"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,603
Articles (Malayalam)
ശൈഖ് മുഹമ്മദ് കാരക്കുന്ന് "മുബാഹലയില്‍" നിന്നും ഒളിച്ചോടി ..!
സത്യവാദികളെയും കള്ളവാദികളെയും തിരിച്ചറിയാനുള്ള മാര്‍ഗമെന്ന നിലക്ക് അവസാനത്തെ കൈക്ക് പ്രയോഗിക്കാന്‍ ഖുര്‍ആന്‍ കല്പിച്ച സുപ്രധാന നടപടിയായ "മുബാഹല" എന്ന ദൈവീക ആയുധം എന്റെ നിഷ്കളങ്കമായ ഈമാനിനെയും ആത്മാര്‍ത്ഥത നിറഞ്ഞ സത്യസന്ധതയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഞാനിതാ സമുദായസമക്ഷം രംഗത്ത് വെക്കുന്നു.....! എന്റെ ഈ ഗ്രന്ഥത്തിലൂടെയും മറ്റും ഞാനാവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പോലെ, അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അവരും മുബാഹലക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഉടനെ തല്‍സംബന്ധമായ വ്യവസ്ഥകളും നിബന്ധനകളും തയ്യാറാക്കാന്‍ ഒരു സംയുക്ത കമ്മറ്റി മുഖേന ഇരുകക്ഷികള്‍ക്കും ബന്ധപ്പെടാവുന്നതാണ്.
- Read more
- 161 reads
മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (കാരക്കുന്നിന് മറുപടി)
മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (ബുഖാരി)
ജൂതന്മാര്‍ക്കുവേണ്ടി അബൂഹുറയ്റ: പൊട്ടിച്ച ഒരുഗ്രന്‍നുണ!
ചേകനൂര്‍ മൌലവി
"അബൂ ഹുറയിറയുടെ തനിനിറം"
(ശൈഖ് മുഹമ്മദ് കാരക്കുന്നിന് മറുപടി)
മൂസാനബിയെ എപ്പോഴും അത്യുന്നതനാക്കാനും മുഹമ്മദ്നബി തിരുമേനിക്കും മറ്റൊരു പ്രവാചകനുമില്ലാത്ത മേന്മകളും ശ്രേഷ്ടതകളും (ഖുര്‍ആനി ലില്ലാത്തത്) മൂസാനബിക്കുണ്ടെന്നു സ്ഥാപിക്കാനും വേണ്ടി ജൂതനായിരുന്ന അബൂഹുറയ്റ: പല കള്ളഹദീസുകളും കെട്ടി പ്രചരിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടൊരു കള്ള ഹദീസാണ് താഴെ വിവരിക്കുന്നത്.
- Read more
- 64 reads
അധോവായുപോയാല്‍ വുളു മുറിയും പോല്‍! (ശൈഖ് മുഹമ്മദ് കാരക്കുന്നിന് മറുപടി )
അധോവായുപോയാല്‍ വുളു മുറിയുംപോല്‍ !
ചേകനൂര്‍ മൌലവി
(ശൈഖ് മുഹമ്മദ് കാരക്കുന്നിന് മറുപടി )
ദൈനംദിന ജീവിതത്തില്‍ വെറുതെ വിഷമവും പ്രയാസവും സൃഷ്ടിക്കുക വഴി മുസ്ലിംകളെ കാലാകാലം കഷ്ടപ്പെടുത്തുകയും അമുസ്ലിംകളെ മുഴുവന്‍ ഇസ്ളാമില്‍ നിന്നകറ്റി നിര്‍ത്തുകയുമാണ് അബൂഹുറയ്റ:യുടെ ജൂത ലക്ഷ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്. അതിന്റെ പല ഉദാഹരണങ്ങളും നിങ്ങള്‍ കണ്ടുവല്ലോ?
ഇനിയും കാണുക!
- Read more
- 87 reads
മുസ്ലിംകള്‍ നായ വളര്‍ത്താന്‍ പാടില്ല ...?
വീട് കാക്കാന്‍ നായക്കളെ വളര്‍ത്താന്‍ പാടില്ലെന്ന് അബൂഹുറയ്റ: പഠിപ്പിച്ചത് മൂലം നായ്ക്കള്‍ വീട്ടിലുണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന പതിനായിരക്കണക്കിന്നു കളവും കൊലയും കൊള്ളയുമാണ് നൂറ്റാണ്ടുകളിലായി മുസ്ലിം സമുദായത്തില്‍ സംഭവിച്ചുപോയത്. ഇന്നും അത്തരം സംഭവങ്ങള്‍ ധാരാളം നടക്കുന്നുണ്ടെന്നത് നമുക്കനുഭവമുള്ള കാര്യമല്ലേ?
- Read more
- 82 reads
അബൂഹുറയ്റയുടെ ഈച്ച ശാസ്ത്രം. ( കാരക്കുന്നിനു മറുപടി )
പാനീയത്തില്‍ ഈച്ചകള്‍ വീണാല്‍ അവയെ അതിലിട്ട്
മുക്കിയെടുത്ത ശേഷം കുടിക്കണം!
(ബുഖാരി,അഹ്മദ്)
അബൂഹുറയ്റ:യുടെ ജൂതനിയമം
- Read more
- 56 reads
ഖുര്‍ആനും ഹദീസും തമ്മിലുള്ള 15 പ്രധാന വ്യത്യാസങ്ങള്‍
ഖുര്‍ആനും ഹദീസും തമ്മിലുള്ള 15 പ്രധാന വ്യത്യാസങ്ങള്‍
( വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികള്‍കിടയില്‍ തര്‍ക്കമില്ലാത്ത
ഒന്നായതിനാല്‍ തെളിവുകള്‍ വിശദീകരിക്കേണ്ടതില്ല. )
1. നബിയുടെ കാലത്ത് തന്നെ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നു. ഹദീസുകളാവട്ടെ നബിയുടേയോ, സഹാബികളുടേയോ താബിഉകളുടെ കാലത്ത് പോലുമോ എഴുതിവെച്ചിരുന്നേയില്ല. ഹദീസുകളൊന്നും എഴുതിവെക്കരുതെന്ന് നബി പ്രത്യേകം നിരോധിച്ചതായിരുന്നു അതിന്ന്കാരണം.ഹദീസെഴുതിവെക്കാനൊരുമ്പെട്ട ബുഖാരിയുടെ ശിഷ്യനായ മുസ്ളിമും മറ്റും നബി അത് വിലക്കിയിരുന്നു എന്ന ഹദീസും രേഖപ്പെടുത്തിയിട്ടുണ്ട്.
- Read more
- 57 reads
സി.എന്‍. മൌലവിയും ജമാത്തെ ഇസ്ളാമിയും പിന്‍മാറി!
ലക്ഷം രൂപ ഇനാം പറഞ്ഞിട്ടും 5 നേരം
തെളിയിക്കാനാരുമില്ല. സി.എന്‍. മൌലവിയും ജമാത്തെ ഇസ്ളാമിയും
പിന്‍മാറി! സമസ്തയും നദ്വത്തും ഒഴിഞ്ഞുമാറി!!
നമസ്കാരത്തിന് മൂന്ന് സമയം മാത്രമേയുള്ളുവെന്ന് ഈയുള്ളവന്‍ ഖുര്‍ആന്‍ കൊണ്ട് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. ആ മൂന്ന് സമയത്ത് മൂന്ന് നമസ്കാരമേയുള്ളുവെന്ന് സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് 5വര്‍ഷവുമായി. ആ ഖുര്‍ആനിക തെളിവുകള്‍ ഖണ്ഡിക്കാന്‍ ലോകത്തൊരു പണ്ഡിതനും സാധ്യമല്ലെന്ന് ഉറക്കെപ്രഖ്യാപിച്ചി കൊണ്ടാണ് ഞാനതെല്ലാം പ്രചരിപ്പിച്ചിരുന്നത്.
- Read more
- 51 reads
അഞ്ച് നേരം തെളിയിക്കാനാരുമില്ല. സി.എന്‍ ,മൌലവിയും, ജമാത്തെ ഇസ്ളാമിയുംപിന്‍മാറി !
5 നേരം തെളിയിക്കാനാരുമില്ല. സി.എന്നും, ജമാത്തെ ഇസ്ളാമിയും
പിന്‍മാറി! സമസ്തയും നദ്വത്തും ഒഴിഞ്ഞുമാറി!!
- Read more
- 74 reads
മുജാഹിദ്കള്‍ക്കും ജമാഅത്ത്കാര്‍ക്കും മറുപടി
ഖുര്‍ആനിക പ്രസ്ഥാനത്തെ തകര്‍ക്കാന്‍
നമ്മുടെ പണ്ഡിതന്മാര്‍ ചെയ്ത "സേവനങ്ങള്‍ '...!
1. ഖുര്‍ആനികാദര്‍ശപ്രചരണത്തിന്ന് വേണ്ടി 1984ല്‍ "അല്‍-ബുര്‍ഹാന്‍'' എന്നപേരില്‍ ഞാനൊരു മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ചേകനൂര്‍ മൌലവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജാഹിദുകളാരും യാതൊരു സഹായവും ചെയ്തുകൊടുക്കരുതെന്ന് വിലക്കി കൊണ്ട് നദ്വത്ത് സെക്രട്ടറി കെ.പി. മുഹമ്മദ് മൌലവി നദ്വത്തിന്റെ ഏതാനും ശാഖകളിലേക്ക് ഒരു സര്‍ക്കുലര്‍ അയക്കുകയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ മുജാഹിദുകളെല്ലാം ആ സര്‍ക്കുലര്‍ ചവറ്റുകൊട്ടയിലിട്ടെന്നുമാത്രം. ഇത് കെ.പി.ക്ക് ഇന്നും നിഷേധിക്കാന്‍ സാധ്യമല്ല.
- Read more
- 304 reads
പൌത്രന്മാരുടെ സ്വത്തവകാശം ''പ്രബോധനം'' വിവരക്കേട് വിളമ്പുന്നു!!
അനാഥ പൌത്രന്മാരുടെ സ്വത്തവകാശം
നമ്പര്‍ 3. കോപ്പി 10,000
(ഒന്നും രണ്ടും നമ്പര്‍ ലഘു ലേഖ 'ശബാബ്' വാരികയ്ക്ക് മറുപടിയായിരുന്നു. പിന്നീട് 10 ലക്കം ഇറക്കിയിട്ടും 'ശബാബ്' മിണ്ടുന്നില്ല. ഇതോടെ ഇനി 'പ്രബോധന'വും മിണ്ടില്ല. അഞ്ചുനേര വിവാദത്തില്‍ അമളി പറ്റിയത് അവര്‍ക്ക് അറിയാമല്ലോ ?
അനാഥകളുടെ അവകാശം നിഷേധിക്കാന്‍
'പ്രബോധന'വും വിവരക്കേട് വിളമ്പുന്നു..!
മൌലവി ചേകനൂര്‍
- Read more
- 202 reads