"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

Monday, 06 February, 2012

ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com

Articles (Malayalam)

ഖുര്‍ആനില്‍ നിന്നകന്ന മുസ്ലിം സമൂഹം [ വി.കെ. എഞ്ചിനീയര്‍ ]

വിശുദ്ധ ഖുര്‍ആനിലെ ഓരോ വാക്കിനും വ്യത്യസ്ത അര്‍ഥങ്ങളുണ്ടെന്നും അത് പഠിക്കാന്‍ പോയാല്‍ സമയം കളയാനേ ഉപകരിക്കൂ എന്നും ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള എളുപ്പ വഴി നബിചര്യ എന്ന് പേരിട്ടു വിളിക്കുന്ന ഹദീസുകള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയാണെന്നും വിശ്വസിക്കുന്നവരാണ് ഇസ്ലാം മതക്കാരില്‍ ബഹുഭൂരിഭാഗവും. അങ്ങനെ ഭൂമിയിലുള്ള ഏതാണ്ട് മുഴുവന്‍ ആളുകളും ബഹുഭൂരിപക്ഷത്തെ അനുകരിക്കുകയും ഖുര്‍ആന്‍ വിരുദ്ധ ആശയങ്ങളിലേക്ക് - അവര്‍ അറിയാതെ പടുകുഴിയില്‍ വീഴുകയും ചെയ്യുന്ന കാഴ്ചയാണ് ഖുര്‍ആന്‍ ആശയങ്ങള്‍ പഠിക്കുന്ന ഒരു സത്യാന്വേഷിക്ക് കാണാന്‍ കഴിയുന്നത്.

ചൂഷക വൃന്ദത്തിനെതിരെ ഖുര്ആന്‍ കൊണ്ടാഞ്ഞടിക്കുക.!! ( അബൂ ഷാഹിന്‍ )

"അല്ലയോ സത്യവിശ്വാസികളേ, നിങ്ങളിലാരെങ്കിലും അവന്റെ ദീനില്‍ നിന്നു പിന്തിരിയുന്നപക്ഷം (അല്ലാഹു) അവന്‍ ഇഷ്ടപ്പെടുകയും അവനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന, വിശ്വാസികളോട് വിനയാന്വിതരും സത്യനിഷേധികളോട് കാഠിന്യമുള്ളവരുമായ ജനതയെ (അവന്‍) പകരം കൊണ്ടുവരികതന്നെ ചെയ്യും. അവര്‍ ലോകത്തുള്ള ഒരാക്ഷേപകരുടെയും ആക്ഷേപം ഭയപ്പെടാതെ അല്ലാഹുവിന്റെ മാര്ഗത്തില്‍ സമരം ചെയ്യുന്നതാണ്. അത് (ആ കര്മശേഷി) അവന്‍ തെരഞ്ഞെടുക്കുന്ന ചിലര്ക്കു നല്കുന്ന മഹത്തായ ഒരനുഗ്രഹമത്രെ. അല്ലാഹു വളരെ വിശാലനും അപാര ജ്ഞാനിയുമാകുന്നു.'' (5:54)

എന്‍റെ വിമര്ശന ശൈലിയെപ്പറ്റി ! ( ചേകനൂര്‍ മൌലവി )

"......നമ്മുടെ യുവ തലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ " ഖുര്ആ്നിക സത്യങ്ങള്‍" തറച്ചു കയറിയെങ്കിലല്ലാതെ, ഖുര്ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നില നിന്ന് പോന്ന അബൂഹുറൈറയുടെ ജൂതമതം തകര്ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂത മതം നിലനില്ക്കാന്‍ കാരണവുമതാണ്.

ഖുര്‍ആനും ഹദീസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍...!!!

ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഹദീസുഗ്രന്ഥങ്ങളാവട്ടെ, മുഴുവനും മനുഷ്യ നിര്‍മ്മിതങ്ങളും ജൂതായിസങ്ങള്‍ കുത്തിനിറക്കപ്പെട്ടവയുമാണ്. ഇസ്ളാമിക വിധികളുടെ പരിപൂര്‍ണ്ണ വിശദീകരണം (തിബ്യാന്‍) ആണ് ഖുര്‍ആന്‍ എന്ന് ഖു:16:89ല്‍ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഹദീസുകളെപ്പറ്റി ഒരു വിവരണമാണെന്ന് പോലും അല്ലാഹുവോ റസൂലോ ഒരിക്കലും പറഞ്ഞിട്ടില്ല..! ഖുര്‍ആന്‍ പൂര്‍ണ്ണമായും സംരക്ഷിക്കാമെന്ന് അല്ലാഹു ആദ്യമേ ഏറ്റ കാര്യമാണ്. എന്നാല്‍ ഒറ്റ ഹദീസും സംരക്ഷിക്കാമെന്ന് അല്ലാഹു ഒരിക്കലും ഏറ്റിട്ടേയില്ല.

ചേകനൂര്‍ മൗലവിയുടെ ഖുര്‍ആനിക ജൈത്രയാത്ര...! ( യൂസഫലി കേച്ചേരി )

പരിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിച്ച സത്യാനേഷിയുടെ ഹൃദയത്തില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാതിരിക്കുകയില്ല. മുസ്ലിം സമുദായത്തില്‍ ഇന്ന് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ക്ക് ബാധകമെന്ന് അവര്‍തന്നെ സാഭിമാനം അവകാശപ്പെടുന്ന വ്യക്തി നിയമങ്ങള്‍ എന്നിവ ഏറിയ കൂറും പരിശുദ്ധ ഖുര്‍ആനിന് കടക വിരുദ്ധമായിരിക്കുവാനുള്ള കാരണമെന്ത്?

ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആന്‍ മാത്രം

മുസ്ലീകള്‍ എല്ലാം പഠിക്കുന്നു. ഖര്‍ആന്‍ മാത്രം പഠിക്കുന്നില്ല. ഇസ്‌ലാമില്‍ ഒരേയൊരു പ്രമാണം മാത്രമേയുള്ളൂ അത്‌ വിശുദ്ധ ഖുര്‍ആനാണ്‌. മതപരമായ എല്ലാ കാര്യങ്ങളുടെയും വിശദീകരണം ഖുര്‍ആനിലുണ്ട്‌. മുഹമ്മദ്‌ നബി ഖുര്‍ആന്‍ അനുസരിച്ചു ജീവിക്കുകയും വിധിക്കുകയും ചെയ്‌തു മാതൃക കാണിക്കുകയും നബിചര്യ എന്നാല്‍ ഖുര്‍ആന്‍ ചര്യ അഥവാ ഖുര്‍ആന്‍സുന്നത്താ(നടപടിക്രമം)ണെന്നു തെളിയിച്ചു തരികയും ചെയ്‌തു. ഇസ്‌ലാം സ്ഥിതിചെയ്യുന്നത്‌ വിശുദ്ധ ഖുര്‍ആനിലല്ലാതെ മറ്റൊന്നിലുമല്ലെന്നു പകല്‍വെളിച്ചം പോലെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിന്തിക്കുക, ഇതാണ്‌ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നത്‌.

അപ്പോള്‍, "നബിയെ പിന്‍പറ്റുക” എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥമെന്ത് ? (മൗലവി ചേകനൂര്‍)

ഇപ്പോള്‍ പലരേയും ആശയക്കുഴപ്പത്തിലാക്കുന്നൊരു ഗംഭീര പ്രശ്നമാണിത്.നബിയുടെ ഹദീസുകളൊന്നും ശരിക്കെഴുതിവെച്ചിട്ടില്ലെന്നും എഴുതിവെച്ചതൊന്നും നബിയുടെ ഹദീസുകളല്ലെന്നും വന്നു കഴിഞ്ഞാല്‍പിന്നെ “നബിയെ പിന്‍പറ്റുക” “നബിയെ അനുസരിക്കുക”എന്നെല്ലാം ഖുര്‍ആന്‍ കല്‍പ്പിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നാണ് പലര്‍ക്കും വനസ്സിലാവാത്തത്.. അത് മനസ്സിലാവാതിരിക്കാന്‍ തുടങ്ങിയിട്ടും ആയിരത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിന്റെ കാരണക്കാരും അബൂഹുറയ്റാ: താവഴിക്കാര്‍ തന്നെയാണ്. അതിനാല്‍ ആ വിവരക്കേട് അവസാനിപ്പിക്കലും വളരെ നിര്‍ബ്ബന്ധമുള്ള കാര്യമാണല്ലോ.

മുബാഹല: ശൈഖ് മുഹമ്മദ്‌ കാരക്കുന്നിനോട് നടത്തിയ വെല്ലുവിളി ! (ചേകനൂര്‍ മൌലവി)

“അബൂ ഹുറൈറയുടെ തനിനിറം “ എന്ന ഗ്രന്ഥത്തില്‍ ശൈഖ് മുഹമ്മദ്‌ കാരക്കുന്നിനോട് നടത്തിയ വെല്ലുവിളി ! മുബാഹല:ക്ക് തയ്യാറില്ലാത്ത ചോട്ടാഅബൂഹുറയ്റ:കള്‍ തനി കപടന്മാരാണെന്ന് സമുദായം അറിഞ്ഞിരിക്കണം.!!

മുബാഹല എന്നാല്‍ എന്ത് ? ( മൗലവി ചേകനൂര്‍ )

.കപടപുരോഹിതരുടെ തനിനിറം പുറത്താക്കാന്‍
ഏക മാര്‍ഗ്ഗം മുബാഹല മാത്രം (മൗലവി ചേകനൂര്‍)

( ശേഖ് മുഹമ്മദ്‌ കാരക്കുന്നിന് എഴുതിയ മറുപടിയില്‍ നടത്തിയ വെല്ലുവളി ! )

Syndicate content