചവന്‍ അവന്റെ കല്‌പനകളെ വിവരിച്ചു തരുന്നു. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടി.
(2:243)
ഒരു കാലഘട്ടത്തിനു ശേഷം ഈ ഖുര്‍ആനിലെ (സത്യമായ) വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും ! (38;88 )
ഖുര്‍ആന്‍ പഠിപ്പിക്കാത്ത; ഖുര്‍ആന്‍ ബഹിഷ്‌കരിച്ച പൗരോഹിത്യചിഹ്നമായ ആമീന്‍ എന്ന ശിര്‍ക്ക് പ്രാര്‍ഥന
ഖുര്‍ആന്‍ വിരുദ്ധം; അഥവാ അനിസ്‌ലാമികം. ഹജ്ജിലെ കല്ലേറും കല്ലു ചുംബനവും ഖുര്‍ആന്‍ വിരുദ്ധം; അഥവാ അനിസ്‌ലാമികം. ഹജ്ജുകൊണ്ട് പാപം പൊറുക്കപ്പെടുമെന്ന വിശ്വാസം; ഹജ്ജ് ചെയ്‌തവന്‍ അന്നു പ്രസവിച്ച കുട്ടിയെപ്പോലെയായി എന്ന സിദ്ധാന്തം ഖുര്‍ആന്‍ വിരുദ്ധം. അനിസ്‌ലാമികം.പ്രാര്‍ഥനയ്‌ക്ക് ഉത്തരം കിട്ടുന്ന പ്രതേ്യക സ്ഥലങ്ങള്‍ ലോകത്തെവിടെയും സാക്ഷാല്‍ മക്ക മദീനയില്‍ പോലും ഉണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. . തന്റെ ഇഷ്‌ടദാസന്റെ പ്രാര്‍ഥന ഇൗ പ്രപഞ്ചത്തില്‍ എവിടെനിന്നും എപ്പോള്‍ വിളിച്ചാലും ദെവം ഒരുപോലെ കേള്‍ക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍.സ്‌ത്രീകളുടെ മുഖവും മുന്‍കെയും മറക്കുന്ന അറേബ്യന്‍ പരമ്പരാഗത വസ്‌ത്രമായ പര്‍ദ മുസ്‌ലിംകളുടെ ഒൗദേ്യാഗിക വസ്‌ത്രധാരണമല്ല. പര്‍ദ അനിസ്‌ലാമികം.ഖുര്‍ആന്‍ പഠിപ്പിക്കാത്ത മതാചാരങ്ങള്‍ ഇസ്‌ലാമികം എന്ന പേരില്‍ദെവത്തിന്റെ പേരില്‍പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വമ്പിച്ച അപരാധമാണെന്ന്; ശിര്‍ക്ക് പോലെ വന്‍ കുറ്റമാണെന്ന് വിശുദ്ധ ഖുര്‍ആന്‍.നബിക്കു പോലും ഇൗ ഖുര്‍ആന്‍ അനുസരിച്ചല്ലാതെ ഒറ്റ മതവിധിയും തീരുമാനവും എടുക്കാന്‍ പാടില്ല. ഖുര്‍ആനാണ് ഏറ്റവും നല്ല ഹദീസെന്ന് വിശുദ്ധ ഖുര്‍ആന്‍.ഖുര്‍ആനല്ലാത്ത ഒറ്റ ഹദീസും പ്രമാണമായി പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍.